times-admin – Page 38 – Shalom Times Shalom Times |
Welcome to Shalom Times

വാല്‍ കിട്ടാന്‍

”എടാ, നീയെന്താ ഇത്ര വൈകിയത്?” ഫുട്‌ബോള്‍ മത്സരം കാണാന്‍ താമസിച്ചെത്തിയ ടോമിയോട് സുഹൃത്ത് ചോദിച്ചു. ”അതോ… പള്ളിയില്‍പ്പോകണോ ഈ മത്സരം കാണാന്‍ വരണോ എന്ന് ഒരു കണ്‍ഫ്യൂഷന്‍. അതുകൊണ്ട് കുറിയിട്ട് നോക്കുകയായിരുന്നു, തലയാണെങ്കില്‍ പള്ളി, വാലാണെങ്കില്‍ ഫുട്‌ബോള്‍ മത്സരം എന്നതായിരുന്നു തീരുമാനം.” ”ഓ, അതിന് ഇത്രയും നേരം വൈകുമോ?” സുഹൃത്തിന്റെ സംശയം. ”അത് ശരിയാണ്, പക്ഷേ… Read More

ഇതൊരു ത്രില്‍ തന്നെയാണ്!

മിക്കവാറും എല്ലാ കലാകാരന്മാരും, അവരുടെ കലാസൃഷ്ടികളില്‍ ഇങ്ങനെ ഒരു കൂട്ടം ചെയ്യാറുണ്ട്: മനഃപൂര്‍വം ചില കാര്യങ്ങള്‍ ഒളിപ്പിച്ച് വയ്ക്കും, ഹിഡന്‍ ഡീറ്റെയ്ല്‍സ്. ഉദാഹരണത്തിന്, സിനിമകളിലൊക്കെ ചില സീനിന്റെ പശ്ചാത്തലത്തില്‍ കുറെ ഹിഡന്‍ ഡീറ്റെയ്ല്‍സ് ഉണ്ടാവും, കഥയെ സപ്പോര്‍ട്ട് ചെയ്യുന്നവ. കലാസംവിധായകന്‍ അത് മനഃപൂര്‍വം ഒളിപ്പിച്ച് വയ്ക്കുന്നതാണ്. അങ്ങനെ ഒളിഞ്ഞിരിക്കുന്നതിലാണ് ത്രില്‍. പ്രേക്ഷകന്‍ അത് കണ്ടെത്തുമോ ഇല്ലയോ… Read More

ദൈവത്തിന്റെ കയ്യില്‍നിന്നും വീണുപോയ വജ്രം

ആദ്ധ്യാത്മിക ജീവിതത്തില്‍ അഭിവൃദ്ധി പ്രാപിക്കാന്‍ ആഗ്രഹിക്കുകയും നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ഏറെ വേദനയോടെ പങ്കുവച്ചു: ”എനിക്കൊരിക്കലും വിശുദ്ധജീവിതം സാധ്യമാകുമെന്ന് തോന്നുന്നില്ല. എന്നെക്കുറിച്ചോര്‍ക്കുമ്പോള്‍ത്തന്നെ ലജ്ജ തോന്നുന്നു. പാപങ്ങളും സ്വഭാവത്തിന്റെ വികലതകളുമെല്ലാംകൂടെ എന്റെ ആത്മാവ് ആകെ വികൃതമാണ്. അദ്ധ്വാനങ്ങളെല്ലാം വിഫലമാകുന്നതല്ലാതെ പുണ്യത്തില്‍ തെല്ലും പുരോഗമനമില്ല. ഈശോ മടുത്ത് എന്നെ ഇട്ടിട്ടുപോകുമെന്നാണ് എനിക്കു തോന്നുന്നത്.” ”മണ്ടത്തരം പറയരുത്,… Read More

പട്ടണം കത്തിച്ച ജ്വാല

1973 അവസാനിച്ചപ്പോള്‍ എന്റെ സുപ്പീരിയര്‍ എന്നെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ നാഗ്വാ എന്നൊരു പട്ടണത്തിലെ ഇടവകയിലേക്ക് അയച്ചു. അവിടെയത്തി അധികം താമസിയാതെ, ഏകദേശം 40 ആളുകളെ എന്റെ രോഗസൗഖ്യത്തെക്കുറിച്ചുള്ള സാക്ഷ്യം നല്കാനായി ഒരുമിച്ചുകൂട്ടി. രോഗികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാമെന്ന് കരുതി രോഗികളെ പ്രത്യേകം ക്ഷണിച്ചിരുന്നു. ആ രാത്രിയില്‍ത്തന്നെ ഈശോ രണ്ട് വ്യക്തികളെ സുഖപ്പെടുത്തി. സൗഖ്യം ലഭിച്ച രണ്ട് പേരും… Read More

മറക്കില്ല, എന്റെ ആ Christmas

ക്രിസ്മസിന് നാം ഈശോയെ നേരില്‍ കണ്ടാല്‍ എന്തായിരിക്കും പറയുക..? ഹാപ്പി ബര്‍ത്ത്‌ഡേ ജീസസ്.. അല്ലേ..? അതെ, സന്തോഷത്തിന്റെയും പ്രത്യാശയുടെയും ആ വലിയ തിരുനാളിലേക്ക് നമ്മള്‍ പ്രവേശിക്കുകയാണ്. യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് നാം പരസ്പരം നല്‍കുന്ന ആശംസ വളരെ വ്യത്യസ്തമാണ്, ഏറെ ഹൃദ്യമാണ്- ഹാപ്പി ക്രിസ്മസ്! രക്ഷകനായ യേശുക്രിസ്തുവിന്റെ ജനനത്തിരുനാള്‍ തലമുറകള്‍തോറും ആഹ്‌ളാദപൂര്‍വം ആഘോഷിക്കുന്ന തിരുനാളാണ്. ആ ജനനം,… Read More

