Article – Page 41 – Shalom Times Shalom Times |
Welcome to Shalom Times

ഇതില്‍ എന്ത് ദൈവികപദ്ധതി?

വലിയ ഹൃദയഭാരത്തോടെയാണ് ആ രാത്രിയില്‍ പ്രാര്‍ത്ഥിക്കാന്‍ ഇരുന്നത്. ചൊല്ലുന്ന പ്രാര്‍ത്ഥനകള്‍ വെറും അധരവ്യായാമംമാത്രം ആയിരുന്നു. മനസ് നിറയെ ചോദ്യങ്ങളാണ്. പരിത്യജിക്കപ്പെടുന്നതിന്റെ വേദന എത്ര വലുതാണ്. അതും സ്വന്തമെന്നും, എന്നും കൂടെ നില്‍ക്കുമെന്നും ഉറപ്പിച്ചിരുന്ന ഒരാളില്‍നിന്ന്. സങ്കീര്‍ത്തകന്‍ പാടുന്നതുപോലെ ”ശത്രുവല്ല എന്നെ നിന്ദിക്കുന്നത്; ആയിരുന്നെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു. എതിരാളിയല്ല എന്നോടു ധിക്കാരപൂര്‍വം പെരുമാറുന്നത്; ആയിരുന്നെങ്കില്‍ ഞാന്‍ അവനില്‍നിന്നു… Read More

മണവാട്ടിയുടെ രഹസ്യങ്ങള്‍

അത് ഒരു ഡിസംബര്‍മാസമായിരുന്നു. ഞാനന്ന് മാമ്മോദീസ സ്വീകരിച്ച് മഠത്തില്‍ താമസം തുടങ്ങിയതേയുള്ളൂ. ഈശോയുടെ മണവാട്ടിയായി സന്യാസജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ആഗ്രഹം മനസില്‍ തീവ്രമായി നില്ക്കുന്നു. ആ നാളുകളിലൊന്നില്‍ പ്രായമായ ഒരു സ്ത്രീയെ മഠത്തിന്റെ പരിസരത്തുവച്ച് കണ്ടുമുട്ടി. അടുത്തുള്ള ദൈവാലയത്തില്‍ വന്നതായിരിക്കുമെന്ന് തോന്നി. എന്റെ അരികില്‍ വന്ന് അവര്‍ സംസാരിച്ചു. ”തമിഴ്‌നാട്ടില്‍നിന്നാണ് വരുന്നത്. എനിക്കൊരു മകനുണ്ടായിരുന്നു. അവന്‍ മരിച്ചു.… Read More

തേപ്പ്‌ ആഴത്തില്‍ ധ്യാനിക്കേണ്ട വാക്ക്‌

അവന്റെ സ്റ്റാറ്റസുകളിലെവിടെയോ ഒരു തേപ്പിന്റെ മണം…. ഉടനെ അങ്ങോട്ടൊരു മെസ്സേജിട്ടു, ”എവിടുന്നേലും പണി കിട്ടിയോടാ?”’ കിട്ടിയ മറുപടി തിരിച്ചൊരു ചോദ്യമായിരുന്നു, ”എപ്പോഴാ ഫ്രീയാവാ?” പറയാന്‍ തോന്നിക്കുന്ന നേരങ്ങളില്‍ ചെവി കൊടുക്കാന്‍ കഴിയാതിരിക്കുകയും പിന്നീട് കേള്‍ക്കാന്‍ തയ്യാറായി ചെന്ന നേരങ്ങളില്‍ അവര്‍ക്കത് പറയാന്‍ തോന്നാതിരിക്കുകയും ചെയ്ത ചില മുന്‍കാല അനുഭവങ്ങള്‍ ഓര്‍മ്മ വന്നു. ”സഹോദരനോ സ്‌നേഹിതനോവേണ്ടി ധനം… Read More

ബ്രയാന്‍ ക്ഷണിച്ചത് കോഫി കുടിക്കാനായിരുന്നില്ല!

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. വൈകുന്നേരത്തെ ദിവ്യബലി കഴിഞ്ഞ് പുറത്തിറങ്ങി. അപ്പോഴാണ് ബ്രയാന്റെ ചോദ്യം, ”സിറ്റി സെന്‍ട്രല്‍ സ്ട്രീറ്റില്‍ പോരുന്നോ?” എന്തായാലും ഒരു കോഫി കുടിച്ചേക്കാം എന്ന് കരുതി ഞാന്‍ അദ്ദേഹത്തിനൊപ്പം ചെല്ലാം എന്ന് പറഞ്ഞു. ഒരു സുഹൃത്ത് വഴിയാണ് ഞാന്‍ കുറച്ച് നാളുകള്‍ക്കുമുമ്പ് ബ്രയാന്‍ വെല്‍ഷിനെ പരിചയപ്പെട്ടത്. ഒരു സാധാരണ കത്തോലിക്കന്‍ എന്ന് തോന്നിയിരുന്നു. സിറ്റി… Read More

”നിങ്ങള്‍ പറയണം അലക്‌സാണ്ടറിനോട്…”

