Tit bits – Page 18 – Shalom Times Shalom Times |
Welcome to Shalom Times

യൗസേപ്പിതാവ് തന്ന മധുരം!

വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ സംഭവം. എന്റെ ഇളയ സഹോദരന് ഒരു പനി വന്നു. പല ആശുപത്രികളിലും മാറിമാറി ചികിത്സിച്ചിട്ടും പനി കുറയുന്നില്ല. പനിക്ക് കാരണവും വ്യക്തമായി കണ്ടുപിടിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. പല മരുന്നുകളും മാറി മാറി പരീക്ഷിച്ചു. ഞങ്ങളെല്ലാവരും വളരെ ദുഃഖത്തിലായി. ഈ സഹോദരന്‍ മുതിര്‍ന്ന ഞങ്ങള്‍ നാലു സഹോദരങ്ങളെക്കാള്‍ വളരെ ഇളയതായതുകൊണ്ട് ഞങ്ങളുടെയെല്ലാം കണ്ണിലുണ്ണിയായിരുന്നു. ഒരു… Read More

ആ യുവാവിന്റെ ആഗ്രഹം

ഒരു യുവാവ് എന്നോട് പങ്കുവച്ച കാര്യമാണിത്. ധ്യാനം കൂടി ഈശോയുടെ സ്‌നേഹം അനുഭവിച്ചപ്പോള്‍മുതല്‍ അവന് ഒരാഗ്രഹം, ഈശോയ്ക്കുവേണ്ടി ജോലി ചെയ്യണം. എന്നാല്‍ കുടുംബം പുലര്‍ത്താന്‍ ആകെയുള്ള മാര്‍ഗം സ്വന്തമായി ഉണ്ടായിരുന്ന ഓട്ടോറിക്ഷയാണ്. അത് ഈശോയുടെ സമ്മാനമായി അവന്‍ മനസിലാക്കി. അതില്‍ ഈശോയുടെ ചിത്രവും തിരുവചനവും ഒട്ടിച്ചുവച്ചു. ആരെങ്കിലും ഓട്ടോ വിളിച്ച് യാത്ര തുടങ്ങിയാല്‍ അവര്‍ക്കായി നിശ്ശബ്ദമായി… Read More

ഉറങ്ങാന്‍ ഒരു രഹസ്യം

എന്റെ ജീവിതത്തില്‍ ഒരു വലിയ കൊടുങ്കാറ്റടിച്ച സമയം. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഉറങ്ങുന്നവരെ ഞാന്‍ കൊതിയോടെ നോക്കി നിന്നു, എനിക്കും ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍…. ഈശോയുടെ ജീവിതത്തിലെ പീഡാനുഭവമാകുന്ന കൊടുങ്കാറ്റിനെ ഈശോ നേരിട്ടതെങ്ങനെയെന്ന് ധ്യാനിച്ചത് ഈ അവസരത്തിലാണ്. രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിട്ടാണ് അവിടുന്ന് തന്റെ പീഡാനുഭവമാകുന്ന കൊടുംകാറ്റിനെ നേരിട്ടത്. എന്നാല്‍ ഗദ്‌സമേനില്‍ പ്രാര്‍ത്ഥിച്ച് ഇടവേളകളില്‍… Read More

വായന പൂര്‍ത്തിയാക്കണമെന്നില്ല!

വിശുദ്ധ ഗ്രന്ഥം വായിക്കുമ്പോള്‍ ഓരോ താളായി അത് വായിക്കാതെ ഓരോ വാക്കിനെക്കുറിച്ചും ധ്യാനിക്കുക. ചില വാക്കുകള്‍ വളരെ ആഴത്തില്‍ പോകാന്‍ നിങ്ങളെ പ്രേരിപ്പിക്കുമ്പോള്‍ അഥവാ അനുതാപത്തിലേക്ക് നയിക്കുമ്പോള്‍ അതുമല്ലെങ്കില്‍ നിങ്ങളുടെ ഹൃദയത്തെ ആത്മീയസന്തോഷവും സ്‌നേഹവുംകൊണ്ട് നിറയ്ക്കുമ്പോള്‍ അവയില്‍ അല്പസമയം നില്‍ക്കുക. അതിനര്‍ത്ഥം ദൈവം നിങ്ങളുടെ അടുത്തേക്ക് വരുന്നു എന്നാണ്. അവിടുത്തെ സ്വീകരിക്കുക. അവിടുന്നില്‍ നിങ്ങളെ പങ്കാളിയാക്കുവാന്‍… Read More

കണ്ണാടി നോക്കൂ…

കണ്ണാടിയില്‍ നോക്കി നമ്മുടെ കണ്‍ഗോളങ്ങള്‍ ചലിക്കുന്നത് കാണാന്‍ കഴിയുമോ എന്നൊന്ന് പരീക്ഷിച്ചുനോക്കൂ… ഇല്ല, നമ്മുടെ കണ്‍ഗോളങ്ങള്‍ ചലിക്കുന്നത് നമുക്ക് സ്വയം കാണാന്‍ കഴിയുകയില്ല. എന്നാല്‍ നമ്മെ നിരീക്ഷിക്കുന്ന മറ്റൊരാള്‍ക്ക് അത് വ്യക്തമായി കാണുകയും ചെയ്യാം. എന്താണിതിന്റെ രഹസ്യം? അണുമാത്ര സമയത്തേക്ക് തലച്ചോര്‍ കാഴ്ചയെക്കുറിച്ചുള്ള സന്ദേശം തടയുന്നതിനാലാണിത്. ചലനം നിമിത്തം കാഴ്ച മങ്ങാതിരിക്കാന്‍ ഇത് സഹായകമാണ്. ഈ… Read More

