ഏത് യുദ്ധത്തിലായാലും വിജയിച്ച് മുന്നേറാന് കഴിയുന്നില്ലെങ്കില് പ്രത്യാശയറ്റ്, നിരാശയോടെ പോര്ക്കളത്തില്നിന്ന് തോറ്റോടുകയോ ശത്രുക്കളാല് കീഴടക്കപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യുമെന്നത് ഉറപ്പാണ്. ആതമീയമായ അദൃശ്യപോരാട്ടത്തിലും ഇപ്രകാരംതന്നെയാണ് സംഭവിക്കുന്നത്. അതുകൊണ്ട് നമ്മില്ത്തന്നെയുള്ള ആശ്രയചിന്തയില്നിന്നും പൂര്ണമായി വിടുതല് നേടുന്നതിനൊപ്പം, നാം നമ്മുടെ ഹൃദയത്തില് പരിപൂര്ണമായ ദൈവാശ്രയവും അവിടുന്നിലുള്ള ഉറച്ച വിശ്വാസവും നട്ടുവളര്ത്തണം. വേറൊരു തരത്തില് പറഞ്ഞാല് നമുക്ക് ശരണപ്പെടാന് ദൈവമല്ലാതെ മറ്റാരും… Read More
Category Archives: Shalom Times Malayalam
സന്യാസജീവിതം കൊതിച്ച കുടുംബിനി വിശുദ്ധ ലൂയിസ് ഡി മാരിലാക്
കുഞ്ഞുലൂയിസ് 1591 ഏപ്രില് 12ന് ഫ്രാന്സില് ജനിക്കുമ്പോള് വളരെ ബുദ്ധിമുട്ടേറിയ ഒരു സമയമായിരുന്നു. ഫ്രഞ്ചുകാര് എപ്പോഴും യുദ്ധത്തിലായിരുന്ന കാലഘട്ടം. പട്ടിണിയും പരിവട്ടവും ഭീതിയും അലമുറയും നിരാശയും എങ്ങും. ലൂയിസിനെ പ്രസവിച്ചതിനു ശേഷം അവളുടെ അമ്മ മരിച്ചതിനാല് അപ്പന്റെ തണലിലും സ്നേഹത്തിലും അവള് വളര്ന്നു വന്നു. ഈലോകത്തിലെ എന്റെ ആശ്വാസം എന്നാണ് അവളെ അപ്പന് വിളിച്ചത്. കത്തോലിക്കാവിശ്വാസസത്യങ്ങള്… Read More
ആ വാചകം എന്നെ വിട്ടില്ല!
2020-ലെ ലോക്ക്ഡൗണ് സമയത്താണ് ഒരു അഖണ്ഡബൈബിള് പാരായണത്തില് പങ്കെടുക്കുന്നത്. അരമണിക്കൂര് ആയിരുന്നു എനിക്ക് വായിക്കേണ്ട സമയം. സമ്പൂര്ണ്ണ ബൈബിള് വായന ഏകദേശം തീര്ന്നുകൊണ്ടിരുന്ന സമയത്ത് എന്റെ ഊഴം വന്നപ്പോള് കോറിന്തോസുകാര്ക്കുള്ള ഒന്നാം ലേഖനം ഉറക്കെ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. 1 കോറിന്തോസ് 4/20 വായിച്ചുവിട്ട എന്നെ പക്ഷേ ആ വാചകം വിട്ടില്ല. അന്നുവരെ ആ വാചകം ഞാന്… Read More
അഗ്നി ഒളിപ്പിച്ച ഗോതമ്പുമണികള്
