Shalom Times Malayalam – Page 64 – Shalom Times Shalom Times |
Welcome to Shalom Times

കാക്കകളിലൂടെയും കരുതുന്ന ദൈവം

ഇസ്രായേലില്‍ മൂന്നര വര്‍ഷത്തെ കഠിനവരള്‍ച്ചയുടേതായ ഒരു കാലഘട്ടം. ദൈവത്തെ മറന്ന് ഹീനപ്രവൃത്തികള്‍ ചെയ്ത് ദൈവവഴി വിട്ടോടിയ ഇസ്രായേല്യരെ മാനസാന്തരത്തിലേക്കു നയിക്കുവാന്‍ ഏലിയാ പ്രവാചകന്‍ ദൈവത്തോട് ചോദിച്ചുവാങ്ങിയതാണ് ഈ കൊടിയ വരള്‍ച്ച. വരള്‍ച്ചയുടെ ആധിക്യത്തില്‍ പ്രവാചകനും അന്നം മുട്ടി. കരുതുന്ന ദൈവം ഏലിയായോടു പറഞ്ഞു, നീ പുറപ്പെട്ട് ജോര്‍ദാന് സമീപമുള്ള കെറീത്ത് അരുവിയുടെ കരയില്‍ പോയി ഒളിച്ചു… Read More

ഇരുണ്ട നിറമോ, ഇനി ചിരിക്കാം!

പഠനകാലത്ത് വീണുകിട്ടിയ പേരുകളിലൊന്നാണ് ഇരുട്ട്. പിന്നെയുമുണ്ടായിരുന്നു ചിലത്… ബ്ലാക്കി, ബ്ലാക്ക് തണ്ടര്‍… അങ്ങനെയങ്ങനെ…. കാരണം പ്രത്യേകിച്ച് പറയേണ്ടല്ലോ. അതുകൊണ്ടുതന്നെ മൂന്ന് വര്‍ഷത്തെ ഫിലോസഫി പഠനത്തിനൊടുവിലെ നന്ദി പറച്ചിലിന്റെ വീഡിയോയില്‍ ചെറിയൊരു കുസൃതി കാണിച്ചു, എല്ലാവരും അണിഞ്ഞൊരുങ്ങി പകലിന്റെ വെളിച്ചത്തില്‍ ഷൂട്ട് ചെയ്തപ്പോള്‍ എന്റെ ഭാഗം ഷൂട്ട് ചെയ്തുകൊടുത്തത് രാത്രിയിലെ ഇരുട്ടില്‍. അത്രയും കാലം എന്നെ വിളിച്ച… Read More

തര്‍ക്കം ജയിപ്പിച്ച മന്ത്രം

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍കീഴില്‍ ക്രൈസ്തവവിശ്വാസം അതിവേഗം വ്യാപിക്കാന്‍ തുടങ്ങിയ കാലം. വിജാതീയരായ അനേകര്‍ സത്യവിശ്വാസത്തിലേക്ക് നടന്നടുക്കുന്നത് കണ്ട് കോണ്‍സ്റ്റാന്റിനോപ്പിളില്‍ത്തന്നെയുള്ള വിജാതീയ തത്വചിന്തകര്‍ക്ക് ദുഃഖവും കോപവും അനുഭവപ്പെട്ടു. അവര്‍ ചക്രവര്‍ത്തിയെ സമീപിച്ച് ക്രൈസ്തവരുടെ മെത്രാനുമായി പൊതുവേദിയില്‍ സംവാദത്തിന് അവസരം ചോദിച്ചു. ചക്രവര്‍ത്തി അതനുവദിക്കുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിലെ സഭയെ അന്ന് നയിച്ചിരുന്നത് പുണ്യപുരുഷനായ വിശുദ്ധ അലക്‌സാണ്ടര്‍ മെത്രാനായിരുന്നെങ്കിലും അദ്ദേഹം… Read More

