Tit bits – Page 11 – Shalom Times Shalom Times |
Welcome to Shalom Times

പള്ളിയില്‍ വന്നതിന്റെ കാരണം

അന്ന് മാര്‍ട്ടിന്‍ പള്ളിയില്‍ വൈകിയാണെത്തിയത്. പക്ഷേ പൊതുവേ അവന്‍ സമയം തെറ്റിക്കുന്ന പതിവില്ലാത്തതിനാല്‍ സണ്‍ഡേ സ്‌കൂള്‍ ടീച്ചര്‍ അവനോട് ചോദിച്ചു, ”എന്തുപറ്റി മാര്‍ട്ടിന്‍, എന്തെങ്കിലും പ്രശ്‌നമുണ്ടായോ ഇന്ന് വൈകാന്‍?” ”ഏയ്, ഇല്ല ടീച്ചര്‍. പപ്പയും ഞാനുംകൂടി മീന്‍ പിടിക്കാന്‍ പോയതായിരുന്നു. പക്ഷേ പപ്പ എന്നെ ഇങ്ങോട്ടയച്ചു, നിര്‍ബന്ധമായും ഞായറാഴ്ച പള്ളിയില്‍പ്പോകണമെന്ന് പറഞ്ഞു.” ടീച്ചറിന് വളരെ സന്തോഷവും… Read More

വലതുവശത്തെ ശബ്ദം

ജപ്പാനിലെ അക്കിത്താ നഗരത്തിനടുത്തുള്ള ‘ദിവ്യകാരുണ്യത്തിന്റെ ദാസികള്‍’ എന്ന സന്യാസിനീസമൂഹത്തിലെ അംഗമായിരുന്നു സിസ്റ്റര്‍ ആഗ്നസ്. 1973 ജൂണ്‍ 24-ന് സിസ്റ്റര്‍ ആഗ്നസിന് ഒരു അനുഭവം ഉണ്ടായി. സിസ്റ്റര്‍ ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ അള്‍ത്താരയ്ക്ക് ചുറ്റും ഒരു നേരിയ വെളിച്ചം പരക്കുന്നതായി തോന്നി. മൂടല്‍മഞ്ഞുപോലെ അത് അവിടമാകെ നിറഞ്ഞു. അതിന്റെ ഉള്ളില്‍ മാലാഖമാരുടെ ഒരു വ്യൂഹം.… Read More

കാതറിന്റെ മധുരപ്രതികാരം

ഒരു സ്ത്രീ വിശുദ്ധ കാതറിന് വളരെയധികം മാനഹാനി വരുത്തി. അവള്‍ക്ക് കാതറിനോട് അത്രയധികം കോപം തോന്നിയിരിക്കണം. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ ആ സ്ത്രീ കഠിനമായ രോഗാവസ്ഥയിലായി. അവളോട് പ്രതികാരം ചെയ്യാന്‍ കാതറിന് അനുയോജ്യമായ സമയം. കാതറിന്‍ എന്തുചെയ്‌തെന്നോ? ദീര്‍ഘനാള്‍ രോഗിണിയായി കഴിഞ്ഞ അവളെ ഒരു പരിചാരികയെപ്പോലെ ശുശ്രൂഷിച്ചു. അതായിരുന്നു വിശുദ്ധ കാതറിന്റെ മധുരപ്രതികാരം.

