കന്യകാമറിയമേ,സ്‌നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കര്‍മ്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാല്‍ കടാക്ഷിക്കണമേ. നിന്റെ കൈകള്‍ക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലല്ലോ. കരുത്തുറ്റ മാതാവേ, നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനുമായ ഈശോയുടെ പക്കലുള്ള നിന്റെ മാധ്യസ്ഥ്യശക്തിയാലും ഈ കുരുക്ക് നീ കൈയിലെടുക്കണമേ. (ഇവിടെ… Read More
Tag Archives: August 2024
”ഈശോ ഉെങ്കില്‍ ബോധ്യപ്പെടുത്തിത്തരണം!”
ചാച്ചനും അമ്മച്ചിയും അനുജനും ഞാനും ഉള്‍പ്പെടുന്നതായിരുന്നു എന്റെ കുടുംബം. ഞാന്‍ പത്താംക്ലാസില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ മറക്കാനാവാത്ത ഒരു ദുഃഖാനുഭവം ഉണ്ടായി, ബൈക്ക് ആക്‌സിഡന്റില്‍പ്പെട്ട് ചാച്ചന്റെ മരണം. ആ മരണം എനിക്ക് ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ ഒട്ടും സാധിച്ചില്ല. അതോടെ ഈശോയിലുള്ള വിശ്വാസവും സ്‌നേഹവും പൂര്‍ണമായി നഷ്ടപ്പെട്ടു. പിന്നെ ഞാന്‍ പള്ളിയില്‍ പോകാതായി,. പ്രാര്‍ത്ഥിക്കില്ല, ആരോടും വലിയ സംസാരവുമില്ല. ഇത്… Read More
ടാറ്റൂ ക്രൈസ്തവന് ചെയ്യാമോ?
ഒരു ഫാഷനെന്നോണമാണ് പലരും ശരീരത്തില്‍ പച്ചകുത്തുന്നത്. പ്രണയിതാവിന്റെ പേര്, ഇഷ്ടപ്പെട്ട ചിത്രങ്ങള്‍, വാചകങ്ങള്‍ തുടങ്ങി പൈശാചികരൂപങ്ങള്‍വരെ ശരീരത്തില്‍ പച്ചകുത്തുന്നവരുണ്ട്. കായികതാരങ്ങള്‍, ചലച്ചിത്രതാരങ്ങള്‍ തുടങ്ങിയവരുടെ ശരീരത്തിലെ ഇത്തരം ടാറ്റൂകള്‍ അവരുടെ ആരാധകരും അന്ധമായി അനുകരിക്കുന്നു. ദേഹംമുഴുവന്‍ പച്ചകുത്തിയിരിക്കുന്നവരെ കാണുമ്പോള്‍ അറപ്പ് തോന്നും എന്നതും വാസ്തവംതന്നെ. വിദേശരാജ്യങ്ങളില്‍ അങ്ങനെയുള്ളവര്‍ ഒരു സാധാരണ കാഴ്ചയാണ്. ടാറ്റൂഭ്രമം പതിയെ നമ്മുടെ നാട്ടിലും… Read More
ജോലിയെക്കാള്‍ വലിയ അനുഗ്രഹങ്ങള്‍ ലഭിച്ചു