നാല് അക്ഷരങ്ങളില്‍ ചുരുക്കിയെഴുതാം ഈ പ്രാര്‍ത്ഥന

എഡ്മണ്ട് എന്ന ബാലന്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പുഴയുടെ തീരത്ത് ഒറ്റപ്പെട്ടുപോയി. അങ്ങനെ നടക്കുമ്പോഴാണ് ഒരു കുറ്റിച്ചെടിയില്‍ നിറയെ മനോഹരമായ പൂക്കള്‍ കണ്ടത്. ആ കാലത്ത് അങ്ങനെയൊരു കുറ്റിച്ചെടിയോ പൂക്കളോ അവിടെ കാണാന്‍ സാധ്യതയേ ഇല്ല. കാലംതെറ്റി വിരിഞ്ഞ ആ പൂക്കള്‍ നോക്കി അവന്‍ അത്ഭുതത്തോടെ നിന്നു. അവിടമാകെ നറുമണവും പരന്നൊഴുകുന്നുണ്ട്… എന്താണ് ഇതിന്റെയെല്ലാം അര്‍ത്ഥം എന്ന്… Read More

അതിമനോഹര വസ്ത്രത്തിന്റെ രഹസ്യം

സമ്പന്നവും കുലീനവുമായ കുടുംബത്തില്‍നിന്നുള്ളവനായിരുന്നു ആ യുവാവ്. ഫ്രാന്‍സിസ് അസ്സീസ്സിയുടെയും സന്യാസസഹോദരങ്ങളുടെയും ജീവിതം അവനെ വല്ലാതെ ആകര്‍ഷിച്ചു. അങ്ങനെ അവനും അവര്‍ക്കൊപ്പം ചേര്‍ന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് ഒരു പ്രശ്‌നം ഉടലെടുത്തത്. സന്യാസസമൂഹത്തിന്റെ പരുക്കന്‍ ചാക്കുവസ്ത്രം അവന് വളരെ അസ്വസ്ഥതയാകാന്‍ തുടങ്ങി. ‘താനെന്തിനാണ് ഈ വികൃതവസ്ത്രം ധരിച്ച് നടക്കുന്നത്!’ സന്യാസാഭിരുചി ക്രമേണ കുറഞ്ഞുവന്നു. ഒടുവില്‍ എല്ലാം വേണ്ടെന്നുവച്ച് തിരികെ… Read More

ആനന്ദത്തിലേക്കുള്ള രാത്രികള്‍

ഒരു ആത്മാവ് പുണ്യപൂര്‍ണതയുടെ പദവി പ്രാപിക്കുന്നതിനായി സാധാരണഗതിയില്‍, മുഖ്യമായി രണ്ടുതരം രാത്രികളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ആത്മാവിന്റെ ശോധന അഥവാ സംസ്‌കരണം എന്നവയെ വിളിക്കാം. ഈ അവസ്ഥകളിലെല്ലാം രാത്രിയിലെന്നതുപോലെ ഒരുതരം ഇരുട്ടിലൂടെയാണ് ആത്മാവ് യാത്ര ചെയ്യുന്നത്. ആദ്യത്തെ രാത്രി അഥവാ ശോധന ആത്മാവിന്റെ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തെ രാത്രി ആധ്യാത്മികമണ്ഡലത്തിന്റെയും. ആദ്യത്തെ രാത്രി ആരംഭകരെ സംബന്ധിക്കുന്നതാണ്. ദൈവം അവരെ… Read More

വായിച്ചുകൊണ്ടിരിക്കേ മോചനം

വര്‍ഷങ്ങളായി എനിക്ക് ഉറക്കം വളരെ കുറവാണ്. അതുകൊണ്ട് പകല്‍ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടും. ഇക്കഴിഞ്ഞ ജൂണ്‍ ലക്കം ശാലോം ടൈംസ് മാസികയില്‍ ഫാ. തോമസ് അമ്പാട്ടുകുഴിയില്‍ എഴുതിയ ”ശാപങ്ങളെ പൊട്ടിച്ചെറിയുന്നത് എങ്ങനെ?” എന്ന ലേഖനം വായിച്ചുകൊണ്ടിരിക്കേ എനിക്ക് എന്നിലേക്കുതന്നെ ഒരെത്തിനോട്ടം നടത്താന്‍ ദൈവം പ്രേരണ നല്‍കി. എന്റെ ജീവിതത്തില്‍ പല പ്രാവശ്യം നിറുത്തുകയും വീണ്ടും തുടരുകയും… Read More

ദൈവസേവനം ചെയ്തിട്ടുണ്ടോ പ്രതിഫലം ഇങ്ങനെയാണ് !

ഭൂമിയില്‍ സ്വതന്ത്രമനസോടെ അല്പമെങ്കിലും ദൈവികസേവനം ചെയ്തിട്ടുള്ള ആത്മാവിന് ലഭിക്കുന്ന മൂന്ന് തലങ്ങളിലുള്ള സ്വര്‍ഗീയസൗഭാഗ്യങ്ങള്‍ ദൈവം എന്നെ കാണിച്ചു. ഒന്നാമത് അവന്‍ വേദനകളില്‍നിന്ന് സ്വതന്ത്രനാക്കപ്പെടുമ്പോള്‍ നമ്മുടെ കര്‍ത്താവായ ദൈവം അവന് നല്കുന്ന ബഹുമതിയും നന്ദിയും. ‘വേറൊന്നും വേണ്ട, ഇതുമാത്രംമതി’ എന്ന് ആത്മാവ് വിചാരിക്കുംവിധം ഈ നന്ദി അത്ര ബഹുമാന്യവും ഉന്നതവുമാണ്. സ്വതന്ത്രമായി ദൈവത്തെ സേവിച്ച ഒരാത്മാവിന് ലഭിക്കാന്‍… Read More