”ഞാന്‍ അലക്‌സാണ്ടറിനോട് ക്ഷമിച്ചുകഴിഞ്ഞു. നിങ്ങള്‍ പറയണം അലക്‌സാണ്ടറിനോട് ഞാനവനോട് പൂര്‍ണമായും ക്ഷമിച്ചിരിക്കുന്നു എന്ന്.” ഒരു കൊച്ചുവിശുദ്ധയുടെ മരണമൊഴിയാണ് ഞാന്‍ മുകളില്‍ കുറിച്ചിരിക്കുന്നത് – മരിയ ഗൊരേത്തി! പന്ത്രണ്ടാമത്തെ വയസില്‍ യേശുവിനോടുള്ള സ്‌നേഹത്തെപ്രതി, തന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍വേണ്ടി രക്തസാക്ഷിണിയായിത്തീര്‍ന്നവള്‍! വിശുദ്ധി കാത്തുസൂക്ഷിക്കാന്‍വേണ്ടി പ്രാണത്യാഗം ചെയ്തു എന്നതിനെക്കാള്‍ ഉപരിയായി തന്റെ മരണത്തിനുമുമ്പ് തന്റെ ഘാതകനോട് പൂര്‍ണമായും ക്ഷമിച്ചു എന്നതിലാണ്… Read More

വേദപുസ്തകം വായിക്കരുത്‌

കുറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ്. യേശു ആരെന്നോ, ബൈബിള്‍ എന്താണെന്നോ, വലിയ ധാരണയില്ലാത്ത കാലം. തൃശൂരിലെ തിരക്ക് കുറഞ്ഞ ഒരു വഴിയിലൂടെ പോകുമ്പോള്‍ മതിലില്‍ എഴുതിവച്ചിരുന്ന ഒരു വാചകം ശ്രദ്ധിക്കാനിടയായി. ”ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ഞാന്‍ വന്നിരിക്കുന്നത് നീതിമാന്മാരെ തേടിയല്ല, പാപികളെ തേടിയാണ്.” അത് ഒരു കോളേജിന്റെ മതിലായിരുന്നു. ക്രൈസ്തവികതയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലാത്ത എനിക്ക് ആ വാക്ക്… Read More

Whatsapp & ഫോട്ടോസ്‌

ഡ്യൂട്ടി കഴിഞ്ഞു മുറിയില്‍ എത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത ഒരു വാട്ട്‌സാപ്പ് സന്ദേശം- ”സിസ്റ്റര്‍ ബെല്ലയെ വെന്റിലേറ്ററിലേക്ക് മാറ്റണം എന്ന് ഡോക്ടര്‍ പറയുന്നു ചേച്ചീ!” അത് വായിച്ചപ്പോള്‍ ശരീരം ആകെ തളര്‍ന്നു പോകുന്ന അവസ്ഥ. എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ല. ബെല്ല സിസ്റ്റര്‍ മുംബൈയില്‍ ഞാന്‍ ജോലി ചെയ്തിരുന്ന എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍ചാര്‍ജ് നേഴ്‌സ് ആണ്. ഏകസ്ഥ,… Read More

മലമുകളിലെ ‘കിടു’ പാക്കേജ്‌

ടൂര്‍ പോകാനും ബഹളം വയ്ക്കാനും എനിക്ക് അത്യാവശ്യം ഇഷ്ടമാണ്. ആദ്യമായി ഞാന്‍ മലയാറ്റൂരില്‍ പോയത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു. ഇടവകദൈവാലയത്തില്‍നിന്ന് ക്രമീകരിച്ച യാത്ര. ട്രക്കിങ്ങ് ഇഷ്ടമായതുകൊണ്ട്, സംഭവം എനിക്ക് നന്നായി പിടിച്ചു. അടുത്ത രണ്ട് കൊല്ലം കൂടി പോയി. വലിയ ലക്ഷ്യങ്ങള്‍ ഒന്നും ഇല്ല. മത്സരം വച്ച് മല കയറുക. കുറെ നേരം മുകളില്‍ ഇരുന്ന്… Read More

ചില ഒടിപ്രയോഗങ്ങള്‍

ഞങ്ങളുടെ കാത്തലിക് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആ മെസേജ് കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. മെസേജ് മറ്റൊന്നുമായിരുന്നില്ല, യുഎഇയില്‍ ഞങ്ങള്‍ പോകാറുള്ള ദൈവാലയത്തില്‍, വിശുദ്ധബലിക്കിടെ ലേഖനം വായിക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് പേര് കൊടുക്കാം എന്നതാണ്. അതുകണ്ടപ്പോള്‍ ആഗ്രഹത്തോടെ, നല്കിയിരുന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു. എല്ലാം ഓകെ. എന്നെ അവര്‍ ബൈബിള്‍ വായനക്കാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു.… Read More

ദൈവത്തോട് ദേഷ്യപ്പെട്ടപ്പോള്‍…

ഓട്ടോക്കാരന്‍ 200 രൂപമാത്രമേ ചോദിക്കാവൂ… 210 രൂപ ചോദിക്കല്ലേ… എന്ന പ്രാര്‍ത്ഥനയോടെയാണ് ഞാന്‍ ഓട്ടോയില്‍ ഇരിക്കുന്നത്. എന്നാല്‍ ഇറങ്ങാന്‍നേരം ബാഗെടുത്ത് പുറത്തിറങ്ങിയ എന്നോട് അദ്ദേഹം ചോദിച്ചത് 240 രൂപ! പതിവിലും കൂടുതല്‍ തുകയാണത്. ‘ഞാന്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ആളാണ്. 210 വരെയാണ് കൂടുതല്‍ കൊടുത്തിട്ടുള്ളത്’ എന്നൊക്കെ പറഞ്ഞുവെങ്കിലും അദ്ദേഹം 240 വേണം എന്ന നിലപാടില്‍… Read More