Shalom Times Malayalam – Page 41 – Shalom Times Shalom Times |
Welcome to Shalom Times

നോട്ടിഫിക്കേഷന്‍ ലഭിക്കുന്നുണ്ടോ?

കുറച്ചുനാളുകള്‍ക്കുമുമ്പ് ഒരു സഹോദരന്‍ എന്നോട് പരിശുദ്ധാത്മാവിനാലാണോ ജീവിതം നയിക്കപ്പെടുന്നതെന്ന് തിരിച്ചറിയാനുള്ള എളുപ്പവഴി പറഞ്ഞുതന്നു. കുമ്പസാരത്തില്‍ ഞാന്‍ എന്താണ് പറയുന്നതെന്ന് പരിശോധിച്ചാല്‍ മതിയത്രേ. എനിക്കും അത് ശരിയായി തോന്നി. ‘കള്ളം പറഞ്ഞിട്ടുണ്ട്, ദേഷ്യപ്പെട്ടിട്ടുണ്ട്, അനുസരണക്കേട് കാണിച്ചിട്ടുണ്ട്,’ ഇതായിരുന്നു ഒരു പ്രായം വരെയുള്ള എന്റെ കുമ്പസാരത്തില്‍ പറഞ്ഞിരുന്ന പ്രധാന പാപങ്ങള്‍. എന്നാല്‍, നവീകണത്തിലേക്ക് വന്നതിനുശേഷമുള്ള കുമ്പസാരം എടുത്ത് നോക്കുകയാണെങ്കില്‍… Read More

സ്‌നേഹത്തിന് ഏറ്റവും സുന്ദരമായ നിര്‍വചനം

സഹനത്തിന്റെ തീച്ചൂളയിലൂടെ വിശുദ്ധിയുള്ള ഒരു ഹൃദയം മെനഞ്ഞെടുക്കുവാന്‍ മനുഷ്യന് ദൈവം സമ്മാനിച്ച പുണ്യകാലഘട്ടമാണ് തപസുകാലം. കുരുത്തോലയില്‍നിന്നും കുരിശിലേക്ക് തീര്‍ത്ഥാടനം ചെയ്ത് ഉത്ഥാനമഹിമയില്‍ ജീവിതം വാര്‍ത്തെടുക്കുവാന്‍ സ്വപ്നം കാണേണ്ട നോമ്പുകാലം. ക്രിസ്തുവില്ലെങ്കില്‍ നാം വെറും ഭൂമിയും മണ്ണിന്റെ സ്വന്തവുമാണെന്ന തിരിച്ചറിവോടെ, അനുതാപ ഹൃദയത്തോടെ, നെറ്റിത്തടത്തില്‍ ക്ഷാരംകൊണ്ട് കുരിശടയാളം വരച്ച് നാം നമ്മെത്തന്നെ ഒരുക്കുന്നു. ദൈവത്തോടൊപ്പമുള്ള വാസത്തിനായി ഉപവാസവും… Read More

ഈ റെക്കോര്‍ഡ് തകര്‍ക്കുമോ…

മറ്റുള്ളവരുടെ മുമ്പില്‍ വലിയ എളിമയുള്ളയാളാണെന്ന് അഭിനയിക്കുന്ന ശിഷ്യനോട് ഗുരു പറഞ്ഞു: ”കുഞ്ഞേ, മനുഷ്യരില്‍ ഏറ്റവുമധികം എളിമയും വിനയവുമുള്ളയാള്‍ പരിശുദ്ധ കന്യാമറിയമാണ്. അവരെക്കാള്‍ എളിമയുള്ളവരാരുമില്ല. നിനക്ക് പരിശുദ്ധ അമ്മയെക്കാള്‍ എളിമയുണ്ടെന്നു തോന്നുന്നുണ്ടോ?” അപ്പോള്‍ കൂടുതല്‍ വിനയം അഭിനയിച്ച്, എന്നാല്‍ അഹങ്കാരത്തോടെ അയാള്‍ പറഞ്ഞു: ”പിന്നല്ലാതെ, മറിയത്തിന്റെ റെക്കോര്‍ഡ് ഞാന്‍ എപ്പോഴേ തകര്‍ത്തിരിക്കുന്നു.” ”ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും വിനയമുള്ളവര്‍ക്ക്… Read More

