ട്രെയിന്‍ കാത്തിരിക്കുകയായിരുന്നു ലിസ്ബത്ത്. അപ്പോള്‍ റെയില്‍വേ ജീവനക്കാരന്‍ ഒരു വയോധികനെ വീല്‍ചെയറില്‍ അവിടെയെത്തിച്ചു. ചുക്കിച്ചുളുങ്ങിയ മുഖവും ചീകിയൊതുക്കാത്ത നീണ്ട മുടിയും ചേര്‍ന്ന് വല്ലാത്ത ഒരു രൂപം. ലിസിന് വലിയ അനുകമ്പ തോന്നി. അവള്‍ അദേഹത്തിനരുകിലെത്തി ചോദിച്ചു: ”അങ്ങയുടെ മുടി ഒന്നു ചീകി ഒതുക്കട്ടെ?” കേള്‍വിക്കുറവുണ്ടായിരുന്ന അദേഹം ഉറക്കെ പ്രതികരിച്ചു: ”എന്താ പറഞ്ഞേ? എനിക്ക് കേള്‍ക്കാന്‍ പറ്റില്ല.”… Read More
Tag Archives: Tit bits
ഗ്രാമത്തിലേക്ക് ഓടിയ മിഷനറി
ലണ്ടന്‍ നഗരത്തില്‍ പകര്‍ച്ചവ്യാധിയുണ്ടായപ്പോള്‍ അതില്‍നിന്നും രക്ഷപ്പെടാനായി മിഷനറി ഗ്രാമത്തിലേക്ക് പുറപ്പെടുകയായിരുന്നു. അതുകണ്ട ഒരു വിശ്വാസി പറഞ്ഞു: ഈ മിഷനറിയുടെ ദൈവം ഗ്രാമത്തില്‍ മാത്രമേയുള്ളൂ, നഗരത്തിലില്ലെന്നു തോന്നുന്നു. മിഷനറിക്ക് ജാള്യത തോന്നി. ദൈവം സര്‍വവ്യാപിയാണല്ലോയെന്ന് അദേഹം ഓര്‍മിച്ചു. ‘എന്റെ ദൈവം ഗ്രാമത്തില്‍മാത്രമല്ല, നഗരത്തിലുമുണ്ട്. ഞാന്‍ എവിടെയായിരുന്നാലും എന്നെ സംരക്ഷിക്കാന്‍ അവിടുന്ന് ശക്തനും കരുണയുള്ളവനുമാണ്’ എന്ന് അദേഹം ഏറ്റുപറഞ്ഞു.… Read More
തിന്മയെ അട്ടിമറിച്ച കാറ്റര്‍
ഓസ്ട്രേലിയന്‍ സെനറ്റ് പ്രസിഡന്റ് സ്യൂ ലൈന്‍സ് ചില പ്രത്യേകതീരുമാനങ്ങളുമായാണ് അന്ന് പാര്‍ലമെന്റിലെത്തിയത്. ഓസ്ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുംമുമ്പ് ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന ചൊല്ലുന്നത് രാജ്യത്തെ കീഴ്വഴക്കമാണ്. അത് നീക്കംചെയ്യണമെന്നതാണ് സ്വയം പ്രഖ്യാപിത നിരീശ്വരവാദിയായ സ്യൂവിന്റെ വാദം. 121 വര്‍ഷങ്ങള്‍ക്കുമുമ്പ്, 1901 മുതല്‍ പാര്‍ലമെന്റിന്റെ ജനപ്രതിനിധി സഭയിലും സെനറ്റിലും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ കര്‍തൃപ്രാര്‍ത്ഥന ചൊല്ലിയാണ്… Read More
