ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണ്ടായ ഒരു അനുഭവമാണ്. കൂടെക്കൂടെ നവീകരണ ധ്യാനം കൂടിയിട്ടും ഒരു ചിന്ത മനസിനെ ഭരിക്കാന്‍ തുടങ്ങി; ”നന്നായി ജീവിച്ചാല്‍മാത്രം പോരേ? എന്തിനാണ് ക്രിസ്തുവിശ്വാസത്തിന് ഇത്ര പ്രാധാന്യം കൊടുക്കുന്നത്? എത്രയോ മനുഷ്യര്‍ ക്രിസ്തുവിശ്വാസമൊന്നുമില്ലാതെ നല്ല ജീവിതം നയിക്കുന്നു?” കുറച്ചുകാലം ഈ ചിന്തയുമായി നടന്നെങ്കിലും അധികം അലയുവാന്‍ നല്ലവനായ എന്റെ ദൈവം അനുവദിച്ചില്ല. ബഹുമാനപ്പെട്ട ഒരു… Read More
Author Archives: times-admin
ജോലിയെക്കാള്‍ വലിയ അനുഗ്രഹങ്ങള്‍ ലഭിച്ചു
സ്റ്റാഫ് നഴ്‌സായി ജോലി ലഭിക്കുന്നതിന് പി.എസ്.സി പരീക്ഷക്കായി പഠിച്ചുകൊണ്ടിരിക്കുന്ന സമയം. ലൈവ് ദിവ്യകാരുണ്യ ആരാധന മൊബൈല്‍ ഫോണില്‍ ഓണാക്കിവച്ചിട്ട് അതിനോടുചേര്‍ന്ന് പഠിക്കുന്നതിനെക്കുറിച്ച് ശാലോം ടൈംസില്‍ വായിച്ചു. അത് ഞാന്‍ പരിശീലിക്കാന്‍ തുടങ്ങി. നല്ല ഒരു പഠനാനുഭവമായിരുന്നു അത്. ആത്മീയമായി വളരാനും ഈശോയോട് നല്ല വ്യക്തിബന്ധം വളര്‍ത്തിയെടുക്കാനും എല്ലാ ജീവിതസാഹചര്യങ്ങളിലും അത് ഫലപ്രദമായി ഉപയോഗിക്കാനും ആ ആരാധനാശീലം… Read More
മണവാട്ടിയുടെ പങ്കുവയ്ക്കലുകള്‍
ദിവ്യകാരുണ്യത്തിനുമുന്നില്‍ ഞാനിരുന്നത് സംഘര്‍ഷഭരിതമായ മനസോടെയാണ്. കര്‍ത്താവ് എന്നോട് ആവശ്യപ്പെടുന്നത് എന്താണെന്ന് എനിക്ക് വ്യക്തമായിരുന്നു. പക്ഷേ ‘മനുഷ്യരെ പ്രീതിപ്പെടുത്തുന്നയാള്‍’ ആയതിനാല്‍ മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം പറയാനും വയ്യ. അതായിരുന്നു സംഘര്‍ഷം. പക്ഷേ, കര്‍ത്താവ് തന്റെ നിലപാട് വ്യക്തമാക്കുകയും അതില്‍ ഉറച്ചുതന്നെ നില്‍ക്കുകയും ചെയ്യുകയാണ്…. ഒടുവില്‍ അന്ന് വൈകിട്ട് കാണാമെന്ന് പറഞ്ഞിരുന്ന യുവാവിന് ഞാനൊരു ടെക്‌സ്റ്റ് മെസേജ്… Read More
വാളിനു മുമ്പിലും സ്‌തോത്രഗീതം പാടിയവര്‍…
ചൈനയില്‍നിന്നും മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ്‌കോ ഫഗോള മഠത്തിലെത്തിയിരിക്കുന്നു. സിസ്റ്റര്‍ മേരി ഓഫ് പാഷന്‍ ആദരപൂര്‍വം അദ്ദേഹത്തെ സ്വീകരിച്ചു. ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് മേരി സന്യാസസമൂഹത്തിന്റെ സഹായം ചോദിച്ചാണ് ഷാന്‍ക്‌സി രൂപതയുടെ സഹായമെത്രാനായ മോണ്‍സിഞ്ഞോര്‍ ഫഗോള റോമിലെ അവരുടെ മഠത്തില്‍ എത്തിയത്. സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായിരുന്നു സിസ്റ്റര്‍ മേരി. വിദൂരദേശങ്ങളില്‍ സുവിശേഷം അറിയിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സമൂഹമാണ്… Read More
അമ്മച്ചിയുടെ അടുക്കളയിലെത്തിയ ദയയുള്ള മാതാവ്
