times-admin – Page 41 – Shalom Times Shalom Times |
Welcome to Shalom Times

മരണത്തെ നേരിടാം

നാം വൈകിട്ട് വരെ ജീവിച്ചിരിക്കില്ല എന്ന ബോധ്യത്തോടെവേണം ദിവസവും രാവിലെ എഴുന്നേല്‍ക്കേണ്ടത്; രാവിലെ എഴുന്നേല്‍ക്കുകയില്ല എന്ന ബോധ്യത്തോെടവേണം രാത്രി ഉറങ്ങാന്‍ കിടക്കേണ്ടത്. കാരണം നമ്മുടെ ജീവിതത്തെക്കുറിച്ച് യാതൊരു ഉറപ്പുമില്ല. ഇത് മനസ്സിലാക്കി ജീവിക്കുകയാണെങ്കില്‍, നാം പാപത്തില്‍ വീഴുകയില്ല; ഒരാഗ്രഹവും നമ്മെ തടവിലാക്കുകയില്ല, ഒരു കോപവും നമ്മെ ഇളക്കുകയില്ല, ഒരു നിധിയും നമ്മെ ഇഹലോകവുമായി ബന്ധിപ്പിക്കുകയില്ല; സ്വതന്ത്രമാക്കപ്പെട്ട… Read More

വെളിപ്പെട്ടുകിട്ടിയ 3 രഹസ്യങ്ങള്‍

1861 ആഗസ്റ്റ് 27-ന് ദിവ്യകാരുണ്യ ആശീര്‍വാ ദ സമയം വിശുദ്ധ ആന്റണി മേരി ക്ലാരറ്റിന് വലിയൊരു വെളിപാട് ലഭിച്ചു. അക്കാലത്ത് സ്‌പെയിനെ ഭീഷണിപ്പെടുത്തിക്കൊണ്ടണ്ടിരുന്ന മൂന്ന് വലിയ തിന്മകളാണ് അദ്ദേഹത്തിന് വെളിപ്പെട്ടുകിട്ടിയത്. ഈ മൂന്നു തിന്മകളെ പരാജയപ്പെടുത്താനുള്ള സ്വര്‍ഗത്തിന്റെ വഴികളും വെളിപ്പെട്ടുകിട്ടി. പരിശുദ്ധനായ ദൈവമേ എന്നാരംഭിക്കുന്ന ത്രൈശുദ്ധ കീര്‍ത്തനം, ദിവ്യകാരുണ്യം, ജപമാല എന്നിവയിലൂടെ വേണം ദേശത്തിന്റെ തിന്മകളെ… Read More

സ്ലോ മോഷന്റെ പിന്നാമ്പുറകഥകള്‍

ഫുട്‌ബോള്‍ ലോകകപ്പിലെ ഓരോ കളികളും ഏറെ ആവേശത്തോടെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ ആസ്വദിച്ചിരുന്നത്. കളിക്കിടെ പലപ്പോഴും റഫറിക്ക് തീരുമാനമെടുക്കാന്‍ വിഷമമുണ്ടാകുന്ന വേഗതയേറിയ ചലനങ്ങളില്‍ തീരുമാനമെടുക്കാന്‍ സ്ലോ മോഷന്‍ വിദ്യ സഹായിച്ചു. ചലച്ചിത്രങ്ങളിലാകട്ടെ ഏറെ ശ്രദ്ധ നേടേണ്ട രംഗങ്ങള്‍ സ്ലോ മോഷനില്‍ കാണിക്കുന്നത് നാം പരിചയിച്ചിട്ടുള്ളതാണ്. എന്നാല്‍, വീഡിയോയുടെ വേഗത കുറയ്ക്കുന്ന സ്ലോ മോഷന്‍ വിദ്യ ആദ്യമായി പരീക്ഷിച്ചത്… Read More

കരച്ചില്‍ ഒരു ബലഹീനതയോ?

യേശുവിന്റെ കുരിശുമരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും സ്വര്‍ഗാരോഹണത്തിന്റെയും എല്ലാം ഓര്‍മകൊണ്ടാടലുകളിലൂടെ കടന്നുപോവുകയാണല്ലോ നാമിപ്പോള്‍. യേശുവിന്റെ കുരിശുമരണത്തിന്റെ സമയത്ത് ശിഷ്യസമൂഹം അനുഭവിക്കാന്‍ പോകുന്ന കഠിനമായ ദുഃഖങ്ങളുടെയും കരച്ചിലിന്റെയും വിലാപത്തിന്റെയും നാളുകളെകുറിച്ചും അതിനുശേഷം യേശുവിന്റെ ഉയിര്‍പ്പിലൂടെ സംജാതമാകാന്‍ പോകുന്ന അതിരില്ലാത്ത സന്തോഷത്തിന്റെ അനുഭവങ്ങളെക്കുറിച്ചും മുന്നറിവു നല്‍കിക്കൊണ്ട് യേശു തന്റെ ശിഷ്യന്മാരെ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചു. ”നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും. എന്നാല്‍ ലോകം… Read More

വ്യത്യസ്തമായൊരു പ്രാര്‍ത്ഥന

ഓ നാഥാ, ഈ ജീവിതത്തില്‍ എന്റെയുള്ളില്‍ ജ്വലിച്ചുനിന്ന്, അങ്ങേക്കിഷ്ടപ്പെട്ടവിധം എന്നെ വെട്ടിയൊരുക്കുക. നിത്യതയില്‍ എന്നെ തുണയ്ക്കുകയും എന്നോട് ക്ഷമിക്കുകയും ചെയ്യുമെങ്കില്‍, ഇവിടെ എന്നോട് കരുണ കാണിക്കണ്ട. വിശുദ്ധ അഗസ്റ്റിന്‍

