ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകനാണ് നിബിന്. ഉത്തരവാദിത്വങ്ങളില്‍ കൂടെക്കൂടെ വീഴ്ചകള്‍ വരുത്തുന്നതിനാല്‍ ഡയറക്ടറച്ചന് സ്നേഹത്തോടെ ചോദിച്ചു: ”നിബിന്, ഉത്തരവാദിത്വങ്ങളില്‍ വലിയ വീഴ്ചകള്‍ വരുന്നുണ്ടല്ലോ. മറ്റുള്ളവരും നിബിനെക്കുറിച്ച് പലപ്പോഴായി പരാതിപ്പെടുന്നു. എന്തുകൊണ്ടാണ് ഇത്രമാത്രം നിരുത്തരവാദപരമായി പെരുമാറുന്നത്? എനിക്ക് നിബിനോട് പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും വേദനയോടെ പറയുകയാണ്, കഴുതയെക്കാള്‍ മെച്ചമല്ല താങ്കള്‍ എന്നാണ് എല്ലാവരുടെയും അഭിപ്രായം. നിബിനെക്കുറിച്ച് നിബിനുതന്നെ അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് ഇത്രമാത്രം… Read More
Category Archives: Shalom Times Malayalam
മകളുടെ മാനസാന്തരം രണ്ട് ദിവസത്തിനകം
പരിചയക്കാരിയായ ഒരു അമ്മ അവരുടെ അനുഭവം പങ്കുവച്ചതിങ്ങനെയാണ്. ഉറച്ച ക്രൈസ്തവവിശ്വാസം പുലര്‍ത്തുന്ന സ്ത്രീയാണവര്. പക്ഷേ അവരുടെ ഏകമകന് ഒരു അക്രൈസ്തവ പെണ്‍കുട്ടിയുമായി പ്രണയത്തിലായി. വരുംതലമുറയില്‍പ്പോലും ക്രൈസ്തവവിശ്വാസം നഷ്ടപ്പെടാന്‍ സാധ്യതയുള്ള ബന്ധമായിരുന്നതുകൊണ്ട് ഒരു കാരണവശാലും അമ്മ ആ വിവാഹത്തിന് സമ്മതം കൊടുക്കാന്‍ തയാറല്ലായിരുന്നു. മകനെയും കൂട്ടി പല വൈദികരെയും സമീപിച്ചെങ്കിലും എല്ലാവരും നിര്‍ദേശിച്ചത് മകന് ആ പെണ്‍കുട്ടിയുമായുള്ള… Read More
നമ്മുടെ മക്കള്‍ക്കു വേണ്ടി വിശുദ്ധ മോനിക്കയോടും വിശുദ്ധ അഗസ്റ്റിനോടും ഉള്ള പ്രാര്‍ത്ഥന
വിശുദ്ധ മോനിക്കയേ, അങ്ങയുടെ പ്രാര്‍ത്ഥന കേട്ട നല്ല ദൈവത്തിന്റെ അനന്ത കാരുണ്യത്തെ പ്രതി എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ, എന്നെ സഹായിക്കണേ. അങ്ങയുടെ പ്രിയപുത്രന് വിശുദ്ധ അഗസ്റ്റിനെപ്രതി എന്റെ മക്കളെ അമ്മയുടെ ആത്മീയ മക്കളായി സ്വീകരിക്കണമേ. ഭൂമിയില്‍വച്ച് അങ്ങയുടെ പ്രിയപുത്രന് വേണ്ടി അര്‍പ്പിച്ച പ്രാര്‍ത്ഥനകള്‍ അനുസ്മരിക്കണേ. അതുപോലെ എന്റെ മക്കളും സ്വര്‍ഗത്തില്‍ എത്തുന്നതുവരെ അങ്ങ് അവര്‍ക്കു വേണ്ടി… Read More
വിറക് കീറിയപ്പോള്‍ കര്‍ത്താവ് പറഞ്ഞത്…
