ഞങ്ങള്‍ അതിയായ സന്തോഷത്തോടെ ജീവിച്ചിരുന്ന നൊവിഷ്യേറ്റ് കാലം. നോവിസുകള്‍ക്ക് ആവശ്യമുള്ളതെല്ലാം പൊതുവായ സ്ഥലത്താണ് വയ്ക്കുക. നെയില്‍ കട്ടറും അങ്ങനെതന്നെയാണ് വച്ചിരുന്നത്. പലപ്പോഴും നഖം വെട്ടണമെന്ന് തോന്നുമ്പോള്‍ മുറിയില്‍നിന്ന് അത് വച്ചിരിക്കുന്നിടത്തേക്ക് പോയി എടുക്കണം. അങ്ങോട്ട് പോവുമ്പോഴാകട്ടെ എടുക്കാന്‍ മറന്നുംപോകും. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനായി, അമ്മയോട് ഒരെണ്ണം വാങ്ങിത്തരാന്‍ പറയാമെന്ന് കരുതി. പക്ഷേ അമ്മയ്ക്ക് ഫോണ്‍ ചെയ്ത്… Read More
Author Archives: times-admin
ഒരു ‘സ്‌പെഷ്യല്‍’ സ്റ്റോറി
”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി” (ജറെമിയ 29/11). 33 വര്‍ഷങ്ങള്‍ക്കുമുമ്പ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍വച്ച് ഈ വചനം കേട്ടപ്പോള്‍ ഞങ്ങള്‍ അത് വിശ്വസിച്ചു. ഈ നാളുകളില്‍ കര്‍ത്താവിന്റെ വചനം ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചപ്പോള്‍ വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവത്തെ ഞങ്ങള്‍ സ്തുതിക്കുന്നു. വിവാഹിതരാകുന്ന അനേകരെയുംപോലെ,… Read More
തടവറകളില്‍ വെളിച്ചമെത്തിച്ച വൈദികന്‍
വര്‍ഷം 1827. അന്ന് പന്ത്രണ്ടു വയസുകാരനായ ഡോണ്‍ ബോസ്‌കോ മാലാഖയെപ്പോലുള്ള ഒരു വൈദികനെ കണ്ടു. അവന്‍ അദ്ദേഹത്തോട് ചോദിച്ചു, ”ഇവിടെ നടന്നുകൊണ്ടിരിക്കുന്ന കുറച്ചു കളികള്‍ കാണണോ താങ്കള്‍ക്ക്? അതെല്ലാം ഞാന്‍ ചുറ്റിനും നടന്ന് കാണിക്കാം.”’ ആ വൈദികന്‍ ഉടനെ നല്കിയ മറുപടി ഇങ്ങനെയായിരുന്നു, ”എന്റെ കുഞ്ഞു സുഹൃത്തേ, വൈദികരുടെ നേരമ്പോക്കും വിനോദവുമൊക്കെ ദൈവാലയകാര്യങ്ങളിലാണ്. അതെത്ര നന്നായി… Read More
സത്യസന്ധത തെളിയിച്ച ‘സുവിശേഷഭാഗം’
സത്യസന്ധതയെക്കുറിച്ച് തന്റെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കണമോ എന്ന് വേദപാഠ അധ്യാപകന് സംശയം. അവര്‍ക്കതെല്ലാം അറിയാമല്ലോ എന്നദ്ദേഹം ചിന്തിച്ചു. എന്തായാലും കുട്ടികളോട് അദ്ദേഹം നിര്‍ദേശിച്ചു, ”അടുത്തയാഴ്ച സത്യസന്ധത എന്ന വിഷയത്തെക്കുറിച്ചായിരിക്കും നാം പഠിക്കുക. നിങ്ങളെല്ലാവരും വി. മര്‍ക്കോസിന്റെ സുവിശേഷം 17-ാം അധ്യായം വായിച്ചിട്ട് വരണം.” പിറ്റേ ആഴ്ച ദിവ്യബലി കഴിഞ്ഞ് ക്ലാസിലെത്തിയ വിദ്യാര്‍ത്ഥികളോട് അധ്യാപകന്‍ പറഞ്ഞു, ”മര്‍ക്കോസ്… Read More
ഭാരങ്ങളില്ലാത്തവര്‍
വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുടെ അന്ത്യനാളുകളില്‍ സന്തതസഹചാരിയായി ലിയോ സഹോദരന്‍ അദ്ദേഹത്തെ പരിചരിച്ചിരുന്ന കാലം. ശുശ്രൂഷയ്ക്കിടയിലും ദൈവാനുഭവത്തില്‍ മുഴുകിത്തന്നെയായിരുന്നു ലിയോയുടെ ജീവിതം. അക്കാലത്ത് അദ്ദേഹത്തിന് ഒരു ദര്‍ശനമുണ്ടായി. ഒരു വലിയ പുഴക്കരയിലേക്ക് ആത്മാവ് അദ്ദേഹത്തെ നയിക്കുന്നപോലുള്ള അനുഭവം. പുഴക്കരയില്‍ ലിയോ ശാന്തമായി ഇരുന്നു. ചുറ്റുപാടും നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിച്ചു. ഒഴുക്കിന് ശക്തി കൂടിക്കൊണ്ടിരുന്നെങ്കിലും പുഴ നീന്തിക്കടക്കാനുള്ള തയാറെടുപ്പില്‍… Read More
