Tit bits – Page 21 – Shalom Times Shalom Times |
Welcome to Shalom Times

ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി പ്രാര്‍ത്ഥന

ഓ വിസ്മയനീയനായ വിശുദ്ധ യൗസേപ്പിതാവേ, (പേര്) എന്ന വ്യക്തിയുടെ ആത്മാവിന്റെ രക്ഷ അങ്ങയുടെ കരുതലിന് ഞാന്‍ ഭരമേല്‍പിക്കുന്നു. ഈശോ ഈ വ്യക്തിക്കുവേണ്ടി രക്തം ചൊരിഞ്ഞു; അവിടുത്തെ വിലയേറിയ രക്തം പാഴായിപ്പോകാതിരിക്കട്ടെ. പിശാചിന്റെ കെണിയില്‍നിന്നും (പേര്) വിമോചിപ്പിക്കണമേ. ലോകത്തിന്റെ വിഷത്തില്‍നിന്നും (പേര്) സൗഖ്യമാക്കണമേ. (പേര്) ആത്മാവിനുവേണ്ടി സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുന്നതുവരെ മാധ്യസ്ഥ്യം വഹിക്കുന്നത് നിര്‍ത്തരുതെന്ന് അങ്ങയോട് ഞാന്‍ അപേക്ഷിക്കുന്നു.… Read More

കിടപ്പുരോഗി എഴുന്നേറ്റ പ്രാര്‍ത്ഥന

2022 ജനുവരി ലക്കത്തിലെ ശാലോം മാസികയില്‍ ഒരു സാക്ഷ്യം പ്രസിദ്ധീകരിച്ചിരുന്നു- ‘1001 വിശ്വാസപ്രമാണം’ ചൊല്ലി പ്രാര്‍ത്ഥിച്ചപ്പോള്‍ ലഭിച്ച ഒരു രോഗസൗഖ്യത്തെക്കുറിച്ച്. കുളിമുറിയില്‍ വീണ്, നടുവിന് ക്ഷതം സംഭവിച്ച് ഒന്നര മാസമായി കിടപ്പിലായിപ്പോയ എനിക്ക് ഈ സാക്ഷ്യം വായിച്ചപ്പോള്‍തൊട്ട് ഒരു ഉള്‍പ്രേരണ – എനിക്കും നേടിയെടുക്കണം ഒരു രോഗസൗഖ്യം. അങ്ങനെ 20 ദിവസംകൊണ്ട് ആയിരം വിശ്വാസപ്രമാണം ചൊല്ലി… Read More

രക്ഷകന്‍ വിധിയാളനാകുംമുമ്പ് !

ഗൗരവതരമായ ഒരു കുറ്റം ചെയ്തതിന് ആ യുവതിക്ക് ജീവപര്യന്തം തടവ് വിധിക്കപ്പെട്ടു. അവള്‍ ഏറെ കരഞ്ഞു. പക്ഷേ ആരും സഹായത്തിനെത്തിയില്ല. കോടതിയിലെത്തിയപ്പോഴും അവള്‍ കരഞ്ഞുകൊണ്ടിരുന്നു. ഒപ്പം, കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം കരഞ്ഞു, പക്ഷേ എന്ത് ഫലം? എങ്കിലും മറ്റൊന്ന് സംഭവിച്ചു, സാക്ഷിക്കൂട്ടില്‍ അവള്‍ കയറുംമുമ്പ് പ്രൗഢി നിറഞ്ഞ ഒരു മനുഷ്യന്‍ കയറി. കോടതി നിശബ്ദമായി. ശാന്തഗംഭീരനായ… Read More

കാണാതായ ഫോണ്‍ തിരികെത്തന്ന രഹസ്യം

എന്റെ മകള്‍ യുക്രൈനില്‍ മെഡിസിന് ഒന്നാം വര്‍ഷം പഠിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ മാസം ഞായറാഴ്ച ദൈവാലയത്തില്‍ പോയി തിരികെ ഹോസ്റ്റലില്‍ എത്താറായപ്പോള്‍ ഫോണ്‍ നഷ്ടപ്പെട്ടതായി മനസിലായി. തിരികെ വന്ന വഴിയെല്ലാം അന്വേഷിച്ചുവെങ്കിലും കിട്ടിയില്ല. സൈബര്‍സെല്ലില്‍ ഇ-മെയിലിലൂടെ പരാതി നല്‍കി. വീട്ടിലും അറിയിച്ചു. ഞങ്ങളും വിഷമത്തിലായി. കോളജിലെ സീനിയര്‍ കൂട്ടുകാര്‍ പറഞ്ഞു. ഇവിടെ ഫോണ്‍ നഷ്ടപ്പെട്ടവര്‍ക്കൊന്നുംതന്നെ തിരികെ… Read More

എളിമ ലഭിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം

ദൈവികമായ എളിമ ലഭിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം എന്താണ്? അതറിയണമെങ്കില്‍ അഹങ്കാരം നിമിത്തം സംഭവിച്ചതെന്താണെന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം മാലാഖ പിശാച് ആയി മാറിയത് അവന്റെ അഹങ്കാരം നിമിത്തമാണ്. ദൈവത്തിനുള്ള ആരാധനയും സ്തുതിയും അവന് വേണമെന്ന് അവന്‍ ആഗ്രഹിച്ചു. അതിനാല്‍ത്തന്നെ ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനും സാധിക്കാതെ വന്നു. അഹങ്കാരം ഉള്ള വ്യക്തിയും ഇങ്ങനെതന്നെ. അയാള്‍ ദൈവത്തെയോ മറ്റുള്ളവരെയോ… Read More