ഈശോയുടെ ഹാര്‍ഡ് ഡിസ്‌ക്

ആധുനിക കാലത്തെ ഏറ്റവും വലിയൊരു കണ്ടുപിടുത്തമാണല്ലോ കമ്പ്യൂട്ടര്‍. ധാരാളം വിവരങ്ങള്‍ ശേഖരിച്ചു വക്കാന്‍ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് എന്ന ഭാഗം സഹായിക്കുന്നു. ഈശോയുടെ തിരുഹൃദയത്തിലേക്ക് കുറച്ചുനേരം നോക്കിയിരുന്നപ്പോഴാണ് പുള്ളിക്കാരനും ഒരു ഹാര്‍ഡ് ഡിസ്‌ക് ഉണ്ടെന്നു മനസ്സിലായത്. ഈശോയുടെ ഹൃദയത്തിലെ ഹാര്‍ഡ് ഡിസ്‌ക് തുറന്നു നോക്കിയാല്‍ ചില ഡാറ്റകള്‍ കിട്ടും. ഓരോ മനുഷ്യാത്മാവിനോടും ഉള്ള അവന്റെ അടങ്ങാത്ത… Read More

പുല്ലും മക്കളും

ഡാഡിയും മക്കളും മുറ്റത്തെ പുല്‍ത്തകിടിയില്‍ കളിക്കുകയായിരുന്നു. പല ദിവസമായപ്പോള്‍ മമ്മ പറഞ്ഞു: അപ്പനും മക്കളുംകൂടെ ആ പുല്‍ത്തകിടി നശിപ്പിക്കും. ഞാന്‍ കഷ്ടപ്പെട്ട് വളര്‍ത്തുന്ന പുല്ലാണ്. ഉടന്‍ അപ്പന്‍ പറഞ്ഞു: ‘ഞാന്‍ നമ്മു ടെ മക്കളെ വളര്‍ത്തുകയല്ലേ?’ ”മകനെ പഠിപ്പിക്കുന്നവന്‍ ശത്രുക്കളെ അസൂയാലുക്കളാക്കുന്നു; സ്‌നേഹി തരുടെ മുമ്പില്‍ അവന് അഭിമാനി ക്കാം” (പ്രഭാഷകന്‍ 30/3)

ദൈവത്തില്‍നിന്ന് അകലാതിരിക്കാന്‍…

സോറന്‍ കിര്‍ക്കേഗാഡ് പ്രസിദ്ധനായ ഡാനിഷ് തത്വശാസ്ത്രജ്ഞനാണ്. അസ്തിത്വവാദത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖനായി കണക്കാക്കപ്പെടുന്ന ഒരു വ്യക്തി. നമ്മുടെ എല്ലാവരുടെയും ഉള്ളിലുണ്ടാകുന്ന നീരസം എന്ന വികാരത്തെ അദ്ദേഹം നിര്‍വചിക്കുന്നത് ഇപ്രകാരമാണ്. ഒരു വ്യക്തിയുടെ ഉള്ളില്‍ നീരസം ഉടലെടുക്കുന്നത് ആ വ്യക്തി ആദരവ് എന്ന ശുഭകരമായ വികാരത്തില്‍നിന്ന് അസൂയ എന്ന ചീത്തയായ വികാരത്തിലേക്ക് മാറുമ്പോഴാണ്. ദൈവത്തോടും നമ്മുടെ സഹജീവികളോടുമുള്ള ബന്ധത്തെ… Read More

