വിശുദ്ധ ഡോസിത്തിയൂസിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഗുരുവായ വിശുദ്ധ ഡോറോത്തിയൂസ് പറഞ്ഞ സംഭവമാണിത്. ശാരീരികമായി വളരെ ദുര്ബലനായിരുന്നു ഡോസിത്തിയൂസ്. അതിനാല്ത്തന്നെ തന്റെ സമൂഹത്തിലുള്ളവരോടൊപ്പമുള്ള പതിവ് ഭക്താഭ്യാസങ്ങള് ചെയ്യാന് കഴിഞ്ഞിരുന്നില്ല. പക്ഷേ ഡോസിത്തിയൂസ് മറ്റൊരു കാര്യം സ്വയം തീരുമാനിച്ചു. അവര്ക്കൊപ്പം ഭക്താഭ്യാസങ്ങളെല്ലാം ചെയ്യാന് കഴിഞ്ഞില്ലെങ്കിലും അതുവഴി ഒരു പുണ്യവും നഷ്ടപ്പെടാതിരിക്കാന് തന്റെ ഇഷ്ടങ്ങള് പൂര്ണമായും പരിത്യജിക്കുക; മേലധികാരികളോടും അതുവഴി ദൈവത്തോടും… Read More
Category Archives: Shalom Times Malayalam
കുമ്പസാരിച്ചപ്പോള് കണ്ടത്…
പാപികളുടെ മാനസാന്തരത്തിനായി പ്രത്യേകം പ്രാര്ത്ഥിക്കുമായിരുന്നു വിശുദ്ധ മറിയം ത്രേസ്യ. അതിനുള്ള ഒരു വഴിയായിരുന്നു ദൈവാലയത്തില് നേരത്തേ എത്തി അപ്പോള് കുമ്പസാരിക്കുന്നവര്ക്കായി മാധ്യസ്ഥ്യം പ്രാര്ത്ഥിക്കുക എന്നത്. അങ്ങനെ ഒരിക്കല് അപ്പോള് കുമ്പസാരിച്ചിരുന്ന ആള്ക്കുവേണ്ടി ആ സമയംതന്നെ മുട്ടുകുത്തി പ്രാര്ത്ഥിച്ചു. അയാള് നല്ല കുമ്പസാരം കഴിച്ചതോടെ ഒരു സര്പ്പം അയാളില്നിന്ന് ഇറങ്ങിപ്പോകുന്നത് ത്രേസ്യ കണ്ടു. അത് ത്രേസ്യയുടെ അടുത്ത്… Read More
ചോദിക്കാത്ത അനുഗ്രഹം
കോളേജില് പഠിച്ചുകൊണ്ടിരുന്നപ്പോള് അവിടെ ഒരു പ്രെയര് ഗ്രൂപ്പ് ആരംഭിക്കുക എന്നത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. എന്റെ സഹോദരന് പഠിച്ചിരുന്ന കോളേജിലെ പ്രെയര് ഗ്രൂപ്പിന്റെ വിശേഷങ്ങള് എന്നെ ഇക്കാര്യത്തില് ഏറെ സ്വാധീനിച്ചിട്ടുണ്ട്. നൂറുകണക്കിന് വിദ്യാര്ത്ഥികള് ഉണ്ടായിരുന്ന അവിടെ ഒരു ചെറിയ പ്രെയര് ഗ്രൂപ്പിനുവേണ്ടി നിസാരദിവസങ്ങളല്ല ഞാന് കാത്തിരുന്നിട്ടുള്ളത്. അഞ്ചു വര്ഷക്കാലം അതിനുവേണ്ടി ഓടിനടന്നു. എന്നാല് ഫലമോ ശൂന്യം.… Read More
ദൈവം ലഹരിയായി മാറിയ പ്രാര്ത്ഥന
പ്രാര്ത്ഥനയില് ഈശോയോട് ചേര്ന്ന് ജീവിക്കുമ്പോള് പല അനുഭവങ്ങളും ഈശോ തരും. ഒരിക്കല് വെള്ള തിരുവസ്ത്രമണിഞ്ഞ് ഒത്ത ഉയരമുള്ള ഈശോ ചിരിച്ചുകൊണ്ട് മുന്നില് നില്ക്കുന്ന അനുഭവമുണ്ടായി. മറ്റൊരിക്കല് നിത്യജീവന്റെ കിരീടം അണിയിക്കുമെന്ന് ഈശോ പറഞ്ഞുതന്നു. ഞങ്ങള് പ്രാര്ത്ഥിക്കുന്ന മുറിയില്ത്തന്നെ 33 പ്രാവശ്യത്തോളം ഈശോ വന്നിട്ടുണ്ട്. പല വിശുദ്ധരും വന്നിട്ടുണ്ട്. ഒരു സമയത്ത് ഈശോയും 12 ശ്ലീഹന്മാരും തുടര്ച്ചയായി… Read More
