കുറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ്. യേശു ആരെന്നോ, ബൈബിള്‍ എന്താണെന്നോ, വലിയ ധാരണയില്ലാത്ത കാലം. തൃശൂരിലെ തിരക്ക് കുറഞ്ഞ ഒരു വഴിയിലൂടെ പോകുമ്പോള്‍ മതിലില്‍ എഴുതിവച്ചിരുന്ന ഒരു വാചകം ശ്രദ്ധിക്കാനിടയായി. ”ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ഞാന്‍ വന്നിരിക്കുന്നത് നീതിമാന്മാരെ തേടിയല്ല, പാപികളെ തേടിയാണ്.” അത് ഒരു കോളേജിന്റെ മതിലായിരുന്നു. ക്രൈസ്തവികതയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലാത്ത എനിക്ക് ആ വാക്ക്… Read More
Tag Archives: Article
Whatsapp & ഫോട്ടോസ്
ഡ്യൂട്ടി കഴിഞ്ഞു മുറിയില്‍ എത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത ഒരു വാട്ട്സാപ്പ് സന്ദേശം- ”സിസ്റ്റര്‍ ബെല്ലയെ വെന്റിലേറ്ററിലേക്ക് മാറ്റണം എന്ന് ഡോക്ടര്‍ പറയുന്നു ചേച്ചീ!” അത് വായിച്ചപ്പോള്‍ ശരീരം ആകെ തളര്‍ന്നു പോകുന്ന അവസ്ഥ. എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ല. ബെല്ല സിസ്റ്റര്‍ മുംബൈയില്‍ ഞാന്‍ ജോലി ചെയ്തിരുന്ന എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ഇന്‍ചാര്‍ജ് നേഴ്സ് ആണ്. ഏകസ്ഥ,… Read More
മലമുകളിലെ ‘കിടു’ പാക്കേജ്
ടൂര്‍ പോകാനും ബഹളം വയ്ക്കാനും എനിക്ക് അത്യാവശ്യം ഇഷ്ടമാണ്. ആദ്യമായി ഞാന്‍ മലയാറ്റൂരില്‍ പോയത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു. ഇടവകദൈവാലയത്തില്‍നിന്ന് ക്രമീകരിച്ച യാത്ര. ട്രക്കിങ്ങ് ഇഷ്ടമായതുകൊണ്ട്, സംഭവം എനിക്ക് നന്നായി പിടിച്ചു. അടുത്ത രണ്ട് കൊല്ലം കൂടി പോയി. വലിയ ലക്ഷ്യങ്ങള്‍ ഒന്നും ഇല്ല. മത്സരം വച്ച് മല കയറുക. കുറെ നേരം മുകളില്‍ ഇരുന്ന്… Read More
ചില ഒടിപ്രയോഗങ്ങള്‍
ഞങ്ങളുടെ കാത്തലിക് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ആ മെസേജ് കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. മെസേജ് മറ്റൊന്നുമായിരുന്നില്ല, യുഎഇയില്‍ ഞങ്ങള്‍ പോകാറുള്ള ദൈവാലയത്തില്‍, വിശുദ്ധബലിക്കിടെ ലേഖനം വായിക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് പേര് കൊടുക്കാം എന്നതാണ്. അതുകണ്ടപ്പോള്‍ ആഗ്രഹത്തോടെ, നല്‍കിയിരുന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു. എല്ലാം ഓകെ. എന്നെ അവര്‍ ബൈബിള്‍ വായനക്കാരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു.… Read More
ദൈവത്തോട് ദേഷ്യപ്പെട്ടപ്പോള്‍…
ഓട്ടോക്കാരന് 200 രൂപമാത്രമേ ചോദിക്കാവൂ… 210 രൂപ ചോദിക്കല്ലേ… എന്ന പ്രാര്‍ത്ഥനയോടെയാണ് ഞാന്‍ ഓട്ടോയില്‍ ഇരിക്കുന്നത്. എന്നാല്‍ ഇറങ്ങാന്നേരം ബാഗെടുത്ത് പുറത്തിറങ്ങിയ എന്നോട് അദ്ദേഹം ചോദിച്ചത് 240 രൂപ! പതിവിലും കൂടുതല്‍ തുകയാണത്. ‘ഞാന്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ആളാണ്. 210 വരെയാണ് കൂടുതല്‍ കൊടുത്തിട്ടുള്ളത്’ എന്നൊക്കെ പറഞ്ഞുവെങ്കിലും അദ്ദേഹം 240 വേണം എന്ന നിലപാടില്‍… Read More
