times-admin – Page 42 – Shalom Times Shalom Times |
Welcome to Shalom Times

കര്‍ത്താവ് പറഞ്ഞ ‘സിനിമാക്കഥ’

  ഒരിക്കല്‍ ദിവ്യകാരുണ്യസന്നിധിയില്‍ ഇരുന്നപ്പോള്‍ പഴയ ഒരു സംഭവം ഈശോ ഓര്‍മ്മയിലേക്ക് കൊണ്ടുവന്നു. ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയം. അധ്യാപകര്‍ക്ക് മീറ്റിംഗ് ഉള്ളതിനാല്‍ മൂന്ന് മണിക്ക് സ്‌കൂള്‍ വിട്ട ദിവസം. സാധാരണയായി സ്‌കൂള്‍ വിട്ടാല്‍ ടൗണിലുള്ള പപ്പയുടെ ബേക്കറിക്കടയിലേക്ക് പോകുകയാണ് ചെയ്യുക. അവിടെ മമ്മിയുമുണ്ടാകും. അവിടെ ചെന്നിട്ടാണ് വീട്ടിലേക്ക് പോകുക. അന്നും പതിവുപോലെ സ്‌കൂളില്‍നിന്നും ഇറങ്ങി… Read More

രസകരമായി പഠിപ്പിക്കും: ‘സ്പിരിറ്റ് ജ്യൂസ് കിഡ്‌സി’ന് അവാര്‍ഡ്

യു.എസ്: കുട്ടികളെ ക്രൈസ്തവവിശ്വാസം പഠിപ്പിക്കാന്‍ രസകരമായ വീഡിയോകള്‍ തയാറാക്കുന്ന സ്പിരിറ്റ് ജ്യൂസ് കിഡ്‌സിന് ഈ വര്‍ഷത്തെ ഗബ്രിയേല്‍ അവാര്‍ഡ്. ഇവരുടെ ‘ജ്യൂസ് ബോക്‌സ്’ കിഡ്‌സ് ഷോയിലെ ‘ഹൗ റ്റു പ്രേ’ (എങ്ങനെ പ്രാര്‍ത്ഥിക്കാം) എന്ന 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള എപ്പിസോഡാണ് അവാര്‍ഡിന് അര്‍ഹമായത്. സംഗീതവും ആനിമേഷനും വ്യക്തമായ വിശദീകരണങ്ങളുമെല്ലാം ചേര്‍ത്ത് അവതാരകരായ മെലിന്‍ഡാ സൈമണിന്റെയും സ്റ്റീവ്… Read More

അസൂയപ്പെടുത്തിയ ഡയറിക്കുറിപ്പുകള്‍

ഏകദേശം ഒരു വര്‍ഷത്തോളം അലമാരക്കുള്ളിലായിരുന്നു ആ ഡയറിയുടെ സ്ഥാനം. നട്ടെല്ലിലേക്ക് ഈശോയുടെ സ്‌നേഹം ആഴ്ന്നിറങ്ങിയ എന്റെ രോഗാവസ്ഥയുടെ ആദ്യനാളുകളില്‍ ദിവസത്തിന്റെ ഏറിയപങ്കും കട്ടിലില്‍ മാത്രമായി തീര്‍ന്നു. അപ്പോള്‍ ഉടലെടുത്ത ഉള്‍പ്രേരണയാല്‍ ആദ്യമായി അത് കയ്യിലെടുത്തു. ഏതാണ്ട് നാല് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു അത്. ഐസ്‌ക്രീമും ചോക്കലേറ്റും ആര്‍ത്തിയോടെ കഴിക്കുന്ന കുഞ്ഞിനെപ്പോലെ ഞാനും വായിക്കാന്‍ തുടങ്ങി. എന്റെ അന്തരാത്മാവില്‍… Read More

വിശുദ്ധ ഫൗസ്റ്റീനയോടുള്ള ജപം

ദൈവത്തെ ഉത്തമമായി സ്‌നേഹിച്ച വിശുദ്ധ ഫൗസ്റ്റീനാ, സ്‌നേഹമാണ് സര്‍വ്വോത്കൃഷ്ടം എന്ന് സ്വന്തം ജീവിതത്തിലൂടെ ഞങ്ങള്‍ക്ക് കാണിച്ചു തന്നുവല്ലോ. ദൈവകാരുണ്യത്തിന്റെ പ്രവാചികയും പ്രേഷിതയും ആയിരിക്കാനുള്ള വിളിയില്‍ ഏറ്റവും വിശ്വസ്തതയോടെ അങ്ങ് സ്വയം സമര്‍പ്പിച്ചുവല്ലോ. അതിനാല്‍ ദൈവം അങ്ങേ അത്യധികം ഉയര്‍ത്തി. അങ്ങയെപ്പോലെ ദൈവത്തെ സ്‌നേഹിക്കുവാനും ദൈവത്തിലേക്ക് സര്‍വ്വ മനുഷ്യരെയും ആനയിക്കാനും ഞങ്ങളെ സഹായിക്കണമേ. ഞങ്ങളുടെ വിശ്വാസതീര്‍ത്ഥാടനത്തില്‍ കാലിടറാതെ… Read More