സകല പാപങ്ങളും നീക്കാന്‍

”സമ്പൂര്‍ണമായ ഒരുക്കത്തോടും ഭക്തിയോടും സ്‌നേഹത്തോടുംകൂടെ ഒരാള്‍ പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ചാല്‍ അയാളുടെ സകല പാപങ്ങളും അവയുടെ കടങ്ങളും നിശ്ശേഷം നിര്‍മാര്‍ജനം ചെയ്യാന്‍ ആ ഒറ്റ ദിവ്യബലിയിലൂടെ സാധിക്കും”

പ്രണയം വളര്‍ത്താന്‍….

നമുക്ക് ഒരാളോട് ഹൃദയബന്ധമുണ്ടാകുന്നതും അത് വളരുന്നതും എങ്ങനെയാണ്? ഒന്ന്, നിരന്തരമായ കൊച്ചുവര്‍ത്തമാനങ്ങളിലൂടെ. രണ്ട്, ഒരുമിച്ച് എത്ര കൂടുതല്‍ സമയം ചെലവഴിക്കുന്നുവോ അതിലൂടെ. മൂന്ന്, സ്വന്തം കുറവുകളെയും ബലഹീനതകളെയും കൂടി തുറന്ന് ഏറ്റുപറയുന്നതിലൂടെ. നാല്, പിടിവാശി കൊണ്ട് മറ്റെയാള്‍ക്ക് ശല്യമാകാതെ. അഞ്ച്, അപ്രതീക്ഷിത സമ്മാനങ്ങളിലൂടെ. ഹൃദയബന്ധത്തിന്റെ ഈ അഞ്ച് അടയാളങ്ങള്‍ തന്നെയാണ് ഒരാള്‍ക്ക് ദൈവവുമായിട്ടുള്ള ബന്ധത്തിന്റെ അടയാളവും.… Read More

ഈശോയെ ആകര്‍ഷിക്കുന്ന ബഥനികള്‍

പതിവുപോലെ പരിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്തു മുറിയില്‍ വന്നു. അവധി ദിനം ആയതുകൊണ്ട് ഒരുപാട് ക്ലീനിങ് വര്‍ക്കുകള്‍ ചെയ്യാനുണ്ട്. ഒരാഴ്ചയായി ഒന്നും ചെയ്തിട്ടില്ല. മുറി വൃത്തിയാക്കാന്‍ തുടങ്ങി. ബെഡ്ഷീറ്റ് മാറ്റി പുതിയതൊന്ന് വിരിച്ചു. ഈശോയുടെ കുരിശുരൂപം ഭംഗിയായി പുതപ്പിച്ച് കട്ടിലില്‍ കിടത്തി. ”നിനക്കൊക്കെ എന്താ സുഖം ഈശോയേ, അടിച്ചുവാരലും ക്ലീനിങ്ങും ഒന്നും വേണ്ടല്ലോ” എന്നൊരു കമന്റും പറഞ്ഞ്… Read More

‘മോശക്കാരനല്ലാത്ത’ ശിഷ്യന്‍

ഒരിക്കല്‍ ഗുരുവും രണ്ട് ശിഷ്യരും ചേര്‍ന്ന് ചൂണ്ടയിടാന്‍ തടാകത്തിലേക്ക് പോയി. വഞ്ചി തുഴഞ്ഞ് തടാകത്തിന്റെ നടുവിലെത്തിയപ്പോള്‍ ഗുരു പറഞ്ഞു, ”അയ്യോ, ഞാനെന്റെ തൊപ്പിയെടുക്കാന്‍ മറന്നുപോയി!” ഗുരു വേഗം വഞ്ചിയില്‍നിന്നിറങ്ങി വെള്ളത്തിനുമുകളിലൂടെ കരയിലേക്ക് നടന്നു. തൊപ്പിയുമെടുത്ത് തിരികെ വന്ന് ഗുരു വഞ്ചിയിലിരുന്നതേ ഒരു ശിഷ്യന്റെ സ്വരം, ”ഞാന്‍ മീനിനുള്ള ഇരയെടുക്കാന്‍ മറന്നുപോയി!” അവന്‍ വേഗം ഇറങ്ങി ഗുരുവിനെപ്പോലെതന്നെ… Read More

അമ്മ എല്ലാം ശരിയാക്കി, മണിക്കൂറുകള്‍ക്കകം

2009-ലാണ് വിവാഹം കഴിഞ്ഞ് ഞാനും ഭാര്യയും എന്റെ ജോലിസ്ഥലത്തേക്ക് പോയത്. അവിടെച്ചെന്ന് ഒരു മാസം കഴിഞ്ഞ് ഭാര്യയ്ക്കും ജോലി ലഭിച്ചു. അങ്ങനെ അവിടെ ശാന്തമായി കഴിയുകയായിരുന്നു. പക്ഷേ ഒരു ദിവസം ഞങ്ങള്‍ ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ വീടിന്റെ വാതിലില്‍ ബാങ്കിന്റെ ജപ്തിനോട്ടീസ്! ഉടനെ ഞാന്‍ വീട് ശരിയാക്കിത്തന്ന ബ്രോക്കറെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു:… Read More