എന്റെ പതിനഞ്ചാമത്തെ വയസിലുണ്ടായ ഒരനുഭവം. ഞങ്ങള്‍ താമസിക്കുന്നത് ഒരു കുന്നിന്‍പ്രദേശത്താണ്. വീട് സ്ഥലത്തിന്റെ ഏകദേശം താഴെയാണ്. മുകള്‍ഭാഗത്താണ് കൃഷികളൊക്കെയുള്ളത്. ഞാന്‍ ചെറിയ പണികളുമായി പറമ്പിലേക്ക് പോയി. കുറെക്കഴിഞ്ഞ് എന്നെ കാണാതെ എന്റെ പ്രിയപ്പെട്ട അമ്മച്ചി ഏലിക്കുട്ടി അവിടേക്ക് വന്നു. അമ്മച്ചിയും എന്റെ കൂടെ അധ്വാനിക്കാന്‍ തുടങ്ങി. ഏകദേശം രണ്ടുമണിക്കൂറോളം ആയിക്കാണും. പെട്ടെന്നാണ് അമ്മച്ചി പറഞ്ഞത്, ”മാതാവേ,… Read More
സഹിക്കുന്ന വൈദികനാകാന്‍ യുവാവ് ചൈനയിലേക്ക്…
സ്‌പെയിന്‍: ”ചൈനയില്‍ ഒരു വൈദികനാകുക ക്ലേശകരമാണ് എന്നെനിക്കറിയാം, പക്ഷേ ഞാന്‍ നിര്‍ഭയനാണ്. ദൈവം എനിക്ക് കൃപ തരും, പരിശുദ്ധാത്മാവ് എന്റെ രാജ്യത്തെ വിശ്വാസികളെ നയിച്ചുകൊള്ളും.” സ്‌പെയിനില്‍ വൈദികവിദ്യാര്‍ത്ഥിയായ സിയാലോംഗ് വാംഗ് എന്ന ഫിലിപ് പറയുന്നു. ആറാം വയസില്‍ അമ്മയ്‌ക്കൊപ്പം പങ്കെടുത്ത ഒരു ദിവ്യബലിക്കിടെയാണ് വൈദികനാകണമെന്ന ആഗ്രഹം ഫിലിപ്പില്‍ നാമ്പെടുത്തത്. പിന്നീട് മുതിര്‍ന്നപ്പോള്‍ സംഗീതാധ്യാപകനാകാന്‍ കൊതിച്ചു. പക്ഷേ… Read More
പട്രീഷ്യയുടെ സൈക്കിള്‍സവാരി
ജൂണ്‍ രണ്ട് പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ദിനത്തില്‍ ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിലെ പങ്കാളികള്‍ക്കൊപ്പം പട്രീഷ്യ ഗലിന്‍ഡോയും ഗാല്‍വെസ്റ്റണ്‍ ഐലന്‍ഡിലെത്തി. സെയ്ന്റ് മേരി കത്തീഡ്രലും സേക്രഡ് ഹാര്‍ട്ട് ദൈവാലയവും സന്ദര്‍ശിച്ചതോടെ പട്രീഷ്യയുടെ സവിശേഷയാത്ര പൂര്‍ത്തിയായി. സ്വദേശമായ ബ്രൗണ്‍സ്‌വില്ലെയില്‍നിന്ന് ദിവ്യകാരുണ്യതീര്‍ത്ഥാടകര്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു പട്രീഷ്യ. അവരുടെകൂടെ സൈക്കിളിലായിരുന്നു യാത്ര എന്നതായിരുന്നു വ്യത്യാസം. നടക്കുക എന്നത് അല്പം പ്രയാസകരമായതുകൊണ്ടാണ് തന്റെ ട്രൈസിക്കിളില്‍ തീര്‍ത്ഥാടനത്തോടൊപ്പം… Read More
വളര്‍ച്ച പരിശോധിക്കാം
ഞങ്ങളുടെ പ്രൊഫസര്‍മാര്‍ പറയുന്ന ഒരു കാര്യമുണ്ട്, വിശുദ്ധരായിട്ടുള്ള വ്യക്തികള്‍ ആണെങ്കില്‍ പോലും, ദൈവിക വെളിപാടിന്റെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് അവര്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ശരി ആകണം എന്നില്ല. അതുകൊണ്ട് അവരുടെ ആശയങ്ങളെ ഖണ്ഡിക്കാന്‍ മടി വിചാരിക്കരുതെന്ന്. അവര്‍ പറയുന്ന ആശയത്തിലെ തെറ്റ് എന്താണെന്നും എന്തുകൊണ്ടാണ് ഞാനങ്ങനെ പറയുന്നതെന്നും കാര്യകാരണങ്ങള്‍ സഹിതം അവതരിപ്പിച്ചാല്‍ മതി. വിശുദ്ധര്‍ക്കും ആശയപരമായ… Read More