ഉത്തരേന്ത്യന് പ്രേമചിന്തകളും വചനവും
കുറച്ചുനാള് മുമ്പ് ഞാന് ഒരു ചേച്ചിയെ പരിചയപ്പെട്ടു. ഏതാണ്ട് 65 വയസ് പ്രായമുണ്ട് അവര്ക്ക്. അവര് പറഞ്ഞു, ”തിന്മയില് വീഴാനുള്ള സാഹചര്യങ്ങളാണ് ചുറ്റും. എന്നാല് അനുദിനവചനവായനയിലൂടെ ദൈവം എന്നോട് സംസാരിക്കുന്നതുകൊണ്ടാണ് പാപങ്ങളില് വീഴാതെ പിടിച്ചുനില്ക്കാന് കഴിയുന്നത്.” ഇത് കേട്ടപ്പോള് ഞാന് കരുതി, ”എന്നോടുമാത്രമെന്താ ദൈവം വചനത്തിലൂടെ സംസാരിക്കാത്തത്?” ഈ ചിന്ത എന്റെ മനസിലൂടെ കടന്നുപോയി ഏറെനേരം… Read More
സ്വത്തെല്ലാം കവര്ന്ന ‘കള്ളന്’
ധനികനായ ഒരു മനുഷ്യന് യേശുക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി സ്വത്തെല്ലാം ഉപേക്ഷിച്ചു. പിന്നീട് അദ്ദേഹം ദാരിദ്ര്യത്തിലാണ് ജീവിച്ചത്. അതുകണ്ട ഒരു സ്നേഹിതന് എന്തിനാണ് ഇപ്രകാരം ദാരിദ്ര്യത്തിലായത് എന്ന് അയാളോട് ചോദിച്ചു. അദ്ദേഹം തന്റെ സുവിശേഷഗ്രന്ഥം എടുത്തുകാണിച്ചുകൊണ്ട് പറഞ്ഞു, ”എന്റെ സ്വത്തെല്ലാം ഇത് കവര്ന്നെടുത്തതുകൊണ്ടാണ്!” ”സ്വര്ഗരാജ്യം, വയലില് ഒളിച്ചുവച്ചിരിക്കുന്ന നിധിക്ക് തുല്യം. അതു കണ്ടെത്തുന്നവന് അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി… Read More
ഈശോയെ തട്ടീംമുട്ടീം ഒരു വീട്ടമ്മ
രണ്ട് ചേട്ടന്മാരുടെ കുഞ്ഞനിയത്തിയായിട്ടായിരുന്നു ഞാന് ജീവിച്ചത്. സുഖസൗകര്യങ്ങള് ആവശ്യത്തിനുണ്ടായിരുന്നു. യഥാസമയം ഞാന് വിവാഹിതയായി. വിവാഹശേഷം ആദ്യനാളുകളില്ത്തന്നെ ചില സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. അപ്പോഴാണ് ഞാന് അല്പമൊക്കെ പ്രാര്ത്ഥിച്ചത്. അതിനുമുമ്പെല്ലാം മറ്റുള്ളവരെ കാണിക്കാന്വേണ്ടി ഞായറാഴ്ചമാത്രം ദൈവാലയത്തില് പോയിരുന്ന ആളായിരുന്നു ഞാന്. പഠനകാലഘട്ടങ്ങളിലെല്ലാം എല്ലാ മതവും ഒന്നാണ് എന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. പ്രശ്നങ്ങളുണ്ടാകുമ്പോള് പ്രാര്ത്ഥിക്കുമെങ്കിലും അത് പരിഹരിക്കപ്പെട്ടാല് ഞാന്… Read More
ആത്മീയവരള്ച്ചയില്…?
