ദൈവാലയത്തിന്റെ വാതില്‍ തുറന്നിട്ടില്ലെങ്കില് അതിന്റെ പ്രവേശനകവാടത്തിനു മുന്പില് മുട്ടുകുത്തി സക്രാരിയിലെ ഈശോയെ ആരാധിക്കും. ഏത് തണുപ്പിലും അപ്രകാരമുള്ള ആരാധനക്കായി ഏറെനേരം ചെലവഴിക്കും. കാസിമിര്‍ എന്ന യുവാവിന്റെ പതിവുകളിലൊന്നായിരുന്നു അത്. പോളണ്ടിന്റെയും ലിത്ത്വേനിയയുടെയും രാജാവായിരുന്ന കാസിമിര്‍ നാലാമന് രാജാവിന്റെയും പത്നിയായ എലിസബത്തിന്റെയും മകനായിരുന്നു കാസിമിര്‍. മാതാപിതാക്കളുടെ പതിമൂന്ന് മക്കളില്‍ മൂന്നാമനായി പോളണ്ടിലെ ക്രാക്കോവിലെ രാജകൊട്ടാരത്തില്‍ 1458… Read More
Tag Archives: Article
രോഗീലേപനത്തിന്റെ അത്ഭുതശക്തി
ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന ഒരാളെ ഐ.സി.യുവില്‍വച്ച് സന്ദര്‍ശിക്കാനിടയായി. അദ്ദേഹത്തിന്റെ മകനാണ് ഒപ്പമുണ്ടായിരുന്നത്. അവനോട് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ പപ്പയ്ക്ക് രോഗീലേപനം നല്കാമായിരുന്നില്ലേ എന്ന് ഞാന്‍ ചോദിച്ചു. ‘പപ്പയ്ക്ക് അത്ര സീരിയസൊന്നുമല്ല’ എന്നാണ് മറുപടി പറഞ്ഞത്. ഗുരുതരാവസ്ഥയിലാകുമ്പോള്‍മാത്രമല്ല രോഗീലേപനം നല്കാവുന്നത് എന്ന് ഞാന്‍ അപ്പോള്‍ ചൂണ്ടിക്കാണിച്ചു. സത്യത്തില്‍ ഇത് ഞാന്‍ പറഞ്ഞത് എന്റെ വ്യക്തിപരമായ രണ്ട് അനുഭവങ്ങളില്‍നിന്നുമാണ്. ഒന്ന് എന്റെ സ്വന്തം… Read More
ചെക്ക് പോസ്റ്റിനും കാടിനുമിടയിലെ ജപമാല !
എനിക്കന്ന് 50 വയസിനുമേല്‍ പ്രായമുണ്ട്. വര്‍ഷങ്ങളോളം പ്രശസ്ത കമ്പനികളില്‍ ജോലി ചെയ്തു. പക്ഷേ പണം ഗവേഷണാവശ്യങ്ങള്‍ക്കായി ചെലവാക്കിയതിനാല്‍ കാര്യമായ സമ്പാദ്യമൊന്നും ബാക്കിയുണ്ടായിരുന്നില്ല. അപ്പോഴാണ് നല്ലൊരു ജോലി വേണമെന്ന് തോന്നിയത്. അങ്ങനെയിരിക്കേ ഒരു ദിവസം അപ്രതീക്ഷിതമായി പത്രത്തില്‍ ഒരു പരസ്യം കണ്ടു. പാക്കേജിങ്ങ് രംഗത്ത് പരിചയമുള്ള ഒരു സീനിയര്‍ മെക്കാനിക്കല്‍ എഞ്ചിനീയറെ ഉഗാണ്ടയില്‍ ഒരു വലിയ കമ്പനിയില്‍… Read More
ഈശോ നീട്ടിയ പിങ്ക് ബൊക്കെ
മാര്‍ച്ച് 19, 2020. രാവിലെ ജോലി കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് റൂമിലേക്ക് വരികയാണ്. പതിവില്ലാത്തവിധം ശരീരം മുഴുവന്‍ തളര്‍ച്ച. ഒരടിപോലും നടക്കാന്‍ പറ്റാത്ത വിധം കാലുകളില്‍ വേദന. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. പതിനഞ്ചു മിനിറ്റില്‍ എത്തേണ്ട ദൂരം ഏകദേശം ഒരു മണിക്കൂര്‍ കൊണ്ടാണ് നടന്നെത്തിയത്. എങ്ങനെയോ കുളിച്ചു. മുറിയില്‍ കയറി. ഒന്നും കഴിച്ചില്ല. നേരെ കട്ടിലിലേക്ക്…… Read More
തെറ്റിയ വഴിയുടെ റൂട്ട് മാപ്പ് എന്തിന്?
