എനിക്ക് സെപ്റ്റംബര് മാസം ശക്തമായ തലവേദന വന്നു. തല വല്ലാതെ വിങ്ങുന്ന തരം വേദന. കഫക്കെട്ടും ഉണ്ടായിരുന്നു. ദിവസങ്ങള് കഴിഞ്ഞിട്ടും എത്ര മരുന്ന് പുരട്ടിയിട്ടും തലവേദന മാറിയില്ല. രാവിലെ എഴുന്നേല്ക്കുമ്പോള്ത്തന്നെ വേദന തുടങ്ങും. ആ അവസ്ഥ തുടര്ന്നപ്പോള് എന്റെ തലവേദന മാറിയാല് ശാലോമില് സാക്ഷ്യം അറിയിക്കാമെന്ന് ഞാന് ഈശോയോട് പറഞ്ഞു. എന്റെ അപ്പച്ചന് ശാലോം ഏജന്റായതിനാല്… Read More
Category Archives: Shalom Times Malayalam
കയ്യില് വീണ്ടും ബൈബിള്, കാരണം റോഡ് റോളര്
നാസിക്കിലെ ഒരു കണ്സ്ട്രക്ഷന് കമ്പനിയില് ജോലി ചെയ്തിരുന്ന 2008 കാലം. ഞായറാഴ്ചകളില് ദൈവാലയത്തില് പോവുകയും തിന്മയുടെ വഴികളില് നീങ്ങാതിരിക്കാന് ശ്രമിക്കുകയും ചെയ്തിരുന്നു. ജോലിക്ക് പോകുന്ന സമയങ്ങളില് പോക്കറ്റ് ബൈബിള് കൈയ്യില് കരുതും. ഒഴിവു സമയങ്ങളില് വചനം വായിച്ച് ബൈബിളിലെ സംഭവങ്ങള് ഹിന്ദി, മറാഠി ജോലിക്കാരോട് പറഞ്ഞു കൊടുക്കുകയും ചെയ്യും. അങ്ങനെ പോകവേ ഒരു ദിവസം ഞാന്… Read More
പ്രൊഫസര്ക്കുണ്ടായ നഷ്ടം
പാരീസിലെ കത്തോലിക്ക ദൈവാലയത്തിന്റെ വാതില്പ്പടിയിലേക്ക് കാലെടുത്തുവച്ചതാണ് പ്രൊഫസര് നോക്സ് പേടന്. ആ നിമിഷം കറന്റടിക്കുന്ന ഒരനുഭവം! അപ്പോള് ദൈവാലയത്തില് ദിവ്യകാരുണ്യ ആരാധന നടക്കുകയായിരുന്നു. പ്രെസ്ബിറ്റേറിയന് സഭാംഗമായിരുന്ന പ്രൊഫസര് നോക്സ് ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവച്ചിരിക്കുന്ന ദൈവാലയത്തിലേക്ക് ആദ്യമായിട്ടാണ് കയറുന്നത്. ആ ഒരു നിമിഷംകൊണ്ടുതന്നെ അദ്ദേഹം മാനസാന്തരപ്പെട്ടു കഴിഞ്ഞിരുന്നു. ഓസ്ട്രേലിയയിലെ പ്രശസ്ത ക്വീന്ലാന്റ് സര്വകലാശാല പ്രൊഫസറായ നോക്സ് 2018ല് അവധി… Read More
ലോകം നിന്നെ വെറുക്കുന്നുവോ? ഭയം വേണ്ട
മടിച്ചു മടിച്ചാണ് അനുവും ബിനുവും ആ വിവാഹച്ചടങ്ങില് പങ്കെടുത്തത്. പക്ഷേ പോകാതിരിക്കുവാന് തീരെ നിവൃത്തിയില്ല. കാരണം തൊട്ടയല്വക്കം. വീട്ടുടമസ്ഥന് അനുവിനെയും ബിനുവിനെയും ഇഷ്ടമായതുകൊണ്ടല്ല വിവാഹത്തിന് ക്ഷണിച്ചത്. നാടൊട്ടുക്കും വിളിയുള്ള കല്യാണത്തില് അവരെമാത്രം ഒഴിവാക്കുന്നത് ഒരു മോശം സംഗതിയായതുകൊണ്ടുമാത്രമാണ്. തികച്ചും മ്ലാനവദനരായിട്ടാണ് വിവാഹസദ്യ കഴിഞ്ഞ് അവര് വീട്ടില് തിരിച്ചെത്തിയത്. അനു പറഞ്ഞു: ”ഇതിലും ഭേദം നമ്മളീ… Read More
എളുപ്പത്തില് വിശുദ്ധരാക്കുന്ന ടിപ്സ്
1. ഓരോ ദിവസം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും പ്രാര്ത്ഥിക്കുക. പ്രഭാത പ്രാര്ത്ഥനയില് ആ ദിവസത്തെ ദൈവത്തിന് സമര്പ്പിക്കുകയും സന്ധ്യാപ്രാര്ത്ഥനയില് ആ ദിവസം ചെയ്ത കാര്യങ്ങളെപ്പറ്റി അവലോകനം ചെയ്യുകയും വേണം. 2.ദിവസവും ദൈവത്തോട് പ്രാര്ത്ഥിക്കുകയും സത്യസസന്ധമായി സംസാരിക്കുകയും ചെയ്യുക. ആകുലതകളും ആവശ്യങ്ങളും സ്നേഹവും പങ്കുവയ്ക്കുക. യേശു എന്ന നാമം ആവര്ത്തിച്ചാവര്ത്തിച്ച് ഉച്ചരിക്കുക. 3. ഓരോ ദിവസവും സുവിശേഷങ്ങളിലെ ഒരു… Read More