മാര്‍പാപ്പയെ കുമ്പസാരിപ്പിച്ച ഭിക്ഷാടകന്‍

ന്യൂയോര്‍ക്കില്‍നിന്നുള്ള ഒരു യുവവൈദികന്‍ റോമില്‍ ഉപരിപഠനത്തിനെത്തി. അദ്ദേഹം പ്രാര്‍ത്ഥനയ്ക്കായി സ്ഥിരമായി ഒരു ദൈവാലയം സന്ദര്‍ശിക്കുമായിരുന്നു. ദൈവാലയകവാടത്തിനുമുന്നില്‍ എന്നും കണ്ടിരുന്ന യാചകരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ പ്രത്യേകശ്രദ്ധയാകര്‍ഷിച്ചു. അങ്ങനെ ഒരു ദിനം അദ്ദേഹം ആ യാചകനോട് തന്നെ അറിയാമോ എന്നന്വേഷിച്ചു. യാചകന്റെ മറുപടി അദ്ദേഹത്തെ ഞെട്ടിച്ചുകളഞ്ഞു, ”അറിയും. ഞാന്‍ താങ്കളുടെ ഒപ്പം റോമില്‍ വൈദികനാകാന്‍ പഠിച്ചിരുന്ന ആളാണ്. പട്ടവും… Read More

കര്‍ത്താവ് മാസികയിലൂടെ പറഞ്ഞത്…

എന്റെ കാലില്‍ ഒരു തോട്ടപ്പുഴു കടിച്ചു. 2022 സെപ്റ്റംബര്‍മാസത്തിലായിരുന്നു ആ സംഭവം ഉണ്ടായത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുറിവ് പഴുക്കാന്‍ തുടങ്ങി. അടുത്തുള്ള ആശുപത്രിയില്‍ പോയി മുറിവ് വച്ചുകെട്ടിയെങ്കിലും അത് വീണ്ടും പഴുത്തു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പോയി ചികിത്സിച്ചു. എന്നിട്ടും കുറഞ്ഞില്ല. മുറിവ് കൂടുതല്‍ ആഴത്തില്‍ വ്രണമായി മാറി. ആയുര്‍വേദ ചികിത്സയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.… Read More

അവിടെ ഇതുക്കുംമേലെ…

  ‘വലിയ നദിപോലെ ശക്തവും എന്നാല്‍ ഹൃദ്യവുമായ പ്രകാശം ഒഴുകിവരുന്നു. അടുത്തെത്തിയപ്പോള്‍, പ്രകാശനദിയല്ല, പ്രഭാപൂരിതരായ അസംഖ്യം മാലാഖമാര്‍ പ്രദക്ഷിണമായി ഒഴുകിയെത്തുന്നതാണ്. അവര്‍ ആനന്ദനൃത്തമാടുന്നു, പൂവിതളുകള്‍ വര്‍ഷിക്കുന്നു, വിജയഭേരിയാല്‍ ആര്‍പ്പിടുന്നു. വാദ്യോപകരണങ്ങളുടെയും ദൈവദൂതരുടെയും അലൗകിക സംഗീതത്തില്‍ സ്വയം മറന്നുനില്‌ക്കെ മാലാഖമാരുടെ അകമ്പടിയാല്‍ സംവാഹികയാകുന്നു തേജോമയിയായ ഒരു യുവതി. അവരുടെ മഹത്വത്തിനും ബഹുമാനാര്‍ത്ഥവും നടത്തപ്പെടുന്ന സ്വര്‍ഗീയ പ്രദക്ഷിണത്തിന്റെ ഗാംഭീര്യം… Read More

ഗെയിം പ്ലാന്‍ മാറ്റണോ?

വൈകുന്നേരം ഞങ്ങള്‍ സെമിനാരിയില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുസമയമായിട്ടും കളി ഉഷാറാകുന്നില്ല. അതുകൊണ്ട് ബാക്കിയുള്ള സമയം മൂന്ന് രീതിയില്‍ മുന്നോട്ടുപോകുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചു. ഒന്നാമതായി, കളി അവിടെവച്ചു നിര്‍ത്തുക. രണ്ടാമതായി, നിലവില്‍ പോകുന്നതുപോലെ സമയം തീരുംവരെ ഉഴപ്പിത്തന്നെ കളിച്ചു തീര്‍ക്കുക. മൂന്നാമതായി, എല്ലാവരെയും തുടക്കത്തിലേതുപോലെ ഒന്നുകൂടി വിളിച്ചുകൂട്ടി ടീമില്‍ അഴിച്ചുപണി നടത്തി ഗെയിം നന്നായി പ്ലാന്‍ ചെയ്യുക.… Read More

വിജയം തരുന്ന ആയുധം

  വിശുദ്ധ ഗ്രിഗറി നസ്സിയാന്‍സെന്‍ വിശ്വാസത്യാഗിയായ ജൂലിയനെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. ഭാവിയുടെ രഹസ്യങ്ങളറിയാന്‍ ആഗ്രഹിച്ച ചക്രവര്‍ത്തി ഗ്രീസിലെ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും സമീപിച്ചു. പക്ഷേ തന്റെ ആകാംക്ഷയെ ശമിപ്പിക്കാന്‍തക്ക അനുഭവങ്ങളൊന്നും ലഭ്യമായില്ല. അങ്ങനെയിരിക്കെ ഒരു മന്ത്രവാദി ജൂലിയന്റെ പക്കലെത്തി തന്റെ മാന്ത്രികശക്തിയെക്കുറിച്ചും ദുഷ്ടാത്മാക്കളുമായി ബന്ധപ്പെടാനുള്ള കഴിവിനെക്കുറിച്ചും അറിയിച്ചു. ജൂലിയന് സന്തോഷമായി. അയാള്‍ മന്ത്രവാദിയോടൊന്നിച്ച് പുറപ്പെട്ടു.… Read More