നിര്‍ത്താതെയുള്ള ഫോണിന്റെ മണിയടി കേട്ടാണ് അന്ന് രാവിലെ ഉണര്‍ന്നത്. ക്ലോക്കില്‍ 8.30 കഴിഞ്ഞു. അന്ന് അവധിദിനമായ വെള്ളിയാഴ്ച ആയതുകൊണ്ട് അലാറം ഓഫാക്കി വച്ചിരുന്നു. ഫോണിന് അടുത്തെത്തിയപ്പോഴേക്കും കട്ടായി. പപ്പയാണ് പതിവില്ലാതെ വിളിക്കുന്നത്. വെള്ളിയാഴ്ച താമസിച്ചേ എഴുന്നേല്‍ക്കൂ എന്നറിയാവുന്നതുകൊണ്ട് സാധാരണ ഈ സമയത്ത് ഒരു വിളി ഇല്ലാത്തതാണ്. എന്താണാവോ അത്യാവശ്യം? ജിജ്ഞാസ സഹിക്കാനാവാതെ പെട്ടെന്നുതന്നെ തിരിച്ചുവിളിച്ചു. ബാങ്കില്‍… Read More
Tag Archives: March 2022
യൗസേപ്പിതാവ് തന്ന മധുരം!
വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ സംഭവം. എന്റെ ഇളയ സഹോദരന് ഒരു പനി വന്നു. പല ആശുപത്രികളിലും മാറിമാറി ചികിത്സിച്ചിട്ടും പനി കുറയുന്നില്ല. പനിക്ക് കാരണവും വ്യക്തമായി കണ്ടുപിടിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. പല മരുന്നുകളും മാറി മാറി പരീക്ഷിച്ചു. ഞങ്ങളെല്ലാവരും വളരെ ദുഃഖത്തിലായി. ഈ സഹോദരന്‍ മുതിര്‍ന്ന ഞങ്ങള്‍ നാലു സഹോദരങ്ങളെക്കാള്‍ വളരെ ഇളയതായതുകൊണ്ട് ഞങ്ങളുടെയെല്ലാം കണ്ണിലുണ്ണിയായിരുന്നു. ഒരു… Read More
ആ യുവാവിന്റെ ആഗ്രഹം
ഒരു യുവാവ് എന്നോട് പങ്കുവച്ച കാര്യമാണിത്. ധ്യാനം കൂടി ഈശോയുടെ സ്‌നേഹം അനുഭവിച്ചപ്പോള്‍മുതല്‍ അവന് ഒരാഗ്രഹം, ഈശോയ്ക്കുവേണ്ടി ജോലി ചെയ്യണം. എന്നാല്‍ കുടുംബം പുലര്‍ത്താന്‍ ആകെയുള്ള മാര്‍ഗം സ്വന്തമായി ഉണ്ടായിരുന്ന ഓട്ടോറിക്ഷയാണ്. അത് ഈശോയുടെ സമ്മാനമായി അവന്‍ മനസിലാക്കി. അതില്‍ ഈശോയുടെ ചിത്രവും തിരുവചനവും ഒട്ടിച്ചുവച്ചു. ആരെങ്കിലും ഓട്ടോ വിളിച്ച് യാത്ര തുടങ്ങിയാല്‍ അവര്‍ക്കായി നിശ്ശബ്ദമായി… Read More
ഡ്രൈവിങ്ങില്‍ പിന്നോട്ടു നോക്കിയപ്പോള്‍…
കഴിഞ്ഞ എട്ടുവര്‍ഷമായി ജയിലിലായിരുന്നു വിക്‌ടോറിയ. ഒരു കൊലയ്ക്ക് കൂട്ടുനിന്നതിന് കിട്ടിയ ശിക്ഷ. ജയിലില്‍നിന്ന് മോചിതയായ അവള്‍ ദൈവവഴിയില്‍ ചരിക്കാനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയിരിക്കെ അവള്‍ ധ്യാനത്തില്‍ പങ്കെടുത്തു. പ്രാര്‍ത്ഥനയ്ക്കിടയില്‍ മാനസികവിഭ്രാന്തി പിടിച്ചവളെപ്പോലെ അവള്‍ വിഷമിക്കുന്നത് കണ്ടതുകൊണ്ടാണ് സംസാരിക്കാം എന്നു കരുതിയത്. ജയില്‍ശിക്ഷയില്‍നിന്നും പുറത്തിറങ്ങിയെങ്കിലും സ്വയംനിന്ദയുടെ തടവറയിലായിരുന്നു വിക്‌ടോറിയ. പിഴവു സംഭവിച്ച ഇന്നലെകളെക്കുറിച്ചുള്ള ഓര്‍മകള്‍ അവളിലിറങ്ങുന്ന ദൈവസാന്നിധ്യവുമായി മല്ലിടുന്നു.… Read More