Tit bits – Page 15 – Shalom Times Shalom Times |
Welcome to Shalom Times

ഇടവകയുടെ മൃതസംസ്‌കാരം

ദൈവാലയത്തില്‍ പുതിയ വികാരിയച്ചന്‍ എത്തിയപ്പോഴാണ് മനസിലായത്, അധികം ആളുകളൊന്നും ദൈവാലയത്തില്‍ വരുന്നില്ല. ആദ്യദിവസങ്ങളില്‍ അദ്ദേഹം ഓരോ വീടുകളിലും പോയി വ്യക്തിപരമായി ആളുകളെ ക്ഷണിച്ചു. ആ ഞായറാഴ്ച ദൈവാലയത്തില്‍ ആളുകള്‍ വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. പക്ഷേ അധികം പേരൊന്നും വന്നില്ല. അതിനാല്‍ അദ്ദേഹം ഒരു നോട്ടീസ് വിതരണം ചെയ്തു. ”ഇടവക മരിച്ചു, സമുചിതമായ രീതിയില്‍ മൃതസംസ്‌കാരം നടത്തേണ്ടതുണ്ട്.… Read More

ആ വിശുദ്ധ കുര്‍ബാനയുടെ പിറ്റേന്ന്‌

എനിക്ക് സെപ്റ്റംബര്‍ മാസം ശക്തമായ തലവേദന വന്നു. തല വല്ലാതെ വിങ്ങുന്ന തരം വേദന. കഫക്കെട്ടും ഉണ്ടായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും എത്ര മരുന്ന് പുരട്ടിയിട്ടും തലവേദന മാറിയില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ വേദന തുടങ്ങും. ആ അവസ്ഥ തുടര്‍ന്നപ്പോള്‍ എന്റെ തലവേദന മാറിയാല്‍ ശാലോമില്‍ സാക്ഷ്യം അറിയിക്കാമെന്ന് ഞാന്‍ ഈശോയോട് പറഞ്ഞു. എന്റെ അപ്പച്ചന്‍ ശാലോം ഏജന്റായതിനാല്‍… Read More

പ്രൊഫസര്‍ക്കുണ്ടായ നഷ്ടം

പാരീസിലെ കത്തോലിക്ക ദൈവാലയത്തിന്റെ വാതില്‍പ്പടിയിലേക്ക് കാലെടുത്തുവച്ചതാണ് പ്രൊഫസര്‍ നോക്‌സ് പേടന്‍. ആ നിമിഷം കറന്റടിക്കുന്ന ഒരനുഭവം! അപ്പോള്‍ ദൈവാലയത്തില്‍ ദിവ്യകാരുണ്യ ആരാധന നടക്കുകയായിരുന്നു. പ്രെസ്ബിറ്റേറിയന്‍ സഭാംഗമായിരുന്ന പ്രൊഫസര്‍ നോക്‌സ് ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവച്ചിരിക്കുന്ന ദൈവാലയത്തിലേക്ക് ആദ്യമായിട്ടാണ് കയറുന്നത്. ആ ഒരു നിമിഷംകൊണ്ടുതന്നെ അദ്ദേഹം മാനസാന്തരപ്പെട്ടു കഴിഞ്ഞിരുന്നു. ഓസ്‌ട്രേലിയയിലെ പ്രശസ്ത ക്വീന്‍ലാന്റ് സര്‍വകലാശാല പ്രൊഫസറായ നോക്‌സ് 2018ല്‍ അവധി… Read More