സൂപ്പര്‍മാര്‍ക്കറ്റിലെ ദൈവം
ജര്‍മനിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് അല്‍ദോയുടെ ജോലി. ഒഴിവുസമയമെല്ലാം ഈ യുവാവ് ഒരു പുസ്തകം വായിക്കുന്നതുകണ്ട് ഉടമസ്ഥന്‍ ചോദിച്ചു: ‘ഇതെന്താണ് നീ എപ്പോഴും വായിക്കുന്നത്?’ ‘ഇത് ദൈവവചനമാണ്.’ അല്‍ദോ പറഞ്ഞു. ‘അത് നിനക്കെങ്ങനെയറിയാം. ദൈവമില്ലാതെ എങ്ങനെ വചനമുണ്ടാകും?’ അല്‍ദോ ആകാശത്തേക്ക് നോക്കിയിട്ട് ചോദിച്ചു, ‘സൂര്യനുണ്ടെന്ന് സാറിന് തെളിയിക്കാമോ?’ ”അത് തെളിയിക്കാനെന്തിരിക്കുന്നു, സൂര്യന്റെ പ്രകാശം കാണുന്നുണ്ടല്ലോ, ചൂടും കിട്ടുന്നു.… Read More
വാല്‍ കിട്ടാന്‍
”എടാ, നീയെന്താ ഇത്ര വൈകിയത്?” ഫുട്‌ബോള്‍ മത്സരം കാണാന്‍ താമസിച്ചെത്തിയ ടോമിയോട് സുഹൃത്ത് ചോദിച്ചു. ”അതോ… പള്ളിയില്‍പ്പോകണോ ഈ മത്സരം കാണാന്‍ വരണോ എന്ന് ഒരു കണ്‍ഫ്യൂഷന്‍. അതുകൊണ്ട് കുറിയിട്ട് നോക്കുകയായിരുന്നു, തലയാണെങ്കില്‍ പള്ളി, വാലാണെങ്കില്‍ ഫുട്‌ബോള്‍ മത്സരം എന്നതായിരുന്നു തീരുമാനം.” ”ഓ, അതിന് ഇത്രയും നേരം വൈകുമോ?” സുഹൃത്തിന്റെ സംശയം. ”അത് ശരിയാണ്, പക്ഷേ… Read More
ന്യൂസിലന്‍ഡിന്റെ ക്രിസ്മസ് ട്രീ
ഡിസംബര്‍ അവസാനത്തോടെ ഏറ്റവും അധികമായി പൂത്തുലഞ്ഞ് കാണപ്പെടുന്ന ‘പൊഹുത്തുകാവാ’ എന്ന മരമാണ് ന്യൂസിലന്‍ഡിന്റെ ക്രിസ്മസ് ട്രീ എന്നറിയപ്പെടുന്നത്. മനം കവരുന്ന ചുവപ്പുനിറത്തിലുള്ള പൂക്കളാല്‍ മരം നിറയും. പ്രകൃതിതന്നെ ഒരുക്കുന്ന ഒരു ക്രിസ്മസ് ട്രീ. ചുവന്ന പൂക്കളുടെ മധ്യത്തില്‍ ഏതാണ്ട് കുരിശുരൂപത്തിലുള്ള വെള്ളഭാഗവും കാണാം. ഈ സവിശേഷതനിമിത്തം ക്രൈസ്തവവിശ്വാസികള്‍ ഈ പൂക്കളെ ‘യേശുക്രിസ്തുവിന്റെ തിരുരക്തം’ എന്ന് വിളിക്കുന്നു.… Read More
രാജകുമാരാ, മറക്കരുത് !
