പരിശുദ്ധാരൂപിയോടുള്ള ജപം – Shalom Times Shalom Times |
Welcome to Shalom Times

പരിശുദ്ധാരൂപിയോടുള്ള ജപം

ഓ പരിശുദ്ധാരൂപി, എന്റെ ആത്മാവിന്റെ സ്‌നേഹഭാജനമേ, അങ്ങയെ ഞാൻ ആരാധിക്കുന്നു. എന്നെ പ്രകാശിപ്പിക്കണമേ, എന്നെ നയിക്കണമേ, എന്നെ ശക്തിപ്പെടുത്തണമേ.

ഞാൻ ചെയ്യേണ്ടത് എന്തെല്ലാമെന്ന് എന്നോട് പറയുക. അങ്ങ് എന്നോട് ആജ്ഞാപിച്ചാലും. അങ്ങ് എന്നിൽനിന്ന് ആവശ്യപ്പെടുന്ന എല്ലാത്തിനും ഞാൻ എന്നെത്തന്നെ വിധേയനാക്കിക്കൊള്ളാമെന്നും എനിക്ക് സംഭവിക്കുവാൻ അങ്ങ് അനുവദിക്കുന്നതെല്ലാം ഞാൻ സ്വീകരിച്ചുകൊള്ളാമെന്നും വാഗ്ദാനം ചെയ്യുന്നു. അങ്ങേ ഇഷ്ടം എന്നെ അറിയിക്കുകമാത്രം ചെയ്യുക, ആമ്മേൻ.

കർദിനാൾ മെർസിയൻ