times-admin – Page 40 – Shalom Times Shalom Times |
Welcome to Shalom Times

വിവാഹസമ്മാനം സഭാപ്രവേശം

ദൈവശാസ്ത്രം എന്റെ ഇഷ്ടവിഷയമായിരുന്നു. ഇവാഞ്ചലിക്കല്‍ വിശ്വാസം പുലര്‍ത്തിയിരുന്നതിനാല്‍ ഇവാഞ്ചലിക്കല്‍ ദൈവശാസ്ത്രഗന്ഥങ്ങള്‍ ധാരാളം വായിക്കുകയും ചെയ്തു. അതിനാല്‍ത്തന്നെ, പത്രോസ് എന്ന പാറമേല്‍ അല്ല; യേശു, ക്രിസ്തുവാണെന്ന വെളിപാടിന്‍മേലാണ് സഭ സ്ഥാപിക്കുന്നത് എന്ന വാദം ശക്തമായി തെളിയിക്കാമെന്ന ആത്മവിശ്വാസവുമായിട്ടാണ് ഞാന്‍ നടന്നിരുന്നത്. അതിനാല്‍ ”നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും…” (മത്തായി 16/18) എന്ന… Read More

വേപ്പിന്‍തൈയ്ക്ക് ഒരു വീഡിയോകോള്‍

”നീ വലിയ പ്രാര്‍ത്ഥനക്കാരി അല്ലേ? അതുകൊണ്ട് ഈ പ്രശ്‌നത്തിനൊരു പരിഹാരം കണ്ടുപിടിക്ക്!” എന്റെ ഒരു സുഹൃത്തിന്റെ വാക്കുകള്‍ ആണ്. അവര്‍ യൂറോപ്പില്‍ താമസിച്ച് ജോലി ചെയ്യുന്നു. അവിടത്തെ കാലാവസ്ഥയില്‍ ചില ചെടികള്‍ നട്ടുപിടിപ്പിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇല പൊഴിയുന്ന കാലത്തു വൃക്ഷങ്ങളെല്ലാം ശാഖകള്‍ മാത്രമായി നിലകൊള്ളുന്നത് കാണാം. നാട്ടില്‍നിന്നും കൊണ്ടുവന്ന ഒരു വേപ്പിന്‍ തൈ… Read More

ഒന്നിനും കുറവില്ലാത്തവരാകുന്നത് എങ്ങനെ?

കോഴിക്കോട് അമലാപുരി പള്ളിയില്‍ ഒരു ഉച്ചസമയത്ത് കണ്ട കാഴ്ച. ഒരു യുവാവ് പള്ളിയിലേക്ക് കയറിവന്ന് ബഞ്ചില്‍ ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍ അയാളുടെ മൊബൈല്‍ ബെല്ലടിച്ചു. യുവാവ് ബാഗില്‍ നിന്ന് ഫോണെടുത്ത് പള്ളിയിലിരുന്നുതന്നെ സംസാരിക്കാന്‍ ഒരുങ്ങി. എന്നാല്‍ ഇത് കൃത്യമായി ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു വ്യക്തി അവിടെ ഉണ്ടായിരുന്നു, പള്ളിക്കകം വൃത്തിയാക്കിക്കൊണ്ടിരുന്ന ഒരു അക്രൈസ്തവ സഹോദരി. അവര്‍ ഒരു… Read More

പിതാവിനെ തോല്പിച്ച മകന്‍

ഒരു കോളജിലുണ്ടായ സംഘര്‍ഷത്തില്‍ ഇരട്ട സഹോദരന്മാര്‍ പ്രതികളാക്കപ്പെട്ടു. പഠനം തുടരണമെങ്കില്‍ പിതാവിനെ ക്കൊണ്ടുവരണം; പ്രിന്‍സിപ്പല്‍ തീര്‍ത്തു പറഞ്ഞു. ഇരുവരും വിഷണ്ണരായി. എന്തായിരിക്കും അപ്പന്റെ പ്രതികരണം..? ഓര്‍ക്കുമ്പോള്‍ത്തന്നെ വിറയ്ക്കുന്നു. ഒരുവന്‍ പറഞ്ഞു, ‘നമ്മള്‍ പറയാതെതന്നെ അപ്പന്‍ എല്ലാം അറിഞ്ഞിട്ടുണ്ടാവും. അപ്പന്റെ കണ്ണില്‍പ്പെടാതെ നോക്കാം.’ അവന്‍ അപ്പനെ ഭയന്ന് ഒളിച്ചുനടന്നു. മറ്റെയാള്‍ ഏറെ വിഷമിച്ചും സന്ദേഹിച്ചും അപ്പനോട് എല്ലാം… Read More

ഏഴാം ക്ലാസുകാരന്റെ നിക്ഷേപം

ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു ച്യൂയിംഗ് ഗം വാങ്ങുമ്പോള്‍ അതിനൊപ്പം ക്രിക്കറ്റ് കളിക്കാരുടെ ചിത്രമുള്ള കാര്‍ഡ് കിട്ടുമായിരുന്നു. ആ കാര്‍ഡ് കിട്ടാനായി എല്ലാ കുട്ടികളും ആ ച്യൂയിംഗ് ഗം അധികം വാങ്ങും. ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും ഇത്തരം കാര്‍ഡുകളുടെ ശേഖരം ഉണ്ട്. ഒരിക്കല്‍ എനിക്ക് റോഷന്‍ മഹാനാമ എന്ന പ്രശസ്ത ക്രിക്കറ്റ് താരത്തിന്റെ ചിത്രമുള്ള… Read More

അധ്യാപകരോട് പറയട്ടെ ഈ സന്തോഷവാര്‍ത്ത!