ഐ.സി.യുവിനുമുന്നിലെ തിരുവചനങ്ങള്
എന്റെ ഭാര്യ ബ്രിജീത്തക്ക് പ്രമേഹമുള്ളതിനാല് കയ്യിലുണ്ടായ ഒരു മുറിവ് പഴുത്ത് കണംകൈ മുഴുവന് ജീര്ണിക്കുന്നതുപോലെയായി. പഴുപ്പ് നീക്കം ചെയ്തുകഴിഞ്ഞപ്പോള് പ്ലാസ്റ്റിക് സര്ജറി ചെയ്യേണ്ടിവരുമെന്നാണ് ഡോക്ടര് പറഞ്ഞത്. അതിനായി മംഗലാപുരം ഫാ.മുള്ളേഴ്സ് ആശുപത്രിയില് പ്രവേശിപ്പിച്ചു. തുടര്ന്ന് ഇ.സി.ജി എടുത്തപ്പോള് അതില് ചെറിയ വ്യത്യാസം കണ്ടു. സ്കാന് ചെയ്തപ്പോള് ഹൃദയത്തിന് തകരാര് ഉണ്ടെന്നും അതിനാല് സര്ജറി ചെയ്യാന് സാധിക്കുകയില്ലെന്നുമാണ്… Read More
ഈശോ എനിക്കിട്ട് തന്ന ‘പണി’
കുറച്ചു വര്ഷങ്ങള് പിറകിലോട്ടുള്ള ഒരു യാത്ര. 2016 മെയ് മാസം. പതിവുപോലെ പരിശുദ്ധ കുര്ബ്ബാനയ്ക്ക് ശേഷം മാതാവിന്റെ ഗ്രോട്ടോക്കുമുന്നില് പ്രാര്ത്ഥിച്ചു മടങ്ങുമ്പോള് പിറകില്നിന്ന് ആരോ വിളിക്കുന്നു, മില്ട്ടണ് ബ്രദറാണ്. ദുബായ് സെയ്ന്റ് മേരീസ് ദൈവാലയത്തില് ശാലോം ടൈംസ് മാസിക വിതരണം ചെയ്യുന്ന ദൈവവചനപ്രഘോഷകന്. എല്ലാ മാസവും ദൈവാലയമുറ്റത്ത് ശാലോം മാസിക കയ്യില് പിടിച്ച് ആളുകളെ കാത്തുനില്ക്കുന്ന… Read More
മുടിചീകിയപ്പോള് കിട്ടിയ ഭാഗ്യം
ട്രെയിന് കാത്തിരിക്കുകയായിരുന്നു ലിസ്ബത്ത്. അപ്പോള് റെയില്വേ ജീവനക്കാരന് ഒരു വയോധികനെ വീല്ചെയറില് അവിടെയെത്തിച്ചു. ചുക്കിച്ചുളുങ്ങിയ മുഖവും ചീകിയൊതുക്കാത്ത നീണ്ട മുടിയും ചേര്ന്ന് വല്ലാത്ത ഒരു രൂപം. ലിസിന് വലിയ അനുകമ്പ തോന്നി. അവള് അദേഹത്തിനരുകിലെത്തി ചോദിച്ചു: ”അങ്ങയുടെ മുടി ഒന്നു ചീകി ഒതുക്കട്ടെ?” കേള്വിക്കുറവുണ്ടായിരുന്ന അദേഹം ഉറക്കെ പ്രതികരിച്ചു: ”എന്താ പറഞ്ഞേ? എനിക്ക് കേള്ക്കാന് പറ്റില്ല.”… Read More
ഗ്രാമത്തിലേക്ക് ഓടിയ മിഷനറി
ലണ്ടന് നഗരത്തില് പകര്ച്ചവ്യാധിയുണ്ടായപ്പോള് അതില്നിന്നും രക്ഷപ്പെടാനായി മിഷനറി ഗ്രാമത്തിലേക്ക് പുറപ്പെടുകയായിരുന്നു. അതുകണ്ട ഒരു വിശ്വാസി പറഞ്ഞു: ഈ മിഷനറിയുടെ ദൈവം ഗ്രാമത്തില് മാത്രമേയുള്ളൂ, നഗരത്തിലില്ലെന്നു തോന്നുന്നു. മിഷനറിക്ക് ജാള്യത തോന്നി. ദൈവം സര്വവ്യാപിയാണല്ലോയെന്ന് അദേഹം ഓര്മിച്ചു. ‘എന്റെ ദൈവം ഗ്രാമത്തില്മാത്രമല്ല, നഗരത്തിലുമുണ്ട്. ഞാന് എവിടെയായിരുന്നാലും എന്നെ സംരക്ഷിക്കാന് അവിടുന്ന് ശക്തനും കരുണയുള്ളവനുമാണ്’ എന്ന് അദേഹം ഏറ്റുപറഞ്ഞു.… Read More
കഷ്ടി ജയിച്ച് സെമിനാരിയിലെത്തി, പിന്നീട്…
ഞാന് പത്താം ക്ലാസില് പഠിക്കുന്ന സമയം. ടെര്മിനല് പരീക്ഷക്കുശേഷം നടന്ന പി.റ്റിഎ മീറ്റിംഗിന് അമ്മ എത്തി. നന്നായി പഠിക്കുന്ന എന്റെ കൂട്ടുകാരന്റെ അമ്മയുടെ അടുത്താണ് അമ്മ ഇരുന്നത്. അവന്റെ അമ്മ പ്രോഗ്രസ് കാര്ഡ് തുറന്നപ്പോള് എല്ലാത്തിലും എ പ്ലസ്, എ ഗ്രേഡുകള്. എന്നാല് എന്റേതില് സി പ്ലസ്, സി എന്നീ ഗ്രേഡുകള്മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന് അന്ന്… Read More