Tit bits – Page 14 – Shalom Times Shalom Times |
Welcome to Shalom Times

അമ്മയെ ഞെട്ടിച്ച കുരുട്ടുബുദ്ധി

രണ്ടാം ക്ലാസുകാരനായ കെവിനും ഒന്നാം ക്ലാസുകാരന്‍ റയനും വേണ്ടി അപ്പം തയാറാക്കുകയാണ് അമ്മ. ആദ്യത്തെ അപ്പം ആര്‍ക്ക് കിട്ടുമെന്ന കാര്യത്തില്‍ അവര്‍ തമ്മില്‍ വഴക്ക് തുടങ്ങി. ഇതുതന്നെ നല്ല തക്കം. അവര്‍ക്ക് ഒരു നല്ല പാഠം പറഞ്ഞുകൊടുക്കാമെന്ന് അമ്മ കരുതി. അപ്പം മറിച്ചിടുന്നതിനിടയില്‍ അമ്മ പറഞ്ഞു, ”ഇപ്പോള്‍ ഇവിടെ ഈശോയാണ് ഇരിക്കുന്നതെങ്കില്‍ ഈശോ പറയും, എന്റെ… Read More

ദൈവത്തിന്റെ നെയില്‍ കട്ടര്‍

ഞങ്ങള്‍ അതിയായ സന്തോഷത്തോടെ ജീവിച്ചിരുന്ന നൊവിഷ്യേറ്റ് കാലം. നോവിസുകള്‍ക്ക് ആവശ്യമുള്ളതെല്ലാം പൊതുവായ സ്ഥലത്താണ് വയ്ക്കുക. നെയില്‍ കട്ടറും അങ്ങനെതന്നെയാണ് വച്ചിരുന്നത്. പലപ്പോഴും നഖം വെട്ടണമെന്ന് തോന്നുമ്പോള്‍ മുറിയില്‍നിന്ന് അത് വച്ചിരിക്കുന്നിടത്തേക്ക് പോയി എടുക്കണം. അങ്ങോട്ട് പോവുമ്പോഴാകട്ടെ എടുക്കാന്‍ മറന്നുംപോകും. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനായി, അമ്മയോട് ഒരെണ്ണം വാങ്ങിത്തരാന്‍ പറയാമെന്ന് കരുതി. പക്ഷേ അമ്മയ്ക്ക് ഫോണ്‍ ചെയ്ത്… Read More

സത്യസന്ധത തെളിയിച്ച ‘സുവിശേഷഭാഗം’

സത്യസന്ധതയെക്കുറിച്ച് തന്റെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കണമോ എന്ന് വേദപാഠ അധ്യാപകന് സംശയം. അവര്‍ക്കതെല്ലാം അറിയാമല്ലോ എന്നദ്ദേഹം ചിന്തിച്ചു. എന്തായാലും കുട്ടികളോട് അദ്ദേഹം നിര്‍ദേശിച്ചു, ”അടുത്തയാഴ്ച സത്യസന്ധത എന്ന വിഷയത്തെക്കുറിച്ചായിരിക്കും നാം പഠിക്കുക. നിങ്ങളെല്ലാവരും വി. മര്‍ക്കോസിന്റെ സുവിശേഷം 17-ാം അധ്യായം വായിച്ചിട്ട് വരണം.” പിറ്റേ ആഴ്ച ദിവ്യബലി കഴിഞ്ഞ് ക്ലാസിലെത്തിയ വിദ്യാര്‍ത്ഥികളോട് അധ്യാപകന്‍ പറഞ്ഞു, ”മര്‍ക്കോസ്… Read More

മത്തങ്ങയും വിശുദ്ധിയും

ഡോക്ടര്‍ രോഗിയോട് മത്തങ്ങ തിന്നരുതെന്നും തിന്നാല്‍ മരിക്കുമെന്നും പറയുന്നുവെന്ന് കരുതുക. രോഗി അത് തിന്നാതിരിക്കും. പക്ഷേ ദുഃഖത്തോടെ തന്റെ പഥ്യത്തെക്കുറിച്ച് പറയുന്നു. സാധിക്കുമെങ്കില്‍ തിന്നാന്‍ കൊതിയും. അതിനാല്‍ മത്തങ്ങ കാണുകയോ മണക്കുകയോ എങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു. അത് തിന്നാന്‍ സാധിക്കുന്നവരോടാകട്ടെ, അസൂയ. അതുപോലെയാണ് പലരും. നിവൃത്തിയില്ലാതെ, പാപം ഉപേക്ഷിക്കുന്നെങ്കിലും ശിക്ഷയുണ്ടാകില്ലെങ്കില്‍ പാപം ചെയ്യാന്‍ ആഗ്രഹിക്കുന്നു. പാപം… Read More

ഒരിക്കലും വീണുപോകാതിരിക്കാന്‍

നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പിക്കുന്നതില്‍ കൂടുതല്‍ ഉത്സാഹമുള്ളവരായിരിക്കുവിന്‍. ഇങ്ങനെ ചെയ്താല്‍ ഒരിക്കലും നിങ്ങള്‍ വീണുപോവുകയില്ല. നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ അനശ്വരരാജ്യത്തിലേക്ക് അനായാസം നിങ്ങള്‍ക്ക് പ്രവേശനം ലഭിക്കുകയും ചെയ്യും 2 പത്രോസ് 1 / 10, 11

ഇവ തമ്മില്‍ ബന്ധമുണ്ട് !