ആത്മീയജീവിതത്തില്‍ ചിലപ്പോഴെങ്കിലും നിര്‍ജീവമായ ഒരു അവസ്ഥ അനുഭവിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. പല വിശുദ്ധരുടെയും ജീവചരിത്രം വായിക്കുമ്പോള്‍ അവരെല്ലാം ഇതുപോലുള്ള ശുഷ്കമായ കാലഘട്ടത്തിലൂടെ കടന്നുപോയിട്ടുള്ളവരാണെന്ന് മനസ്സിലാക്കാം. പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, എന്തിനാണ് ദൈവം ഇത്ര കഠിനമായ അവസ്ഥകളിലൂടെ പോകാന്‍ നമ്മെ അനുവദിക്കുന്നത്? ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരെ കൂടുതല്‍ കൃപകളാല്‍ നിറച്ച് സംതൃപ്തിയോടെ ജീവിക്കാന്‍ അനുവദിച്ചുകൂടേ! ഇങ്ങനെയൊക്കെ ചിന്തിച്ച് ചുരുണ്ടുകൂടി… Read More
ഇവിടെ ടാക്സില്ല, സമ്പാദിച്ചുകൂട്ടാം
ലോകത്ത് പരിശുദ്ധ കൂദാശകള്‍ പരികര്‍മം ചെയ്യപ്പെടാത്ത കാലം വരുന്നു. അല്ല, അത് അധികമകലെയല്ല… അനുദിന ദിവ്യബലി നിര്‍ത്തലാക്കപ്പെടും. കുഞ്ഞുങ്ങള്‍ക്ക് മാമോദീസയും സ്ഥൈര്യലേപനവുമില്ല. വിവാഹമെന്ന കൂദാശ ആക്രമിക്കപ്പെടും, മലിനമാക്കപ്പെടും, അത് നിരോധിക്കുന്ന നിയമസംവിധാനങ്ങള്‍ രൂപപ്പെടുത്തപ്പെടും. പെരുകുന്ന അവിഹിത ബന്ധങ്ങള്‍, അവയില്‍ മാതാപിതാക്കള്‍ ആരെന്നറിയാത്ത കുഞ്ഞുങ്ങള്‍… പൗരോഹിത്യവും സന്യാസവും അവഹേളിക്കപ്പെടും… വിശുദ്ധ കുമ്പസാരവും രോഗീലേപനവുമില്ലാതാകും. പ്രവാചകര്‍ക്കും സഭാപിതാക്കന്മാര്ക്കും മിസ്റ്റിക്കുകള്‍ക്കും… Read More
ഏതവസ്ഥയിലും ശാന്തത സ്വന്തമാക്കാന്‍
ഒരു വൈദികനാണ് കുറച്ചുനാളുകള്‍ക്കുമുമ്പ് ഇക്കാര്യം പങ്കുവച്ചത്. ആരെങ്കിലും പുകവലിക്കുന്നത് കാണുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ ഉള്ളം അസ്വസ്ഥതപ്പെട്ട് തുടങ്ങുമായിരുന്നു. പുക വലിക്കുന്നവന്റെ ശരീരത്തിന്റെയും ജീവന്റെയും നാഴികകള്‍ അതിവേഗം തീരുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് വിഷമം തോന്നാത്തത്? നടക്കുന്ന വഴിയിലൊക്കെ സിഗരറ്റ് കുറ്റി കാണുമ്പോഴും ഈ അസ്വസ്ഥത തുടര്‍ന്നു. പക്ഷേ ഇപ്പോള്‍ ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആ വൈദികന്… Read More
ടോണിയുടെ ബേക്കറിയാത്ര
