Shalom Times Malayalam – Page 57 – Shalom Times Shalom Times |
Welcome to Shalom Times

ഞാനിന്ന് ജീവിച്ചിരിക്കുന്നതിന്റെ കാരണം

കോവിഡ് -19 പകര്‍ച്ചവ്യാധി കേരളത്തില്‍ രൂക്ഷമായ കാലം. ഞാന്‍ ഒരു കോളേജിലാണ് താമസം. കോവിഡ് മൂലം കോളജ് പൂര്‍ണമായി അടഞ്ഞു കിടക്കുന്നു. ഞാനും സഹായിയായ ചേട്ടനും മാത്രം കോളജ് കെട്ടിടത്തിന്റെ രണ്ട് അറ്റത്തായി താമസിക്കുന്നു. കോവിഡ് പിടിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചാണ് ജീവിതം. എങ്കിലും ഒരു ദിവസം കേടായ ഫോണ്‍ നന്നാക്കുവാന്‍ രണ്ട് കടകളില്‍ പോകേണ്ടി വന്നു.… Read More

ആ പൂക്കള്‍ വെറുതെയായില്ല…

വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ആ ദിവസം ഇന്നും ഞാനോര്‍ക്കുന്നുണ്ട്. എന്റെ മൂത്ത മകള്‍ അഞ്ജന അന്ന് മൂന്നാം ക്ലാസിലാണ്. പക്ഷേ അവള്‍ക്ക് പഠനവൈകല്യമുള്ളതിനാല്‍ മലയാളമോ ഇംഗ്ലീഷോ അക്ഷരങ്ങള്‍പോലും ശരിയായി അറിയില്ല. ഒരു ദിവസം ടീച്ചര്‍ നിവൃത്തിയില്ലാതെ, വളരെ ദേഷ്യത്തോടെ അവളെ ഒന്നാം ക്ലാസില്‍ അവളുടെ അനിയത്തിക്കൊപ്പം കൊണ്ടുപോയി ഇരുത്തി. ഇത് അവള്‍ക്ക് വലിയ വിഷമമുണ്ടാക്കി. അന്ന് വീട്ടില്‍വന്ന് ഇക്കാര്യമെല്ലാം… Read More

പാദ്രെ പിയോക്ക് ‘കൊടുത്ത പണി’

മുറിയില്‍ തനിച്ചിരുന്നു ബോറടിച്ചു. കട്ടിലില്‍ കിടന്ന് മുകളിലേക്ക് നോക്കിയപ്പോള്‍ ചുമരില്‍ ഒരു പുള്ളിക്കാരന്‍ നെഞ്ച് വിരിച്ചിരിക്കുന്നു. കുറച്ചു കാലം മുന്‍പ് എന്റെ കൂട്ടുകാരി സമ്മാനിച്ചതാണ്. ആ ചുവര്‍ചിത്രത്തിലേക്ക് കുറച്ചു നേരം നോക്കിക്കിടന്നു. ചിത്രം വിശുദ്ധ പാദ്രെ പിയോയുടേതാണ്. ഇതിപ്പോള്‍ കാലം കുറെ ആയി പുള്ളിക്കാരന്‍ എന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ ഞാന്‍ അത്ര മൈന്‍ഡ് ചെയ്തിട്ടില്ല.… Read More

ദൈവം എന്റെ ശത്രുപക്ഷത്തോ?

ഓ ദൈവമേ, അങ്ങേക്ക് എന്തുപറ്റി? അങ്ങെന്താണ് ഒരു ശത്രുവിനെപ്പോലെ എന്നെ നേരിട്ടാക്രമിക്കുന്നത്? അവിടുത്തെ വിശ്വസ്തതയും വാഗ്ദാനങ്ങളും എവിടെ? എവിടെപ്പോയി അവിടുത്തെ അചഞ്ചലസ്‌നേഹം? അവിടുത്തെ പ്രിയജനമായ ഇസ്രായേലിനെ (ഞങ്ങളെ) ചെങ്കടല്‍ പിളര്‍ന്ന് സുരക്ഷിത സ്ഥലമായ കാനാനിലേക്ക് നയിച്ച ഇസ്രായേലിന്റെ നായകനും ദൈവവുമായ കര്‍ത്താവേ, അങ്ങ് ഇന്ന് എവിടെയാണ്? അങ്ങ് ഞങ്ങളെ തീര്‍ത്തും പരിത്യജിച്ചുകളഞ്ഞോ? ശത്രുക്കള്‍ നിന്റെ ജനമായ… Read More