ഡോണ്‍ ബോസ്‌കോയ്ക്ക് കിട്ടാതിരുന്ന ഉത്തരം

വിശുദ്ധ ഡൊമിനിക് സാവിയോ മരിച്ച് ഏതാനും നാളുകള്‍ക്കുശേഷം ഡോണ്‍ ബോസ്‌കോക്ക് പ്രത്യക്ഷപ്പെട്ടു. ഡോണ്‍ ബോസ്‌കോ അപ്പോള്‍ ഡൊമിനിക് സാവിയോ ജീവിച്ചിരുന്ന ഓറട്ടറിയുടെ ചുമതല നിര്‍വഹിക്കുകയായിരുന്നു. അവര്‍ ഇരുവരും ഏറെക്കാര്യങ്ങള്‍ സംസാരിച്ചു. ഒടുവില്‍ ഡോണ്‍ ബോസ്‌കോ ചോദിച്ചു, ”ജീവിതകാലത്ത് നീ അനേകപുണ്യങ്ങള്‍ അഭ്യസിച്ചിരുന്നല്ലോ. മരണവേളയില്‍ ഏതാണ് ഏറ്റവും കൂടുതല്‍ സഹായകരമായത്?” സാവിയോ തിരിച്ച് ഒരു ചോദ്യമാണ് ചോദിച്ചത്,… Read More

തോമസിന്റെ സൂചിപ്പതക്കം

ഈശോ സുവിശേഷയാത്രയ്ക്കിടെ നസ്രസിലെ വീട്ടില്‍ തങ്ങിയ സമയം. ശിഷ്യരില്‍ ചിലരും ഒപ്പമുണ്ട്. ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടന്ന പണിപ്പുര സജീവമായി. അറക്കവാളും ചിന്തേരും ഉപയോഗിച്ച് ഈശോ ധൃതിയില്‍ പണിയുകയാണ്. ആ കൊച്ചുവീട്ടിലെ ഉപകരണങ്ങള്‍ കേടുപോക്കുവാന്‍ അവിടെ കൊണ്ടുവന്ന് വച്ചിട്ടുണ്ട്. എന്നാല്‍ തോമസ് ഒരു സ്വര്‍ണപണിക്കാരന്റെ സകല പണിയായുധങ്ങളുമായി എന്തോ പണിയുന്നു. അവിടെയെത്തിയ സൈമണ്‍ അവനോട് അതേക്കുറിച്ച് ചോദിക്കുമ്പോള്‍… Read More

യോനായോട് ആര് ചോദിക്കും?

നിരീശ്വരവാദിയായ ഒരു അധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥികളെ തിമിംഗലത്തെക്കുറിച്ച് പഠിപ്പിക്കുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു കൊച്ചുപെണ്‍കുട്ടി എഴുന്നേറ്റുനിന്ന് ചോദിച്ചു, ”തിമിംഗലങ്ങള്‍ ആളുകളെ വിഴുങ്ങുമോ?” അധ്യാപകന്‍ മറുപടി പറഞ്ഞു, ”ഇല്ല, അവ മനുഷ്യരെക്കാള്‍ വലിപ്പമുള്ളവയാണെങ്കിലും തൊണ്ടയുടെ പ്രത്യേകത നിമിത്തം അവ കൊഞ്ചുവര്‍ഗത്തില്‍പ്പെട്ടവയും പ്ലവകങ്ങളുമടങ്ങിയ ഭക്ഷണം അരിച്ചെടുക്കും.” ”പക്ഷേ ബൈബിളില്‍ പറയുന്നത് യോനായെ വലിയൊരു മത്സ്യം വിഴുങ്ങിയെന്നാണല്ലോ,” പെണ്‍കുട്ടിയുടെ സംശയം. അധ്യാപകന്… Read More

ദൈവത്തിന്റെ അവകാശം അപഹരിക്കാറുണ്ടോ?

അയല്‍ക്കാരുടെ പ്രവൃത്തികളെ എടുത്തുചാടി വിമര്‍ശിക്കുന്നതും അവരെ ദുഷിച്ച് സംസാരിക്കുന്നതും എളിമ എന്ന സുകൃതത്തിന് കടകവിരുദ്ധമായ തിന്മകളാണ്. എളിമയില്ലാതെ ഉപവിയില്ല. എന്റെ സഹോദരരെ വിധിക്കാന്‍ ആരാണ് എനിക്ക് അധികാരം നല്കിയത്? അന്യരെ വിധിക്കുന്നതിലൂടെ, ദൈവത്തിനുമാത്രമുള്ള അവകാശം ഞാന്‍ അപഹരിക്കുകയാണ്. മറ്റുള്ളവരെ വിധിക്കുകയും ദുഷിച്ചു സംസാരിക്കുകയും ചെയ്യുന്നവരുടെ ഹൃദയത്തില്‍ പ്രീശന്റേതുപോലുള്ള അഹങ്കാരം നിലനില്‍ക്കുന്നു. മറ്റുള്ളവരെ ഇകഴ്ത്തുന്നതിലൂടെ സ്വയം പുകഴ്ത്തുകയാണ്… Read More