കാത്തിരിക്കുന്ന സ്‌നേഹചുംബനം

വിശുദ്ധ കുര്‍ബാനയില്‍ കൂദാശ ചെയ്യാനുള്ള ഓസ്തി തയാറാക്കിക്കൊണ്ടിരിക്കുകയായിരുന്നു സിസ്റ്റര്‍. സഹായിക്കാന്‍ മേരിക്കുട്ടിയും ഉണ്ട്. ചുട്ടെടുത്ത ഓസ്തി സിസ്റ്റര്‍ അച്ചില്‍നിന്ന് കുടഞ്ഞിട്ടു. അപ്പോള്‍ മേരിക്കുട്ടി അതുവാങ്ങി അരിക് കത്രിച്ച് അല്പമൊന്നുയര്‍ത്തിപ്പിടിച്ച് അതില്‍ സ്‌നേഹപൂര്‍വം ചുംബിച്ചു. അത് ശ്രദ്ധിച്ച സിസ്റ്ററിന്റെ ചോദ്യം, ”മോളേ, നീയെന്താണ് കാണിച്ചത്? അതില്‍ ഈശോയില്ലെന്ന് അറിയില്ലേ?” മേരിക്കുട്ടി മറുപടി നല്കി, ”അറിയാം, പക്ഷേ ഇതില്‍… Read More

ഗര്‍ഭസ്ഥ ശിശുക്കള്‍ക്കായുള്ള അത്ഭുതസംരക്ഷണ പ്രാര്‍ത്ഥന

ഈശോ മറിയം യൗസേപ്പേ, ഞാന്‍ നിങ്ങളെ അത്യധികമായി സ്‌നേഹിക്കുന്നു. എന്റെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിന്റെ ജീവന്‍ സംരക്ഷിക്കണമേയെന്ന് നിങ്ങളോട് ഞാന്‍ അപേക്ഷിക്കുന്നു. സ്വര്‍ഗസ്ഥനായ പിതാവേ, നന്മനിറഞ്ഞ മറിയമേ, ത്രിത്വസ്തുതി. (പല തവണ ആവര്‍ത്തിക്കാം)

വീട്ടിലെത്തി ധ്യാനിപ്പിച്ച ഗുരു

എന്റെ മകള്‍ ബി.എസ്‌സി. നഴ്‌സിംഗിന് ബാംഗ്ലൂരില്‍ പഠിക്കുന്നു. പഠനത്തില്‍ ശരാശരി നിലവാരക്കാരിയായിരുന്ന അവള്‍ക്ക് ഒന്നാം വര്‍ഷ യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്ക് മുമ്പായി കോവിഡ് വരികയും തലവേദനയും ക്ഷീണവും പഠനത്തെ ബാധിക്കുകയും ചെയ്തു. അതറിഞ്ഞപ്പോള്‍ പരീക്ഷയ്ക്ക് മുമ്പായി ഞാന്‍ ബൈബിള്‍ മുടങ്ങാതെ വായിക്കാമെന്നും വിജയിച്ചാല്‍ ശാലോമില്‍ സാക്ഷ്യപ്പെടുത്താമെന്നും നേര്‍ന്നു. ബൈബിള്‍ വായന രണ്ട് മാസമായപ്പോള്‍ത്തന്നെ റിസല്‍റ്റ് വരികയും മകള്‍… Read More

ഒരു കൗതുകത്തിന് നോക്കിയതേയുള്ളൂ…!

ഒരിക്കല്‍ ഞാന്‍ ദിവ്യബലിയില്‍ സംബന്ധിക്കുകയായിരുന്നു. അള്‍ത്താരക്ക് മുന്‍പിലായി മുട്ടുകുത്തിയിരുന്ന മറ്റൊരു കന്യാസ്ത്രീയെ വെറും കൗതുകത്തിനുവേണ്ടി നോക്കി. പെട്ടെന്ന്, അവളുടെ അടുത്തുനിന്നിരുന്ന മാലാഖ എന്നെ ശക്തമായി ശാസിച്ചു, ”എന്തിനാണ് ദിവ്യബലിക്കിടയില്‍ മറ്റൊരാളെ നോക്കിയത്? ഹൃദയത്തെ നിയന്ത്രിച്ചുനിര്‍ത്താന്‍ എന്തുകൊണ്ട് ശ്രമിക്കുന്നില്ല? ചെറുതല്ലാത്ത പാപമാണ് നീ ചെയ്തിരിക്കുന്നത്!” അത് കേട്ട് ഞാന്‍ തളര്‍ന്നുവീഴുമെന്നു പോലും തോന്നി. അത്ര ഗൗരവത്തിലായിരുന്നു ശാസന.… Read More

പഠനം ദിവ്യകാരുണ്യസന്നിധിയിലായാലോ?

എപ്പോഴെങ്കിലും സ്മാര്‍ട്ട്‌ഫോണോ ലാപ്‌ടോപ്പോ എടുത്ത് സ്‌ക്രോള്‍ ചെയ്യാന്‍ തോന്നാറില്ലേ? അപ്പോള്‍ perpetual adoration എന്ന് സേര്‍ച്ച് ചെയ്യുക. ഏതെങ്കിലും live adoration skeIvSv ചെയ്യുക. എന്നിട്ട് 60 സെക്കന്റ് സമയം പൂര്‍ണശ്രദ്ധയോടെയും ഭക്തിയോടെയും ദിവ്യകാരുണ്യ ആരാധന നടത്തുക. അപ്പോള്‍ ഒരു മിനിറ്റ് ആരാധനയായില്ലേ? ഇങ്ങനെ അറുപത് ദിവസം ചെയ്യാന്‍ കഴിഞ്ഞാല്‍ പൂര്‍ണമായ ഗുണമേന്മയുള്ള ഒരു മണിക്കൂര്‍… Read More