മാളൂസീയുടെ ചിരി പറഞ്ഞത്‌

”ഐ ആം മാളൂസീ ഫ്രം ആഫ്രിക്ക.” തലയുയര്‍ത്തി നോക്കിയപ്പോള്‍ ഷേക്ക് ഹാന്‍ഡിനു വേണ്ടി നീട്ടിയൊരു കൈ. കയ്യിലിരുന്ന കാപ്പിക്കപ്പ് ടേബിളില്‍ വച്ചിട്ട് നേരെ നീട്ടിയ കൈയിലേക്ക് കൈകൊടുത്തു ഞാനും പറഞ്ഞു, ”ഐ ആം റിന്റോ ഫ്രം ഇന്ത്യ.” നാട്ടില്‍നിന്ന് തലേന്ന് രാത്രി റോമില്‍ വന്നിറങ്ങിയതേയുള്ളൂ. പിറ്റേന്ന് രാവിലത്തെ ചായകുടിയ്ക്കിടയിലാണ് പുതിയ സൗഹൃദത്തിന്റെ കരങ്ങള്‍ നീണ്ടു വന്നത്.… Read More

ഷൂ സ്റ്റാന്‍ഡില്‍ ഈശോ കാണിച്ചുതന്ന രഹസ്യം

ജോലി കഴിഞ്ഞ് ആശുപത്രിക്ക് പുറത്തേക്കിറങ്ങുമ്പോള്‍ ആണ് താമസിക്കുന്ന വില്ലയുടെ ഉടമ വിളിക്കുന്നത്, ”ഈ മാസം ഒടുവില്‍ താമസം മാറേണ്ടി വരും. ബില്‍ഡിംഗ് റിന്യൂവല്‍ ചെയ്യുന്നില്ല.” സമയം ഉച്ചതിരിഞ്ഞ് മൂന്നു മണി. ഇനി ആകെ ഉള്ളത് ഒരാഴ്ച മാത്രം. അയാളോട് തര്‍ക്കിക്കാനും ചോദ്യം ചോദിക്കാനും ഒന്നും പോയില്ല. കരുണക്കൊന്ത ചൊല്ലിക്കൊണ്ട് റൂമിലേക്ക് നടന്നു. ഈശോയോടാണ് പരാതി പറച്ചില്‍… Read More

ന്യൂസിലന്‍ഡിന്റെ ക്രിസ്മസ് ട്രീ

ഡിസംബര്‍ അവസാനത്തോടെ ഏറ്റവും അധികമായി പൂത്തുലഞ്ഞ് കാണപ്പെടുന്ന ‘പൊഹുത്തുകാവാ’ എന്ന മരമാണ് ന്യൂസിലന്‍ഡിന്റെ ക്രിസ്മസ് ട്രീ എന്നറിയപ്പെടുന്നത്. മനം കവരുന്ന ചുവപ്പുനിറത്തിലുള്ള പൂക്കളാല്‍ മരം നിറയും. പ്രകൃതിതന്നെ ഒരുക്കുന്ന ഒരു ക്രിസ്മസ് ട്രീ. ചുവന്ന പൂക്കളുടെ മധ്യത്തില്‍ ഏതാണ്ട് കുരിശുരൂപത്തിലുള്ള വെള്ളഭാഗവും കാണാം. ഈ സവിശേഷതനിമിത്തം ക്രൈസ്തവവിശ്വാസികള്‍ ഈ പൂക്കളെ ‘യേശുക്രിസ്തുവിന്റെ തിരുരക്തം’ എന്ന് വിളിക്കുന്നു.… Read More

രാജകുമാരാ, മറക്കരുത് !

രാജാവിന്റെ മകളുടെ സ്വയംവരമാണ്. ഒരു ആട്ടിടയയുവാവും ചടങ്ങില്‍ പങ്കുചേര്‍ന്നു. ആയോധനാഭ്യാസങ്ങളില്‍ നിപുണനായിരുന്ന അവന്‍ മത്സരങ്ങളിലെല്ലാം ഒന്നാമതെത്തി. അങ്ങനെ രാജകുമാരി അവന്റെ ഭാര്യയായി, അവന്‍ രാജകുമാരനും. പക്ഷേ കൊട്ടാരത്തില്‍ താമസമാക്കിയിട്ടും അവന്റെ ഉള്ളിലെ ആട്ടിടയച്ചെറുക്കന്‍ മാറിയില്ല. താഴ്‌വാരത്തില്‍ മേയുന്ന ആടുകളും വൃക്ഷച്ചുവട്ടിലിരുന്ന് പാടാറുള്ള ഗാനവുമൊക്കെയായിരുന്നു അവന്റെ മനസില്‍. മാര്‍ദവമേറിയ തൂവല്‍ക്കിടക്കയില്‍ കിടന്നിട്ടും ചിലപ്പോള്‍ ഉറങ്ങാനും കഴിഞ്ഞില്ല. ആയിടെയാണ്… Read More