ആത്മാവിന്റെ മാനസാന്തരത്തിന്റെ ആരംഭത്തില് ദൈവം പലപ്പോഴും ആശ്വാസങ്ങളുടെ ഒരു പ്രളയംതന്നെ നല്കും. പക്ഷേ ആ അവസ്ഥ ഏറെ നാള് തുടരുകയില്ല. വിശുദ്ധ ഫ്രാന്സിസ് സാലസിന്റെ വാക്കുകള് ശ്രദ്ധിക്കുക, ”ദൈവസ്നേഹവും ക്രിസ്തീയ പൂര്ണതയും അടങ്ങിയിരിക്കുന്നത് മധുരമായ വൈകാരിക അനുഭൂതികളിലും അനുഭവവേദ്യമാകുന്ന ആശ്വാസങ്ങളിലുമല്ല; മറിച്ച് നമ്മുടെ ആത്മസ്നേഹത്തെ അതിജീവിക്കുന്നതിലും ദൈവഹിതം പൂര്ത്തീകരിക്കുന്നതിലുമാണ്.” പൂര്ണത പ്രാപിക്കാനായി, ആത്മീയ വരള്ച്ച… Read More
കര്ത്താവ് പറഞ്ഞ ‘സിനിമാക്കഥ’
ഒരിക്കല് ദിവ്യകാരുണ്യസന്നിധിയില് ഇരുന്നപ്പോള് പഴയ ഒരു സംഭവം ഈശോ ഓര്മ്മയിലേക്ക് കൊണ്ടുവന്നു. ഏഴാം ക്ലാസില് പഠിക്കുന്ന സമയം. അധ്യാപകര്ക്ക് മീറ്റിംഗ് ഉള്ളതിനാല് മൂന്ന് മണിക്ക് സ്കൂള് വിട്ട ദിവസം. സാധാരണയായി സ്കൂള് വിട്ടാല് ടൗണിലുള്ള പപ്പയുടെ ബേക്കറിക്കടയിലേക്ക് പോകുകയാണ് ചെയ്യുക. അവിടെ മമ്മിയുമുണ്ടാകും. അവിടെ ചെന്നിട്ടാണ് വീട്ടിലേക്ക് പോകുക. അന്നും പതിവുപോലെ സ്കൂളില്നിന്നും ഇറങ്ങി… Read More
രസകരമായി പഠിപ്പിക്കും: ‘സ്പിരിറ്റ് ജ്യൂസ് കിഡ്സി’ന് അവാര്ഡ്
യു.എസ്: കുട്ടികളെ ക്രൈസ്തവവിശ്വാസം പഠിപ്പിക്കാന് രസകരമായ വീഡിയോകള് തയാറാക്കുന്ന സ്പിരിറ്റ് ജ്യൂസ് കിഡ്സിന് ഈ വര്ഷത്തെ ഗബ്രിയേല് അവാര്ഡ്. ഇവരുടെ ‘ജ്യൂസ് ബോക്സ്’ കിഡ്സ് ഷോയിലെ ‘ഹൗ റ്റു പ്രേ’ (എങ്ങനെ പ്രാര്ത്ഥിക്കാം) എന്ന 15 മിനിറ്റോളം ദൈര്ഘ്യമുള്ള എപ്പിസോഡാണ് അവാര്ഡിന് അര്ഹമായത്. സംഗീതവും ആനിമേഷനും വ്യക്തമായ വിശദീകരണങ്ങളുമെല്ലാം ചേര്ത്ത് അവതാരകരായ മെലിന്ഡാ സൈമണിന്റെയും സ്റ്റീവ്… Read More