കുറച്ചുനാളുകള്‍ക്കുമുമ്പ് ഒരു സഹോദരന്‍ എന്നോട് പരിശുദ്ധാത്മാവിനാലാണോ ജീവിതം നയിക്കപ്പെടുന്നതെന്ന് തിരിച്ചറിയാനുള്ള എളുപ്പവഴി പറഞ്ഞുതന്നു. കുമ്പസാരത്തില്‍ ഞാന്‍ എന്താണ് പറയുന്നതെന്ന് പരിശോധിച്ചാല്‍ മതിയത്രേ. എനിക്കും അത് ശരിയായി തോന്നി. ‘കള്ളം പറഞ്ഞിട്ടുണ്ട്, ദേഷ്യപ്പെട്ടിട്ടുണ്ട്, അനുസരണക്കേട് കാണിച്ചിട്ടുണ്ട്,’ ഇതായിരുന്നു ഒരു പ്രായം വരെയുള്ള എന്റെ കുമ്പസാരത്തില്‍ പറഞ്ഞിരുന്ന പ്രധാന പാപങ്ങള്‍. എന്നാല്‍, നവീകണത്തിലേക്ക് വന്നതിനുശേഷമുള്ള കുമ്പസാരം എടുത്ത് നോക്കുകയാണെങ്കില്‍… Read More
Tag Archives: Article
സ്‌നേഹത്തിന് ഏറ്റവും സുന്ദരമായ നിര്‍വചനം
സഹനത്തിന്റെ തീച്ചൂളയിലൂടെ വിശുദ്ധിയുള്ള ഒരു ഹൃദയം മെനഞ്ഞെടുക്കുവാന്‍ മനുഷ്യന് ദൈവം സമ്മാനിച്ച പുണ്യകാലഘട്ടമാണ് തപസുകാലം. കുരുത്തോലയില്‍നിന്നും കുരിശിലേക്ക് തീര്‍ത്ഥാടനം ചെയ്ത് ഉത്ഥാനമഹിമയില്‍ ജീവിതം വാര്‍ത്തെടുക്കുവാന്‍ സ്വപ്നം കാണേണ്ട നോമ്പുകാലം. ക്രിസ്തുവില്ലെങ്കില്‍ നാം വെറും ഭൂമിയും മണ്ണിന്റെ സ്വന്തവുമാണെന്ന തിരിച്ചറിവോടെ, അനുതാപ ഹൃദയത്തോടെ, നെറ്റിത്തടത്തില്‍ ക്ഷാരംകൊണ്ട് കുരിശടയാളം വരച്ച് നാം നമ്മെത്തന്നെ ഒരുക്കുന്നു. ദൈവത്തോടൊപ്പമുള്ള വാസത്തിനായി ഉപവാസവും… Read More
ഈശോയുടെ ഹാര്‍ഡ് ഡിസ്‌ക്
ആധുനിക കാലത്തെ ഏറ്റവും വലിയൊരു കണ്ടുപിടുത്തമാണല്ലോ കമ്പ്യൂട്ടര്‍. ധാരാളം വിവരങ്ങള്‍ ശേഖരിച്ചു വക്കാന്‍ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് എന്ന ഭാഗം സഹായിക്കുന്നു. ഈശോയുടെ തിരുഹൃദയത്തിലേക്ക് കുറച്ചുനേരം നോക്കിയിരുന്നപ്പോഴാണ് പുള്ളിക്കാരനും ഒരു ഹാര്‍ഡ് ഡിസ്‌ക് ഉണ്ടെന്നു മനസ്സിലായത്. ഈശോയുടെ ഹൃദയത്തിലെ ഹാര്‍ഡ് ഡിസ്‌ക് തുറന്നു നോക്കിയാല്‍ ചില ഡാറ്റകള്‍ കിട്ടും. ഓരോ മനുഷ്യാത്മാവിനോടും ഉള്ള അവന്റെ അടങ്ങാത്ത… Read More
ദൈവത്തില്‍നിന്ന് അകലാതിരിക്കാന്‍…