കടബാധ്യതയുണ്ടോ? ഇല്ലാതാക്കാന്‍ Simple Tips

സാമ്പത്തിക ഭദ്രത എന്നത് നാം എല്ലാവരുംതന്നെ ആഗ്രഹിക്കുന്ന, നമുക്ക് അത്യാവശ്യമായ ഒരു ഘടകമാണ്. അതിനായി നാം പല വഴികളും ചിന്തിച്ച് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നവരുമാണ്. സാമ്പത്തികമേഖലയെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട ഒരു വചനം ഉദ്ധരിക്കട്ടെ, ”അനേക ജനതകള്‍ക്ക് നീ കടം കൊടുക്കും; നിനക്ക് കടം വാങ്ങേി വരികയില്ല” (നിയമാവര്‍ത്തനം 28/12). യഥാര്‍ത്ഥത്തില്‍ ഈ വചനവാഗ്ദാനം മോശയിലൂടെ ഇസ്രായേല്‍… Read More

നിസ്‌കാരത്തഴമ്പില്‍ കുരിശുവരയ്ക്കുന്ന യുവാവ്

ഒരിക്കല്‍ പാലക്കാട് വെച്ച് ഒരു ബ്രദറിനെ പരിചയപ്പെട്ടു. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും ഞാന്‍ മറന്നിട്ടില്ല. ‘Siraj you are unique, and me also. നീയും ഞാനും ദൈവത്തിന് വിലപ്പെട്ടതാണ്. ദൈവം നിന്നിലും എന്നിലും ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം ചെയ്യാന്‍ ഈ ലോകത്ത് മറ്റാര്‍ക്കും സാധിക്കില്ല. ദൈവം നിന്നെ ഏല്‍പ്പിച്ചത് നീ ചെയ്തില്ലെങ്കില്‍ ആ ഭാഗം… Read More

ഒളിഞ്ഞിരുന്ന ‘ഗോസ്പാ’

ഞങ്ങളുടെ ഇളയ കുഞ്ഞ് 2019 ഒക്‌ടോബര്‍ ഏഴിനാണ് ജനിച്ചത്. ജപമാലറാണിയുടെ തിരുനാള്‍ദിനംകൂടിയാണ് ഒക്‌ടോബര്‍ ഏഴ് എന്നതിനാല്‍ അവന്റെ രണ്ടാം പിറന്നാള്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ മെഡ്ജുഗോരെയില്‍വച്ച് ആഘോഷിക്കാന്‍ ഞങ്ങള്‍ക്കൊരു ആഗ്രഹം. പക്ഷേ കൊവിഡിന്റെ പ്രതിസന്ധികള്‍ ഉണ്ടായിരുന്നതിനാല്‍ യാത്ര എങ്ങനെ നടക്കുമെന്ന് അറിയില്ലായിരുന്നു. ആ സമയത്ത് സാധാരണയായി ഞങ്ങള്‍ ചെയ്യാറുള്ളതുപോലെ, ബൈബിള്‍ തുറന്ന് വായിച്ചു. വിശുദ്ധ പൗലോസ് യൂറോപ്പിന്റെ… Read More

2 അത്ഭുതങ്ങള്‍ ഒരു പ്രാര്‍ത്ഥന

ഞാനും കുടുംബവും കുവൈറ്റിലാണ് താമസം. ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാന കഴിഞ്ഞ് വീട്ടിലേക്ക് വരുകയാണ്. രാത്രി 9.30 ആയിട്ടുണ്ട്. ഞങ്ങള്‍ ഒരു കടയില്‍ കയറാനായി വേറൊരു വഴിയിലേക്ക് കാര്‍ തിരിച്ചു. രാത്രിയായിരുന്നതിനാല്‍ ആ വഴിയില്‍ അധികം ആളുകളോ വാഹനങ്ങളോ ഇല്ല. പെട്ടെന്ന് വലിയ മൂന്ന് പട്ടികള്‍ ഞങ്ങളുടെ കാറിന്റെ പുറകെ വലിയ സ്വരത്തില്‍… Read More

അവള്‍ താഴേക്ക് ചാടി!

