Tit bits – Page 13 – Shalom Times Shalom Times |
Welcome to Shalom Times

ബട്ടണിടുക

”സംസാരത്തില്‍ തെറ്റുകള്‍ ഒഴിവാക്കാന്‍ നാം നമ്മുടെ അധരങ്ങള്‍ ചേര്‍ത്ത് ബട്ടണുകളിടണം. അങ്ങനെയെങ്കില്‍ നാം എന്താണ് പറയാന്‍ പോകുന്നതെന്ന് ആ ബട്ടണുകള്‍ അഴിക്കുന്ന നേരത്ത് നാം ചിന്തിക്കും” വിശുദ്ധ ഫ്രാന്‍സിസ് സാലസ്  

ഒന്നും വ്യക്തമല്ലാത്തപ്പോള്‍ എങ്ങനെ പ്രാര്‍ത്ഥിക്കണം?

ഒന്നും വ്യക്തമല്ലാത്ത, ഒന്നും മുന്‍കൂട്ടി കാണാനാകാത്ത വേളകള്‍, വിശ്വാസത്തിന്റെ പ്രകരണങ്ങള്‍ പലവട്ടം ചൊല്ലുന്നതിനുള്ള സമയമാണ്. എന്റെ ദാസി ഇവോണ്‍ എയ്മിയുടെ ”ഓ ഈശോ, സ്‌നേഹത്തിന്റെ രാജാവേ, സ്‌നേഹപൂര്‍ണമായ അങ്ങേ കരുണയില്‍ ഞാന്‍ ശരണം വയ്ക്കുന്നു” എന്ന ചെറിയ പ്രാര്‍ത്ഥന സമാനസാഹചര്യങ്ങളില്‍ ചൊല്ലുന്നത് നല്ലതാണ്. ആവശ്യത്തിനനുസരിച്ച് ആ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരിക്കുക. നീ പരിശുദ്ധാത്മാവില്‍ സന്തോഷവും സമാധാനവും അനുഭവിക്കും.… Read More

പാപിനിയെ വിശുദ്ധയാക്കിയ ചോദ്യം

ആശ്രമശ്രേഷ്ഠനായിരുന്ന പാഫ്‌നൂഷ്യസിന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവം ഇങ്ങനെയാണ്. തായിസ എന്ന ഒരു സ്ത്രീ അദ്ദേഹത്തെ ശാരീരിക അശുദ്ധിയിലേക്കുള്ള പ്രലോഭനവുമായി സമീപിച്ചു. ”ദൈവമല്ലാതെ മറ്റാരും നമ്മുടെ പാപപ്രവൃത്തി കാണാന്‍ പോകുന്നില്ല” എന്നായിരുന്നു അവളുടെ ന്യായം. ഇതിന് മറുപടിയായി വിശുദ്ധനായ ആ താപസന്‍ പറഞ്ഞു, ”ദൈവം നിന്നെ കാണുന്നുവെന്ന് നീ വിശ്വസിക്കുന്നു. എന്നിട്ടും നീ പാപം ചെയ്യാന്‍ വിചാരിക്കുന്നോ?”… Read More

ശുദ്ധീകരണസ്ഥലം ഒഴിവാക്കുന്ന ജോലികള്‍

ഒരു ദിവസം ഒരു സന്യാസി പ്രാര്‍ത്ഥിച്ചുകൊണ്ട് ജോലി ചെയ്യുന്നത് വിശുദ്ധ ബര്‍ണാര്‍ഡ് കണ്ടു. അദ്ദേഹം പറഞ്ഞു, ”എന്റെ സഹോദരാ, ഈ രീതിയില്‍ത്തന്നെ ജീവിതം തുടരുക; മരണശേഷം നിങ്ങള്‍ക്ക് ശുദ്ധീകരണസ്ഥലം ഉണ്ടായിരിക്കുകയില്ല.” നമ്മുടെ കൈകള്‍ ബാഹ്യമായ തൊഴിലുകളില്‍ വ്യാപൃതമായിരിക്കുമ്പോള്‍ത്തന്നെ ഹൃദയം ദൈവത്തില്‍ ഉറപ്പിക്കാനാകും. ജോലി ചെയ്യുമ്പോള്‍ നാം വയ്ക്കുന്ന നല്ല നിയോഗങ്ങള്‍ ദൈവദൃഷ്ടിയില്‍ ജോലികളെ ശുദ്ധീകരിക്കുകയും അതിനെ… Read More

ഈ നിലയില്‍ നില്‍ക്കരുത്!

ആത്മീയജീവിതത്തില്‍ പുരോഗമിക്കാന്‍ നാം സദാ പരിശ്രമിക്കണം. അഭിവൃദ്ധിയില്ലെങ്കില്‍ നമ്മുടെ നില ആശങ്കാജനകമാണ്. പിശാച് നമ്മെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണെന്നതിന് സംശയമില്ല. പുരോഗമിച്ച ഒരാത്മാവ് കൂടുതല്‍ വളരാതിരിക്കുക സാധ്യമല്ല. സ്‌നേഹം ഒരിക്കലും അലസമായിരിക്കയില്ല; തന്നിമിത്തം അഭിവൃദ്ധിയുടെ അഭാവം ശുഭലക്ഷണമേയല്ല. ദൈവത്തിന്റെ പ്രിയങ്കരിയാകാന്‍ ആഗ്രഹിക്കുകയും അവിടുത്തോടുള്ള ബന്ധത്തില്‍ ഉയര്‍ന്ന പദവിയിലേക്ക് എത്തുകയും ചെയ്ത ആത്മാവ് അലസമായ ഉറക്കത്തിലേക്ക് വഴുതിവീഴാന്‍… Read More

