ഓഫിസിലെ ക്ലോക്കില് സമയം തെറ്റ്! സമയം ശരിയാക്കി വച്ചെങ്കിലും അധികം വൈകാതെ അത് നിന്നുപോയി. അപ്പോള് ഒരാള് പറഞ്ഞു, ക്ലോക്ക് ഇരിക്കുന്നത് ഒരു സ്പീക്കറിന്റെ കാന്തികവലയത്തിലാണ്. അതുകൊണ്ടാവാം അത് നിന്നുപോകുന്നത്. അങ്ങനെ പുതിയൊരു ക്ലോക്ക് മറ്റൊരു സ്ഥലത്തു വച്ചു. കുറേ നാളുകള് കുഴപ്പമില്ലാതെ പോയെങ്കിലും അതും നിന്നുപോയി. അപ്പോഴാണ് ബാറ്ററി ഒന്നു മാറ്റി നോക്കാം എന്ന്… Read More
Category Archives: Shalom Times Malayalam
പീപ്പ് ഹോള്
നമ്മുടെ മിക്ക വീടുകളുടെയും വാതിലില് ഇതുണ്ടാവും, പീപ്പ് ഹോള്. ഒരു ചെറിയ ഫിഷ് ലെന്സ് പിടിപ്പിച്ച ദ്വാരം. ആര് വന്ന് കതകില് മുട്ടിയാലും ബെല് അടിച്ചാലും പെട്ടെന്ന് തുറക്കേണ്ടതില്ല. പീപ്പ് ഹോളിലൂടെ നോക്കി ആരാണെന്ന് ഉറപ്പ് വരുത്തിയിട്ട്, സുരക്ഷിതമാണെന്ന് കണ്ടാല് മാത്രം തുറന്നാല് മതി. വീടിന്റെ സുരക്ഷക്കുവേണ്ടി നാം ക്രമീകരിക്കുന്ന ഈ സെറ്റപ്പ്, എന്റെ ശരീരമാകുന്ന… Read More
പറക്കാന് കൊതിക്കുന്നവര്ക്കായ്…
പറക്കാന് ആഗ്രഹിക്കുന്നവര്ക്കുവേണ്ടിയാണ് ഈ ലേഖനം. വിമാനത്തില് ആകാശവിതാനങ്ങളിലൂടെ പറന്നുയരുന്നതിനെക്കുറിച്ചോ മറ്റ് കൃത്രിമ വിദ്യകളിലൂടെ വായുവില് തെന്നിനീങ്ങുന്നതിനെപ്പറ്റിയോ അല്ല. പക്ഷിയെപ്പോലെ ആകാശത്ത് പറന്നുയരുന്നതിനെപ്പറ്റിയാണ് പറയുന്നത്. സര്വശക്തനായ ദൈവത്തില് ആഴമായി വിശ്വസിക്കുകയും ശരണപ്പെടുകയും ചെയ്യുന്നവര്ക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ? ‘പറക്കും വിശുദ്ധന്’ എന്നറിയപ്പെടുന്ന ഒരു വിശുദ്ധന് ജീവിച്ചിരുന്നു. പേര് ജോസഫ് കുപ്പര്ത്തീനോ. അദ്ദേഹത്തിന്റെ ജീവിതത്തില് പറക്കല് ഒരു സാധാരണ സംഭവമായിരുന്നു.… Read More
മധുരം നല്കിക്കഴിഞ്ഞാണ് അത് സംഭവിച്ചത് !
ഞങ്ങളുടെ സ്ഥലത്ത് കിണര് കുഴിക്കാന് സ്ഥാനം കണ്ടു. ആദ്യം ഒരു കിണര് കുഴിച്ചതില് വെള്ളം ലഭിക്കാതെ മൂടേണ്ടിവന്നിരുന്നു. അതുകൊണ്ട് രണ്ടാം തവണ കുഴല്കിണര് കുത്താനാണ് സ്ഥാനം കണ്ടത്. 175 അടി താഴ്ചയില് വെള്ളം കാണും, എങ്കിലും 250 അടിവരെ കുഴിച്ചുകൊള്ളുക എന്നാണ് സ്ഥാനം കണ്ടയാള് പറഞ്ഞത്. അതുപ്രകാരം കിണര് കുഴിക്കാന് ജോലിക്കാര് എത്തി. കുത്താന് തുടങ്ങിയ… Read More
ഓഫര് ലെറ്റര് ലഭിച്ച വഴി
ദൈവം എന്താണ് എന്റെ പ്രാര്ത്ഥന കേള്ക്കാത്തത് എന്നത് നമ്മെ വളരെയധികം അലട്ടുന്ന ഒരു ചിന്തയാണ്. ദൈവത്തിന്റെ ചെവി അടഞ്ഞുപോയോ? ഇത് നമ്മെ നിരാശയില്പ്പെടുത്തുന്നു. വിശ്വാസത്തില്നിന്നകന്ന് ദൈവത്തോട് ദേഷ്യം തോന്നുന്നു. അവിടുത്തോട് മല്ലടിക്കാന് തുടങ്ങുന്നു. എന്നാല് ഒന്ന് നില്ക്കൂ, ദൈവം എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കൂ… ”ദാനിയേലേ, ഭയപ്പെടേണ്ട, ശരിയായി അറിയുന്നതിന് നീ നിന്റെ ദൈവത്തിന്റെ മുമ്പില് നിന്നെത്തന്നെ… Read More
മഴയും ആല്ബര്ട്ടും എന്ജിനീയറും
