യുവാവിന്റെ ആശയക്കുഴപ്പം നീക്കിയ ‘പ്രാർഥനാക്കൂട്ട് ‘ – Shalom Times Shalom Times |
Welcome to Shalom Times

യുവാവിന്റെ ആശയക്കുഴപ്പം നീക്കിയ ‘പ്രാർഥനാക്കൂട്ട് ‘

ഒരമ്മ പങ്കുവച്ച അനുഭവമാണിത്. ആ അമ്മയുടെ യുവാവായ മകൻ ഒരു പ്രത്യേക അവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു..

ഒരു ദിവസം തോന്നും താൻ ഭിന്നലിംഗത്തിൽപ്പെട്ടവനാണെന്നും, തന്റെ ലൈംഗിക വ്യക്തിത്വം വേറെ ആണെന്നും. രണ്ട് ദിവസം കഴിയുമ്പോൾ തോന്നും, താൻ സ്വവർഗാനുരാഗി ആണെന്ന്. ആശയക്കുഴപ്പമുണ്ടാക്കുന്ന കുറെ ചിന്തകൾ അവനെ ഇങ്ങനെ അലട്ടുന്നുവെന്ന് തന്റെ അമ്മയോട് അവൻ തുറന്ന് പറഞ്ഞു.

അമ്മ ആകെ വിഷമത്തിലായി. തന്റെ ആദ്ധ്യാത്മിക ഗുരുവിനോട് ഈ കാര്യം പറഞ്ഞപ്പോൾ, അദ്ദേഹം ഒരു ‘പ്രാർഥനാക്കൂട്ട്’ പറഞ്ഞ് കൊടുത്തു. സന്തോഷത്തിന്റെ അഞ്ചാം രഹസ്യം – ഉണ്ണിയെ ദൈവാലയത്തിൽ വച്ച് കണ്ട് കിട്ടുന്ന രഹസ്യം- സമർപ്പിച്ച് പ്രാർഥിക്കുക. പ്രാർഥിക്കുമ്പോൾ, ‘പരിശുദ്ധ അമ്മയുടെ വേദന’ (The Agony of Mother Mary ) എന്ന് ധ്യാനിക്കാനും ഓർമ്മിപ്പിച്ചു.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഈ മകൻതന്നെ അമ്മയോട് വന്ന് പറയുകയാണ്, തെറ്റായ ചിന്തകളൊന്നും അവനെ ഇപ്പോൾ അലട്ടുന്നില്ലെന്ന്.

ഏതെങ്കിലും പാപ ചായ്‌വുകൾ നമ്മെ വല്ലാതെ അലട്ടുന്നുണ്ടെങ്കിൽ, അവ അധികം നാൾ വാഴില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഉണ്ണിയെ കാണാതെ പോകുന്ന അവസ്ഥയ്ക്ക് സമമാണ് പാപം മൂലം ഉണ്ടാകുന്ന വേദനകളുടെ അവസ്ഥയും. ദൈവാലയത്തിൽ ചെന്ന് അവിടുത്തെ കണ്ടെത്തേണ്ട താമസമേയുള്ളൂ.
”അങ്ങയുടെ സന്നിധിയിൽ ആനന്ദത്തിന്റെ പൂർണതയുണ്ട്…” (സങ്കീർത്തനങ്ങൾ 16:11).

ഫാ. ജോസഫ് അലക്‌സ്