ചിരിച്ചുകളിച്ച് കുട്ടിക്കുറുമ്പുകള്‍ കാണിച്ച് ഓടിനടക്കുന്ന ഒരു പെണ്‍കുട്ടി, അതായിരുന്നു അലക്‌സാന്‍ഡ്രിന. എന്നാല്‍ കുട്ടിക്കുറുമ്പുകള്‍ക്കിടയിലും ഇരുത്തം വന്ന ഒരു സ്ത്രീയെപ്പോലെ അവള്‍ ജോലികള്‍ ചെയ്യുമായിരുന്നു. വിറകുവെട്ടലും വീട് വൃത്തിയായി സൂക്ഷിക്കലും തുണി കഴുകലുമെല്ലാം അവള്‍ ഭംഗിയായി ചെയ്യും. അല്പം മുതിര്‍ന്നപ്പോള്‍ത്തന്നെ ഒരു കര്‍ഷകന്റെ വീട്ടില്‍ അവള്‍ വേലക്കാരിയായി പോയി. പക്ഷേ അവിടത്തെ മോശം സാഹചര്യങ്ങള്‍കാരണം അഞ്ചുമാസത്തില്‍ കൂടുതല്‍… Read More

ബാങ്ക് മാനേജരായിരുന്നു അതിനെല്ലാം പിന്നില്‍!

അന്ന് ഒരു അവധി ദിവസമായിരുന്നു. ഒരത്യാവശ്യ കാര്യത്തിന് എനിക്ക് മേലധികാരിയുടെ വീട്ടില്‍ പോകേണ്ടി വന്നു. അവിടെവച്ച് അവരുടെ ഭര്‍ത്താവുമായി പരിചയപ്പെട്ടു. അദ്ദേഹം എന്നോട് ചോദിച്ചു, ”എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാറുണ്ടോ?” ”ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും പോകാറുണ്ട്. എനിക്കും ഭാര്യയ്ക്കും ജോലിക്കും മക്കള്‍ക്ക് സ്‌കൂളിലും പോകേണ്ടതിനാല്‍ എല്ലാ ദിവസവും എനിക്ക് ദൈവാലയത്തില്‍ പോകാന്‍ സാധിക്കാറില്ല,” ഇതായിരുന്നു… Read More

മീറ്റിങ്ങിനിടെ ഈശോ കയറിവന്നു..!

ഫ്രാന്‍സിസ്‌കന്‍ കൂട്ടായ്മയുടെ ആരംഭകാലത്തെ ഒരു സംഭവം. മിഷനറിമാരായ സഹോദരന്‍മാര്‍ ചിലപ്പോള്‍ ഒത്തുകൂടാറുണ്ട്. ഫ്രാന്‍സിസ് അസ്സീസ്സിയും അവരുടെ മധ്യത്തില്‍ വന്നിരുന്നു. ആത്മാക്കളുടെ രക്ഷയെക്കുറിച്ചും മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കാന്‍ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടു. ഫ്രാന്‍സിസിന്റെ സാന്നിധ്യം സഹോദരന്‍മാരെ ഏറെ സന്തോഷിപ്പിച്ചു. ആത്മാവിന്റെ പ്രേരണയാല്‍ അദ്ദേഹം ഒരു കൊച്ചുസഹോദരനോട് പറഞ്ഞു, ”പ്രിയമകനേ, പരിശുദ്ധാത്മാവ് ശക്തിപ്പെടുത്തുന്നതുപോലെ ദൈവികകാര്യങ്ങളെക്കുറിച്ച് സംസാരിക്കൂ, ഞങ്ങളെല്ലാവരും കേള്‍ക്കട്ടെ!”… Read More