times-admin – Page 36 – Shalom Times Shalom Times |
Welcome to Shalom Times

ദൈവരാജ്യം അനുഭവിച്ച് ഭൂമിയില്‍ ജീവിക്കാം?

ഏതാനും വൈദികര്‍ സങ്കീര്‍ത്തിയില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അവരിലൊരാളുടെ മുഖഭാവം മാറി. തീപിടിച്ചതുപോലെ അദേഹം ദൈവസ്നേഹത്താല്‍ ജ്വലിച്ചു. മറ്റുള്ളവരെ അമ്പരപ്പിച്ച് അദേഹം വായുവില്‍ ഉയര്‍ന്ന്, തൂവല്‍സമാനം ഒഴുകി. പിന്നീട് ശാന്തമായി തിരികെയെത്തി. പാഷനിസ്റ്റ് സഭാസ്ഥാപകനായ കുരിശിന്റെ വിശുദ്ധ പോള്‍, മോണ്ടെഫിയാസ്‌കോണ്‍ രൂപതയിലെ ലാറ്റെറെയിലായിരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 17/28 രേഖപ്പെടുത്തുന്നു, ”അവിടുന്നില്‍ നാം ജീവിക്കുന്നു; ചരിക്കുന്നു;… Read More

24 X 7

മരുന്നുകളുടെ പേരും അതിന്റെ പ്രവര്‍ത്തനവുമെല്ലാം പ്രതിപാദിക്കുന്ന ഒരു ശാസ്ത്രവിഷയമാണ് ഫാര്‍മക്കോളജി. മെഡിക്കല്‍ കോഴ്‌സുകളില്‍ ഒരു പ്രധാനപ്പെട്ട വിഷയമാണ് ഇത്. ഈ വിഷയത്തിന്റെ പരീക്ഷക്കായി ഞാന്‍ ഒരുങ്ങിയത് ഇന്നും മറന്നിട്ടില്ല. പഠിക്കാനിരിക്കുന്ന സ്ഥലത്തും വായിക്കുന്ന പുസ്തകത്തിന്റെ ഇരുവശങ്ങളിലും വാതില്‍പ്പടിയിലും ഫോണിലും ജനാലയിലും എന്തിനേറെ പറയുന്നു, ഊണുമേശയില്‍പ്പോലും ഇതിന്റെ കാര്യങ്ങള്‍ എഴുതിയിട്ടിരുന്നു. എപ്പോള്‍ എവിടെയായിരുന്നാലും ഈ വിഷയം ഓര്‍മ്മവരാനും… Read More

‘ആര്‍ത്തി’യുള്ള സ്ത്രീ അനുഗ്രഹിക്കപ്പെട്ടപ്പോള്‍…

എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കാനുതകുന്ന ചില അനുഭവസാക്ഷ്യങ്ങളുണ്ട് കെനിയയിലെ ഞങ്ങളുടെ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട്. സ്വാഹിലി ഭാഷയാണ് അവിടെ പ്രചാരത്തിലുള്ളത്, ഒപ്പം ഇംഗ്ലീഷും. രണ്ട് ഭാഷകളിലുമായി ശുശ്രൂഷകള്‍ നയിക്കും. അവിടെ വന്നിരുന്ന ഒരു സാധാരണ സ്ത്രീയുടെ അനേകരെ പ്രചോദിപ്പിക്കത്തക്കതാണ്. ദരിദ്രമായ ചുറ്റുപാടുകളില്‍നിന്നാണ് അവര്‍ വന്നിരുന്നത്. മൂന്ന് മക്കളായിരുന്നു അവര്‍ക്ക്. പലപ്പോഴും വീട്ടില്‍ ഭക്ഷണംപോലും ഉണ്ടാവുകയില്ല. പക്ഷേ അവര്‍ ഭക്ഷണമോ… Read More

