എപ്പോഴെങ്കിലും സ്മാര്‍ട്ട്‌ഫോണോ ലാപ്‌ടോപ്പോ എടുത്ത് സ്‌ക്രോള്‍ ചെയ്യാന്‍ തോന്നാറില്ലേ? അപ്പോള്‍ perpetual adoration എന്ന് സേര്‍ച്ച് ചെയ്യുക. ഏതെങ്കിലും live adoration skeIvSv ചെയ്യുക. എന്നിട്ട് 60 സെക്കന്റ് സമയം പൂര്‍ണശ്രദ്ധയോടെയും ഭക്തിയോടെയും ദിവ്യകാരുണ്യ ആരാധന നടത്തുക. അപ്പോള്‍ ഒരു മിനിറ്റ് ആരാധനയായില്ലേ? ഇങ്ങനെ അറുപത് ദിവസം ചെയ്യാന്‍ കഴിഞ്ഞാല്‍ പൂര്‍ണമായ ഗുണമേന്മയുള്ള ഒരു മണിക്കൂര്‍… Read More
Tag Archives: Tit bits
തോല്‍ക്കാതെ ജയിച്ചുയരാന്‍…
ഏത് യുദ്ധത്തിലായാലും വിജയിച്ച് മുന്നേറാന്‍ കഴിയുന്നില്ലെങ്കില്‍ പ്രത്യാശയറ്റ്, നിരാശയോടെ പോര്‍ക്കളത്തില്‍നിന്ന് തോറ്റോടുകയോ ശത്രുക്കളാല്‍ കീഴടക്കപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യുമെന്നത് ഉറപ്പാണ്. ആതമീയമായ അദൃശ്യപോരാട്ടത്തിലും ഇപ്രകാരംതന്നെയാണ് സംഭവിക്കുന്നത്. അതുകൊണ്ട് നമ്മില്‍ത്തന്നെയുള്ള ആശ്രയചിന്തയില്‍നിന്നും പൂര്‍ണമായി വിടുതല്‍ നേടുന്നതിനൊപ്പം, നാം നമ്മുടെ ഹൃദയത്തില്‍ പരിപൂര്‍ണമായ ദൈവാശ്രയവും അവിടുന്നിലുള്ള ഉറച്ച വിശ്വാസവും നട്ടുവളര്‍ത്തണം. വേറൊരു തരത്തില്‍ പറഞ്ഞാല്‍ നമുക്ക് ശരണപ്പെടാന്‍ ദൈവമല്ലാതെ മറ്റാരും… Read More
തര്‍ക്കം ജയിപ്പിച്ച മന്ത്രം
കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍കീഴില്‍ ക്രൈസ്തവവിശ്വാസം അതിവേഗം വ്യാപിക്കാന്‍ തുടങ്ങിയ കാലം. വിജാതീയരായ അനേകര്‍ സത്യവിശ്വാസത്തിലേക്ക് നടന്നടുക്കുന്നത് കണ്ട് കോണ്‍സ്റ്റാന്റിനോപ്പിളില്‍ത്തന്നെയുള്ള വിജാതീയ തത്വചിന്തകര്‍ക്ക് ദുഃഖവും കോപവും അനുഭവപ്പെട്ടു. അവര്‍ ചക്രവര്‍ത്തിയെ സമീപിച്ച് ക്രൈസ്തവരുടെ മെത്രാനുമായി പൊതുവേദിയില്‍ സംവാദത്തിന് അവസരം ചോദിച്ചു. ചക്രവര്‍ത്തി അതനുവദിക്കുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിലെ സഭയെ അന്ന് നയിച്ചിരുന്നത് പുണ്യപുരുഷനായ വിശുദ്ധ അലക്‌സാണ്ടര്‍ മെത്രാനായിരുന്നെങ്കിലും അദ്ദേഹം… Read More
ഉറങ്ങിപ്പോയി!