രാജാവിന്റെ മകളുടെ സ്വയംവരമാണ്. ഒരു ആട്ടിടയയുവാവും ചടങ്ങില്‍ പങ്കുചേര്‍ന്നു. ആയോധനാഭ്യാസങ്ങളില്‍ നിപുണനായിരുന്ന അവന്‍ മത്സരങ്ങളിലെല്ലാം ഒന്നാമതെത്തി. അങ്ങനെ രാജകുമാരി അവന്റെ ഭാര്യയായി, അവന്‍ രാജകുമാരനും. പക്ഷേ കൊട്ടാരത്തില്‍ താമസമാക്കിയിട്ടും അവന്റെ ഉള്ളിലെ ആട്ടിടയച്ചെറുക്കന്‍ മാറിയില്ല. താഴ്‌വാരത്തില്‍ മേയുന്ന ആടുകളും വൃക്ഷച്ചുവട്ടിലിരുന്ന് പാടാറുള്ള ഗാനവുമൊക്കെയായിരുന്നു അവന്റെ മനസില്‍. മാര്‍ദവമേറിയ തൂവല്‍ക്കിടക്കയില്‍ കിടന്നിട്ടും ചിലപ്പോള്‍ ഉറങ്ങാനും കഴിഞ്ഞില്ല. ആയിടെയാണ്… Read More
കൊള്ളക്കാരുടെ ക്രിസ്മസ്
കുപ്രസിദ്ധരായ മൂന്ന് കൊള്ളക്കാരുടെ വാസസ്ഥലമായിരുന്നു അന്ന് മോന്തകസാലോ ഗ്രാമപ്രദേശം. അവിടെ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുടെ ഒരു ആശ്രമമുണ്ട്. ഒരു ദിവസം ബ്രദര്‍ ആഞ്ചലോ ആശ്രമത്തില്‍ തനിയെയായിരുന്ന സമയത്ത് ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം. തുറന്ന് നോക്കിയപ്പോള്‍ അതാ മൂന്ന് കൊള്ളക്കാര്‍ മുമ്പില്‍. തങ്ങള്‍ക്കാവശ്യമായ ഭക്ഷണം നല്‍കണമെന്ന് അവര്‍ അദ്ദേഹത്തോടാവശ്യപ്പെട്ടു. എന്നാല്‍ അവരുടെ ക്രൂരതകളെക്കുറിച്ച് നല്ലവണ്ണം അറിഞ്ഞിരുന്ന… Read More
ഈശോ പഠിപ്പിച്ച ഒരു പ്രാര്‍ത്ഥന
എന്റെ ദൈവമായ കര്‍ത്താവേ, ഈ അന്ധകാരത്തില്‍നിന്ന് അങ്ങയുടെ പ്രകാശത്തിലേക്ക് എന്റെ ആത്മാവിനെ ഉയര്‍ത്തണമേ. അങ്ങയുടെ തിരുഹൃദയത്തില്‍ എന്റെ ആത്മാവിനെ മറയ്ക്കണമേ. വചനത്താല്‍ എന്റെ ആത്മാവിനെ പോഷിപ്പിക്കണമേ. അങ്ങയുടെ പരിശുദ്ധനാമത്തില്‍ എന്റെ ആത്മാവിനെ അഭിഷേകം ചെയ്യണമേ. അങ്ങയുടെ പ്രഭാഷണം ശ്രവിക്കുവാന്‍ എന്റെ ആത്മാവിനെ ഒരുക്കണമേ. അങ്ങയുടെ മധുരസൗരഭ്യം വീശിക്കൊണ്ട് എന്റെ ആത്മാവിനെ പുനര്‍ജീവിപ്പിക്കണമേ. അങ്ങയുടെ ആത്മാവിനെ ആനന്ദിപ്പിക്കുവാന്‍… Read More
ജപമാല ചൊല്ലിയാല്‍ ദണ്ഡവിമോചനം ലഭിക്കുമോ?
ജപമാലപ്രാര്‍ത്ഥന ഏറെ ഇഷ്ടപ്പെട്ടിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പുറത്തിറക്കിയ റൊസാരിയം വിര്‍ജിനിസ് മരിയെ എന്ന അപ്പസ്‌തോലിക ലേഖനത്തില്‍, സഭയില്‍ ജപമാലയുടെ പ്രാധാന്യം വര്‍ധിപ്പിക്കാന്‍ അത് ക്രമമായി സമര്‍പ്പിക്കുന്നവര്‍ക്ക് പൂര്‍ണ ദണ്ഡവിമോചനം ലഭ്യമാണെന്ന് പറയുന്നുണ്ട്. ദണ്ഡവിമോചനവുമായി ബന്ധപ്പെട്ട വത്തിക്കാന്‍ മാനുവലില്‍ ഇപ്രകാരം പറയുന്നു: സത്യസന്ധമായ ആവശ്യങ്ങള്‍ക്കുവേണ്ടി വിശ്വാസികള്‍ ദൈവാലയത്തിലോ കുടുംബങ്ങളിലോ ക്രൈസ്തവ കൂട്ടായ്മയിലോ ഒരുമിച്ചൂ… Read More