ന്യൂ ഏജ് പുതിയ ആത്മീയതയുടെ അപകടം

”അന്തിക്രിസ്തുവിന്റെ ഭരണകാലം സമീപിക്കുമ്പോള്‍ കപടമായ ഒരു മതം പ്രത്യക്ഷപ്പെടും. ദൈവത്തിന്റെ ഏകത്വത്തിനും അവിടുത്തെ സഭയ്ക്കും അത് എതിരായിരിക്കും. ലോകം ഒരിക്കലും ദര്‍ശിക്കാത്തവിധം ഭീകരമായ വിശ്വാസത്യാഗമുണ്ടാകും. അവസാനകാലം സമീപിക്കുംതോറും സാത്താന്റെ അന്ധകാരം ഭൂതലമെങ്ങും കൂടുതല്‍ കൂടുതല്‍ വ്യാപിക്കും. നാശത്തിന്റെ സന്തതികളുടെ എണ്ണം കൂടുകയും അതിനാനുപാതികമായി നീതിയുടെ മക്കള്‍ ചുരുക്കമാവുകയും ചെയ്യും” (സിസ്റ്റര്‍ ജിന്‍ ലേ റോയര്‍ 1731-1798).… Read More

കണ്ടു ആ കുടുംബം കണക്കറിയാ കര്‍ത്താവിനെ!

ദൈവത്തിന് ദയ തോന്നിയ ഒരു കുടുംബത്തിന്റെ അനുഭവം നന്ദിയോടെ ഇവിടെ കുറിക്കട്ടെ. അധിക നാളുകളൊന്നുമായിട്ടില്ല ഇതെല്ലാം നടന്നിട്ട്. മലയോര മേഖലയിലെ അപ്പനും അമ്മയും മൂന്നു മക്കളുമടങ്ങിയ ഒരു സാധാരണ കര്‍ഷക കുടുംബം. കഠിനമായി അധ്വാനിച്ചാണ് കുടുംബം ജീവിച്ചിരുന്നത്. പുലര്‍ച്ചെ 5.30 ആകുമ്പോള്‍ അവിടെനിന്ന് പഴയകാല ക്രൈസ്തവ ഭക്തിഗാനങ്ങള്‍ ഉയരും. ആറുമണിയോടെ കാലിക്കൂട്ടിലെ ചാണകം വാരി പശുവിനെ… Read More

ഈ നിലയില്‍ നില്‍ക്കരുത്!

ആത്മീയജീവിതത്തില്‍ പുരോഗമിക്കാന്‍ നാം സദാ പരിശ്രമിക്കണം. അഭിവൃദ്ധിയില്ലെങ്കില്‍ നമ്മുടെ നില ആശങ്കാജനകമാണ്. പിശാച് നമ്മെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണെന്നതിന് സംശയമില്ല. പുരോഗമിച്ച ഒരാത്മാവ് കൂടുതല്‍ വളരാതിരിക്കുക സാധ്യമല്ല. സ്‌നേഹം ഒരിക്കലും അലസമായിരിക്കയില്ല; തന്നിമിത്തം അഭിവൃദ്ധിയുടെ അഭാവം ശുഭലക്ഷണമേയല്ല. ദൈവത്തിന്റെ പ്രിയങ്കരിയാകാന്‍ ആഗ്രഹിക്കുകയും അവിടുത്തോടുള്ള ബന്ധത്തില്‍ ഉയര്‍ന്ന പദവിയിലേക്ക് എത്തുകയും ചെയ്ത ആത്മാവ് അലസമായ ഉറക്കത്തിലേക്ക് വഴുതിവീഴാന്‍… Read More

പള്ളിയില്‍ വന്നതിന്റെ കാരണം

അന്ന് മാര്‍ട്ടിന്‍ പള്ളിയില്‍ വൈകിയാണെത്തിയത്. പക്ഷേ പൊതുവേ അവന്‍ സമയം തെറ്റിക്കുന്ന പതിവില്ലാത്തതിനാല്‍ സണ്‍ഡേ സ്‌കൂള്‍ ടീച്ചര്‍ അവനോട് ചോദിച്ചു, ”എന്തുപറ്റി മാര്‍ട്ടിന്‍, എന്തെങ്കിലും പ്രശ്‌നമുണ്ടായോ ഇന്ന് വൈകാന്‍?” ”ഏയ്, ഇല്ല ടീച്ചര്‍. പപ്പയും ഞാനുംകൂടി മീന്‍ പിടിക്കാന്‍ പോയതായിരുന്നു. പക്ഷേ പപ്പ എന്നെ ഇങ്ങോട്ടയച്ചു, നിര്‍ബന്ധമായും ഞായറാഴ്ച പള്ളിയില്‍പ്പോകണമെന്ന് പറഞ്ഞു.” ടീച്ചറിന് വളരെ സന്തോഷവും… Read More