2021 സെപ്റ്റംബര്‍ ഒന്നാം തിയതി എനിക്ക് കോവിഡ് 19 ബാധിച്ചു. മണവും രുചിയും നഷ്ടപ്പെട്ടു. അതോടൊപ്പം കടുത്ത ശരീരവേദനയും തലവേദനയും ചുമയും. 14 ദിവസങ്ങള്‍ക്കുശേഷം നെഗറ്റീവായി. പക്ഷേ അതുകഴിഞ്ഞ് നാലു ദിവസമായിട്ടും പകലും രാത്രിയും ഉറങ്ങാന്‍ സാധിച്ചില്ല. മുമ്പ് കോവിഡ് വന്ന സുഹൃത്തുക്കളെയും പരിചയമുള്ള ഡോക്‌ടേഴ്‌സിനെയും വിളിച്ചുചോദിച്ചു. ഇത് പോസ്റ്റ് കൊവിഡ് സിന്‍ഡ്രം ആണെന്നും ചിലര്‍ക്ക്… Read More
വീഴ്ചയ്ക്കുശേഷം എന്ത് സംഭവിക്കുന്നു?
ഒരു മനുഷ്യന്‍ തന്നില്‍ത്തന്നെ ആശ്രയിക്കാതിരിക്കുകയും ദൈവത്തില്‍ ശരണപ്പെടുകയും ചെയ്താല്‍ വീഴുമ്പോള്‍ അയാള്‍ ആകെ അമ്പരപ്പിലാവില്ല, കഠിനമായ വേദനയിലാവുകയുമില്ല. കാരണം തന്റെ ശക്തിക്കുറവാണ് അതിന് കാരണം എന്ന് അയാള്‍ മനസിലാക്കുന്നു. ദൈവത്തിലുള്ള ശരണക്കുറവിന്റെ ഉദാഹരണമാണ് അതെന്നും തിരിച്ചറിയുന്നു. അതുകൊണ്ട് ആ വീഴ്ച അയാള്‍ക്ക് തന്നില്‍ത്തന്നെയുള്ള അവിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. തന്റെ ദൈവശരണം ആഴമുള്ളതും ശക്തവുമാക്കാന്‍ കൂടുതല്‍ പ്രയത്‌നിക്കുന്നതിന്… Read More
യൗസേപ്പിതാവ് തന്ന മധുരം!
വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ സംഭവം. എന്റെ ഇളയ സഹോദരന് ഒരു പനി വന്നു. പല ആശുപത്രികളിലും മാറിമാറി ചികിത്സിച്ചിട്ടും പനി കുറയുന്നില്ല. പനിക്ക് കാരണവും വ്യക്തമായി കണ്ടുപിടിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. പല മരുന്നുകളും മാറി മാറി പരീക്ഷിച്ചു. ഞങ്ങളെല്ലാവരും വളരെ ദുഃഖത്തിലായി. ഈ സഹോദരന്‍ മുതിര്‍ന്ന ഞങ്ങള്‍ നാലു സഹോദരങ്ങളെക്കാള്‍ വളരെ ഇളയതായതുകൊണ്ട് ഞങ്ങളുടെയെല്ലാം കണ്ണിലുണ്ണിയായിരുന്നു. ഒരു… Read More
ആ യുവാവിന്റെ ആഗ്രഹം
ഒരു യുവാവ് എന്നോട് പങ്കുവച്ച കാര്യമാണിത്. ധ്യാനം കൂടി ഈശോയുടെ സ്‌നേഹം അനുഭവിച്ചപ്പോള്‍മുതല്‍ അവന് ഒരാഗ്രഹം, ഈശോയ്ക്കുവേണ്ടി ജോലി ചെയ്യണം. എന്നാല്‍ കുടുംബം പുലര്‍ത്താന്‍ ആകെയുള്ള മാര്‍ഗം സ്വന്തമായി ഉണ്ടായിരുന്ന ഓട്ടോറിക്ഷയാണ്. അത് ഈശോയുടെ സമ്മാനമായി അവന്‍ മനസിലാക്കി. അതില്‍ ഈശോയുടെ ചിത്രവും തിരുവചനവും ഒട്ടിച്ചുവച്ചു. ആരെങ്കിലും ഓട്ടോ വിളിച്ച് യാത്ര തുടങ്ങിയാല്‍ അവര്‍ക്കായി നിശ്ശബ്ദമായി… Read More