എളുപ്പത്തില്‍ വിശുദ്ധരാക്കുന്ന ടിപ്‌സ്

1. ഓരോ ദിവസം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും പ്രാര്‍ത്ഥിക്കുക. പ്രഭാത പ്രാര്‍ത്ഥനയില്‍ ആ ദിവസത്തെ ദൈവത്തിന് സമര്‍പ്പിക്കുകയും സന്ധ്യാപ്രാര്‍ത്ഥനയില്‍ ആ ദിവസം ചെയ്ത കാര്യങ്ങളെപ്പറ്റി അവലോകനം ചെയ്യുകയും വേണം. 2.ദിവസവും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും സത്യസസന്ധമായി സംസാരിക്കുകയും ചെയ്യുക. ആകുലതകളും ആവശ്യങ്ങളും സ്നേഹവും പങ്കുവയ്ക്കുക. യേശു എന്ന നാമം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉച്ചരിക്കുക. 3. ഓരോ ദിവസവും സുവിശേഷങ്ങളിലെ ഒരു… Read More

മുടിചീകിയപ്പോള്‍ കിട്ടിയ ഭാഗ്യം

ട്രെയിന്‍ കാത്തിരിക്കുകയായിരുന്നു ലിസ്ബത്ത്. അപ്പോള്‍ റെയില്‍വേ ജീവനക്കാരന്‍ ഒരു വയോധികനെ വീല്‍ചെയറില്‍ അവിടെയെത്തിച്ചു. ചുക്കിച്ചുളുങ്ങിയ മുഖവും ചീകിയൊതുക്കാത്ത നീണ്ട മുടിയും ചേര്‍ന്ന് വല്ലാത്ത ഒരു രൂപം. ലിസിന് വലിയ അനുകമ്പ തോന്നി. അവള്‍ അദേഹത്തിനരുകിലെത്തി ചോദിച്ചു: ”അങ്ങയുടെ മുടി ഒന്നു ചീകി ഒതുക്കട്ടെ?” കേള്‍വിക്കുറവുണ്ടായിരുന്ന അദേഹം ഉറക്കെ പ്രതികരിച്ചു: ”എന്താ പറഞ്ഞേ? എനിക്ക് കേള്‍ക്കാന്‍ പറ്റില്ല.”… Read More

ഗ്രാമത്തിലേക്ക് ഓടിയ മിഷനറി

ലണ്ടന്‍ നഗരത്തില്‍ പകര്‍ച്ചവ്യാധിയുണ്ടായപ്പോള്‍ അതില്‍നിന്നും രക്ഷപ്പെടാനായി മിഷനറി ഗ്രാമത്തിലേക്ക് പുറപ്പെടുകയായിരുന്നു. അതുകണ്ട ഒരു വിശ്വാസി പറഞ്ഞു: ഈ മിഷനറിയുടെ ദൈവം ഗ്രാമത്തില്‍ മാത്രമേയുള്ളൂ, നഗരത്തിലില്ലെന്നു തോന്നുന്നു. മിഷനറിക്ക് ജാള്യത തോന്നി. ദൈവം സര്‍വവ്യാപിയാണല്ലോയെന്ന് അദേഹം ഓര്‍മിച്ചു. ‘എന്റെ ദൈവം ഗ്രാമത്തില്‍മാത്രമല്ല, നഗരത്തിലുമുണ്ട്. ഞാന്‍ എവിടെയായിരുന്നാലും എന്നെ സംരക്ഷിക്കാന്‍ അവിടുന്ന് ശക്തനും കരുണയുള്ളവനുമാണ്’ എന്ന് അദേഹം ഏറ്റുപറഞ്ഞു.… Read More

തിന്മയെ അട്ടിമറിച്ച കാറ്റര്‍

ഓസ്ട്രേലിയന്‍ സെനറ്റ് പ്രസിഡന്റ് സ്യൂ ലൈന്‍സ് ചില പ്രത്യേകതീരുമാനങ്ങളുമായാണ് അന്ന് പാര്‍ലമെന്റിലെത്തിയത്. ഓസ്ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുംമുമ്പ് ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന ചൊല്ലുന്നത് രാജ്യത്തെ കീഴ്വഴക്കമാണ്. അത് നീക്കംചെയ്യണമെന്നതാണ് സ്വയം പ്രഖ്യാപിത നിരീശ്വരവാദിയായ സ്യൂവിന്റെ വാദം. 121 വര്‍ഷങ്ങള്‍ക്കുമുമ്പ്, 1901 മുതല്‍ പാര്‍ലമെന്റിന്റെ ജനപ്രതിനിധി സഭയിലും സെനറ്റിലും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ കര്‍തൃപ്രാര്‍ത്ഥന ചൊല്ലിയാണ്… Read More