കയ്യിലുണ്ട് ആ താക്കോല്‍

കുറച്ച് നാളുകള്‍ക്ക് മുമ്പ് പരിചയപ്പെട്ട ഒരമ്മയുണ്ട്. ഭിന്നശേഷിക്കാരനായ ഫൗസ്റ്റോ എന്ന മകനെയും കൂട്ടിക്കൊണ്ട് ഇറ്റലിയിലുള്ള ആ ദൈവാലയത്തോട് ചേര്‍ന്ന് കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലത്ത് ബില്യാര്‍ഡ്‌സ് കളിക്കാന്‍ എത്തുന്ന ഒരമ്മ. എല്ലാ ദിവസവും വൈകുന്നേരം മകനെ വീല്‍ചെയറിലിരുത്തി ആ അമ്മയെത്തും. എണ്‍പതിലേറെ പ്രായമുണ്ട് ആ അമ്മയ്ക്ക്. കളിതുടങ്ങി തന്റെ ഊഴമെത്തുമ്പോള്‍ ചതുരബോര്‍ഡിലൂടെ വെള്ളകുഞ്ഞിപ്പന്ത് തട്ടി ബാക്കിയുള്ള കുഞ്ഞിപ്പന്തുകളെ… Read More

ദൈവസ്വരം എങ്ങനെ തിരിച്ചറിയാം?

ദൈവം നമ്മോട് സംസാരിക്കുന്നത് തിരിച്ചറിയുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് ചിലപ്പോള്‍ വചനം വായിക്കുമ്പോഴാകാം. അല്ലെങ്കില്‍ വചനം ശ്രവിക്കുമ്പോഴാകാം. അതുമല്ലെങ്കില്‍ ഒരു സദ്ഗ്രന്ഥത്തിലൂടെയാകാം. ചിലപ്പോള്‍ മറ്റുള്ളവരുടെ പരിഹാസങ്ങളിലൂടെപ്പോലും ആകാം. ”ദൈവം ഒരിക്കല്‍ ഒരു രീതിയില്‍ പറയുന്നു. പിന്നെ വേറൊരു രീതിയില്‍. എന്നാല്‍, മനുഷ്യന്‍ ഗ്രഹിക്കുന്നില്ല” (ജോബ് 33/14). പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധ ഘട്ടങ്ങളിലും വിവിധ… Read More

ദൈവം നമ്മോട് കരുണ കാണിക്കുന്നു, എങ്ങനെ?

അന്ന് പുതുഞായറാഴ്ച. പതിവിലും വളരെ നേരത്തെ പള്ളിയില്‍ പോയി. ധാരാളം കരുണക്കൊന്തകള്‍ ചെല്ലണം, ഈശോയുമൊത്ത് കുറച്ചുനേരം സ്വസ്ഥമായി ഇരിക്കണം എന്ന ഉദ്ദേശ്യത്തോടുകൂടി. പള്ളിയില്‍ പ്രവേശിച്ചയുടനെ ആദ്യം എനിക്ക് വേണ്ടിത്തന്നെ ഒരു കരുണക്കൊന്ത ചൊല്ലാം എന്ന് വിചാരിച്ചു, ”ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെപ്രതി പിതാവേ, പാപിയായ എന്റെമേല്‍ കരുണയായിരിക്കേണമേ….” അങ്ങനെ കരുണക്കൊന്ത ചൊല്ലി പൂര്‍ത്തിയാക്കി. പെട്ടെന്ന് ഈശോ ഒരു… Read More

