Tit bits – Page 16 – Shalom Times Shalom Times |
Welcome to Shalom Times

വീട്ടിലെത്തി ധ്യാനിപ്പിച്ച ഗുരു

എന്റെ മകള്‍ ബി.എസ്‌സി. നഴ്‌സിംഗിന് ബാംഗ്ലൂരില്‍ പഠിക്കുന്നു. പഠനത്തില്‍ ശരാശരി നിലവാരക്കാരിയായിരുന്ന അവള്‍ക്ക് ഒന്നാം വര്‍ഷ യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്ക് മുമ്പായി കോവിഡ് വരികയും തലവേദനയും ക്ഷീണവും പഠനത്തെ ബാധിക്കുകയും ചെയ്തു. അതറിഞ്ഞപ്പോള്‍ പരീക്ഷയ്ക്ക് മുമ്പായി ഞാന്‍ ബൈബിള്‍ മുടങ്ങാതെ വായിക്കാമെന്നും വിജയിച്ചാല്‍ ശാലോമില്‍ സാക്ഷ്യപ്പെടുത്താമെന്നും നേര്‍ന്നു. ബൈബിള്‍ വായന രണ്ട് മാസമായപ്പോള്‍ത്തന്നെ റിസല്‍റ്റ് വരികയും മകള്‍… Read More

ഒരു കൗതുകത്തിന് നോക്കിയതേയുള്ളൂ…!

ഒരിക്കല്‍ ഞാന്‍ ദിവ്യബലിയില്‍ സംബന്ധിക്കുകയായിരുന്നു. അള്‍ത്താരക്ക് മുന്‍പിലായി മുട്ടുകുത്തിയിരുന്ന മറ്റൊരു കന്യാസ്ത്രീയെ വെറും കൗതുകത്തിനുവേണ്ടി നോക്കി. പെട്ടെന്ന്, അവളുടെ അടുത്തുനിന്നിരുന്ന മാലാഖ എന്നെ ശക്തമായി ശാസിച്ചു, ”എന്തിനാണ് ദിവ്യബലിക്കിടയില്‍ മറ്റൊരാളെ നോക്കിയത്? ഹൃദയത്തെ നിയന്ത്രിച്ചുനിര്‍ത്താന്‍ എന്തുകൊണ്ട് ശ്രമിക്കുന്നില്ല? ചെറുതല്ലാത്ത പാപമാണ് നീ ചെയ്തിരിക്കുന്നത്!” അത് കേട്ട് ഞാന്‍ തളര്‍ന്നുവീഴുമെന്നു പോലും തോന്നി. അത്ര ഗൗരവത്തിലായിരുന്നു ശാസന.… Read More

പഠനം ദിവ്യകാരുണ്യസന്നിധിയിലായാലോ?

എപ്പോഴെങ്കിലും സ്മാര്‍ട്ട്‌ഫോണോ ലാപ്‌ടോപ്പോ എടുത്ത് സ്‌ക്രോള്‍ ചെയ്യാന്‍ തോന്നാറില്ലേ? അപ്പോള്‍ perpetual adoration എന്ന് സേര്‍ച്ച് ചെയ്യുക. ഏതെങ്കിലും live adoration skeIvSv ചെയ്യുക. എന്നിട്ട് 60 സെക്കന്റ് സമയം പൂര്‍ണശ്രദ്ധയോടെയും ഭക്തിയോടെയും ദിവ്യകാരുണ്യ ആരാധന നടത്തുക. അപ്പോള്‍ ഒരു മിനിറ്റ് ആരാധനയായില്ലേ? ഇങ്ങനെ അറുപത് ദിവസം ചെയ്യാന്‍ കഴിഞ്ഞാല്‍ പൂര്‍ണമായ ഗുണമേന്മയുള്ള ഒരു മണിക്കൂര്‍… Read More

