അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു. എന്റെ അച്ചാച്ചനും (പിതാവ്) അനുജനും കൊവിഡ് പോസിറ്റീവാണെന്ന് ടെസ്റ്റ് റിസല്‍റ്റ് വന്നു. എങ്കിലും വീട്ടില്‍ മറ്റാര്‍ക്കും പോസിറ്റീവായില്ല എന്നത് ആശ്വാസമായിരുന്നു. പക്ഷേ അച്ചാച്ചന് അല്പം ചുമയുള്ളതുകൊണ്ടും അറുപതിനുമുകളില്‍ പ്രായമുള്ളതുകൊണ്ടും ശ്വാസതടസം വരാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഡോക്ടറുടെ അഭിപ്രായം. അതിനാല്‍ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറി. അവിടെ ആദ്യമൊന്നും കുഴപ്പമില്ലായിരുന്നെങ്കിലും പിന്നീട് ചുമയും ശ്വാസതടസവും… Read More
Tag Archives: Article
വിഗ്രഹങ്ങള്‍ക്കിടയില്‍ ക്രിസ്തുസാക്ഷിയാകുന്നതെങ്ങനെ?
പൗലോസ് ആഥന്‍സില്‍ താമസിക്കവേ, നഗരം മുഴുവന്‍ വിഗ്രഹങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നതു കണ്ട് അവന്റെ മനസ്സ്ക്ഷോഭതാപങ്ങള്‍കൊണ്ട് നിറഞ്ഞു (അപ്പോസ്‌തോലപ്രവര്‍ത്തനങ്ങള്‍ 17/16). ആഥന്‍സെന്ന അന്നത്തെ വിജാതീയ ഗ്രീക്ക് പട്ടണത്തിനു തുല്യമാണ് ഇന്നത്തെ ലോകം. പണക്കൊഴുപ്പിന്റെയും അധികാരത്തിന്റെയും വെട്ടിപ്പിടിക്കലിന്റെയും പൊങ്ങച്ചത്തിന്റെയും താന്‍പ്രമാണിത്തത്തിന്റെയും വ്യക്തിഗതവാദത്തിന്റെയും വിവിധയിനം വിഗ്രഹങ്ങള്‍ നിറഞ്ഞതാണ് നാടും നാട്ടിന്‍പുറവും. അവിടെ വിശുദ്ധ പൗലോസിനെപ്പോലെ ക്രിസ്തുവിന്റെ പ്രേഷിതനാണ് ഓരോ ക്രിസ്ത്യാനിയും. വിഗ്രഹങ്ങള്‍ക്കിടയില്‍… Read More
യൗസേപ്പിതാവ് എന്നെ ഞെട്ടിച്ചു!
പഠനവും വിവാഹവും കഴിഞ്ഞ് രണ്ട് മക്കളുടെ അമ്മയുമായപ്പോള്‍ ഒരു ജോലി വേണമെന്ന് തോന്നിത്തുടങ്ങി. ആ സമയത്താണ് എനിക്ക് യൗസേപ്പിതാവിന്റെ ഒരു നൊവേനപ്പുസ്തകം കിട്ടിയത്. 30 ദിവസം ചൊല്ലേണ്ട ഒരു നൊവേന. ഞാന്‍ അത് ചൊല്ലിത്തുടങ്ങി. എന്റെ പ്രാര്‍ത്ഥന ഇങ്ങനെ ആയിരുന്നു: ”യൗസേപ്പിതാവേ, എനിക്ക് ഏതെങ്കിലും ഒരു സ്‌കൂളില്‍ ജോലി വേണം. സ്‌കൂളിന് അടുത്തുതന്നെ എന്റെ മക്കളെ… Read More
സംസാരിക്കാത്ത തത്തയുടെ വാക്കുകള്‍
ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരാള്‍ക്ക് ഓമനിച്ചുവളര്‍ത്താന്‍ ഒരു പക്ഷിയെ കിട്ടിയാല്‍ ഒറ്റപ്പെടലിന്റെ മടുപ്പ് മാറ്റാന്‍ കഴിയുമെന്ന് തോന്നി. അതിനാല്‍ അദ്ദേഹം വളര്‍ത്തുപക്ഷികളെ ലഭിക്കുന്ന കടയില്‍ പോയി. അവിടെ, സംസാരിക്കുന്ന തത്ത എന്ന ബോര്‍ഡ് എഴുതിയ ഒരു കൂട് അദ്ദേഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. അതിനുള്ളില്‍ ഒരു തത്തയും. അദ്ദേഹം അതിന്റെ വില ചോദിച്ചു. ”250 രൂപ!” വില്പനക്കാരന്‍ പറഞ്ഞു. ഉടനെതന്നെ… Read More
അവസാനമരുന്ന് പരീക്ഷിച്ച് 41-ാം ദിവസം!