പാതിരാവിലെ ഫോണ്‍കോള്‍
”ഈശോയേ ഞാന്‍ ഒരു ലോണിന് അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ ശരിയായില്ല. എനിക്കൊപ്പം ലോണ്‍ അപേക്ഷ കൊടുത്ത കൂട്ടുകാരിക്ക് കിട്ടി. നീ എന്താ എന്നോടിങ്ങനെ ചെയ്തത്?” രാവിലെതന്നെ മുറിയില്‍ ഈശോയുമായി വലിയ യുദ്ധം നടക്കുകയാണ്. തെളിവ് സഹിതം ഈശോയുടെ മുന്നില്‍ വാദം നടന്നു കൊണ്ടിരിക്കുന്നു… പക്ഷേ ഈശോ നിശബ്ദത തുടര്‍ന്നു. എല്ലാം വിറ്റ് കുടുംബസമേതം വാടക വീട്ടിലേക്കിറങ്ങുമ്പോള്‍… Read More
ഒരു സന്യാസിനിയുടെ തിരിച്ചുവരവ്
ഹെല്ഫ്റ്റാ നഗരത്തില്‍ ബെനെഡിക്റ്റന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു മഠത്തിലേക്ക് അഞ്ചാമത്തെ വയസ്സില്‍ ആ പെണ്‍കുട്ടി അയക്കപ്പെട്ടു. അന്നത്തെ ഒരു പതിവായിരുന്നു അത്. വിശുദ്ധയായ മെറ്റില്‍ഡയുടെ മേല്‍നോട്ടത്തില്‍ പുതിയ അംഗമായ അഞ്ചുവയസുകാരി പരിശീലനം നേടി വളര്‍ന്നു. വിശുദ്ധിക്കും ജ്ഞാനസമ്പാദനത്തിനും പേരുകേട്ട സഭാസമൂഹമായിരുന്നു അത്. അവളുടെ സൂക്ഷ്മമായ ഓര്‍മ്മശക്തിയും ബുദ്ധികൂര്‍മതയും എല്ലാവരെയും ആകര്‍ഷിച്ചു. ലാറ്റിന്‍ ഭാഷ പഠിക്കുന്നതില്‍ അതിസമര്‍ത്ഥയായിരുന്നു… Read More
കര്‍ത്താവ് അടിച്ചാല്‍ ആര്‍ക്കു തടുക്കാനാവും?
ചെറുപ്പകാലത്ത് ഞാന്‍ അല്പം വികൃതിയായിരുന്നു. വല്യമ്മച്ചിയുടെ കൂടെക്കൂടി വളരെ ചെറുപ്പത്തിലേ എല്ലാ നോയമ്പുകളും ഞാന്‍ നോക്കിയിരുന്നു. പ്രാര്‍ത്ഥനയും അതുപോലുള്ള മറ്റു നന്മപ്രവൃത്തികളും എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നെങ്കിലും മറുവശത്ത് കുരുത്തക്കേടുകളും കൈവശമുണ്ടായിരുന്നു. അതിലൊരു കുരുത്തക്കേടായിരുന്നു കുളിപ്പിക്കാന്‍ വിളിച്ചാല്‍ പേകാതിരിക്കുക. ദേഹത്ത് ഒരു കപ്പ് വെള്ളം ഒഴിക്കുമ്പോഴേക്കും പിടി വിടുവിച്ച് ഓടുക. അക്കാലത്തെ എന്റെ കുളി കിണറ്റിന്കരയിലെ ‘ഓപ്പണ്‍… Read More
വക്കീലിനുമുന്‍പേ പോയ അമ്മ
ഒരിക്കല്‍ ഞാന്‍ ഒരു സുഹൃത്തിന്റെ കടയില്‍ ഇരിക്കുന്ന സമയം. ഒരു വ്യക്തി അഞ്ച് മക്കളുള്ള ഒരാളെപ്പറ്റി കമന്റ് പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. ഇതുകേട്ട സുഹൃത്ത് അയാളോട് ഇങ്ങനെ പറഞ്ഞു ”നിങ്ങള്‍ ഇങ്ങനെയൊന്നും പറയരുത്, മക്കള്‍ ഇല്ലാത്തവര്‍ക്കേ അതിന്റെ വിഷമം അറിയുകയുള്ളൂ.” കമന്റ് പറഞ്ഞ വ്യക്തി പോയിക്കഴിഞ്ഞപ്പോള്‍ അവന് അവന്റെ സങ്കടമെല്ലാം എന്നോട് പറഞ്ഞു, ”13 വര്‍ഷമായി എന്റെ… Read More
നീ എന്നെ എങ്ങനെ…?
കഴിഞ്ഞ ദിവസങ്ങളില്‍ ഒരാള്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്, ”അച്ചാ, ഇനി ദൈവപരിപാലനയുടെ നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുമ്പോള്‍ത്തന്നെ ഞാന്‍ അതൊക്കെ എഴുതിവയ്ക്കാന്‍ പോകുകയാണ്. എന്താണെന്നറിയാമോ, എന്റെ ഒരു വസ്തു ഇന്ന് കളഞ്ഞ് പോയപ്പോള്‍ ഞാന്‍ അറിയുന്നതിന് മുമ്പേതന്നെ വേറൊരാളിലൂടെ ഈശോ അത് തിരികെ എന്റെ കൈകളില്‍ എത്തിച്ചു. അച്ചനറിയാമോ, ഈ ദിവസങ്ങളില്‍ ഞാന്‍ കുറെ വിഷമങ്ങളിലൂടെ കടന്ന്… Read More