സോറന്‍ കിര്‍ക്കേഗാഡ് പ്രസിദ്ധനായ ഡാനിഷ് തത്വശാസ്ത്രജ്ഞനാണ്. അസ്തിത്വവാദത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖനായി കണക്കാക്കപ്പെടുന്ന ഒരു വ്യക്തി. നമ്മുടെ എല്ലാവരുടെയും ഉള്ളിലുണ്ടാകുന്ന നീരസം എന്ന വികാരത്തെ അദ്ദേഹം നിര്‍വചിക്കുന്നത് ഇപ്രകാരമാണ്. ഒരു വ്യക്തിയുടെ ഉള്ളില്‍ നീരസം ഉടലെടുക്കുന്നത് ആ വ്യക്തി ആദരവ് എന്ന ശുഭകരമായ വികാരത്തില്‍നിന്ന് അസൂയ എന്ന ചീത്തയായ വികാരത്തിലേക്ക് മാറുമ്പോഴാണ്. ദൈവത്തോടും നമ്മുടെ സഹജീവികളോടുമുള്ള ബന്ധത്തെ… Read More
മിണ്ടാമഠത്തിലെ സിസ്റ്റര്‍ പറഞ്ഞ സംഭവം
അവിചാരിതമായിട്ട് മിണ്ടാമഠത്തിലെ ഒരു സിസ്റ്ററുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. കിട്ടിയ ചാന്‍സില്‍ ചോദിച്ചു, നിങ്ങളെ ഞങ്ങള്‍ക്കൊരിക്കലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ നിങ്ങളോടാണ് ഈശോ ഏറ്റവുമധികം സംസാരിക്കുന്നത്. നിങ്ങള്‍ക്കെന്താണ് ഞങ്ങളോട് പറയാനുള്ളത്? തെല്ലാലോചിച്ചിട്ട് അവര്‍ പറഞ്ഞു. ഒരു സംഭവം പറയാം. ഒരു ദിവസം ദിവ്യകാരുണ്യ ഈശോയുടെ അടുത്തെത്തിയപ്പോള്‍ ഈശോയ്ക്ക് വലിയ സ്‌നേഹം… എന്നെ നോക്കി പുഞ്ചിരിക്കുന്നു… വല്ലാതെ… Read More
ഇവയൊക്കെ ചെയ്യാന്‍ ഇങ്ങനെയും ചിലര്‍
1990-ാം ആണ്ടിന്റെ തുടക്കമാസങ്ങളില്‍ ഒന്നില്‍ പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ ഞാനെന്റെ ഡയറി വിടര്‍ത്തി, അതില്‍ ഇപ്രകാരം എഴുതിവച്ചു. ”എന്റെ പിതാവേ, നീയെന്നില്‍നിന്നും ഒരു കുരിശുമരണമാണ് ആവശ്യപ്പെടുന്നതെങ്കില്‍ ഞാന്‍ അതിന് ഒരുക്കമാണ്. നിന്റെ കരങ്ങളില്‍ എന്റെ ജീവനെയും ജീവിതത്തെയും ഞാന്‍ സമര്‍പ്പിക്കുന്നു. യേശുവിനെ മരിച്ചവരില്‍നിന്നും മൂന്നാംനാള്‍ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പരിശുദ്ധാത്മാവ് എന്നെയും തന്റെ സമയത്തിന്റെ പൂര്‍ണതയില്‍ പുനരുത്ഥാനത്തിന്റെ മഹിമയിലേക്ക്… Read More
ബിസിനസ്‌ലാഭം വര്‍ധിപ്പിച്ച അക്കൗണ്ടന്റ്
ബുക്ക് കീപ്പിങ്ങിനെക്കുറിച്ചും ഡബിള്‍ എന്‍ട്രി സംവിധാനത്തെക്കുറിച്ചും ഒരു കൃതി പ്രസിദ്ധീകരിച്ച യൂറോപ്പിലെ രണ്ടാമത്തെ വ്യക്തിയാണ് ലൂക്കാ പക്കിയോളി. അദ്ദേഹം ആവര്‍ത്തിക്കാറുള്ള ഒരു പ്രധാനസന്ദേശം ഇതായിരുന്നു, ”സഹായം ലഭിക്കുന്നത് ഉണര്‍ന്നിരിക്കുന്നവനാണ്, ഉറങ്ങുന്നവനല്ല.” കഠിനാധ്വാനത്തിലൂടെ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഏറെ പ്രസക്തവുമാണ്. അദ്ദേഹത്തിന്റെ ഡോക്യുമെന്റേഷനില്‍ ജേണലുകള്‍, ലെഡ്ജറുകള്‍, വര്‍ഷാവസാന സമാപന തീയതികള്‍, ട്രയല്‍ ബാലന്‍സുകള്‍,… Read More