നോമ്പ് ആരംഭിച്ചപ്പോള്‍ത്തന്നെ ടോണി മധുരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഓഫിസിലേക്കുള്ള വഴിയിലെ തന്റെ പ്രിയപ്പെട്ട ബേക്കറി പ്രലോഭിപ്പിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ ആ വഴി ഒഴിവാക്കി മറ്റൊരു വഴിയിലൂടെ യാത്രചെയ്യാനും തുടങ്ങി. പക്ഷേ ഒരു പ്രഭാതത്തില്‍ യാദൃച്ഛികമായി ബേക്കറിക്കുമുന്നിലൂടെ പോകേണ്ടിവന്നു. ഷോപ്പിനെ സമീപിക്കുമ്പോഴേക്കും കണ്ണാടിച്ചില്ലിലൂടെ ചോക്കലേറ്റുകളുടെയും ചീസ് കേക്കുകളുടെയുമെല്ലാം ശേഖരം കാണാമായിരുന്നു. ടോണിക്ക് അവ കഴിക്കാന്‍ കൊതിതോന്നി,. പെട്ടെന്ന് ഓര്‍ത്തു,… Read More
ഈശോയെ കണ്‍ഫ്യൂഷനിലാക്കിയ ചലഞ്ച്
കുട്ടിക്കാലത്തിന്റെ ഓര്‍മകളിലേക്ക് ചൂഴ്ന്നിറങ്ങുമ്പോള്‍ ന്യൂ ജെന്‍ ഭാഷയില്‍ നൊസ്റ്റു(നൊസ്റ്റാള്‍ജിക്) ആവാറുണ്ട്. ഓര്‍മകളില്‍ വീര്‍പ്പുമുട്ടുമ്പോള്‍ എന്നും ഒരു ഹരമായി ഓര്‍ക്കാറുള്ളത് രാവിലെ ദൈവാലയത്തിലേക്ക് പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ പോകുന്നതാണ്. അത്രയ്ക്ക് ഗ്ലാമര്‍ ഉള്ള സീന്‍ അല്ല അത്, തണുത്ത വെളുപ്പാന്‍ കാലത്ത് ഉറക്കം കളഞ്ഞ് ഒരു കിലോമീറ്ററോളം നടന്നുള്ള യാത്ര. പ്രായം ആറോ ഏഴോ കാണും. അമ്മ… Read More
മധുരമുള്ള അക്ഷരങ്ങള്‍
യേശുവിന്റെ മധുരനാമം എന്റെ ഹൃദയത്തിലും മനസിലും ആഴത്തില്‍ എഴുതപ്പെടട്ടെ. നമുക്കെല്ലാംവേണ്ടിയുള്ള അവിടുത്തെ പീഡാസഹനങ്ങളുടെ യോഗ്യതയാല്‍, അവിടുത്തെ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍, അവിടുത്തെ തിരുരക്തത്തിന്റെ ചൊരിയപ്പെടലാല്‍, അവിടുത്തെ മാധുര്യത്തിന്റെ മധുരത്താല്‍, അവിടുത്തെ കഠിനമായ മരണത്തിന്റെ യോഗ്യതയാല്‍ അത് സാധ്യമാകട്ടെ. ഓ കര്‍ത്താവായ യേശുക്രിസ്തുവേ, ഞങ്ങളുടെ ആത്മാക്കളുടെ രക്ഷകനായിരിക്കണമേ. ഓ മറിയമേ, യേശുവിന്റെ അമ്മേ, ഈശോക്കൊപ്പം എന്റെ കൂടെയായിരിക്കണമേ. നമ്മെ… Read More
വൈദികന്റെ ശക്തി എത്ര അപാരം!
സ്വര്‍ഗത്തെയും ഭൂമിയെയും ശൂന്യതയില്‍നിന്ന് മെനഞ്ഞെടുത്ത ദൈവപിതാവിന്റെ ശക്തി എത്ര അപാരം! സാക്ഷാല്‍ പുത്രനായ ദൈവത്തെ ഒരു കൂദാശയായും ബലിവസ്തുവായും സ്വര്‍ഗത്തില്‍നിന്ന് വിളിച്ചിറക്കുകയും രക്ഷകന് മാനവകുലത്തിനായി നേടിയെടുത്ത ദാനങ്ങള്‍ അതുവഴി പകര്ന്നുനല്കുകയും ചെയ്യാനാകുന്ന ഒരു പുരോഹിതന്റെ ശക്തി എത്ര അപാരം! ധന്യന്‍ അലനൂസ് ഡി ദെരൂപെ