പള്ളിയില്‍ വന്നതിന്റെ കാരണം

അന്ന് മാര്‍ട്ടിന്‍ പള്ളിയില്‍ വൈകിയാണെത്തിയത്. പക്ഷേ പൊതുവേ അവന്‍ സമയം തെറ്റിക്കുന്ന പതിവില്ലാത്തതിനാല്‍ സണ്‍ഡേ സ്‌കൂള്‍ ടീച്ചര്‍ അവനോട് ചോദിച്ചു, ”എന്തുപറ്റി മാര്‍ട്ടിന്‍, എന്തെങ്കിലും പ്രശ്‌നമുണ്ടായോ ഇന്ന് വൈകാന്‍?” ”ഏയ്, ഇല്ല ടീച്ചര്‍. പപ്പയും ഞാനുംകൂടി മീന്‍ പിടിക്കാന്‍ പോയതായിരുന്നു. പക്ഷേ പപ്പ എന്നെ ഇങ്ങോട്ടയച്ചു, നിര്‍ബന്ധമായും ഞായറാഴ്ച പള്ളിയില്‍പ്പോകണമെന്ന് പറഞ്ഞു.” ടീച്ചറിന് വളരെ സന്തോഷവും… Read More

വലതുവശത്തെ ശബ്ദം

ജപ്പാനിലെ അക്കിത്താ നഗരത്തിനടുത്തുള്ള ‘ദിവ്യകാരുണ്യത്തിന്റെ ദാസികള്‍’ എന്ന സന്യാസിനീസമൂഹത്തിലെ അംഗമായിരുന്നു സിസ്റ്റര്‍ ആഗ്നസ്. 1973 ജൂണ്‍ 24-ന് സിസ്റ്റര്‍ ആഗ്നസിന് ഒരു അനുഭവം ഉണ്ടായി. സിസ്റ്റര്‍ ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ അള്‍ത്താരയ്ക്ക് ചുറ്റും ഒരു നേരിയ വെളിച്ചം പരക്കുന്നതായി തോന്നി. മൂടല്‍മഞ്ഞുപോലെ അത് അവിടമാകെ നിറഞ്ഞു. അതിന്റെ ഉള്ളില്‍ മാലാഖമാരുടെ ഒരു വ്യൂഹം.… Read More

കാതറിന്റെ മധുരപ്രതികാരം

ഒരു സ്ത്രീ വിശുദ്ധ കാതറിന് വളരെയധികം മാനഹാനി വരുത്തി. അവള്‍ക്ക് കാതറിനോട് അത്രയധികം കോപം തോന്നിയിരിക്കണം. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ ആ സ്ത്രീ കഠിനമായ രോഗാവസ്ഥയിലായി. അവളോട് പ്രതികാരം ചെയ്യാന്‍ കാതറിന് അനുയോജ്യമായ സമയം. കാതറിന്‍ എന്തുചെയ്‌തെന്നോ? ദീര്‍ഘനാള്‍ രോഗിണിയായി കഴിഞ്ഞ അവളെ ഒരു പരിചാരികയെപ്പോലെ ശുശ്രൂഷിച്ചു. അതായിരുന്നു വിശുദ്ധ കാതറിന്റെ മധുരപ്രതികാരം.

ഡോണ്‍ ബോസ്‌കോയ്ക്ക് കിട്ടാതിരുന്ന ഉത്തരം

വിശുദ്ധ ഡൊമിനിക് സാവിയോ മരിച്ച് ഏതാനും നാളുകള്‍ക്കുശേഷം ഡോണ്‍ ബോസ്‌കോക്ക് പ്രത്യക്ഷപ്പെട്ടു. ഡോണ്‍ ബോസ്‌കോ അപ്പോള്‍ ഡൊമിനിക് സാവിയോ ജീവിച്ചിരുന്ന ഓറട്ടറിയുടെ ചുമതല നിര്‍വഹിക്കുകയായിരുന്നു. അവര്‍ ഇരുവരും ഏറെക്കാര്യങ്ങള്‍ സംസാരിച്ചു. ഒടുവില്‍ ഡോണ്‍ ബോസ്‌കോ ചോദിച്ചു, ”ജീവിതകാലത്ത് നീ അനേകപുണ്യങ്ങള്‍ അഭ്യസിച്ചിരുന്നല്ലോ. മരണവേളയില്‍ ഏതാണ് ഏറ്റവും കൂടുതല്‍ സഹായകരമായത്?” സാവിയോ തിരിച്ച് ഒരു ചോദ്യമാണ് ചോദിച്ചത്,… Read More

തോമസിന്റെ സൂചിപ്പതക്കം

ഈശോ സുവിശേഷയാത്രയ്ക്കിടെ നസ്രസിലെ വീട്ടില്‍ തങ്ങിയ സമയം. ശിഷ്യരില്‍ ചിലരും ഒപ്പമുണ്ട്. ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടന്ന പണിപ്പുര സജീവമായി. അറക്കവാളും ചിന്തേരും ഉപയോഗിച്ച് ഈശോ ധൃതിയില്‍ പണിയുകയാണ്. ആ കൊച്ചുവീട്ടിലെ ഉപകരണങ്ങള്‍ കേടുപോക്കുവാന്‍ അവിടെ കൊണ്ടുവന്ന് വച്ചിട്ടുണ്ട്. എന്നാല്‍ തോമസ് ഒരു സ്വര്‍ണപണിക്കാരന്റെ സകല പണിയായുധങ്ങളുമായി എന്തോ പണിയുന്നു. അവിടെയെത്തിയ സൈമണ്‍ അവനോട് അതേക്കുറിച്ച് ചോദിക്കുമ്പോള്‍… Read More