താന് ചാപ്ലയിനായിരിക്കുന്ന കുഷ്ഠരോഗചികിത്സാകേന്ദ്രത്തിലെ രോഗികള്ക്ക് ഒരു ആശ്വാസവഴിയെക്കുറിച്ച് ചാഴൂരച്ചന് ഏറെ ചിന്തിച്ചു. അങ്ങനെ ഒരു വഴി കണ്ടെത്തി. മരത്തിന്റെ ഒരു കാസയുണ്ടാക്കി അള്ത്താരയില് വച്ചു. അടുത്തുതന്നെ ഒരു പാത്രത്തില് കുറെ ഗോതമ്പും. അച്ചന് രോഗികളോടു പറഞ്ഞു: ”നിങ്ങളുടെ ദുഃഖങ്ങള് പറയാന് കര്ത്താവിന്റെ മുമ്പില് ചെല്ലുമ്പോള്, ഒരു നുള്ള് ഗോതമ്പുമണികളെടുത്ത് മരക്കാസയിലിട്ടോളൂ; നമുക്കത് കുര്ബാനയപ്പമാക്കാം.” മരക്കാസയില് ഒരാഴ്ച… Read More
ഹൃദയം മാറ്റിവച്ച പ്രാര്ത്ഥന
2020 സെപ്റ്റംബര് അവസാന ആഴ്ചയില് എനിക്ക് ജോലിസ്ഥലത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. ഭാര്യയുടെ നിര്ബന്ധംമൂലം അടുത്തുള്ള ആശുപത്രിയില് പോയി ചെക്കപ്പ് നടത്തി. ഇസിജി എടുത്ത ഡോക്ടര് പറഞ്ഞത് ഒരു കാര്ഡിയോളജിസ്റ്റിനെ കാണിക്കണമെന്നാണ്. ഞാന് കണ്ണൂരിലുള്ള പ്രശസ്തമായ ഒരു ആശുപത്രിയിലെ എനിക്ക് പരിചയമുള്ള കാര്ഡിയോളജിസ്റ്റിനെ കണ്ടു. അദ്ദേഹം എല്ലാ ചെക്കപ്പുകളും ചെയ്തശേഷം പറഞ്ഞു, ‘നമുക്ക് ഒരു ആന്ജിയോഗ്രാം ടെസ്റ്റുകൂടി… Read More
കിളിപോയ Catch
എനിക്കറിയാവുന്ന ഒരു ചേട്ടായി മ്യൂസിക് മിനിസ്ട്രിയില് സജീവമായ താരമാണ്. ദൈവശുശ്രൂഷക്കുവേണ്ടി മാത്രമായി തന്റെ ജോലിയെല്ലാം മാറ്റി വച്ച് ഈശോക്കുവേണ്ടി പാടുന്ന വ്യക്തി. ഒറ്റ പ്രാര്ത്ഥന മാത്രമേ അദ്ദേഹത്തിനുള്ളൂ. പാട്ട് കിടു ആകണമെന്നോ കൈയടി കിട്ടണമെന്നോ എന്നൊന്നുമില്ല. മറിച്ച്, തന്റെ ശുശ്രൂഷയിലൂടെ പരിശുദ്ധാത്മാവ് തന്നെയും ആളുകളെയും തൊടണേ, അനുതാപവും ആന്തരിക സൗഖ്യവും വിടുതലും പ്രദാനം ചെയ്യണേ… ഇതൊക്കെയാണ്… Read More
ലാഭം കൊയ്യാനുള്ള ‘ചെയിന്’
‘തിരക്കാണോ’ എന്ന ചോദ്യത്തോടെ ഒരു സുഹൃത്ത് അടുത്തേക്ക് വന്നു. തിരക്കൊന്നുമില്ലെന്ന് മറുപടി കിട്ടിയതോടെ അദ്ദേഹം പതുക്കെ വിഷയത്തിലേക്ക് കടന്നു. ”ഒരു ബിസിനസിനെക്കുറിച്ച് സംസാരിക്കണമെന്ന് കുറച്ച് ദിവസമായി കരുതുന്നു,” തെല്ലൊരു ചമ്മലുണ്ടായിരുന്നു ആ വാക്കുകളില്. എങ്കിലും പെട്ടെന്നുതന്നെ ചമ്മലൊക്കെ നീങ്ങി, അദ്ദേഹം വാചാലനായി. ‘ബിസിനസ് ആരംഭിക്കാന് ചെറിയൊരു തുകമാത്രം നിക്ഷേപിച്ചാല്മതി. പിന്നെ നാം ആളുകളെ ചേര്ക്കുന്നതനുസരിച്ച് നമ്മുടെ… Read More
