പാചകം ഒരു കലയാണ് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും, ദിവസവും നേരിടേണ്ട ഒരു യുദ്ധം ആയിട്ടാണ് ഞാന് അതിനെ വീക്ഷിച്ചുകൊണ്ടിരുന്നത്. ഭര്ത്താവിന്റെ ഹൃദയത്തിലേക്കുള്ള വഴി വായിലൂടെയാണ് എന്ന പഴമൊഴി ഉണ്ടല്ലോ! പക്ഷേ അതിന്റെ മറുവശമാണ് എന്റെ ജീവിതത്തില് സത്യമായിക്കൊണ്ടിരുന്നത്. പഠനശേഷമുള്ള പരിശീലനത്തിന്റെ കാലത്തായിരുന്നു വിവാഹം. അതിനാല്ത്തന്നെ അടുക്കള എന്നത് ആദ്യനാളുകളില് എന്റെ പരീക്ഷണശാല ആയിരുന്നു. ഭര്ത്താവിനെ മനസ്സില് ധ്യാനിച്ച്… Read More
Category Archives: Shalom Times Malayalam
വിലപിടിപ്പുള്ളത് ഇങ്ങനെ കൊടുക്കാം
വിശുദ്ധ അല്ഫോന്സ് ലിഗോരി ഒരിക്കല് വളരെ ഭക്തയായ ഒരു സ്ത്രീയുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞു. അപമാനിക്കപ്പെടുകയോ ദ്രോഹിക്കപ്പെടുകയോ ചെയ്യുമ്പോഴൊക്കെ ദിവ്യകാരുണ്യത്തിന്റെ സവിധത്തിലേക്ക് ഓടിച്ചെല്ലുന്ന ശീലമുണ്ടായിരുന്നു അവള്ക്ക്. സക്രാരിക്കുമുമ്പില് മുട്ടുകുത്തി അവള് പറയും, ”ഓ എന്റെ ദൈവമേ, ഞാന് വളരെ ദരിദ്രയായതുകാരണം അമൂല്യമോ വിലപിടിപ്പുള്ളതോ ആയ എന്തെങ്കിലും അങ്ങേക്ക് സമര്പ്പിക്കാന് എനിക്ക് സാധിക്കില്ല. അതിനാല് എനിക്കിപ്പോള് കിട്ടിയ ഈ… Read More
അസാധാരണ കാഴ്ചകളും ദിവ്യകാരുണ്യവും
എന്റെ യുവത്വം തുടങ്ങുന്ന കാലങ്ങളില് ദൈവാലയത്തില് വിശുദ്ധ കുര്ബാനയ്ക്കും ആരാധനയ്ക്കും പോയിരുന്നെങ്കിലും ഉള്ളിന്റെ ഉള്ളില് സംശയമായിരുന്നു, ദിവ്യകാരുണ്യം ശരിക്കും ഈശോതന്നെയാണോ? ആ സമയത്ത് ഡിവൈന് ധ്യാനകേന്ദ്രത്തില് ഒരു ധ്യാനം കൂടാന് ഇടയായി. ധ്യാനാവസരത്തില് പനയ്ക്കലച്ചന് ദിവ്യകാരുണ്യത്തെ കുറിച്ചുള്ള ക്ലാസ്സ് എടുത്തത് എന്നെ നന്നായി സ്പര്ശിച്ചു. ക്ലാസ്സിനുശേഷം ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ കുര്ബാനയും ആയിരുന്നു. ആരാധനയ്ക്കിടയില് അച്ചന്… Read More
ബട്ടണിടുക
”സംസാരത്തില് തെറ്റുകള് ഒഴിവാക്കാന് നാം നമ്മുടെ അധരങ്ങള് ചേര്ത്ത് ബട്ടണുകളിടണം. അങ്ങനെയെങ്കില് നാം എന്താണ് പറയാന് പോകുന്നതെന്ന് ആ ബട്ടണുകള് അഴിക്കുന്ന നേരത്ത് നാം ചിന്തിക്കും” വിശുദ്ധ ഫ്രാന്സിസ് സാലസ്
വേനലില് പെയ്ത കരുണ
ഈ വര്ഷത്തെ കഠിനവേനലില് ഞങ്ങളുടെ കുളം വറ്റി. വെള്ളം ലഭിക്കാന് വേറെ സാധ്യതകളൊന്നും കണ്ടില്ല. അതിനാല്, ”അവിടെ വീഞ്ഞ് തീര്ന്നുപോയപ്പോള് യേശുവിന്റെ അമ്മ അവനോട് പറഞ്ഞു, അവര്ക്ക് വീഞ്ഞില്ല” (യോഹന്നാന് 2/3) എന്ന തിരുവചനം ആവര്ത്തിച്ച് ഏറ്റുപറഞ്ഞ് പ്രാര്ത്ഥിക്കാന് ആരംഭിച്ചു. ”ഞങ്ങള്ക്ക് വെള്ളമില്ല എന്ന് ഈശോയോട് പറയണമേ” എന്ന് പരിശുദ്ധ അമ്മയോടും നിരന്തരം പ്രാര്ത്ഥിച്ചുകൊണ്ടിരുന്നു. ഇങ്ങനെ… Read More
സിസ്റ്റര് സെലിന് സെമിനാരിവിദ്യാര്ത്ഥി കത്തയച്ചപ്പോള്…