അധ്യാപകരെക്കുറിച്ച് എനിക്ക് നല്കാനുള്ള ഏറ്റവും വലിയ സന്തോഷവാര്‍ത്ത അവര്‍ക്ക് യുവതലമുറയെ വീണ്ടെടുക്കാന്‍ കഴിയും എന്നതാണ്. അധ്യാപകര്‍ ഇത് തിരിച്ചറിയുകയും അനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നാണ് എന്റെ തീവ്രമായ ആഗ്രഹം. കുട്ടികളുടെയും യുവതീയുവാക്കളുടെയും വര്‍ധിച്ച ഊര്‍ജം നേര്‍വഴിയില്‍ ഉപയോഗിക്കാന്‍ വേദികളൊരുക്കുകയും അതിനായി അധ്വാനിക്കുകയും ചെയ്യാമെങ്കില്‍ അവര്‍ യാതൊരു തെറ്റായ വഴിക്കും നീങ്ങുകയില്ല എന്നത് ഉറപ്പ്! അധ്യാപകദമ്പതികളുടെ മകളായിട്ടാണ് ഞാന്‍… Read More

ജപമാല എല്‍.കെ.ജിക്കാരന്റെ ടൈ ആയി മാറിയപ്പോള്‍…

ഈശോയ്ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണല്ലോ പരിശുദ്ധ അമ്മയെ നാം സ്‌നേഹിക്കുക എന്നത്. ഈശോ അനുഭവിച്ച അമ്മയുടെ നെഞ്ചിന്റെ ചൂട്, ആ നീലക്കാപ്പയുടെ സ്‌നേഹം അനുഭവിക്കുക എന്നത് വല്ലാത്തൊരു ഭാഗ്യം തന്നെ. ഈശോയുടെ വാവ എയ്‌ബെല്‍ എല്‍.കെ.ജിയിലേക്ക് യൂണിഫോമില്‍ പോയ ആദ്യ ദിവസം. ഒരു ദിവസം രാവിലെ തന്റെ യൂണിഫോമിന് ടൈ കിട്ടാത്തതിനാല്‍ അവന്‍ ചോദിച്ചു, ”അമ്മേ… Read More

കാളുതുന്തി!

കുട്ടിക്കാലത്തുതന്നെ മദ്ബഹാശുശ്രൂഷിയായി കൈവയ്പ് ലഭിച്ചിരുന്നതിനാല്‍, വൈദികനാകാനുള്ള ആഗ്രഹവും മനസില്‍ മുളപൊട്ടി. അന്ന് ഞാന്‍ യാക്കോബായ സഭാസമൂഹത്തില്‍ അംഗമായിരുന്നു. എങ്കിലും വൈദിക ദൈവവിളിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കാതിരുന്ന സമയത്താണ് അപ്രതീക്ഷിതമായി ഒരു രാത്രിയില്‍ ധന്യന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ മുഖം മനസില്‍ തെളിഞ്ഞതും മലങ്കര കത്തോലിക്കാസഭയില്‍ വൈദികനാകണമെന്ന ചിന്ത വന്നതും. ആ പ്രേരണ ശക്തമായതോടെ അനുയോജ്യരായ വ്യക്തികളെ സമീപിച്ച്… Read More

രത്‌നകിരീടം പൂര്‍ത്തിയായി

തന്റെ സഹനകാലത്ത് വിശുദ്ധ ലുഡ്‌വിനയ്ക്ക് രക്തസാക്ഷിത്വം വരിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. ഒരു ദിവസം ഈ കൃപയ്ക്കുവേണ്ടിയുള്ള ഉത്കടാഭിലാഷം അവള്‍ക്ക് അനുഭവപ്പെട്ടു. അപ്പോള്‍ വെട്ടിത്തിളങ്ങുന്ന, എന്നാല്‍ പൂര്‍ത്തീകരിക്കപ്പെടാത്ത ഒരു കിരീടം അവള്‍ക്ക് ദൃശ്യമായി. ഈ കിരീടം തനിക്കുവേണ്ടിയുള്ളതാണെന്ന് അവള്‍ തിരിച്ചറിഞ്ഞു. അതിനാല്‍ ആഗ്രഹത്തോടെ അവള്‍ പ്രാര്‍ത്ഥിച്ചു, ”എന്റെ വേദനകള്‍ വര്‍ധിപ്പിക്കണമേ.” കര്‍ത്താവ് ആ പ്രാര്‍ത്ഥന കേട്ടു. ചില… Read More