”അച്ചാ, എനിക്ക് ഇങ്ങനെയൊരു വീഴ്ച സംഭവിച്ചു”, അല്ലെങ്കില്‍ ”ഇങ്ങനെയൊരു തെറ്റ് സംഭവിച്ചു” എന്ന് ഏറ്റ് പറയുമ്പോള്‍ ഞാന്‍ ഒരു ഉപദേശം പലര്‍ക്കും കൊടുക്കാറുണ്ട്.സംഭവിച്ചുപോയ തെറ്റിന്റെ റൂട്ട് മാപ്പ് എടുക്കണമെന്ന് പറയും, ഉറവിടം മനസിലാക്കണമല്ലോ. ചിലപ്പോള്‍ ഫോണിലൂടെയോ ചാറ്റിലൂടെയോ അല്ലെങ്കില്‍ നേരിട്ടോ ഒരു പ്രത്യേക വ്യക്തിയോട് സംസാരിച്ചതാവാം. അല്ലെങ്കില്‍ ഒരു ന്യൂസ് ഫീഡ് തിരഞ്ഞപ്പോള്‍ കണ്ട ന്യൂസ്… Read More
പീപ്പ് ഹോള്‍
നമ്മുടെ മിക്ക വീടുകളുടെയും വാതിലില്‍ ഇതുണ്ടാവും, പീപ്പ് ഹോള്‍. ഒരു ചെറിയ ഫിഷ് ലെന്‍സ് പിടിപ്പിച്ച ദ്വാരം. ആര് വന്ന് കതകില്‍ മുട്ടിയാലും ബെല്‍ അടിച്ചാലും പെട്ടെന്ന് തുറക്കേണ്ടതില്ല. പീപ്പ് ഹോളിലൂടെ നോക്കി ആരാണെന്ന് ഉറപ്പ് വരുത്തിയിട്ട്, സുരക്ഷിതമാണെന്ന് കണ്ടാല്‍ മാത്രം തുറന്നാല്‍ മതി. വീടിന്റെ സുരക്ഷക്കുവേണ്ടി നാം ക്രമീകരിക്കുന്ന ഈ സെറ്റപ്പ്, എന്റെ ശരീരമാകുന്ന… Read More
പറക്കാന്‍ കൊതിക്കുന്നവര്‍ക്കായ്…
പറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടിയാണ് ഈ ലേഖനം. വിമാനത്തില്‍ ആകാശവിതാനങ്ങളിലൂടെ പറന്നുയരുന്നതിനെക്കുറിച്ചോ മറ്റ് കൃത്രിമ വിദ്യകളിലൂടെ വായുവില്‍ തെന്നിനീങ്ങുന്നതിനെപ്പറ്റിയോ അല്ല. പക്ഷിയെപ്പോലെ ആകാശത്ത് പറന്നുയരുന്നതിനെപ്പറ്റിയാണ് പറയുന്നത്. സര്‍വശക്തനായ ദൈവത്തില്‍ ആഴമായി വിശ്വസിക്കുകയും ശരണപ്പെടുകയും ചെയ്യുന്നവര്‍ക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ? ‘പറക്കും വിശുദ്ധന്’ എന്നറിയപ്പെടുന്ന ഒരു വിശുദ്ധന് ജീവിച്ചിരുന്നു. പേര് ജോസഫ് കുപ്പര്‍ത്തീനോ. അദ്ദേഹത്തിന്റെ ജീവിതത്തില്‍ പറക്കല്‍ ഒരു സാധാരണ സംഭവമായിരുന്നു.… Read More
മധുരം നല്കിക്കഴിഞ്ഞാണ് അത് സംഭവിച്ചത് !