സൂപ്പര്‍മാര്‍ക്കറ്റിലെ ദൈവം

ജര്‍മനിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് അല്‍ദോയുടെ ജോലി. ഒഴിവുസമയമെല്ലാം ഈ യുവാവ് ഒരു പുസ്തകം വായിക്കുന്നതുകണ്ട് ഉടമസ്ഥന്‍ ചോദിച്ചു: ‘ഇതെന്താണ് നീ എപ്പോഴും വായിക്കുന്നത്?’ ‘ഇത് ദൈവവചനമാണ്.’ അല്‍ദോ പറഞ്ഞു. ‘അത് നിനക്കെങ്ങനെയറിയാം. ദൈവമില്ലാതെ എങ്ങനെ വചനമുണ്ടാകും?’ അല്‍ദോ ആകാശത്തേക്ക് നോക്കിയിട്ട് ചോദിച്ചു, ‘സൂര്യനുണ്ടെന്ന് സാറിന് തെളിയിക്കാമോ?’ ”അത് തെളിയിക്കാനെന്തിരിക്കുന്നു, സൂര്യന്റെ പ്രകാശം കാണുന്നുണ്ടല്ലോ, ചൂടും കിട്ടുന്നു.… Read More

വാല്‍ കിട്ടാന്‍

”എടാ, നീയെന്താ ഇത്ര വൈകിയത്?” ഫുട്‌ബോള്‍ മത്സരം കാണാന്‍ താമസിച്ചെത്തിയ ടോമിയോട് സുഹൃത്ത് ചോദിച്ചു. ”അതോ… പള്ളിയില്‍പ്പോകണോ ഈ മത്സരം കാണാന്‍ വരണോ എന്ന് ഒരു കണ്‍ഫ്യൂഷന്‍. അതുകൊണ്ട് കുറിയിട്ട് നോക്കുകയായിരുന്നു, തലയാണെങ്കില്‍ പള്ളി, വാലാണെങ്കില്‍ ഫുട്‌ബോള്‍ മത്സരം എന്നതായിരുന്നു തീരുമാനം.” ”ഓ, അതിന് ഇത്രയും നേരം വൈകുമോ?” സുഹൃത്തിന്റെ സംശയം. ”അത് ശരിയാണ്, പക്ഷേ… Read More

ന്യൂസിലന്‍ഡിന്റെ ക്രിസ്മസ് ട്രീ

ഡിസംബര്‍ അവസാനത്തോടെ ഏറ്റവും അധികമായി പൂത്തുലഞ്ഞ് കാണപ്പെടുന്ന ‘പൊഹുത്തുകാവാ’ എന്ന മരമാണ് ന്യൂസിലന്‍ഡിന്റെ ക്രിസ്മസ് ട്രീ എന്നറിയപ്പെടുന്നത്. മനം കവരുന്ന ചുവപ്പുനിറത്തിലുള്ള പൂക്കളാല്‍ മരം നിറയും. പ്രകൃതിതന്നെ ഒരുക്കുന്ന ഒരു ക്രിസ്മസ് ട്രീ. ചുവന്ന പൂക്കളുടെ മധ്യത്തില്‍ ഏതാണ്ട് കുരിശുരൂപത്തിലുള്ള വെള്ളഭാഗവും കാണാം. ഈ സവിശേഷതനിമിത്തം ക്രൈസ്തവവിശ്വാസികള്‍ ഈ പൂക്കളെ ‘യേശുക്രിസ്തുവിന്റെ തിരുരക്തം’ എന്ന് വിളിക്കുന്നു.… Read More