അന്ന് കുഞ്ഞിപ്പൈതങ്ങളുടെ തിരുനാള് ദിവസമായിരുന്നു. പതിവിലുമേറെ കുഞ്ഞുങ്ങള് വിശുദ്ധ കുര്ബാനയ്ക്ക് എത്തിയിട്ടുണ്ട്. പ്രസംഗസമയത്ത് ഒരു വിരുതന് അള്ത്താരയുടെ അരുകില് വച്ചിരിക്കുന്ന ഉണ്ണീശോയെ കാണാനായി പോയി. ഉയരത്തിലായതിനാല് അവന് തനിയെ കാണാനായില്ല. അതിനാല് ഉണ്ണീശോയുടെ പീഠത്തിനരികെ കുറെനേരം വട്ടംചവുട്ടി നിന്നിട്ട് അവിടെയുള്ള ക്രിസ്മസ് ട്രീയില്നിന്നും ചെറിയൊരു ചുവന്ന നക്ഷത്രവും കൈക്കലാക്കി തിരികെ പോന്നു. വിശുദ്ധ കുര്ബാന കഴിഞ്ഞ്… Read More
Tag Archives: Article
കത്രികയെടുത്തില്ല, കണ്ണ് മുറിഞ്ഞു!
അന്നൊരു അവധി ദിവസമായിരുന്നു. അതുകൊണ്ട് മദര് സുപ്പീരിയര് പറഞ്ഞു, ഉച്ചകഴിഞ്ഞ് നമുക്ക് പൂന്തോട്ടത്തില് പോകാമെന്ന്. ഞങ്ങള് പൂന്തോട്ടത്തില് നടക്കുന്ന സമയം. മുകളിലേക്ക് നോക്കിയപ്പോള് ഒരു ഉണക്കക്കമ്പ് ചെടികളുടെ വള്ളികള്ക്കിടയില് തൂങ്ങിക്കിടക്കുന്നു. മദര് പറഞ്ഞു, ”കത്രിക ഉപയോഗിച്ച് കമ്പ് മുറിച്ചു മാറ്റുക.” എന്നാല് ഒരു ചെറിയ കമ്പല്ലേ; അതിന് കത്രികയുടെ ആവശ്യമില്ലെന്ന് ഞാന് കരുതി. ആ ഉണക്കക്കൊമ്പില്… Read More
സ്വര്ണം വെള്ളിയാക്കുന്നവര് സൂക്ഷിക്കുക
ദൈവസ്നേഹം അനുഭവിച്ച് നല്ല തീക്ഷ്ണതയോടെ ആത്മീയജീവിതം മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്ന കാലം. ഒരു ദിവസം എന്റെ ആത്മീയജീവിതത്തില് ഒരു വീഴ്ച സംഭവിച്ചു. അതോടെ ആകെ തളര്ന്നു. ശരീരത്തിലും ആത്മാവിലും വലിയ ഭാരം കയറ്റിവച്ചതുപോലെ. ദൈവസാന്നിധ്യവും അഭിഷേകവും നഷ്ടമായ അവസ്ഥ. അങ്ങനെ വലിയ സങ്കടത്തോടെ ഇരിക്കുമ്പോഴാണ് മനസിലേക്ക് ഒരു ചിന്ത കടന്നുവന്നത്. മറിയവും ജോസഫും അവരുടെ ജീവിതത്തില് ഈശോയെ… Read More
കോഫി റൂമിലെ സംഭാഷണത്തിനുശേഷം…
ഡ്യൂട്ടിയില് നല്ല തിരക്കുള്ള ദിവസം. ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല. ഒടുവില് കുറച്ച് വെള്ളം കുടിക്കാന് വേണ്ടി കോഫി റൂമില് കയറിയതാണ്. കൂടെ ജോലി ചെയ്യുന്ന ഒരു ജൂനിയര് നേഴ്സ് അവളുടെ ബ്രേക്ക് ടൈമില് അവിടെ ഉണ്ടായിരുന്നു. ‘ചേച്ചി ഒന്നും കഴിക്കുന്നില്ലേ’ എന്ന് നിഷ്കളങ്കമായി അവള് ചോദിച്ചു. ‘ഇന്ന് നല്ല തിരക്കല്ലേ വീട്ടില് ചെന്നിട്ടു കഴിച്ചോളാം’… Read More
പുണ്യാളന്
”പത്രൂട്ട്യേ….” നീട്ടിയൊരു വിളി. ജാനുവേലത്തിയുടെയാണ്. ”അവന് ഇപ്പോള് കുറേ വലുതായില്ലേ. ഇനി ആ കളിപ്പേര് മാറ്റി ചെക്കനെ റിന്റോ എന്ന് വിളിച്ചൂകൂടേ’ എന്ന് ചിലര് ചോദിക്കുമ്പോള് തലയാട്ടുമെങ്കിലും പിന്നെയും വീട്ടില് വരുമ്പോള് ജാനുവേലത്തി അതേ വിളിതന്നെ വിളിക്കും. ”പത്രൂട്ടി ഇവിടെല്യേ?” ‘ജാനുവേലത്തി അങ്ങനെ വിളിക്കുന്നതിന്റെ പിന്നിലെ സംഭവം നടക്കുന്നത് തൊണ്ണൂറുകളുടെ ആരംഭത്തിലാണ്. അന്നത്തെ ചോദ്യം ഇങ്ങനെയായിരുന്നു.… Read More
ഡോക്ടറുടെ വീട്ടിലെത്തിയ നസ്രായന്
