Tit bits – Page 12 – Shalom Times Shalom Times |
Welcome to Shalom Times

മരണത്തെ നേരിടാം

നാം വൈകിട്ട് വരെ ജീവിച്ചിരിക്കില്ല എന്ന ബോധ്യത്തോടെവേണം ദിവസവും രാവിലെ എഴുന്നേല്‍ക്കേണ്ടത്; രാവിലെ എഴുന്നേല്‍ക്കുകയില്ല എന്ന ബോധ്യത്തോെടവേണം രാത്രി ഉറങ്ങാന്‍ കിടക്കേണ്ടത്. കാരണം നമ്മുടെ ജീവിതത്തെക്കുറിച്ച് യാതൊരു ഉറപ്പുമില്ല. ഇത് മനസ്സിലാക്കി ജീവിക്കുകയാണെങ്കില്‍, നാം പാപത്തില്‍ വീഴുകയില്ല; ഒരാഗ്രഹവും നമ്മെ തടവിലാക്കുകയില്ല, ഒരു കോപവും നമ്മെ ഇളക്കുകയില്ല, ഒരു നിധിയും നമ്മെ ഇഹലോകവുമായി ബന്ധിപ്പിക്കുകയില്ല; സ്വതന്ത്രമാക്കപ്പെട്ട… Read More

വെളിപ്പെട്ടുകിട്ടിയ 3 രഹസ്യങ്ങള്‍

1861 ആഗസ്റ്റ് 27-ന് ദിവ്യകാരുണ്യ ആശീര്‍വാ ദ സമയം വിശുദ്ധ ആന്റണി മേരി ക്ലാരറ്റിന് വലിയൊരു വെളിപാട് ലഭിച്ചു. അക്കാലത്ത് സ്‌പെയിനെ ഭീഷണിപ്പെടുത്തിക്കൊണ്ടണ്ടിരുന്ന മൂന്ന് വലിയ തിന്മകളാണ് അദ്ദേഹത്തിന് വെളിപ്പെട്ടുകിട്ടിയത്. ഈ മൂന്നു തിന്മകളെ പരാജയപ്പെടുത്താനുള്ള സ്വര്‍ഗത്തിന്റെ വഴികളും വെളിപ്പെട്ടുകിട്ടി. പരിശുദ്ധനായ ദൈവമേ എന്നാരംഭിക്കുന്ന ത്രൈശുദ്ധ കീര്‍ത്തനം, ദിവ്യകാരുണ്യം, ജപമാല എന്നിവയിലൂടെ വേണം ദേശത്തിന്റെ തിന്മകളെ… Read More

വ്യത്യസ്തമായൊരു പ്രാര്‍ത്ഥന

ഓ നാഥാ, ഈ ജീവിതത്തില്‍ എന്റെയുള്ളില്‍ ജ്വലിച്ചുനിന്ന്, അങ്ങേക്കിഷ്ടപ്പെട്ടവിധം എന്നെ വെട്ടിയൊരുക്കുക. നിത്യതയില്‍ എന്നെ തുണയ്ക്കുകയും എന്നോട് ക്ഷമിക്കുകയും ചെയ്യുമെങ്കില്‍, ഇവിടെ എന്നോട് കരുണ കാണിക്കണ്ട. വിശുദ്ധ അഗസ്റ്റിന്‍

സകല പാപങ്ങളും നീക്കാന്‍

”സമ്പൂര്‍ണമായ ഒരുക്കത്തോടും ഭക്തിയോടും സ്‌നേഹത്തോടുംകൂടെ ഒരാള്‍ പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ചാല്‍ അയാളുടെ സകല പാപങ്ങളും അവയുടെ കടങ്ങളും നിശ്ശേഷം നിര്‍മാര്‍ജനം ചെയ്യാന്‍ ആ ഒറ്റ ദിവ്യബലിയിലൂടെ സാധിക്കും”

‘മോശക്കാരനല്ലാത്ത’ ശിഷ്യന്‍

ഒരിക്കല്‍ ഗുരുവും രണ്ട് ശിഷ്യരും ചേര്‍ന്ന് ചൂണ്ടയിടാന്‍ തടാകത്തിലേക്ക് പോയി. വഞ്ചി തുഴഞ്ഞ് തടാകത്തിന്റെ നടുവിലെത്തിയപ്പോള്‍ ഗുരു പറഞ്ഞു, ”അയ്യോ, ഞാനെന്റെ തൊപ്പിയെടുക്കാന്‍ മറന്നുപോയി!” ഗുരു വേഗം വഞ്ചിയില്‍നിന്നിറങ്ങി വെള്ളത്തിനുമുകളിലൂടെ കരയിലേക്ക് നടന്നു. തൊപ്പിയുമെടുത്ത് തിരികെ വന്ന് ഗുരു വഞ്ചിയിലിരുന്നതേ ഒരു ശിഷ്യന്റെ സ്വരം, ”ഞാന്‍ മീനിനുള്ള ഇരയെടുക്കാന്‍ മറന്നുപോയി!” അവന്‍ വേഗം ഇറങ്ങി ഗുരുവിനെപ്പോലെതന്നെ… Read More

