നിങ്ങൾ ഭൂമിയുടെ ഉപ്പാണ്? – Shalom Times Shalom Times |
Welcome to Shalom Times

നിങ്ങൾ ഭൂമിയുടെ ഉപ്പാണ്?

റെഫ്രിജറേറ്ററുകളുടെ കാലം വരുംമുമ്പ് ഉപ്പ് പുരട്ടിയാണ് മാംസം സൂക്ഷിച്ചിരുന്നത്. മത്സ്യവും അങ്ങനെതന്നെ. ഉപ്പ് ഇത്തരം ഭക്ഷണപദാർത്ഥങ്ങളെ പുതുതാക്കുന്നില്ല, പക്ഷേ കേടായിപ്പോകാതെ സംരക്ഷിക്കാൻ സഹായിക്കുന്നു. അങ്ങനെയൊരു കാലത്ത് ”നിങ്ങൾ ഭൂമിയുടെ ഉപ്പാണ്” എന്ന് യേശു പറയുമ്പോൾ ആളുകൾക്ക് അത് എളുപ്പം മനസിലാക്കാൻ സാധിച്ചു.

ഉപ്പ് എന്നതുകൊണ്ട് സംരക്ഷണം, ജീവൻ, നിലനിൽപ്പ് തുടങ്ങിയവയാണ് അർഥമാക്കിയിരുന്നത്. ഇന്നത്തെ ലോകം ഉപയോഗശേഷം വലിച്ചെറിയുന്നവയുടെയും പെട്ടെന്ന് കേടുവരുന്നവയുടെയും ലോകമാണ്. ഭക്ഷണത്തെക്കാളുപരിയായി മൂല്യങ്ങളാണ് ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

സത്യസന്ധത ഇല്ലാതായിരിക്കുന്നു.
ബഹുമാനം മറഞ്ഞുപോകുന്നു
വിശ്വാസം ക്ഷയിക്കുന്നു
സ്‌നേഹം തണുത്തുറഞ്ഞുപോകുന്നു.

ഇങ്ങനെയുള്ള സാഹചര്യത്തിൽ ക്രൈസ്തവരായ നാം ഭൂമിയുടെ ഉപ്പാകണം. എങ്ങനെ?

1.കുറുക്കുവഴികൾ തേടുന്ന ഈ ലോകത്ത് സത്യസന്ധരായിരിക്കുന്നതുവഴി നന്മയെ നാം ഭൂമിയിൽ നിലനിർത്തുന്നു.

2.കോപവും ദേഷ്യവും നിറഞ്ഞ ലോകത്ത് ദയയോടെ സംസാരിക്കുമ്പോൾ നാം ബഹുമാനത്തെ നിലനിർത്തുന്നു.

3.ആരും അംഗീകരിക്കാതെയും വിലമതിക്കാതെയും ഇരിക്കുന്ന സാഹചര്യത്തിലും വിശ്വാസം മുറുകെപ്പിടിച്ച് മുന്നോട്ട് പോകുക.

ജീവൻ സംരക്ഷിക്കുന്ന, വിശ്വാസം നിലനിർത്തുന്ന, സ്‌നേഹം മങ്ങിപ്പോകാതെ കാത്തുസൂക്ഷിക്കുന്ന, ഉപ്പാകാൻ നമുക്ക് കഴിയട്ടെ.

ഫാ. ഡാഗ്