ഒരു ജഡ്ജിയുടെ അനുഭവസാക്ഷ്യം
സ്വീഡിഷ് അധിനിവേശക്കാര്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കീഴടക്കി മുന്നേറുന്ന കാലം. പോളണ്ടായിരുന്ന അവരുടെ അടുത്ത ഇര. 1655-ലെ ഈ അധിനിവേശത്തില്‍ പോളണ്ടുമുഴുവന്‍ സ്വീഡന്‍ കീഴടക്കി. എന്നാല്‍ അവര്‍ക്ക് പരാജയപ്പെടുത്താന്‍ കഴിയാത്ത ഒരേയൊരു സ്ഥലം ‘ബ്രൈറ്റ് മൗണ്ട്’ എന്നര്‍ത്ഥമുള്ള ജാസ്‌നഗോര ആശ്രമമാണ്. ഔവര്‍ ലേഡി ഓഫ് ഷെസ്റ്റോകോവ, അഥവാ ഷെസ്റ്റോകോവ മാതാവിന്റെ പ്രശസ്ത തീര്‍ത്ഥകേന്ദ്രമാണ് ജാസ്‌നഗോര. 4000-ല്‍ പരം… Read More
October 2023
ക്ലേശിപ്പിക്കുമ്പോഴും ആനന്ദിപ്പിക്കുമ്പോഴും
അതീവസുന്ദരിയായ ഒരു യുവതി… അവളുടെ തോളിനുചുറ്റും കനകപ്രഭവിതറുന്ന സമൃദ്ധമായ മുടിയിഴകള്‍… സുവര്‍ണശോഭ മിന്നുന്ന വസ്ത്രം…. ആകാശനീലിമയണിഞ്ഞ ശിരസില്‍ വിലമതിക്കാനാകാത്ത വജ്രക്കിരീടം. അതില്‍ ഏഴ് ലില്ലിപ്പൂക്കളും ഏഴ് അമൂല്യരത്‌നങ്ങളും. ഈ അസാധാരണ ദൃശ്യം കണ്ടുകൊണ്ടിരിക്കെ ബ്രിജിറ്റ് ആത്മീയ നിര്‍വൃതിയിലാണ്ടു. അപ്പോള്‍ വിശുദ്ധ സ്‌നാപകയോഹന്നാന്‍ അവളുടെ മുമ്പില്‍ പ്രത്യക്ഷനായിപ്പറഞ്ഞു: ‘നീ കണ്ട പരിശുദ്ധ കന്യകാമറിയത്തിന്റെ ദര്‍ശനം വ്യാഖ്യാനിക്കാന്‍ വന്നതാണ്… Read More
വെള്ളയുടുപ്പിലേക്ക് ഒരു സ്‌കൂട്ടര്‍ യാത്ര
മഴക്കാലത്തെ വെള്ളച്ചാട്ടമായ അരീക്കത്തോട് കഴിഞ്ഞ് താരുചേട്ടന്റെ പീടിക എത്താറായപ്പോള്‍ ആ ഒന്നാം ക്ലാസുകാരന്റെ തൊട്ടു പിന്നില്‍ ചേര്‍ത്തു നിര്‍ത്തിയൊരു സ്‌കൂട്ടര്‍! തിരിഞ്ഞു നോക്കിയപ്പോള്‍ അവന്റെ വികാരിയച്ചനാണ്… ”ടാ കേറ്.. സ്‌കൂളീ കൊണ്ടാക്കിത്തരാം.” അങ്ങനെ ജീവിതത്തിലാദ്യമായി അവന്‍ സ്‌കൂട്ടറില്‍ കയറി. മുന്‍വശം ഒഴിഞ്ഞു കിടന്ന അച്ചന്റെ ചേതക് സ്‌കൂട്ടറിന്റെ മുന്‍പില്‍ നിന്നുകൊണ്ട് സ്‌കൂളില്‍ ചെന്നിറങ്ങിയപ്പോഴുണ്ടായ സന്തോഷവും അത്… Read More
രാജ്ഞി കല്പിച്ചപ്പോള്‍ ദുഷ്ടാരൂപി പറഞ്ഞ സത്യങ്ങള്‍
ബേല്‍സെബൂബ് എന്ന ദുഷ്ടാരൂപി ആവസിച്ചിരുന്ന യുവതിയുടെ ഭൂതോച്ചാടനവേളയില്‍ ജപമാലയെക്കുറിച്ച് സംസാരിക്കാന്‍ ദുഷ്ടാരൂപിയോട് ഫാ. അംബ്രോജിയോ ആജ്ഞാപിക്കുകയായിരുന്നു. 2019 ഒക്‌ടോബര്‍ 7-ന് ജപമാലറാണിയുടെ തിരുനാള്‍ദിനത്തിലാണ് ഇപ്രകാരം ചെയ്തത്. ജോര്‍ജ് റമിറെസ് തന്റെ യുട്യൂബ് ചാനലിലൂടെ ഈ വെളിപ്പെടുത്തല്‍ പങ്കുവച്ചു. ഓ കന്യകേ, ഇന്ന് പരിശുദ്ധ ജപമാലരാജ്ഞിയായ അങ്ങയുടെ തിരുനാളാണ്. ഈ ദുഷ്ടാരൂപി ബേല്‍സെബൂബ് പരിശുദ്ധ ജപമാലയെക്കുറിച്ച് സംസാരിക്കണമെന്ന്… Read More