തോല്‍ക്കാതെ ജയിച്ചുയരാന്‍…

ഏത് യുദ്ധത്തിലായാലും വിജയിച്ച് മുന്നേറാന്‍ കഴിയുന്നില്ലെങ്കില്‍ പ്രത്യാശയറ്റ്, നിരാശയോടെ പോര്‍ക്കളത്തില്‍നിന്ന് തോറ്റോടുകയോ ശത്രുക്കളാല്‍ കീഴടക്കപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യുമെന്നത് ഉറപ്പാണ്. ആതമീയമായ അദൃശ്യപോരാട്ടത്തിലും ഇപ്രകാരംതന്നെയാണ് സംഭവിക്കുന്നത്. അതുകൊണ്ട് നമ്മില്‍ത്തന്നെയുള്ള ആശ്രയചിന്തയില്‍നിന്നും പൂര്‍ണമായി വിടുതല്‍ നേടുന്നതിനൊപ്പം, നാം നമ്മുടെ ഹൃദയത്തില്‍ പരിപൂര്‍ണമായ ദൈവാശ്രയവും അവിടുന്നിലുള്ള ഉറച്ച വിശ്വാസവും നട്ടുവളര്‍ത്തണം. വേറൊരു തരത്തില്‍ പറഞ്ഞാല്‍ നമുക്ക് ശരണപ്പെടാന്‍ ദൈവമല്ലാതെ മറ്റാരും… Read More

തര്‍ക്കം ജയിപ്പിച്ച മന്ത്രം

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍കീഴില്‍ ക്രൈസ്തവവിശ്വാസം അതിവേഗം വ്യാപിക്കാന്‍ തുടങ്ങിയ കാലം. വിജാതീയരായ അനേകര്‍ സത്യവിശ്വാസത്തിലേക്ക് നടന്നടുക്കുന്നത് കണ്ട് കോണ്‍സ്റ്റാന്റിനോപ്പിളില്‍ത്തന്നെയുള്ള വിജാതീയ തത്വചിന്തകര്‍ക്ക് ദുഃഖവും കോപവും അനുഭവപ്പെട്ടു. അവര്‍ ചക്രവര്‍ത്തിയെ സമീപിച്ച് ക്രൈസ്തവരുടെ മെത്രാനുമായി പൊതുവേദിയില്‍ സംവാദത്തിന് അവസരം ചോദിച്ചു. ചക്രവര്‍ത്തി അതനുവദിക്കുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിലെ സഭയെ അന്ന് നയിച്ചിരുന്നത് പുണ്യപുരുഷനായ വിശുദ്ധ അലക്‌സാണ്ടര്‍ മെത്രാനായിരുന്നെങ്കിലും അദ്ദേഹം… Read More

ഉറങ്ങിപ്പോയി!

2021 സെപ്റ്റംബര്‍ ഒന്നാം തിയതി എനിക്ക് കോവിഡ് 19 ബാധിച്ചു. മണവും രുചിയും നഷ്ടപ്പെട്ടു. അതോടൊപ്പം കടുത്ത ശരീരവേദനയും തലവേദനയും ചുമയും. 14 ദിവസങ്ങള്‍ക്കുശേഷം നെഗറ്റീവായി. പക്ഷേ അതുകഴിഞ്ഞ് നാലു ദിവസമായിട്ടും പകലും രാത്രിയും ഉറങ്ങാന്‍ സാധിച്ചില്ല. മുമ്പ് കോവിഡ് വന്ന സുഹൃത്തുക്കളെയും പരിചയമുള്ള ഡോക്‌ടേഴ്‌സിനെയും വിളിച്ചുചോദിച്ചു. ഇത് പോസ്റ്റ് കൊവിഡ് സിന്‍ഡ്രം ആണെന്നും ചിലര്‍ക്ക്… Read More

വീഴ്ചയ്ക്കുശേഷം എന്ത് സംഭവിക്കുന്നു?