ജീവനുള്ള പിറന്നാള്‍ സമ്മാനം
”ഈശോയേ, ഇന്നെന്തോ വലിയ ഒരു സന്തോഷം… സ്‌നേഹം…. കുറെ സമയം കൂടി ഇങ്ങനെ നിന്റെ സന്നിധിയില്‍, ദിവ്യകാരുണ്യത്തിനു മുന്നില്‍ നിന്നെത്തന്നെ നോക്കി ഇരിക്കാന്‍ തോന്നുന്നു….” ചിന്തിച്ചു തീരും മുന്‍പേ ഫോണ്‍ ബെല്ലടിച്ചു. മോളുടെ സ്‌കൂളില്‍നിന്നാണ്. അതുകൊണ്ട് ഈശോയോട് ”എക്‌സ്‌ക്യൂസ് മി” പറഞ്ഞ് പള്ളിയില്‍ നിന്ന് പുറത്തു പോയി ഫോണെടുത്തു. കുട്ടികളെ മറ്റേതോ സ്‌കൂളില്‍ എക്‌സിബിഷന്‍ കാണിക്കാന്‍… Read More
സൗഹൃദങ്ങള്‍ക്ക് മധുരം പകരാം
ഈ ലോകത്തില്‍ ആദ്യം ഉടലെടുത്ത പ്രശ്‌നം പാപമാണെന്ന് തോന്നുന്നില്ല. അത് ഏകാന്തതയാണ്. ദൈവമായ കര്‍ത്താവ് സൃഷ്ടികര്‍മത്തിനുശേഷം മനുഷ്യനെ രൂപപ്പെടുത്തിയിട്ട് അവന്റെ ദുഃഖം മനസിലാക്കിയിട്ട് പറഞ്ഞു ”മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല; അവന് ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും” (ഉല്‍പത്തി 2/8). അങ്ങനെ ദൈവംതന്നെ രൂപകല്‍പന ചെയ്ത ഒരു ഉടമ്പടിയാണ് കൂട്ട് എന്നത്. യഥാര്‍ത്ഥ സൗഹൃദം ഒരു കരാര്‍… Read More
സമ്മാനപ്പൊതികൊണ്ടുള്ള പ്രാര്‍ത്ഥന
പഠനകാലത്ത് പൂര്‍ത്തീകരിക്കാന്‍ പറ്റാതിരുന്ന ടൈപ്പ്‌റൈറ്റിംഗ് കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ഒരു ടൈപ്പ്‌റൈറ്റിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു. കോളജില്‍ പഠിക്കുന്ന കുട്ടികളുടെയും മറ്റ് ജോലികള്‍ക്ക് പോകുന്നവരുടെയും സൗകര്യത്തിന് ടീച്ചര്‍ ഞങ്ങളെ മോണിംഗ് ബാച്ചിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. പ്രസ്തുത സ്ഥാപനത്തില്‍ അടുത്തുള്ള കോളജില്‍ പഠിക്കുന്ന കുറച്ച് കുട്ടികള്‍ വരുന്നുണ്ടായിരുന്നു. അവരുടെ കൂട്ടത്തില്‍ സ്ഥിരമായി കൈയില്‍ കൊന്തയും പിടിച്ചുവരുന്ന ഒരു പെണ്‍കുട്ടിയെ… Read More