മണവാളന്‍ മുന്നില്‍ നിന്നപ്പോള്‍…

ഒക്‌ടോബര്‍ 11, 1933 – വ്യാഴം – വളരെ പ്രയാസപ്പെട്ട് തിരുമണിക്കൂര്‍ ഞാന്‍ ആരംഭിച്ചു. ഒരു പ്രത്യേക അഭിവാഞ്ഛ എന്റെ ഹൃദയത്തെ പിളര്‍ന്നുകൊണ്ടിരുന്നു. ഏറ്റം ലളിതമായ പ്രാര്‍ത്ഥനപോലും മനസിലാക്കാന്‍ പറ്റാത്തവിധം എന്റെ മനസ് മന്ദീഭവിച്ചു. അങ്ങനെ പ്രാര്‍ത്ഥനയുടെ ഒരുമണിക്കൂര്‍, അല്ല മല്‍പിടുത്തത്തിന്റെ മണിക്കൂര്‍, കടന്നുപോയി. ഒരു മണിക്കൂര്‍കൂടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. എന്നാല്‍ എന്റെ ആന്തരികസഹനം… Read More

പത്തുദിവസം ഉപവസിക്കുന്നതിന്റെ ഫലം ഒറ്റയടിക്ക് സ്വന്തമാക്കാന്‍…

നിന്ദനത്തിന്റെ അവസരങ്ങള്‍ പുണ്യയോഗ്യതകള്‍ സമ്പാദിച്ചുകൂട്ടാനുള്ള സന്ദര്‍ഭങ്ങളാണ്. ഒരു അധിക്ഷേപം ക്ഷമാപൂര്‍വം സഹിക്കുന്നതിലൂടെ, പത്തുദിവസം അപ്പക്കഷ്ണവും വെള്ളവും മാത്രമുപയോഗിച്ച് ഉപവസിക്കുന്നതിനെക്കാള്‍ ഫലം നേടാന്‍ നമുക്ക് കഴിയും. നാം മറ്റുള്ളവരില്‍നിന്ന് ഏറ്റുവാങ്ങുന്ന നിന്ദനങ്ങള്‍ സ്വയം ചുമത്തുന്നവയെക്കാള്‍ ഫലദായകമാണ്. കാരണം മറ്റുള്ളവര്‍ സമ്മാനിക്കുന്ന നിന്ദനങ്ങളില്‍ ആത്മാംശം കുറവും ദൈവികാംശം കൂടുതലുമാണ്. ‘ഏറ്റം പ്രയാസകരമായ സുകൃതം’  

ഈ റെക്കോര്‍ഡ് തകര്‍ക്കുമോ…

മറ്റുള്ളവരുടെ മുമ്പില്‍ വലിയ എളിമയുള്ളയാളാണെന്ന് അഭിനയിക്കുന്ന ശിഷ്യനോട് ഗുരു പറഞ്ഞു: ”കുഞ്ഞേ, മനുഷ്യരില്‍ ഏറ്റവുമധികം എളിമയും വിനയവുമുള്ളയാള്‍ പരിശുദ്ധ കന്യാമറിയമാണ്. അവരെക്കാള്‍ എളിമയുള്ളവരാരുമില്ല. നിനക്ക് പരിശുദ്ധ അമ്മയെക്കാള്‍ എളിമയുണ്ടെന്നു തോന്നുന്നുണ്ടോ?” അപ്പോള്‍ കൂടുതല്‍ വിനയം അഭിനയിച്ച്, എന്നാല്‍ അഹങ്കാരത്തോടെ അയാള്‍ പറഞ്ഞു: ”പിന്നല്ലാതെ, മറിയത്തിന്റെ റെക്കോര്‍ഡ് ഞാന്‍ എപ്പോഴേ തകര്‍ത്തിരിക്കുന്നു.” ”ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും വിനയമുള്ളവര്‍ക്ക്… Read More

പുല്ലും മക്കളും

ഡാഡിയും മക്കളും മുറ്റത്തെ പുല്‍ത്തകിടിയില്‍ കളിക്കുകയായിരുന്നു. പല ദിവസമായപ്പോള്‍ മമ്മ പറഞ്ഞു: അപ്പനും മക്കളുംകൂടെ ആ പുല്‍ത്തകിടി നശിപ്പിക്കും. ഞാന്‍ കഷ്ടപ്പെട്ട് വളര്‍ത്തുന്ന പുല്ലാണ്. ഉടന്‍ അപ്പന്‍ പറഞ്ഞു: ‘ഞാന്‍ നമ്മു ടെ മക്കളെ വളര്‍ത്തുകയല്ലേ?’ ”മകനെ പഠിപ്പിക്കുന്നവന്‍ ശത്രുക്കളെ അസൂയാലുക്കളാക്കുന്നു; സ്‌നേഹി തരുടെ മുമ്പില്‍ അവന് അഭിമാനി ക്കാം” (പ്രഭാഷകന്‍ 30/3)

കൃപ നേടാനുള്ള കുറുക്കുവഴി

”നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക; അപ്പോള്‍ കര്‍ത്താവിന്റെ കൃപയ്ക്കു നീ പാത്രമാകും” പ്രഭാഷകന്‍ 3/18,19