നിന്ദനത്തിന്റെ അവസരങ്ങള്‍ പുണ്യയോഗ്യതകള്‍ സമ്പാദിച്ചുകൂട്ടാനുള്ള സന്ദര്‍ഭങ്ങളാണ്. ഒരു അധിക്ഷേപം ക്ഷമാപൂര്‍വം സഹിക്കുന്നതിലൂടെ, പത്തുദിവസം അപ്പക്കഷ്ണവും വെള്ളവും മാത്രമുപയോഗിച്ച് ഉപവസിക്കുന്നതിനെക്കാള്‍ ഫലം നേടാന്‍ നമുക്ക് കഴിയും. നാം മറ്റുള്ളവരില്‍നിന്ന് ഏറ്റുവാങ്ങുന്ന നിന്ദനങ്ങള്‍ സ്വയം ചുമത്തുന്നവയെക്കാള്‍ ഫലദായകമാണ്. കാരണം മറ്റുള്ളവര്‍ സമ്മാനിക്കുന്ന നിന്ദനങ്ങളില്‍ ആത്മാംശം കുറവും ദൈവികാംശം കൂടുതലുമാണ്. ‘ഏറ്റം പ്രയാസകരമായ സുകൃതം’
Tag Archives: Tit bits
ഈ റെക്കോര്‍ഡ് തകര്‍ക്കുമോ…
മറ്റുള്ളവരുടെ മുമ്പില്‍ വലിയ എളിമയുള്ളയാളാണെന്ന് അഭിനയിക്കുന്ന ശിഷ്യനോട് ഗുരു പറഞ്ഞു: ”കുഞ്ഞേ, മനുഷ്യരില്‍ ഏറ്റവുമധികം എളിമയും വിനയവുമുള്ളയാള്‍ പരിശുദ്ധ കന്യാമറിയമാണ്. അവരെക്കാള്‍ എളിമയുള്ളവരാരുമില്ല. നിനക്ക് പരിശുദ്ധ അമ്മയെക്കാള്‍ എളിമയുണ്ടെന്നു തോന്നുന്നുണ്ടോ?” അപ്പോള്‍ കൂടുതല്‍ വിനയം അഭിനയിച്ച്, എന്നാല്‍ അഹങ്കാരത്തോടെ അയാള്‍ പറഞ്ഞു: ”പിന്നല്ലാതെ, മറിയത്തിന്റെ റെക്കോര്‍ഡ് ഞാന്‍ എപ്പോഴേ തകര്‍ത്തിരിക്കുന്നു.” ”ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും വിനയമുള്ളവര്‍ക്ക്… Read More
പുല്ലും മക്കളും
ഡാഡിയും മക്കളും മുറ്റത്തെ പുല്‍ത്തകിടിയില്‍ കളിക്കുകയായിരുന്നു. പല ദിവസമായപ്പോള്‍ മമ്മ പറഞ്ഞു: അപ്പനും മക്കളുംകൂടെ ആ പുല്‍ത്തകിടി നശിപ്പിക്കും. ഞാന്‍ കഷ്ടപ്പെട്ട് വളര്‍ത്തുന്ന പുല്ലാണ്. ഉടന്‍ അപ്പന്‍ പറഞ്ഞു: ‘ഞാന്‍ നമ്മു ടെ മക്കളെ വളര്‍ത്തുകയല്ലേ?’ ”മകനെ പഠിപ്പിക്കുന്നവന്‍ ശത്രുക്കളെ അസൂയാലുക്കളാക്കുന്നു; സ്‌നേഹി തരുടെ മുമ്പില്‍ അവന് അഭിമാനി ക്കാം” (പ്രഭാഷകന്‍ 30/3)
കൃപ നേടാനുള്ള കുറുക്കുവഴി
”നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക; അപ്പോള്‍ കര്‍ത്താവിന്റെ കൃപയ്ക്കു നീ പാത്രമാകും” പ്രഭാഷകന്‍ 3/18,19
വിജയസമയം
എന്റെ മകളേ ഓര്‍ക്കുക, ക്ലോക്കില്‍ മൂന്നുമണി അടിക്കുന്നതു കേള്‍ക്കുമ്പോഴൊക്കെയും എന്റെ കരുണയെ ആരാധിച്ചു പുകഴ്ത്തിക്കൊണ്ട് നീ അതില്‍ പൂര്‍ണമായി നിമഗ്നയായി ലോകം മുഴുവനുംവേണ്ടി പ്രത്യേകിച്ച് കഠിനപാപികള്‍ക്കുവേണ്ടി കരുണയുടെ സര്‍വശക്തി യാചിക്കുക. ഈ നിമിഷമാണ് എല്ലാ ആത്മാക്കള്‍ക്കുംവേണ്ടി കരുണയുടെ കവാടം മലര്‍ക്കെ തുറക്കപ്പെട്ടത്. ഈ മണിക്കൂറില്‍ നിനക്കും മറ്റുള്ളവര്‍ക്കുംവേണ്ടി ചോദിക്കുന്നതെല്ലാം ലഭിക്കുന്നു. ലോകത്തിനു മുഴുവനുംവേണ്ടിയുള്ള കൃപയുടെ മണിക്കൂറാണ്… Read More
എപ്പോഴും സ്‌നേഹിക്കാന്‍…
ദൈവശുശ്രൂഷയിലും ദൈവസ്‌നേഹത്തിലും ആത്മീയകാര്യങ്ങളിലും ചിലപ്പോള്‍ വലിയ താല്പര്യം, മറ്റു ചിലപ്പോള്‍ തീരെ താല്പര്യമില്ലാത്ത അവസ്ഥ. ഇപ്രകാരമുള്ള അസ്ഥിരതയുണ്ടോ? ആ അവസ്ഥ മാറി, ദൈവത്തില്‍ സ്ഥിരത ലഭിക്കാന്‍ നാം ദൈവത്തില്‍ ശരണം പ്രാപിക്കണം. എല്ലാക്കാര്യങ്ങളിലും ദൈവത്തിന്റെ സഹായം അപേക്ഷിക്കണം. എപ്പോഴും ദൈവത്തെ പ്രസാദിപ്പിക്കാന്‍മാത്രം ആഗ്രഹിക്കുക. ദൈവം തിരുമനസാകുന്നതു മാത്രം ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. അനുനിമിഷം ദൈവം നല്കുന്ന… Read More
ഇതില്‍ വലുതേത് ?