സ്റ്റാഫ് നഴ്‌സായി ജോലി ലഭിക്കുന്നതിന് പി.എസ്.സി പരീക്ഷക്കായി പഠിച്ചുകൊണ്ടിരിക്കുന്ന സമയം. ലൈവ് ദിവ്യകാരുണ്യ ആരാധന മൊബൈല്‍ ഫോണില്‍ ഓണാക്കിവച്ചിട്ട് അതിനോടുചേര്‍ന്ന് പഠിക്കുന്നതിനെക്കുറിച്ച് ശാലോം ടൈംസില്‍ വായിച്ചു. അത് ഞാന്‍ പരിശീലിക്കാന്‍ തുടങ്ങി. നല്ല ഒരു പഠനാനുഭവമായിരുന്നു അത്. ആത്മീയമായി വളരാനും ഈശോയോട് നല്ല വ്യക്തിബന്ധം വളര്‍ത്തിയെടുക്കാനും എല്ലാ ജീവിതസാഹചര്യങ്ങളിലും അത് ഫലപ്രദമായി ഉപയോഗിക്കാനും ആ ആരാധനാശീലം… Read More
മണവാട്ടിയുടെ പങ്കുവയ്ക്കലുകള്‍
ദിവ്യകാരുണ്യത്തിനുമുന്നില്‍ ഞാനിരുന്നത് സംഘര്‍ഷഭരിതമായ മനസോടെയാണ്. കര്‍ത്താവ് എന്നോട് ആവശ്യപ്പെടുന്നത് എന്താണെന്ന് എനിക്ക് വ്യക്തമായിരുന്നു. പക്ഷേ ‘മനുഷ്യരെ പ്രീതിപ്പെടുത്തുന്നയാള്‍’ ആയതിനാല്‍ മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം പറയാനും വയ്യ. അതായിരുന്നു സംഘര്‍ഷം. പക്ഷേ, കര്‍ത്താവ് തന്റെ നിലപാട് വ്യക്തമാക്കുകയും അതില്‍ ഉറച്ചുതന്നെ നില്‍ക്കുകയും ചെയ്യുകയാണ്…. ഒടുവില്‍ അന്ന് വൈകിട്ട് കാണാമെന്ന് പറഞ്ഞിരുന്ന യുവാവിന് ഞാനൊരു ടെക്‌സ്റ്റ് മെസേജ്… Read More
വാളിനു മുമ്പിലും സ്‌തോത്രഗീതം പാടിയവര്‍…
ചൈനയില്‍നിന്നും മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ്‌കോ ഫഗോള മഠത്തിലെത്തിയിരിക്കുന്നു. സിസ്റ്റര്‍ മേരി ഓഫ് പാഷന്‍ ആദരപൂര്‍വം അദ്ദേഹത്തെ സ്വീകരിച്ചു. ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് മേരി സന്യാസസമൂഹത്തിന്റെ സഹായം ചോദിച്ചാണ് ഷാന്‍ക്‌സി രൂപതയുടെ സഹായമെത്രാനായ മോണ്‍സിഞ്ഞോര്‍ ഫഗോള റോമിലെ അവരുടെ മഠത്തില്‍ എത്തിയത്. സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായിരുന്നു സിസ്റ്റര്‍ മേരി. വിദൂരദേശങ്ങളില്‍ സുവിശേഷം അറിയിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സമൂഹമാണ്… Read More
അമ്മച്ചിയുടെ അടുക്കളയിലെത്തിയ ദയയുള്ള മാതാവ്
എന്റെ പതിനഞ്ചാമത്തെ വയസിലുണ്ടായ ഒരനുഭവം. ഞങ്ങള്‍ താമസിക്കുന്നത് ഒരു കുന്നിന്‍പ്രദേശത്താണ്. വീട് സ്ഥലത്തിന്റെ ഏകദേശം താഴെയാണ്. മുകള്‍ഭാഗത്താണ് കൃഷികളൊക്കെയുള്ളത്. ഞാന്‍ ചെറിയ പണികളുമായി പറമ്പിലേക്ക് പോയി. കുറെക്കഴിഞ്ഞ് എന്നെ കാണാതെ എന്റെ പ്രിയപ്പെട്ട അമ്മച്ചി ഏലിക്കുട്ടി അവിടേക്ക് വന്നു. അമ്മച്ചിയും എന്റെ കൂടെ അധ്വാനിക്കാന്‍ തുടങ്ങി. ഏകദേശം രണ്ടുമണിക്കൂറോളം ആയിക്കാണും. പെട്ടെന്നാണ് അമ്മച്ചി പറഞ്ഞത്, ”മാതാവേ,… Read More