കുറ്റം കാണാന്‍ കൃപയുണ്ടോ?

  ”അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ അവനോട് പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല” (യോഹന്നാന്‍ 2/3). മറ്റുള്ളവരുടെ കുറവുകള്‍ കണ്ടുപിടിക്കുക എന്നത് ഒരു പ്രത്യേക കഴിവാണ്. എനിക്ക് തോന്നുന്നു, സ്വര്‍ഗം നല്‍കിയ ഒരു വന്‍കൃപയാണ് അതെന്ന്. കുറ്റങ്ങള്‍, കുറവുകള്‍ കണ്ടുപിടിക്കപ്പെടാതെ എങ്ങനെ നികത്തപ്പെടും? അതുകൊണ്ടുതന്നെ കുറ്റങ്ങള്‍ കണ്ടുപിടിക്കുക എന്നത് ദൈവം നല്‍കിയ വലിയ കൃപതന്നെയാണ്. ആ… Read More

സേവകനില്‍നിന്ന് പ്രവാചകനിലേക്കുള്ള വഴി..

ഏകദേശം പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ ആ ശുശ്രൂഷകനെ കണ്ടപ്പോള്‍ ശുശ്രൂഷാകേന്ദ്രത്തില്‍ അടുക്കളയിലും മറ്റും ക്ലീനിങ്ങ് ജോലികള്‍ യാതൊരു മടിയും കൂടാതെ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടു. പിന്നീട് ചെറിയ ചെറിയ ഉത്തരവാദിത്വങ്ങള്‍ നല്ല തീക്ഷ്ണതയോടെ, ഉത്സാഹത്തോടെ നിര്‍വഹിക്കുന്നത് കാണാന്‍ സാധിച്ചു. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ ദൈവം ഇദ്ദേഹത്തെ വചനപ്രഘോഷണത്തിലേക്കും ശുശ്രൂഷാമേഖലയുമായി ബന്ധപ്പെട്ട വലിയ ഉത്തരവാദിത്വങ്ങളിലേക്കും കരംപിടിച്ചുയര്‍ത്തി. ഇന്ന് ദൈവവചനശുശ്രൂഷയുമായി… Read More

പ്രത്യേകം സ്‌നേഹിക്കപ്പെടുന്നതായി അനുഭവപ്പെട്ട നിമിഷം

എന്റെ നിത്യവ്രതത്തിന്റെ മൂന്നാം വര്‍ഷം ദൈവം ആഗ്രഹിക്കുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ എന്നെത്തന്നെ അവിടുത്തേക്ക് സമര്‍പ്പിക്കണമെന്ന് കര്‍ത്താവ് എനിക്ക് മനസിലാക്കിത്തന്നു. ഒരു ബലിവസ്തുവായി അവിടുത്തെ മുമ്പില്‍ എപ്പോഴും ഞാന്‍ നില്‍ക്കണം. ആദ്യമെല്ലാം വളരെ ഭയപ്പെട്ടു. ഞാന്‍ തീര്‍ത്തും നികൃഷ്ടയാണെന്ന് ഞാനറിഞ്ഞു. ഞാന്‍ കര്‍ത്താവിനോട് വീണ്ടും പറഞ്ഞു: ”ഞാന്‍ ഒരു നികൃഷ്ടജീവിയാണ്; എങ്ങനെ എനിക്ക് മറ്റുള്ളവര്‍ക്കുവേണ്ടി ബലിയാകാന്‍ സാധിക്കും?” നാളെ… Read More