കൃപ നേടാനുള്ള കുറുക്കുവഴി

”നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക; അപ്പോള്‍ കര്‍ത്താവിന്റെ കൃപയ്ക്കു നീ പാത്രമാകും” പ്രഭാഷകന്‍ 3/18,19  

മിണ്ടാമഠത്തിലെ സിസ്റ്റര്‍ പറഞ്ഞ സംഭവം

അവിചാരിതമായിട്ട് മിണ്ടാമഠത്തിലെ ഒരു സിസ്റ്ററുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. കിട്ടിയ ചാന്‍സില്‍ ചോദിച്ചു, നിങ്ങളെ ഞങ്ങള്‍ക്കൊരിക്കലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ നിങ്ങളോടാണ് ഈശോ ഏറ്റവുമധികം സംസാരിക്കുന്നത്. നിങ്ങള്‍ക്കെന്താണ് ഞങ്ങളോട് പറയാനുള്ളത്? തെല്ലാലോചിച്ചിട്ട് അവര്‍ പറഞ്ഞു. ഒരു സംഭവം പറയാം. ഒരു ദിവസം ദിവ്യകാരുണ്യ ഈശോയുടെ അടുത്തെത്തിയപ്പോള്‍ ഈശോയ്ക്ക് വലിയ സ്‌നേഹം… എന്നെ നോക്കി പുഞ്ചിരിക്കുന്നു… വല്ലാതെ… Read More

വിജയസമയം

എന്റെ മകളേ ഓര്‍ക്കുക, ക്ലോക്കില്‍ മൂന്നുമണി അടിക്കുന്നതു കേള്‍ക്കുമ്പോഴൊക്കെയും എന്റെ കരുണയെ ആരാധിച്ചു പുകഴ്ത്തിക്കൊണ്ട് നീ അതില്‍ പൂര്‍ണമായി നിമഗ്നയായി ലോകം മുഴുവനുംവേണ്ടി പ്രത്യേകിച്ച് കഠിനപാപികള്‍ക്കുവേണ്ടി കരുണയുടെ സര്‍വശക്തി യാചിക്കുക. ഈ നിമിഷമാണ് എല്ലാ ആത്മാക്കള്‍ക്കുംവേണ്ടി കരുണയുടെ കവാടം മലര്‍ക്കെ തുറക്കപ്പെട്ടത്. ഈ മണിക്കൂറില്‍ നിനക്കും മറ്റുള്ളവര്‍ക്കുംവേണ്ടി ചോദിക്കുന്നതെല്ലാം ലഭിക്കുന്നു. ലോകത്തിനു മുഴുവനുംവേണ്ടിയുള്ള കൃപയുടെ മണിക്കൂറാണ്… Read More

എപ്പോഴും സ്‌നേഹിക്കാന്‍…

ദൈവശുശ്രൂഷയിലും ദൈവസ്‌നേഹത്തിലും ആത്മീയകാര്യങ്ങളിലും ചിലപ്പോള്‍ വലിയ താല്പര്യം, മറ്റു ചിലപ്പോള്‍ തീരെ താല്പര്യമില്ലാത്ത അവസ്ഥ. ഇപ്രകാരമുള്ള അസ്ഥിരതയുണ്ടോ? ആ അവസ്ഥ മാറി, ദൈവത്തില്‍ സ്ഥിരത ലഭിക്കാന്‍ നാം ദൈവത്തില്‍ ശരണം പ്രാപിക്കണം. എല്ലാക്കാര്യങ്ങളിലും ദൈവത്തിന്റെ സഹായം അപേക്ഷിക്കണം. എപ്പോഴും ദൈവത്തെ പ്രസാദിപ്പിക്കാന്‍മാത്രം ആഗ്രഹിക്കുക. ദൈവം തിരുമനസാകുന്നതു മാത്രം ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. അനുനിമിഷം ദൈവം നല്കുന്ന… Read More