ഭാഗ്യവാന്‍ എന്ന് കീര്‍ത്തിക്കപ്പെടാന്‍…

പരിശുദ്ധ മറിയത്തിന്റെ ജീവിതം നമുക്ക് നല്ലൊരു പാഠശാലയാണ്. അവിടെനിന്ന് പഠിച്ച, ജീവിതത്തില്‍ പരിശീലിക്കാവുന്ന, ചില ചിന്തകള്‍ പങ്കുവയ്ക്കട്ടെ. ഇതെങ്ങനെ സംഭവിക്കും? നമുക്ക് പുതുതായി ഒരുത്തരവാദിത്വം ഏല്പിക്കപ്പെടുമ്പോള്‍ കുടുംബത്തില്‍, ജോലിയില്‍, ആത്മീയ ശുശ്രൂഷയില്‍ നാമും ഇങ്ങനെ ഒരു ചോദ്യത്തിന് മുമ്പില്‍ നില്ക്കുന്നവരാണ്. മാലാഖ പറഞ്ഞു: ”പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും” (ലൂക്കാ 1/35). അത് സത്യത്തിന്റെ ആത്മാവാണ്. ഓരോ… Read More

പ്രാര്‍ത്ഥിച്ചാല്‍ പ്ലേറ്റും സ്‌ക്രൂവും അപ്രത്യക്ഷമാകുമോ?

കോവിഡ് മഹാമാരി ലോകത്ത് പിടിമുറുക്കിയ 2020. എയര്‍പോര്‍ട്ടിലെ എന്റെ ജോലി വീട്ടുകാരുടെ ആശങ്കകള്‍ക്ക് ആദ്യമായി വഴിവച്ചു. കാരണം കോവിഡ് ബാധിതരായ പ്രവാസികളും വിദേശികളും ആദ്യസമ്പര്‍ക്കത്തില്‍ വരുന്ന ഇടമാണല്ലോ എയര്‍പോര്‍ട്ട്. പലപ്പോഴും കോവിഡ് രോഗികളെ പുറത്ത് ആംബുലന്‍സില്‍ എത്തിക്കേണ്ട ചുമതല എനിക്കുണ്ടായിരുന്നു. സങ്കീര്‍ത്തനങ്ങള്‍ 91-ാം അധ്യായം എന്നും ചൊല്ലി പ്രാര്‍ത്ഥിക്കും. ഓണ്‍ലൈനില്‍ അനുദിന ദിവ്യബലികളിലും പ്രാര്‍ത്ഥനാ കൂട്ടായ്മകളിലും… Read More

എന്തുകൊണ്ട് പൗലോസ് അങ്ങനെ എഴുതി?

ആരാധനാസമയത്ത് പരിശുദ്ധനായ ദൈവമേ എന്ന പ്രാര്‍ത്ഥന പല തവണ ആവര്‍ത്തിച്ച് ചൊല്ലിയപ്പോള്‍, ദൈവത്തിന്റെ സജീവസാന്നിധ്യം പെട്ടെന്ന് എന്നെ ആവരണം ചെയ്തു. ദൈവത്തിന്റെ മഹത്വത്തിലേക്ക് ഞാന്‍ ആത്മാവില്‍ എടുക്കപ്പെട്ടു. മാലാഖമാരും കര്‍ത്താവിന്റെ വിശുദ്ധരും എപ്രകാരമാണ് ദൈവത്തെ മഹത്വപ്പെടുത്തുന്നതെന്ന് ഞാന്‍ കണ്ടു. ദൈവത്തിന്റെ മഹത്വം വളരെ ഉന്നതമാണ്. അത് ഒന്ന് വര്‍ണിക്കാന്‍പോലും ഞാന്‍ ധൈര്യപ്പെടുകയില്ല. എന്തെന്നാല്‍, അതെനിക്ക് സാധ്യമല്ല.… Read More