പിടിവാശിക്കാരനായിരുന്നു ആ യുവാവ്. ആഗ്രഹിച്ചത് നേടിയെടുക്കുംവരെ നീളുന്ന വാശി. അങ്ങനെ വാശിപിടിച്ചതൊക്കെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വാശിപിടുത്തം എല്ലാവര്ക്കും അറിയാം. വലിയ കാര്യങ്ങള്ക്കുവേണ്ടിയാണീ വാശികളൊക്കെയും. ഏറ്റവും വലിയ വാശിതന്നെ ഈശോയെ നേരില്‍ കാണണമെന്നതാണ്. അത് സുഹൃത്തുക്കളോട് ഉറക്കെ പറയുകയും ചെയ്യും. അതില്‍ കുറഞ്ഞതൊന്നും അദ്ദേഹത്തിന് വേണ്ടാപോലും. പക്ഷേ, ഒടുവില്‍ അതു സംഭവിച്ചു; ആ വിശുദ്ധവാശിക്കുമുമ്പില് ദൈവം… Read More
Author Archives: times-admin
അഞ്ച് വിരല്‍ സുവിശേഷം
ബൈബിളിന്റെ അച്ചടിച്ച കോപ്പിയോ മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ ഒക്കെ ഉള്ള സോഫ്റ്റ് കോപ്പിയോ ഇല്ലാതെതന്നെ നമ്മുടെ കൈവെള്ളയില്‍ സുവിശേഷം കൊണ്ടുനടക്കാനാവും. ഇങ്ങനെ പറയുന്നത് വേറാരുമല്ല, വിശുദ്ധ മദര്‍ തെരേസ. Five finger gospel അഥവാ അഞ്ച് വിരല്‍ സുവിശേഷമെന്നാണ് മദര്‍ അതിനെ വിളിക്കുന്നത്. തന്റെ സഹസന്യാസിനിമാരോട് നിരന്തരം പറയാറുള്ള കാര്യമായിരുന്നു ഈ ഫൈവ് ഫിംഗര്‍ ഗോസ്പല്‍.… Read More
സാമ്പത്തികശാപങ്ങളില്‍നിന്ന് മോചനം
ജീവിതത്തില്‍ വേദനകളും പ്രശ്നങ്ങളും രോഗങ്ങളും ഇല്ലാത്തവരില്ല. എന്നാല്‍ ജീവിതത്തിന്റെ എല്ലാ വേദനകളുടെയും പിന്നില്‍ ശാപമാണെന്ന് കരുതരുത്. അത് വലിയ ബന്ധനവും അപകടവുമായി മാറും. പ്രശ്നങ്ങളുടെ വ്യക്തിപരവും സാമൂഹ്യപരവുമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാതെ എല്ലാം ശാപമാണെന്ന് പറഞ്ഞ് നിരുന്മേഷരാകുന്നത് ഉചിതമല്ലല്ലോ. എന്നാല്‍ നമ്മുടെ ഭാഗത്തുനിന്നുള്ള നിരന്തരപരിശ്രമങ്ങള്‍ക്കുശേഷവും ഒന്നിലും വിജയം കണ്ടെത്താനാകാതെ വരുമ്പോള്‍ അതിന്റെ പിന്നില്‍ മറ്റ് കാരണങ്ങള്‍ ഉണ്ടോ… Read More
ദൈവത്തിലേക്കുള്ള വഴി
പാപിയുടെ അവസ്ഥ ഗാഢമായ ഉറക്കത്തില്‍ മുഴുകിയ ഒരാളുടേതുപോലെയാണ്. ഉറക്കത്തില്‍ ലയിച്ച ഒരാള്‍ക്ക് തനിയെ ഉണരാന്‍ കഴിയണമെന്നില്ല. അപ്രകാരംതന്നെ, പാപനിദ്രയില് മുഴുകിയ ഒരാള്‍ക്കും സ്വയം അതില്‍നിന്ന് മോചിതനാകാന്‍ കഴിയുകയില്ല. എഫേസോസ് 5/14- ”ഉറങ്ങുന്നവനേ, ഉണരൂ; മരിച്ചവരില്‍നിന്ന് എഴുന്നേല്ക്കൂ. ക്രിസ്തു നിനക്ക് വെളിച്ചം തരും.” പാപത്തില്‍നിന്ന് ഉണരാന്‍ ദൈവകൃപ അത്യാവശ്യമാണ്. ഈ അനന്തമായ കൃപ എല്ലാവര്ക്കും പ്രയോജനകരമാണെന്നുമാത്രമല്ല, ഓരോ… Read More
അടുക്കളയില്‍ വിളഞ്ഞ പുണ്യങ്ങള്‍
പാചകം ഒരു കലയാണ് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും, ദിവസവും നേരിടേണ്ട ഒരു യുദ്ധം ആയിട്ടാണ് ഞാന്‍ അതിനെ വീക്ഷിച്ചുകൊണ്ടിരുന്നത്. ഭര്‍ത്താവിന്റെ ഹൃദയത്തിലേക്കുള്ള വഴി വായിലൂടെയാണ് എന്ന പഴമൊഴി ഉണ്ടല്ലോ! പക്ഷേ അതിന്റെ മറുവശമാണ് എന്റെ ജീവിതത്തില്‍ സത്യമായിക്കൊണ്ടിരുന്നത്. പഠനശേഷമുള്ള പരിശീലനത്തിന്റെ കാലത്തായിരുന്നു വിവാഹം. അതിനാല്‍ത്തന്നെ അടുക്കള എന്നത് ആദ്യനാളുകളില്‍ എന്റെ പരീക്ഷണശാല ആയിരുന്നു. ഭര്‍ത്താവിനെ മനസ്സില്‍ ധ്യാനിച്ച്… Read More