പെദ്രോയ്ക്ക് നാലുവയസുള്ള സമയം. വെറുതെ കൈയിലെടുത്ത ഒരു പുസ്തകം വായിച്ചുകൊടുക്കാന് തന്റെ വീട്ടിലെ ഒരാളോട് ആ ബ്രസീലിയന് ബാലന് ആവശ്യപ്പെട്ടു. ‘ഒരു ആത്മാവിന്റെ കഥ’ എന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ പുസ്തകമായിരുന്നു അത്. അന്നുമുതല് പെദ്രോക്ക് ആ ഫ്രഞ്ച് കര്മലീത്താസന്യാസിനിയോടുള്ള ഇഷ്ടം വളര്ന്നുകൊണ്ടിരുന്നു. പില്ക്കാലത്ത് പെദ്രോ റോമില് സെമിനാരിയില് ചേര്ന്നു. സെമിനാരിപഠനകാലത്ത് സഹപാഠികളൊരുമിച്ച് ഫ്രാന്സിലെ ലിസ്യൂവിലേക്ക് ഒരു… Read More
അമ്മയുടെ അടുത്തു പോയ രണ്ടുവയസുകാരി
ഒരു കൊച്ചുകുഞ്ഞ് വീടിന്റെ ജനാലയില് ഇരുന്ന് കളിക്കുകയായിരുന്നു. കുഞ്ഞിനെ പരിപാലിക്കുന്ന പെണ്കുട്ടിയും ഒപ്പമുണ്ട്. ആ ഉയര്ന്ന ജനാലയിലൂടെ നോക്കിയാല് നഗരം മുഴുവന് കാണാന് സാധിക്കും. നയനമനോഹര നഗരകാഴ്ചകളില് ഹരംപിടിച്ചിരിക്കുകയാണ് ആ രണ്ടു വയസുകാരി. ഒരുനിമിഷം, അവളുടെ സഹായി കുഞ്ഞിന്റെ അരികില്നിന്ന് തെല്ലൊന്നു മാറി. അപ്പോഴേക്കും ആ പിഞ്ചുകുഞ്ഞ് ജനാലയില്നിന്നും വഴുതി താഴെ മുറ്റത്തേക്കു പതിച്ചു. കൂടെയുണ്ടായിരുന്ന… Read More
പണ്ഡിതന് ആസക്തികളെ അതിജീവിച്ചവന്
ജെറോമിന് മറക്കാനാവാതെ ആ സ്വപ്നം മനസിലങ്ങനെ തങ്ങിനില്ക്കുകയാണ്. ഇതായിരുന്നു സ്വപ്നം: ജെറോം സ്വര്ഗത്തിലേക്ക് എടുക്കപ്പെട്ടു. അവിടെ നിത്യനായ വിധികര്ത്താവിനെ മുഖത്തോട് മുഖം കണ്ടു. തേജസ്സാര്ന്ന പ്രകാശത്തിന്റെ ആധിക്യം കൊണ്ട് തലയുയര്ത്തി നോക്കാന് ധൈര്യപ്പെട്ടില്ല. ”ആരാണ് നീ?” ക്രിസ്തുവിന്റെ ചോദ്യം. ”ഞാന് ജെറോം, ഒരു ക്രിസ്ത്യാനി” അതായിരുന്നു മറുപടി. ഉടനെവന്നു ക്രിസ്തുവിന്റെ പ്രതികരണം, ”നീ നുണ പറയുന്നു!”… Read More
കരുണയുടെ തിരുനാളിലെ അത്ഭുതങ്ങള്…!
കരുണയുടെ തിരുനാള് ദിനമായ 2023 ഏപ്രില് 16. തലേ ദിവസത്തെ ധ്യാനശുശ്രൂഷയ്ക്കുശേഷം വളരെ വൈകി കിടന്ന ഞാന് രാവിലെ 4.15-ന് ഭാര്യ യേശുതമ്പുരാനുമായി വഴക്ക് പിടിക്കുന്ന ശബ്ദം കേട്ടുണര്ന്നു. എന്താണ് കാര്യം എന്ന് തിരക്കി. അവള് പറഞ്ഞു, ”ഇന്ന് കരുണയുടെ തിരുനാള്, പരിപൂര്ണദണ്ഡവിമോചനം ലഭിക്കുന്ന ദിവസമല്ലേ? കരുണയുടെ ഒരു ദൈവാലയം സന്ദര്ശിക്കാനോ മൂന്ന് മണിക്ക് സക്രാരി… Read More
ടീച്ചറുടെ ടീച്ചറായി ഈശോ
”ടീച്ചറേ, ഈ വര്ഷം ടീച്ചറുമതി അവന്റെ ക്യാറ്റിക്കിസം ടീച്ചറായിട്ടെന്ന് പറഞ്ഞോണ്ടിരിക്കുവാ…”’ ആ അമ്മ അങ്ങനെ പറഞ്ഞപ്പോള് കുഞ്ഞിനെ ചേര്ത്തുപിടിച്ച് നെറ്റിയില് ഒരുമ്മ കൊടുത്ത് ഒന്നും പറയാതെ ചിരിച്ചു. സത്യം പറയാമല്ലോ. പിന്നെ മനസില് നിറയെ അഹങ്കാരത്തിന്റെ ചിന്തകളായിരുന്നു. എന്റെ കഴിവ്, എന്റെ അറിവ്, എന്റെ വായന. ഇങ്ങനെ ‘ഞാന്’ എന്ന അഹങ്കാരത്തിലാണ് പ്രാര്ത്ഥിക്കാന് തിരുഹൃദയ രൂപത്തിനു… Read More