ഒരു ഒക്ടോബര്‍ മാസം അവസാന ആഴ്ച. അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തില്‍ ബഹുമാനപ്പെട്ട ഡൊമിനിക് വാളന്മനാല്‍ അച്ചന്‍ നയിക്കുന്ന ധ്യാനത്തില്‍ സംബന്ധിക്കാന്‍ അവസരം കിട്ടി. മാതാപിതാക്കളോടൊപ്പമാണ് ധ്യാനത്തില്‍ പങ്കെടുത്തത്. ധ്യാനം അവസാനിച്ച് വളരെ സന്തോഷത്തോടെ പുറത്തേക്കിറങ്ങി. അപ്പോഴാണ് മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തത്. ഉടനെ ഒരു ഫോണ്‍ കാള്‍. എന്റെ ഹൃദയത്തിനടുത്ത ഒരു സഹോദരി. ധ്യാനം എങ്ങനെ… Read More
ഇനി സന്തോഷത്തിന്റെ വരവായി…
ക്രിസ്മസ് ആഗതമാകുകയാണ്. ലോകമെങ്ങുമുള്ള ആളുകള്‍ ഒരുപോലെ സന്തോഷിക്കുന്ന തിരുനാളാണ് ക്രിസ്മസ്. ഇപ്രകാരം ജാതിമതഭേമെന്യേ എല്ലാവര്‍ക്കും സന്തോഷം പകരുന്ന മറ്റൊരു ദിവസം ഇല്ലെന്നുതന്നെ പറയാം. എന്തുകൊണ്ടാണ് ക്രിസ്മസ് സന്തോഷത്തിന്റെ ദിവസമായത്? ആദ്യത്തെ ക്രിസ്മസില്‍ ദൈവദൂതന്‍ ഉദ്‌ഘോഷിച്ചത് ഇക്കാര്യമാണ്, ”ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത നിങ്ങളെ ഞാന്‍ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു… Read More
ഈശോ മിഠായി തന്നപ്പോള്‍…
അന്ന് ഈശോയുടെ സക്രാരിക്കടുത്ത് കൂടുതല്‍ നേരം ഇരുന്നു. അതിനിടയിലാണ് ഒരു ഇരിപ്പിടത്തില്‍ മിഠായികവര്‍ കിടക്കുന്നത് കണ്ടത്. എഴുന്നേറ്റ് പോകുമ്പോള്‍ അതെടുത്ത് കളയണമെന്ന് മനസില്‍ കരുതി. കുറച്ചുനേരംകൂടി ഇരുന്നുകഴിഞ്ഞ് പോകാന്‍ നേരമായപ്പോള്‍ ഞാന്‍ ഈശോയോട് വെറുതെ പറഞ്ഞു, ”ഞാന്‍ ആ മിഠായികവര്‍ എടുത്തുകളയാം. പകരം എനിക്ക് മിഠായി വേണം.” വാസ്തവത്തില്‍ ഞാനൊരു കുസൃതിപോലെ പറഞ്ഞതായിരുന്നു. പിന്നെ, ഞാന്‍… Read More
മുന്തിരിവള്ളിയില്‍ നില്‍ക്കുന്ന യുവതി
എവിടെനിന്നാണ് ഈ സുഗന്ധം? ടെരെസിറ്റാ കാസ്റ്റില്ലോ എന്ന സന്യാസാര്‍ത്ഥിനി അത് നുകര്‍ന്നുകൊണ്ട് സ്വയം ചോദിച്ചു. സ്വന്തം മുറിയിലേക്ക് കടന്നപ്പോള്‍ അവിടെ വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീ നില്‍ക്കുന്നു! ആ സ്ത്രീ അവളോട് പറഞ്ഞു, ”എന്റെ മകളേ, പേടിക്കേണ്ടാ.” ദൈവമാണ് തന്നെ അയച്ചതെന്നും ഒരു സന്ദേശം നല്കാനുണ്ടെന്നും സ്ത്രീ പറഞ്ഞു. മദര്‍ സുപ്പീരിയറിന്റെ കാലുകള്‍ കഴുകി ചുംബിക്കാനും… Read More
അടുക്കളയില്‍ കയറിയപ്പോള്‍ ഈശോ പോയി…!
അന്ന് രാവിലെ പരിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ച് മുറിയില്‍ തിരിച്ചെത്തി. ജപമാല പ്രാര്‍ത്ഥന യാത്രക്കിടയില്‍ ചൊല്ലിയിരുന്നു. പ്രഭാതഭക്ഷണം കഴിച്ചു. ഇന്ന് ഈശോയോട് ഒരു പ്രത്യേക പ്രണയം. എന്താ ഇപ്പോ ചെയ്യുക? ഉടനെ കുറച്ചു സമയം നിശബ്ദമായി ഓണ്‍ലൈന്‍ ദിവ്യകാരുണ്യ ആരാധനക്ക് മുന്നില്‍ ഇരുന്നു. ഈശോക്ക് വല്ലാത്തൊരു സൗന്ദര്യം. കണ്‍കുളിര്‍ക്കെ നോക്കി ഇരുന്നു. ആ ഇരിപ്പില്‍ എന്റെ ചങ്കിനെ… Read More
”അമ്മേ, മോനോട് ഒന്നു പറയ്…”
കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ദിവസം. ഓട്ടോറിക്ഷ റോഡരികില്‍ പാര്‍ക്ക് ചെയ്തിട്ട് ഞാന്‍ ഗേറ്റ് കടന്ന് ദൈവാലയത്തിന്റെ വലതുവശത്തുള്ള മാതാവിന്റെ ഗ്രോട്ടോയുടെ മുമ്പില്‍ മുട്ടുകുത്തി. ആകെ പരവശനാണ്. ശരീരം വിറയ്ക്കുന്നു. കണ്ണുകളുയര്‍ത്തി മാതാവിനെ നോക്കി. മക്കളെ വാരിപ്പുണരാന്‍ കൈനീട്ടി സ്‌നേഹവാത്സല്യങ്ങളോടെ നില്‍ക്കുന്ന അമ്മ. ”എങ്കിലും എന്റെ അമ്മേ…” ”എന്താ മോനേ..?” എന്ന് മാതാവ് മുഖത്ത് നോക്കി ചോദിക്കുന്നതുപോലെ….… Read More