വിലപിടിപ്പുള്ളത് ഇങ്ങനെ കൊടുക്കാം
വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി ഒരിക്കല്‍ വളരെ ഭക്തയായ ഒരു സ്ത്രീയുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞു. അപമാനിക്കപ്പെടുകയോ ദ്രോഹിക്കപ്പെടുകയോ ചെയ്യുമ്പോഴൊക്കെ ദിവ്യകാരുണ്യത്തിന്റെ സവിധത്തിലേക്ക് ഓടിച്ചെല്ലുന്ന ശീലമുണ്ടായിരുന്നു അവള്‍ക്ക്. സക്രാരിക്കുമുമ്പില്‍ മുട്ടുകുത്തി അവള് പറയും, ”ഓ എന്റെ ദൈവമേ, ഞാന്‍ വളരെ ദരിദ്രയായതുകാരണം അമൂല്യമോ വിലപിടിപ്പുള്ളതോ ആയ എന്തെങ്കിലും അങ്ങേക്ക് സമര്‍പ്പിക്കാന്‍ എനിക്ക് സാധിക്കില്ല. അതിനാല്‍ എനിക്കിപ്പോള്‍ കിട്ടിയ ഈ… Read More
അസാധാരണ കാഴ്ചകളും ദിവ്യകാരുണ്യവും
എന്റെ യുവത്വം തുടങ്ങുന്ന കാലങ്ങളില്‍ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കും ആരാധനയ്ക്കും പോയിരുന്നെങ്കിലും ഉള്ളിന്റെ ഉള്ളില്‍ സംശയമായിരുന്നു, ദിവ്യകാരുണ്യം ശരിക്കും ഈശോതന്നെയാണോ? ആ സമയത്ത് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഒരു ധ്യാനം കൂടാന്‍ ഇടയായി. ധ്യാനാവസരത്തില്‍ പനയ്ക്കലച്ചന് ദിവ്യകാരുണ്യത്തെ കുറിച്ചുള്ള ക്ലാസ്സ് എടുത്തത് എന്നെ നന്നായി സ്പര്‍ശിച്ചു. ക്ലാസ്സിനുശേഷം ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ കുര്‍ബാനയും ആയിരുന്നു. ആരാധനയ്ക്കിടയില്‍ അച്ചന്… Read More
ബട്ടണിടുക
”സംസാരത്തില്‍ തെറ്റുകള്‍ ഒഴിവാക്കാന്‍ നാം നമ്മുടെ അധരങ്ങള്‍ ചേര്‍ത്ത് ബട്ടണുകളിടണം. അങ്ങനെയെങ്കില്‍ നാം എന്താണ് പറയാന്‍ പോകുന്നതെന്ന് ആ ബട്ടണുകള്‍ അഴിക്കുന്ന നേരത്ത് നാം ചിന്തിക്കും” വിശുദ്ധ ഫ്രാന്‍സിസ് സാലസ്
വേനലില്‍ പെയ്ത കരുണ
ഈ വര്‍ഷത്തെ കഠിനവേനലില്‍ ഞങ്ങളുടെ കുളം വറ്റി. വെള്ളം ലഭിക്കാന്‍ വേറെ സാധ്യതകളൊന്നും കണ്ടില്ല. അതിനാല്‍, ”അവിടെ വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ അവനോട് പറഞ്ഞു, അവര്‍ക്ക് വീഞ്ഞില്ല” (യോഹന്നാന് 2/3) എന്ന തിരുവചനം ആവര്‍ത്തിച്ച് ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. ”ഞങ്ങള്‍ക്ക് വെള്ളമില്ല എന്ന് ഈശോയോട് പറയണമേ” എന്ന് പരിശുദ്ധ അമ്മയോടും നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഇങ്ങനെ… Read More
സിസ്റ്റര്‍ സെലിന് സെമിനാരിവിദ്യാര്‍ത്ഥി കത്തയച്ചപ്പോള്‍…
പെദ്രോയ്ക്ക് നാലുവയസുള്ള സമയം. വെറുതെ കൈയിലെടുത്ത ഒരു പുസ്തകം വായിച്ചുകൊടുക്കാന് തന്റെ വീട്ടിലെ ഒരാളോട് ആ ബ്രസീലിയന്‍ ബാലന് ആവശ്യപ്പെട്ടു. ‘ഒരു ആത്മാവിന്റെ കഥ’ എന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ പുസ്തകമായിരുന്നു അത്. അന്നുമുതല്‍ പെദ്രോക്ക് ആ ഫ്രഞ്ച് കര്‍മലീത്താസന്യാസിനിയോടുള്ള ഇഷ്ടം വളര്‍ന്നുകൊണ്ടിരുന്നു. പില്ക്കാലത്ത് പെദ്രോ റോമില്‍ സെമിനാരിയില്‍ ചേര്‍ന്നു. സെമിനാരിപഠനകാലത്ത് സഹപാഠികളൊരുമിച്ച് ഫ്രാന്‍സിലെ ലിസ്യൂവിലേക്ക് ഒരു… Read More