അധ്വാനിക്കുമ്പോഴത്തെ പ്രാർഥന – Shalom Times Shalom Times |
Welcome to Shalom Times

അധ്വാനിക്കുമ്പോഴത്തെ പ്രാർഥന

തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങളുടെ അനേകപാപങ്ങൾക്ക് പരിഹാരമായി പ്രായശ്ചിത്ത അരൂപിയാൽ അദ്ധ്വാനിക്കാനുള്ള കൃപ ഞങ്ങൾക്ക് നല്കണമേ. ഞങ്ങളുടെ ജോലിയിൽ ആത്മാർഥതയും വിശ്വസ്തതയും ഉള്ളവരായിരിക്കാനും അങ്ങനെ ഞങ്ങൾക്ക് ലഭിച്ചതിനനുസരിച്ച് പൂർണ്ണമായി തിരികെ നല്കാനും ഞങ്ങൾക്ക് കഴിയട്ടെ.

നഷ്ടപ്പെടുത്തിയ സമയം, ഉപയോഗിക്കാത്ത കഴിവുകൾ, ചെയ്യാതിരുന്ന നന്മകൾ, വിജയത്തിൽ അഹങ്കരിച്ച നിമിഷങ്ങൾ എന്നിവയ്ക്ക് കണക്ക് ബോധിപ്പിക്കേണ്ടിവരും എന്ന ചിന്തയോടെ സമാധാനത്തോടും ക്ഷമയോടും മിതത്വത്തോടും കൂടി ജോലിചെയ്യാൻ സഹായിക്കണമേ.

ഓ വിശുദ്ധ യൗസേപ്പേ, ഞങ്ങളുടെ എല്ലാ അദ്ധ്വാനങ്ങളും ഈശോയ്ക്കായും പരിശുദ്ധ അമ്മവഴിയായും ജീവിതത്തിലും മരണത്തിലും അങ്ങയുടെ വിശുദ്ധ മാതൃകയ്ക്ക് അനുസൃതമായി തീരുവാൻ അനുഗ്രഹിക്കണമേ, ആമ്മേൻ.