ഒരു ജോഡി ഷൂ വാങ്ങാന്‍പോലും നിവൃത്തിയില്ലാത്ത വീട്ടില്‍ വളര്‍ന്ന ജോസഫ് എന്ന ബാലന്‍. സ്‌കൂള്‍ യൂണിഫോമിന്റെ ഭാഗമായിരുന്നതിനാല്‍ ഷൂ ധരിക്കാതെ സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുവാദം ഇല്ലായിരുന്നു. അതുകൊണ്ട് ആകെയുള്ള ഒരു ജോഡി ഷൂ സഞ്ചിയിലാക്കി കയ്യില്‍ പിടിച്ച് നഗ്നപാദനായി മഞ്ഞ് പെയ്യുന്ന നിരത്തിലൂടെ സ്‌കൂളിലെത്തും. തണുപ്പുമൂലം കാലുകള്‍ പൊട്ടി രക്തം പൊടിയും. സ്‌കൂള്‍ വരാന്തയിലെത്തുമ്പോള്‍ ഷൂ… Read More

ഈശോയുടെ ക്ലാസ്

”ആത്മാക്കളെ പഠിപ്പിക്കാന്‍ ഈശോയ്ക്ക് പുസ്തകങ്ങളും മല്പാന്‍മാരും ഒന്നും ആവശ്യമില്ല. അവിടുന്ന് പഠിപ്പിക്കുന്നത് വാക്കുകളുടെ ശബ്ദമൊന്നും കൂടാതെയാണ്. മിക്കപ്പോഴും പ്രാര്‍ത്ഥനാസമയത്തല്ല അവിടുന്ന് ഈ വിധം അനുഗ്രഹം നല്കുന്നത്. പ്രത്യുത, സാധാരണമായ ദിനകൃത്യങ്ങള്‍ക്കിടയിലാണ്.” വിശുദ്ധ കൊച്ചുത്രേസ്യ

ദൈവത്തിലേക്കുള്ള വഴി

പാപിയുടെ അവസ്ഥ ഗാഢമായ ഉറക്കത്തില്‍ മുഴുകിയ ഒരാളുടേതുപോലെയാണ്. ഉറക്കത്തില്‍ ലയിച്ച ഒരാള്‍ക്ക് തനിയെ ഉണരാന്‍ കഴിയണമെന്നില്ല. അപ്രകാരംതന്നെ, പാപനിദ്രയില്‍ മുഴുകിയ ഒരാള്‍ക്കും സ്വയം അതില്‍നിന്ന് മോചിതനാകാന്‍ കഴിയുകയില്ല. എഫേസോസ് 5/14- ”ഉറങ്ങുന്നവനേ, ഉണരൂ; മരിച്ചവരില്‍നിന്ന് എഴുന്നേല്‍ക്കൂ. ക്രിസ്തു നിനക്ക് വെളിച്ചം തരും.” പാപത്തില്‍നിന്ന് ഉണരാന്‍ ദൈവകൃപ അത്യാവശ്യമാണ്. ഈ അനന്തമായ കൃപ എല്ലാവര്‍ക്കും പ്രയോജനകരമാണെന്നുമാത്രമല്ല, ഓരോ… Read More

വിലപിടിപ്പുള്ളത് ഇങ്ങനെ കൊടുക്കാം

വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി ഒരിക്കല്‍ വളരെ ഭക്തയായ ഒരു സ്ത്രീയുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞു. അപമാനിക്കപ്പെടുകയോ ദ്രോഹിക്കപ്പെടുകയോ ചെയ്യുമ്പോഴൊക്കെ ദിവ്യകാരുണ്യത്തിന്റെ സവിധത്തിലേക്ക് ഓടിച്ചെല്ലുന്ന ശീലമുണ്ടായിരുന്നു അവള്‍ക്ക്. സക്രാരിക്കുമുമ്പില്‍ മുട്ടുകുത്തി അവള്‍ പറയും, ”ഓ എന്റെ ദൈവമേ, ഞാന്‍ വളരെ ദരിദ്രയായതുകാരണം അമൂല്യമോ വിലപിടിപ്പുള്ളതോ ആയ എന്തെങ്കിലും അങ്ങേക്ക് സമര്‍പ്പിക്കാന്‍ എനിക്ക് സാധിക്കില്ല. അതിനാല്‍ എനിക്കിപ്പോള്‍ കിട്ടിയ ഈ… Read More

ബട്ടണിടുക

”സംസാരത്തില്‍ തെറ്റുകള്‍ ഒഴിവാക്കാന്‍ നാം നമ്മുടെ അധരങ്ങള്‍ ചേര്‍ത്ത് ബട്ടണുകളിടണം. അങ്ങനെയെങ്കില്‍ നാം എന്താണ് പറയാന്‍ പോകുന്നതെന്ന് ആ ബട്ടണുകള്‍ അഴിക്കുന്ന നേരത്ത് നാം ചിന്തിക്കും” വിശുദ്ധ ഫ്രാന്‍സിസ് സാലസ്