വിരലുകൊടുത്ത് ചങ്ക് വാങ്ങിയ ‘ചങ്ക്’
ഹൂസ്റ്റണിലുള്ള ടോമിച്ചേട്ടന് എന്നോട് ഒരു സംഭവം പങ്കുവച്ചു. മൂന്നോ നാലോ വര്ഷങ്ങള്ക്കുമുമ്പ് നടന്നതാണ്. ഒരു ദിവസം വൈകിട്ട് വീട്ടിലെ പണികള് ചെയ്യുന്നതിനിടെ പുല്ല് ചെത്തുന്ന മെഷീനില് കൈ പെട്ടു. വലതുകൈയിലെ രണ്ട് വിരലുകളുടെ അറ്റം ചെത്തിപ്പോയി. ദൈവാനുഗ്രഹത്താല് ബാക്കി വിരലുകള്ക്കും കൈപ്പത്തിക്കും കുഴപ്പമൊന്നും പറ്റിയില്ല. ഇനി അദ്ദേഹത്തിന്റെതന്നെ വാക്കുകളില് കേള്ക്കാം: ”ദൈവപരിപാലന നന്നായി ഉണ്ടായിരുന്നച്ചാ, ഞാന്… Read More
മക്കളേ, ഇനി കുടം ചുമക്കണ്ട എന്ന് സ്വന്തം യൗസേപ്പിതാവ്
ബാംഗ്ലൂരിലെ ഗ്രാമപ്രദേശത്തുള്ള ഞങ്ങളുടെ ഒരു കോണ്വെന്റില് വെള്ളം കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. സിസ്റ്റേഴ്സ് അടുത്തുള്ള ഒരു ഹോട്ടലില്നിന്നുമാണ് വെള്ളം എടുത്തിരുന്നത്. രാവിലെ വെള്ളം നിറച്ച കുടം തോളില്വച്ച് ചുമന്നുകൊണ്ടുവരും. അങ്ങനെ മാസങ്ങളും വര്ഷങ്ങളും കടന്നുപോയി. അങ്ങനെയിരിക്കേ ഒരിക്കല്, വിശുദ്ധ യൗസേപ്പിതാവിനോട് പ്രാര്ത്ഥിച്ചാല് വെള്ളം കിട്ടും എന്ന് അവിടെ പുതുതായി വന്ന ഒരു സിസ്റ്റര് പറഞ്ഞു. വിശുദ്ധ യൗസേപ്പിതാവിനോടുള്ള… Read More
കാത്തിരുന്നത് ഫോണ്കോള്, കിട്ടിയത് അതുക്കുംമേലേ!
അടുത്ത സുഹൃത്തിന്റെ ഫോണ്കോള് വരുന്നത് കേട്ടുകൊണ്ടാണ് മയക്കത്തില് നിന്ന് എഴുന്നേറ്റത്. സാമ്പത്തികമായി മുന്പന്തിയില് അല്ലാത്ത ഒരു സാധാരണ കുടുംബമാണ് അവരുടേത്. മഴ പെയ്താല് ഒരു തുള്ളി വെള്ളം പോലും നഷ്ടപ്പെടാതെ മുഴുവന് വീടിനുള്ളില്ത്തന്നെ ശേഖരിക്കുന്ന തരത്തിലുള്ള ഒരു വീട്. എങ്ങനെയെങ്കിലും ഒരു വീട് പണിതെടുക്കാന് വര്ഷങ്ങളായി പരിശ്രമങ്ങളും പ്രാര്ത്ഥനകളും… ”സ്ഥലം വില്പനക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. പലതവണ വില്ലേജ്… Read More