ഞങ്ങളുടെ സ്ഥലത്ത് കിണര്‍ കുഴിക്കാന്‍ സ്ഥാനം കണ്ടു. ആദ്യം ഒരു കിണര്‍ കുഴിച്ചതില്‍ വെള്ളം ലഭിക്കാതെ മൂടേണ്ടിവന്നിരുന്നു. അതുകൊണ്ട് രണ്ടാം തവണ കുഴല്‍കിണര്‍ കുത്താനാണ് സ്ഥാനം കണ്ടത്. 175 അടി താഴ്ചയില്‍ വെള്ളം കാണും, എങ്കിലും 250 അടിവരെ കുഴിച്ചുകൊള്ളുക എന്നാണ് സ്ഥാനം കണ്ടയാള്‍ പറഞ്ഞത്. അതുപ്രകാരം കിണര്‍ കുഴിക്കാന്‍ ജോലിക്കാര്‍ എത്തി. കുത്താന്‍ തുടങ്ങിയ… Read More
ഓഫര്‍ ലെറ്റര്‍ ലഭിച്ച വഴി
ദൈവം എന്താണ് എന്റെ പ്രാര്‍ത്ഥന കേള്‍ക്കാത്തത് എന്നത് നമ്മെ വളരെയധികം അലട്ടുന്ന ഒരു ചിന്തയാണ്. ദൈവത്തിന്റെ ചെവി അടഞ്ഞുപോയോ? ഇത് നമ്മെ നിരാശയില്പ്പെടുത്തുന്നു. വിശ്വാസത്തില്നിന്നകന്ന് ദൈവത്തോട് ദേഷ്യം തോന്നുന്നു. അവിടുത്തോട് മല്ലടിക്കാന്‍ തുടങ്ങുന്നു. എന്നാല്‍ ഒന്ന് നില്ക്കൂ, ദൈവം എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കൂ… ”ദാനിയേലേ, ഭയപ്പെടേണ്ട, ശരിയായി അറിയുന്നതിന് നീ നിന്റെ ദൈവത്തിന്റെ മുമ്പില്‍ നിന്നെത്തന്നെ… Read More
മഴയും ആല്‍ബര്‍ട്ടും എന്‍ജിനീയറും
ഉക്രെയ്നിലെത്തിയിട്ട് കുറച്ചുനാള്‍ കഴിഞ്ഞിരുന്നു അപ്പോള്‍. മഠത്തോടുചേര്‍ന്ന് ഒരു ഓള്‍ഡ് ഏജ് ഹോമുണ്ട്, അവിടെ പത്തൊമ്പതോളം അമ്മൂമ്മമാരും. അവരെ ശുശ്രൂഷിക്കാന്‍ ഞങ്ങള്‍ രണ്ട് സിസ്റ്റര്മാര്മാത്രം. ഒരു ദിവസം അവരെയെല്ലാം കഴുകിത്തുടച്ച് നാപ്കിനൊക്കെ ധരിപ്പിച്ച് തയാറാക്കിയപ്പോഴേക്കും അല്പം മടുത്തുവെന്ന് തോന്നി. സമയവും ഏറെയായി. ആ ദിവസങ്ങളില്‍ പറമ്പില്‍ ഞങ്ങള്‍ അല്പം പച്ചക്കറി നട്ടിരുന്നു. പക്ഷേ അന്ന് പച്ചക്കറി നനയ്ക്കാന്‍… Read More