Shalom Times Malayalam – Page 61 – Shalom Times Shalom Times |
Welcome to Shalom Times

കാത്തിരിക്കുന്ന സ്‌നേഹചുംബനം

വിശുദ്ധ കുര്‍ബാനയില്‍ കൂദാശ ചെയ്യാനുള്ള ഓസ്തി തയാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു സിസ്റ്റര്‍. സഹായിക്കാന്‍ മേരിക്കുട്ടിയും ഉണ്ട്. ചുട്ടെടുത്ത ഓസ്തി സിസ്റ്റര്‍ അച്ചില്‍നിന്ന് കുടഞ്ഞിട്ടു. അപ്പോള്‍ മേരിക്കുട്ടി അതുവാങ്ങി അരിക് കത്രിച്ച് അല്പമൊന്നുയര്‍ത്തിപ്പിടിച്ച് അതില്‍ സ്‌നേഹപൂര്‍വം ചുംബിച്ചു. അത് ശ്രദ്ധിച്ച സിസ്റ്ററിന്റെ ചോദ്യം, ”മോളേ, നീയെന്താണ് കാണിച്ചത്? അതില്‍ ഈശോയില്ലെന്ന് അറിയില്ലേ?” മേരിക്കുട്ടി മറുപടി നല്കി, ”അറിയാം, പക്ഷേ ഇതില്‍… Read More

ഒരു കുമ്പസാരം കണ്ട കാഴ്ചകള്‍

പപ്പയുടെ ജീവിതമെന്ന പാഠപുസ്തകത്തിന്റെ അവസാന ഏടുകളില്‍നിന്നും ഹൃദയഭാരം കുറയ്ക്കുന്ന ഒരു ഒറ്റമൂലി ഞാന്‍ കണ്ടെത്തി. ജീവിതത്തില്‍നിന്നുള്ള മടക്കയാത്രയ്ക്ക് മുമ്പുള്ള ഒരു ചെറിയ കാലയളവില്‍ ഒരിക്കല്‍ മരണവുമായുള്ള മല്‍പിടുത്തത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപെട്ട് പപ്പ വീട്ടില്‍ വിശ്രമിക്കുന്ന സമയം. ഞങ്ങള്‍ മക്കള്‍ എല്ലാവരും ഒരുമിച്ചുകൂടിയിട്ടുണ്ടായിരുന്നു. ഒരു സന്ധ്യയ്ക്ക് പപ്പയുടെ കാല്‍ തിരുമ്മിക്കൊണ്ട് വെറുതെ ഓരോ വിശേഷങ്ങളൊക്കെ പറഞ്ഞ് അരികില്‍… Read More

10 വര്‍ഷമായി നടക്കാതിരുന്നത്…

ഞങ്ങളുടെ വസ്തു വില്‍ക്കാനായി പത്ത് വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പല ആളുകളും കാണാന്‍ വരും. കണ്ട് ഇഷ്ടപ്പെട്ട് പോകും, പക്ഷേ തിരികെ വരില്ല. ഇതായിരുന്നു സ്ഥിതി. ഒരുപാട് ആളുകള്‍ വന്നിട്ടും വില്‍പന നടന്നില്ല. അപ്പോഴാണ് കഴിഞ്ഞ ഫെബ്രുവരിയിലെ ശാലോം ടൈംസ് മാസികയില്‍ ‘സ്ഥലം വാങ്ങല്‍-വില്‍ക്കല്‍ തടസങ്ങള്‍ നീങ്ങാനുള്ള പ്രാര്‍ത്ഥന’ കണ്ടത്. അതില്‍ പറഞ്ഞിരുന്നതുപോലെ ”ഈ ദേശത്ത് വീടുകളും… Read More

ശരിക്കും നക്ഷത്രത്തിനെന്താ പ്രശ്‌നം

അന്ന് കുഞ്ഞിപ്പൈതങ്ങളുടെ തിരുനാള്‍ ദിവസമായിരുന്നു. പതിവിലുമേറെ കുഞ്ഞുങ്ങള്‍ വിശുദ്ധ കുര്‍ബാനയ്ക്ക് എത്തിയിട്ടുണ്ട്. പ്രസംഗസമയത്ത് ഒരു വിരുതന്‍ അള്‍ത്താരയുടെ അരുകില്‍ വച്ചിരിക്കുന്ന ഉണ്ണീശോയെ കാണാനായി പോയി. ഉയരത്തിലായതിനാല്‍ അവന് തനിയെ കാണാനായില്ല. അതിനാല്‍ ഉണ്ണീശോയുടെ പീഠത്തിനരികെ കുറെനേരം വട്ടംചവുട്ടി നിന്നിട്ട് അവിടെയുള്ള ക്രിസ്മസ് ട്രീയില്‍നിന്നും ചെറിയൊരു ചുവന്ന നക്ഷത്രവും കൈക്കലാക്കി തിരികെ പോന്നു. വിശുദ്ധ കുര്‍ബാന കഴിഞ്ഞ്… Read More

കത്രികയെടുത്തില്ല, കണ്ണ് മുറിഞ്ഞു!