ഉക്രെയ്നിലെത്തിയിട്ട് കുറച്ചുനാള് കഴിഞ്ഞിരുന്നു അപ്പോള്. മഠത്തോടുചേര്ന്ന് ഒരു ഓള്ഡ് ഏജ് ഹോമുണ്ട്, അവിടെ പത്തൊമ്പതോളം അമ്മൂമ്മമാരും. അവരെ ശുശ്രൂഷിക്കാന് ഞങ്ങള് രണ്ട് സിസ്റ്റര്മാര്മാത്രം. ഒരു ദിവസം അവരെയെല്ലാം കഴുകിത്തുടച്ച് നാപ്കിനൊക്കെ ധരിപ്പിച്ച് തയാറാക്കിയപ്പോഴേക്കും അല്പം മടുത്തുവെന്ന് തോന്നി. സമയവും ഏറെയായി. ആ ദിവസങ്ങളില് പറമ്പില് ഞങ്ങള് അല്പം പച്ചക്കറി നട്ടിരുന്നു. പക്ഷേ അന്ന് പച്ചക്കറി നനയ്ക്കാന്… Read More
തടവറയില് കാതറിനെ കണ്ട ഫിലിപ് നേരി
‘എന്ത് സുന്ദരമായിരുന്നു ആ നാളുകള്! അത് തിരികെ ലഭിച്ചിരുന്നെങ്കില്…’ അലസാന്ദ്രാ സ്വപ്നം കണ്ടു. ഏതാണ്ട് ഏഴ് വയസായപ്പോള്മുതല് താന് ജീവിച്ചിരുന്ന മോണ്ടിസെല്ലി കന്യാമഠത്തിലെ നാളുകളായിരുന്നു അവളുടെ മനസില്. പീറ്റര് ഡെ റിസ്സി – കാതറിന് ബോണ്സാ ദമ്പതികളുടെ മകളായി 1522-ല് ജനിച്ച അവള്ക്ക് കുഞ്ഞിലേതന്നെ അമ്മയെ നഷ്ടപ്പെട്ടു. അങ്ങനെയാണ് ഫ്ളോറന്സ് നഗരകവാടത്തിനടുത്തുള്ള മഠത്തില് കന്യാസ്ത്രീയായിരുന്ന അമ്മായി… Read More
എളിമ ലഭിക്കാന് ഏറ്റവും നല്ല മാര്ഗം
ദൈവികമായ എളിമ ലഭിക്കാന് ഏറ്റവും നല്ല മാര്ഗം എന്താണ്? അതറിയണമെങ്കില് അഹങ്കാരം നിമിത്തം സംഭവിച്ചതെന്താണെന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം മാലാഖ പിശാച് ആയി മാറിയത് അവന്റെ അഹങ്കാരം നിമിത്തമാണ്. ദൈവത്തിനുള്ള ആരാധനയും സ്തുതിയും അവന് വേണമെന്ന് അവന് ആഗ്രഹിച്ചു. അതിനാല്ത്തന്നെ ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനും സാധിക്കാതെ വന്നു. അഹങ്കാരം ഉള്ള വ്യക്തിയും ഇങ്ങനെതന്നെ. അയാള് ദൈവത്തെയോ മറ്റുള്ളവരെയോ… Read More
വെറുതെ നിവര്ത്തിനോക്കിയപ്പോള്..
2021 മെയ്മാസം മുതല് എനിക്ക് ബ്ലീഡിംഗ് ആയിരുന്നു. സ്കാനിംഗും മറ്റ് ടെസ്റ്റുകളും ചെയ്തപ്പോള് uterus endometrium thickness 12 mm ആണെന്ന് കണ്ടു. അത് ഡി ആന്ഡ് സി ചെയ്ത് കളയേണ്ടിവരുമെന്നാണ് ഡോക്ടര് പറഞ്ഞത്. ഞാന് അതിന് ഡോക്ടറോട് മറുപടിയൊന്നും നല്കാതെ തിരികെപ്പോന്നു. വീട്ടില് വന്ന് അവിടെ കിടന്നിരുന്ന 2021 ജൂണിലെ ശാലോം ടൈംസ് വെറുതെ… Read More
‘ചങ്ക് ‘ഇല്ലാതെ വിഷമിക്കുകയാണോ?
സുരക്ഷാപരിശോധനയുടെ നീണ്ട ക്യൂവും കടന്ന് അകത്തേക്കെത്താന് സമയം കുറച്ചേറെ എടുത്തു. പതിവിലേറെ സന്ദര്ശകരുണ്ടായിരുന്നു അന്ന്…. മരിയ മജ്ജോരെ ബസിലിക്കാ. ലോകത്തിലെ നാല് പ്രധാനപ്പെട്ട ദൈവാലയങ്ങളിലൊന്നാണ്. അകത്തേക്ക് കടന്നപ്പോഴാണ് തിരിച്ചറിഞ്ഞത്, മിക്കവാറും സന്ദര്ശകര് വെറും സന്ദര്ശകര് മാത്രമായിരുന്നെന്ന്. ആനവാതില് കടന്ന് അകത്തേക്ക് കയറിയ മിക്കവരുടെയും കൈ നീണ്ടത് കുരിശുവരയ്ക്കാനായിരുന്നില്ല; പോക്കറ്റിലെ മൊബൈലിലേക്കായിരുന്നു, സെല്ഫി പെരുന്നാളിന്റെ മുന്നൊരുക്കം. കൊട്ടാരങ്ങളെപ്പോലും… Read More