ഉറങ്ങാന്‍ ഒരു രഹസ്യം
എന്റെ ജീവിതത്തില്‍ ഒരു വലിയ കൊടുങ്കാറ്റടിച്ച സമയം. എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഉറങ്ങുന്നവരെ ഞാന്‍ കൊതിയോടെ നോക്കി നിന്നു, എനിക്കും ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍…. ഈശോയുടെ ജീവിതത്തിലെ പീഡാനുഭവമാകുന്ന കൊടുങ്കാറ്റിനെ ഈശോ നേരിട്ടതെങ്ങനെയെന്ന് ധ്യാനിച്ചത് ഈ അവസരത്തിലാണ്. രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിട്ടാണ് അവിടുന്ന് തന്റെ പീഡാനുഭവമാകുന്ന കൊടുംകാറ്റിനെ നേരിട്ടത്. എന്നാല്‍ ഗദ്‌സമേനില്‍ പ്രാര്‍ത്ഥിച്ച് ഇടവേളകളില്‍… Read More
വായന പൂര്‍ത്തിയാക്കണമെന്നില്ല!
വിശുദ്ധ ഗ്രന്ഥം വായിക്കുമ്പോള്‍ ഓരോ താളായി അത് വായിക്കാതെ ഓരോ വാക്കിനെക്കുറിച്ചും ധ്യാനിക്കുക. ചില വാക്കുകള്‍ വളരെ ആഴത്തില്‍ പോകാന്‍ നിങ്ങളെ പ്രേരിപ്പിക്കുമ്പോള്‍ അഥവാ അനുതാപത്തിലേക്ക് നയിക്കുമ്പോള്‍ അതുമല്ലെങ്കില്‍ നിങ്ങളുടെ ഹൃദയത്തെ ആത്മീയസന്തോഷവും സ്‌നേഹവുംകൊണ്ട് നിറയ്ക്കുമ്പോള്‍ അവയില്‍ അല്പസമയം നില്‍ക്കുക. അതിനര്‍ത്ഥം ദൈവം നിങ്ങളുടെ അടുത്തേക്ക് വരുന്നു എന്നാണ്. അവിടുത്തെ സ്വീകരിക്കുക. അവിടുന്നില്‍ നിങ്ങളെ പങ്കാളിയാക്കുവാന്‍… Read More
കണ്ണാടി നോക്കൂ…
കണ്ണാടിയില്‍ നോക്കി നമ്മുടെ കണ്‍ഗോളങ്ങള്‍ ചലിക്കുന്നത് കാണാന്‍ കഴിയുമോ എന്നൊന്ന് പരീക്ഷിച്ചുനോക്കൂ… ഇല്ല, നമ്മുടെ കണ്‍ഗോളങ്ങള്‍ ചലിക്കുന്നത് നമുക്ക് സ്വയം കാണാന്‍ കഴിയുകയില്ല. എന്നാല്‍ നമ്മെ നിരീക്ഷിക്കുന്ന മറ്റൊരാള്‍ക്ക് അത് വ്യക്തമായി കാണുകയും ചെയ്യാം. എന്താണിതിന്റെ രഹസ്യം? അണുമാത്ര സമയത്തേക്ക് തലച്ചോര്‍ കാഴ്ചയെക്കുറിച്ചുള്ള സന്ദേശം തടയുന്നതിനാലാണിത്. ചലനം നിമിത്തം കാഴ്ച മങ്ങാതിരിക്കാന്‍ ഇത് സഹായകമാണ്. ഈ… Read More