അന്നൊരു അവധി ദിവസമായിരുന്നു. അതുകൊണ്ട് മദര്‍ സുപ്പീരിയര്‍ പറഞ്ഞു, ഉച്ചകഴിഞ്ഞ് നമുക്ക് പൂന്തോട്ടത്തില്‍ പോകാമെന്ന്. ഞങ്ങള്‍ പൂന്തോട്ടത്തില്‍ നടക്കുന്ന സമയം. മുകളിലേക്ക് നോക്കിയപ്പോള്‍ ഒരു ഉണക്കക്കമ്പ് ചെടികളുടെ വള്ളികള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്നു. മദര്‍ പറഞ്ഞു, ”കത്രിക ഉപയോഗിച്ച് കമ്പ് മുറിച്ചു മാറ്റുക.” എന്നാല്‍ ഒരു ചെറിയ കമ്പല്ലേ; അതിന് കത്രികയുടെ ആവശ്യമില്ലെന്ന് ഞാന്‍ കരുതി. ആ ഉണക്കക്കൊമ്പില്‍… Read More

സ്വര്‍ണം വെള്ളിയാക്കുന്നവര്‍ സൂക്ഷിക്കുക

ദൈവസ്‌നേഹം അനുഭവിച്ച് നല്ല തീക്ഷ്ണതയോടെ ആത്മീയജീവിതം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്ന കാലം. ഒരു ദിവസം എന്റെ ആത്മീയജീവിതത്തില്‍ ഒരു വീഴ്ച സംഭവിച്ചു. അതോടെ ആകെ തളര്‍ന്നു. ശരീരത്തിലും ആത്മാവിലും വലിയ ഭാരം കയറ്റിവച്ചതുപോലെ. ദൈവസാന്നിധ്യവും അഭിഷേകവും നഷ്ടമായ അവസ്ഥ. അങ്ങനെ വലിയ സങ്കടത്തോടെ ഇരിക്കുമ്പോഴാണ് മനസിലേക്ക് ഒരു ചിന്ത കടന്നുവന്നത്. മറിയവും ജോസഫും അവരുടെ ജീവിതത്തില്‍ ഈശോയെ… Read More

ഗര്‍ഭസ്ഥ ശിശുക്കള്‍ക്കായുള്ള അത്ഭുതസംരക്ഷണ പ്രാര്‍ത്ഥന

ഈശോ മറിയം യൗസേപ്പേ, ഞാന്‍ നിങ്ങളെ അത്യധികമായി സ്‌നേഹിക്കുന്നു. എന്റെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിന്റെ ജീവന്‍ സംരക്ഷിക്കണമേയെന്ന് നിങ്ങളോട് ഞാന്‍ അപേക്ഷിക്കുന്നു. സ്വര്‍ഗസ്ഥനായ പിതാവേ, നന്മനിറഞ്ഞ മറിയമേ, ത്രിത്വസ്തുതി. (പല തവണ ആവര്‍ത്തിക്കാം)

കോഫി റൂമിലെ സംഭാഷണത്തിനുശേഷം…

ഡ്യൂട്ടിയില്‍ നല്ല തിരക്കുള്ള ദിവസം. ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല. ഒടുവില്‍ കുറച്ച് വെള്ളം കുടിക്കാന്‍ വേണ്ടി കോഫി റൂമില്‍ കയറിയതാണ്. കൂടെ ജോലി ചെയ്യുന്ന ഒരു ജൂനിയര്‍ നേഴ്‌സ് അവളുടെ ബ്രേക്ക് ടൈമില്‍ അവിടെ ഉണ്ടായിരുന്നു. ‘ചേച്ചി ഒന്നും കഴിക്കുന്നില്ലേ’ എന്ന് നിഷ്‌കളങ്കമായി അവള്‍ ചോദിച്ചു. ‘ഇന്ന് നല്ല തിരക്കല്ലേ വീട്ടില്‍ ചെന്നിട്ടു കഴിച്ചോളാം’… Read More

വിശുദ്ധിയുടെ പിന്‍നമ്പര്‍

ഏകമകന്റെ മരണത്തിനുശേഷം തിമോത്തി ഒരു ബോയ്‌സ് ഹോം ആരംഭിച്ചു. അതിലെ 17 പേരും വ്യത്യസ്ത സ്വഭാവക്കാരെങ്കിലും സ്വന്തം മകനെപ്പോലെതന്നെയാണ് അവരെയും അദ്ദേഹം സ്‌നേഹിച്ചത്. ക്രമേണ, തന്നോടും മറ്റുള്ളവരോടും കൂടുതല്‍ സ്‌നേഹമുണ്ടെന്ന് തെളിയിച്ചവര്‍ക്ക് അദ്ദേഹം ചില ഉത്തരവാദിത്വങ്ങള്‍ നല്കി. ആരും അറിയാതെ, അവര്‍ക്കിടയില്‍ നടത്തിയ ചില സ്‌നേഹടെസ്റ്റുകളിലൂടെ മികച്ചവരെ കണ്ടെത്തുകയായിരുന്നു. സ്‌നേഹത്തില്‍ ഏറ്റവും മികവുപുലര്‍ത്തിയ റോണിയെ അദ്ദേഹം… Read More

പുണ്യാളന്‍

”പത്രൂട്ട്യേ….” നീട്ടിയൊരു വിളി. ജാനുവേലത്തിയുടെയാണ്. ”അവന്‍ ഇപ്പോള്‍ കുറേ വലുതായില്ലേ. ഇനി ആ കളിപ്പേര് മാറ്റി ചെക്കനെ റിന്റോ എന്ന് വിളിച്ചൂകൂടേ’ എന്ന് ചിലര്‍ ചോദിക്കുമ്പോള്‍ തലയാട്ടുമെങ്കിലും പിന്നെയും വീട്ടില്‍ വരുമ്പോള്‍ ജാനുവേലത്തി അതേ വിളിതന്നെ വിളിക്കും. ”പത്രൂട്ടി ഇവിടെല്യേ?” ‘ജാനുവേലത്തി അങ്ങനെ വിളിക്കുന്നതിന്റെ പിന്നിലെ സംഭവം നടക്കുന്നത് തൊണ്ണൂറുകളുടെ ആരംഭത്തിലാണ്. അന്നത്തെ ചോദ്യം ഇങ്ങനെയായിരുന്നു.… Read More