സഹിക്കുന്ന വൈദികനാകാന്‍ യുവാവ് ചൈനയിലേക്ക്…
സ്‌പെയിന്‍: ”ചൈനയില്‍ ഒരു വൈദികനാകുക ക്ലേശകരമാണ് എന്നെനിക്കറിയാം, പക്ഷേ ഞാന്‍ നിര്‍ഭയനാണ്. ദൈവം എനിക്ക് കൃപ തരും, പരിശുദ്ധാത്മാവ് എന്റെ രാജ്യത്തെ വിശ്വാസികളെ നയിച്ചുകൊള്ളും.” സ്‌പെയിനില്‍ വൈദികവിദ്യാര്‍ത്ഥിയായ സിയാലോംഗ് വാംഗ് എന്ന ഫിലിപ് പറയുന്നു. ആറാം വയസില്‍ അമ്മയ്‌ക്കൊപ്പം പങ്കെടുത്ത ഒരു ദിവ്യബലിക്കിടെയാണ് വൈദികനാകണമെന്ന ആഗ്രഹം ഫിലിപ്പില്‍ നാമ്പെടുത്തത്. പിന്നീട് മുതിര്‍ന്നപ്പോള്‍ സംഗീതാധ്യാപകനാകാന്‍ കൊതിച്ചു. പക്ഷേ… Read More
പട്രീഷ്യയുടെ സൈക്കിള്‍സവാരി
ജൂണ്‍ രണ്ട് പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ദിനത്തില്‍ ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിലെ പങ്കാളികള്‍ക്കൊപ്പം പട്രീഷ്യ ഗലിന്‍ഡോയും ഗാല്‍വെസ്റ്റണ്‍ ഐലന്‍ഡിലെത്തി. സെയ്ന്റ് മേരി കത്തീഡ്രലും സേക്രഡ് ഹാര്‍ട്ട് ദൈവാലയവും സന്ദര്‍ശിച്ചതോടെ പട്രീഷ്യയുടെ സവിശേഷയാത്ര പൂര്‍ത്തിയായി. സ്വദേശമായ ബ്രൗണ്‍സ്‌വില്ലെയില്‍നിന്ന് ദിവ്യകാരുണ്യതീര്‍ത്ഥാടകര്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു പട്രീഷ്യ. അവരുടെകൂടെ സൈക്കിളിലായിരുന്നു യാത്ര എന്നതായിരുന്നു വ്യത്യാസം. നടക്കുക എന്നത് അല്പം പ്രയാസകരമായതുകൊണ്ടാണ് തന്റെ ട്രൈസിക്കിളില്‍ തീര്‍ത്ഥാടനത്തോടൊപ്പം… Read More
വളര്‍ച്ച പരിശോധിക്കാം
ഞങ്ങളുടെ പ്രൊഫസര്‍മാര്‍ പറയുന്ന ഒരു കാര്യമുണ്ട്, വിശുദ്ധരായിട്ടുള്ള വ്യക്തികള്‍ ആണെങ്കില്‍ പോലും, ദൈവിക വെളിപാടിന്റെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് അവര്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ശരി ആകണം എന്നില്ല. അതുകൊണ്ട് അവരുടെ ആശയങ്ങളെ ഖണ്ഡിക്കാന്‍ മടി വിചാരിക്കരുതെന്ന്. അവര്‍ പറയുന്ന ആശയത്തിലെ തെറ്റ് എന്താണെന്നും എന്തുകൊണ്ടാണ് ഞാനങ്ങനെ പറയുന്നതെന്നും കാര്യകാരണങ്ങള്‍ സഹിതം അവതരിപ്പിച്ചാല്‍ മതി. വിശുദ്ധര്‍ക്കും ആശയപരമായ… Read More