ഒരു മനുഷ്യന്‍ തന്നില്‍ത്തന്നെ ആശ്രയിക്കാതിരിക്കുകയും ദൈവത്തില്‍ ശരണപ്പെടുകയും ചെയ്താല്‍ വീഴുമ്പോള്‍ അയാള്‍ ആകെ അമ്പരപ്പിലാവില്ല, കഠിനമായ വേദനയിലാവുകയുമില്ല. കാരണം തന്റെ ശക്തിക്കുറവാണ് അതിന് കാരണം എന്ന് അയാള്‍ മനസിലാക്കുന്നു. ദൈവത്തിലുള്ള ശരണക്കുറവിന്റെ ഉദാഹരണമാണ് അതെന്നും തിരിച്ചറിയുന്നു. അതുകൊണ്ട് ആ വീഴ്ച അയാള്‍ക്ക് തന്നില്‍ത്തന്നെയുള്ള അവിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. തന്റെ ദൈവശരണം ആഴമുള്ളതും ശക്തവുമാക്കാന്‍ കൂടുതല്‍ പ്രയത്‌നിക്കുന്നതിന്… Read More

യൗസേപ്പിതാവ് തന്ന മധുരം!

വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ സംഭവം. എന്റെ ഇളയ സഹോദരന് ഒരു പനി വന്നു. പല ആശുപത്രികളിലും മാറിമാറി ചികിത്സിച്ചിട്ടും പനി കുറയുന്നില്ല. പനിക്ക് കാരണവും വ്യക്തമായി കണ്ടുപിടിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. പല മരുന്നുകളും മാറി മാറി പരീക്ഷിച്ചു. ഞങ്ങളെല്ലാവരും വളരെ ദുഃഖത്തിലായി. ഈ സഹോദരന്‍ മുതിര്‍ന്ന ഞങ്ങള്‍ നാലു സഹോദരങ്ങളെക്കാള്‍ വളരെ ഇളയതായതുകൊണ്ട് ഞങ്ങളുടെയെല്ലാം കണ്ണിലുണ്ണിയായിരുന്നു. ഒരു… Read More

ആ യുവാവിന്റെ ആഗ്രഹം

ഒരു യുവാവ് എന്നോട് പങ്കുവച്ച കാര്യമാണിത്. ധ്യാനം കൂടി ഈശോയുടെ സ്‌നേഹം അനുഭവിച്ചപ്പോള്‍മുതല്‍ അവന് ഒരാഗ്രഹം, ഈശോയ്ക്കുവേണ്ടി ജോലി ചെയ്യണം. എന്നാല്‍ കുടുംബം പുലര്‍ത്താന്‍ ആകെയുള്ള മാര്‍ഗം സ്വന്തമായി ഉണ്ടായിരുന്ന ഓട്ടോറിക്ഷയാണ്. അത് ഈശോയുടെ സമ്മാനമായി അവന്‍ മനസിലാക്കി. അതില്‍ ഈശോയുടെ ചിത്രവും തിരുവചനവും ഒട്ടിച്ചുവച്ചു. ആരെങ്കിലും ഓട്ടോ വിളിച്ച് യാത്ര തുടങ്ങിയാല്‍ അവര്‍ക്കായി നിശ്ശബ്ദമായി… Read More

ഉറങ്ങാന്‍ ഒരു രഹസ്യം

എന്റെ ജീവിതത്തില്‍ ഒരു വലിയ കൊടുങ്കാറ്റടിച്ച സമയം. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഉറങ്ങുന്നവരെ ഞാന്‍ കൊതിയോടെ നോക്കി നിന്നു, എനിക്കും ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍…. ഈശോയുടെ ജീവിതത്തിലെ പീഡാനുഭവമാകുന്ന കൊടുങ്കാറ്റിനെ ഈശോ നേരിട്ടതെങ്ങനെയെന്ന് ധ്യാനിച്ചത് ഈ അവസരത്തിലാണ്. രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിട്ടാണ് അവിടുന്ന് തന്റെ പീഡാനുഭവമാകുന്ന കൊടുംകാറ്റിനെ നേരിട്ടത്. എന്നാല്‍ ഗദ്‌സമേനില്‍ പ്രാര്‍ത്ഥിച്ച് ഇടവേളകളില്‍… Read More