അലക്‌സാണ്ടര്‍ ചക്രവര്‍ത്തി യുദ്ധത്തില്‍ പിടിച്ചെടുത്ത സ്വത്തുക്കള്‍ വിതരണം ചെയ്യുകയായിരുന്നു. കണ്ടുനിന്ന ഒരാള്‍ പറഞ്ഞു: പാര്‍മെനിയോക്ക് ആവശ്യത്തിലും അധികം ഇപ്പോള്‍ത്തന്നെ കൊടുത്തുകഴിഞ്ഞു. അപ്പോള്‍ അലക്‌സാണ്ടര്‍ പറഞ്ഞു: ശരിയായിരിക്കാം, എന്നാല്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിക്ക് ഇത് നിസാരമാണ്. ചക്രവര്‍ത്തിയുടെ സമ്പത്തും പദവിയുമനുസരിച്ചാണ് ഞാന്‍ സമ്മാനം നല്കുന്നത്.” അങ്ങനെയെങ്കില്‍ സകലത്തിന്റെയും ഉടയവനും സര്‍വശക്തനുമായ ദൈവം നമുക്കു നല്കുന്ന സമ്മാനങ്ങള്‍ എത്ര വിശിഷ്ടമായിരിക്കും!… Read More
വീടുപണിയും ശമ്പളവര്‍ധനവും
ഞാന്‍ ശാലോമിന്റെ വായനക്കാരിയും അതോടൊപ്പം ഏജന്റുമാണ്. രണ്ട് സാക്ഷ്യങ്ങള്‍ പങ്കുവയ്ക്കട്ടെ. ഞങ്ങളുടെ വീടുപണിക്ക് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയപ്പോള്‍ തടസങ്ങള്‍ മാറിയാല്‍ ശാലോമില്‍ സാക്ഷ്യപ്പെടുത്താമെന്ന് തീരുമാനിക്കുകയും യോഹന്നാന്‍ 14/14 വചനം 1001 തവണ എഴുതുകയും ചെയ്തു. 2022 ഡിസംബര്‍ 30-ന് വീടുപണി പൂര്‍ത്തിയായി. കൂടാതെ എന്റെ മകന് ജോലിയില്‍ ശമ്പളവര്‍ധനവിനുവേണ്ടി പ്രാര്‍ത്ഥിച്ചു. ശമ്പളം വര്‍ധിച്ചാല്‍ കൂടുതല്‍ ശാലോം… Read More
നമ്മുടെ മക്കള്‍ക്കു വേണ്ടി വിശുദ്ധ മോനിക്കയോടും വിശുദ്ധ അഗസ്റ്റിനോടും ഉള്ള പ്രാര്‍ത്ഥന
വിശുദ്ധ മോനിക്കയേ, അങ്ങയുടെ പ്രാര്‍ത്ഥന കേട്ട നല്ല ദൈവത്തിന്റെ അനന്ത കാരുണ്യത്തെ പ്രതി എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ, എന്നെ സഹായിക്കണേ. അങ്ങയുടെ പ്രിയപുത്രന്‍ വിശുദ്ധ അഗസ്റ്റിനെപ്രതി എന്റെ മക്കളെ അമ്മയുടെ ആത്മീയ മക്കളായി സ്വീകരിക്കണമേ. ഭൂമിയില്‍വച്ച് അങ്ങയുടെ പ്രിയപുത്രന് വേണ്ടി അര്‍പ്പിച്ച പ്രാര്‍ത്ഥനകള്‍ അനുസ്മരിക്കണേ. അതുപോലെ എന്റെ മക്കളും സ്വര്‍ഗത്തില്‍ എത്തുന്നതുവരെ അങ്ങ് അവര്‍ക്കു വേണ്ടി… Read More
ടോണിയുടെ ബേക്കറിയാത്ര
നോമ്പ് ആരംഭിച്ചപ്പോള്‍ത്തന്നെ ടോണി മധുരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഓഫിസിലേക്കുള്ള വഴിയിലെ തന്റെ പ്രിയപ്പെട്ട ബേക്കറി പ്രലോഭിപ്പിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ ആ വഴി ഒഴിവാക്കി മറ്റൊരു വഴിയിലൂടെ യാത്രചെയ്യാനും തുടങ്ങി. പക്ഷേ ഒരു പ്രഭാതത്തില്‍ യാദൃച്ഛികമായി ബേക്കറിക്കുമുന്നിലൂടെ പോകേണ്ടിവന്നു. ഷോപ്പിനെ സമീപിക്കുമ്പോഴേക്കും കണ്ണാടിച്ചില്ലിലൂടെ ചോക്കലേറ്റുകളുടെയും ചീസ് കേക്കുകളുടെയുമെല്ലാം ശേഖരം കാണാമായിരുന്നു. ടോണിക്ക് അവ കഴിക്കാന്‍ കൊതിതോന്നി,. പെട്ടെന്ന് ഓര്‍ത്തു,… Read More