രാവിലെ മൊബൈലില് ഒരു വാട്ട്സാപ്പ് സന്ദേശം കണ്ടുകൊണ്ടാണ് എഴുന്നേറ്റത്. ”ഇന്ന് എന്റെ ഡ്രൈവിംഗ് ടെസ്റ്റ് ആണ്. അഞ്ചാം തവണയാണ്. പ്രത്യേകം പ്രാര്ത്ഥിക്കണം.” വിദേശത്ത് ജോലിയുള്ള ഒരു ലേഡി ഡോക്ടര് ആണ്. നാട്ടിലെപ്പോലെയല്ല, വിദേശത്ത് ഡ്രൈവിംഗ് ലൈസന്സ് ലഭിക്കുക പ്രയാസകരമായ കടമ്പയാണ്. ഓരോ തവണ ശ്രമിക്കുമ്പോഴും വലിയ പണച്ചെലവും. ഡോക്ടറെ എനിക്ക് ഫോണ് മെസേജുകളിലൂടെയുള്ള പരിചയമേയുള്ളൂ. ആദ്യമായി… Read More
ശാന്തതയുടെ സമവാക്യം
ഒരു ദിവസം യേശുതമ്പുരാന് ഇങ്ങനെ ഒരു സമവാക്യം കാണിച്ചുതന്നു. 200 = 10. പക്ഷേ എനിക്ക് ആദ്യമൊന്നും പിടികിട്ടിയില്ല എന്താണ് ദൈവം ഉദ്ദേശിച്ചതെന്ന്. അതിനുശേഷം കര്ത്താവ് പറഞ്ഞു, നിന്റെ തലയില് ഒരു ദിവസം 200 കാര്യങ്ങള് കിടന്നോടുന്നുണ്ട്. നീ ഒരു കാര്യത്തിന് അഞ്ച് മിനിറ്റ് കൊടുത്താല്പോലും നിനക്ക് ആയിരം മിനിറ്റ് വേണം. അഞ്ച് മിനിറ്റ് എന്നത്… Read More
മരണം വന്നപ്പോള് കണ്ട കാഴ്ചകള്
സ്വയം ബുള്ളറ്റ് ഓടിച്ചാണ് അന്ന് ഞാന് ആശുപത്രിയില് പോയത്. ഒരു ചെറിയ തൊണ്ടവേദനയുണ്ട്. അതുകൊണ്ട് കൊവിഡ് ടെസ്റ്റ് ചെയ്തു. റിസല്റ്റ് പോസിറ്റീവായിരുന്നു. മുപ്പത്തിനാല് വയസാണ് പ്രായം. പൂര്ണ ആരോഗ്യവാനുമാണ്. അതുകൊണ്ട് കുറച്ച് ദിവസത്തെ ചികിത്സയ്ക്കും വിശ്രമത്തിനുംശേഷം അജപാലനശുശ്രൂഷകളിലേക്കും ബി.എഡ് പഠനത്തിലേക്കും തിരികെപ്പോകാമെന്ന ചിന്തയില് ആശുപത്രിയില് അഡ്മിറ്റായി. പക്ഷേ അല്പദിവസങ്ങള് കഴിഞ്ഞപ്പോഴേക്കും ശ്വാസമെടുക്കാന് വിഷമം തോന്നുന്നതുപോലെ…. അതോടൊപ്പം… Read More
‘കൂട്ടു’കൂട്ടിയ യാത്ര
ഒരു ദിവസം പ്രാര്ത്ഥിക്കാനിരിക്കുകയായിരുന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും പ്രാര്ത്ഥിക്കാന് ഏകാഗ്രത ലഭിക്കുന്നില്ല. പലവിചാരങ്ങള് മനസില് വന്നുനിറയുന്നു… ‘എങ്ങനെ എനിക്ക് പ്രാര്ത്ഥിക്കാന് കഴിയും’ എന്ന ചിന്ത ആ ദിവസങ്ങളില് അലട്ടിക്കൊണ്ടിരുന്നു. അതിനിടയിലാണ് കൂട്ടുകാരന്റെ മകളെ ഹോസ്റ്റലില്നിന്ന് വീട്ടിലേക്ക് കൊണ്ടുവരാന് പോയത്. സുഹൃത്തും ഞാനും അവിടെയെത്തി കുറച്ചുസമയം കാത്തിരുന്നപ്പോഴേക്കും അതാ കുട്ടി ഏറെ സന്തോഷത്തോടെ അപ്പന്റെയടുത്തേക്ക് ഓടിവരുന്നു.… Read More
നന്മ ചെയ്തു കടന്നുപോയവന്!
മിഷന്ലീഗിന്റെ ഒരു ദ്വിദിന സെമിനാര് നടക്കുന്ന സമയം. സെമിനാര് നയിക്കുന്ന അച്ചന് പങ്കെടുക്കുന്ന ഞങ്ങളോടു ചോദിച്ചു, ”പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, നമ്മുടെ കര്ത്താവായ യേശു ജീവിതകാലം മുഴുവന് മറ്റുള്ളവര്ക്ക് നന്മ ചെയ്തുകൊണ്ട് കടന്നുപോയവനാണ്. അവിടുന്നു ചെയ്ത നന്മപ്രവൃത്തികള് അവിടുത്തേക്ക് ഇന്നും ചെയ്യണമെന്നും ഇനിയും ലോകാന്ത്യം വരെയും തുടരണമെന്നും ആഗ്രഹമുണ്ട്. പക്ഷേ ഒരു വലിയ പ്രശ്നം – നന്മ… Read More