അലസതയെ തോല്പിച്ച കുറുക്കുവഴി

ക്ഷീണമോ മടിയോ തോന്നി, ഭക്താഭ്യാസങ്ങള്‍ക്ക് പോകാന്‍ വിഷമം അനുഭവപ്പെടുമ്പോള്‍ എന്നോടുതന്നെ ഞാന്‍ പറയുമായിരുന്നു: എവുപ്രാസ്യ, ഇത് നിന്റെ അവസാനത്തെ ധ്യാനമാണ്. വേഗം എഴുന്നേറ്റ് തീക്ഷ്ണതയോടെ ചെയ്യുക. ഇനിയും അനുഗ്രഹത്തിന്റെയും യോഗ്യതയുടെയും കാലം കിട്ടുമോ എന്നറിഞ്ഞുകൂടാ. എന്തിന് നീ ലോകത്തെ ഉപേക്ഷിച്ച് മഠത്തില്‍ വന്നു? പുണ്യം തേടാനോ സുഖം അന്വേഷിച്ചോ? ഇങ്ങനെ ചോദിച്ചുകൊണ്ട് ചാടിയെഴുന്നേറ്റ് ക്രൂശിതരൂപം ചുംബിച്ച്… Read More

ജോണ്‍കുട്ടന്റെ ഇടതുകൈയന്‍ ദൈവം

കുഞ്ഞുജോണ്‍ അവധിദിവസങ്ങളില്‍ മുത്തശ്ശിക്കൊപ്പമാണ് സമയം ചെലവഴിച്ചിരുന്നത്. അങ്ങനെയൊരു അവധിദിവസമായ ശനിയാഴ്ച രാവിലെതന്നെ മുത്തശ്ശി അവനെയുംകൂട്ടി പാര്‍ക്കില്‍ പോയി. രാത്രിമുഴുവന്‍ മഞ്ഞ് പെയ്തിരുന്നതിനാല്‍ അവിടം കാണാന്‍ അതിമനോഹരമായിരുന്നു. മുത്തശ്ശി അവനോട് ചോദിച്ചു, ”ജോണ്‍കുട്ടാ, ഒരു ചിത്രകാരന്‍ വരച്ച ചിത്രം പോലെയില്ലേ ഈ ദൃശ്യം? ഇത് നിനക്കുവേണ്ടി ദൈവം വരച്ചതാണെന്നറിയാമോ?” ”അതെ, മുത്തശ്ശീ. ദൈവം ഇത് ഇടതുകൈകൊണ്ടാണ് വരച്ചതെന്നും… Read More

എങ്ങനെ രക്ഷപ്പെടും?

  ലോകത്തില്‍ വിവിധതരം കെണികളുണ്ടെന്ന് മനസിലാക്കിയ വിശുദ്ധ അന്തോനീസ് വിലപിച്ചു, ”ദൈവമേ, ഞാനെങ്ങനെ രക്ഷപ്പെടും?” അപ്പോള്‍ ദൈവാത്മാവ് മറുപടി നല്കി, ”എളിമയിലൂടെ!” ”വിനയത്തിനും ദൈവഭക്തിക്കുമുള്ള പ്രതിഫലം സമ്പത്തും ജീവനും ബഹുമതിയുമാണ്” (സുഭാഷിതങ്ങള്‍ 22/4)