
എന്നോടുള്ള സ്‌നേഹത്താൽ പ്രേരിതയായി കാരുണ്യപ്രവൃത്തികൾ നീ ചെയ്യണം. എപ്പോഴും എവിടെയും നിന്റെ സഹോദരങ്ങളോട് നീ കരുണയോടെ വർത്തിക്കണം. നീ ഇതിൽനിന്ന് പിന്മാറുകയോ ഒഴികഴിവു പറയുകയോ വിമുക്തയാകുകയോ ചെയ്യരുത്.
നിന്റെ സഹോദരങ്ങളോട് കരുണയോടെ വർത്തിക്കാൻ മൂന്നു വഴികൾ ഞാൻ കാണിച്ചുതരാം.
ഒന്നാമത്തേത് – പ്രവൃത്തിയിലൂടെ.
രണ്ടാമത്തേത് – വാക്കുകളിലൂടെ.
മൂന്നാമത്തേത് – പ്രാർഥനയിലൂടെ.
ഈ മൂന്നു പദവികളും ഉൾക്കൊള്ളുമ്പോഴാണ് കരുണ പൂർണതയിലെത്തുന്നത്. അപ്പോൾ അത് ആർക്കും ചോദ്യം ചെയ്യപ്പെടാൻ സാധിക്കാത്തവിധം എന്റെനേരെയുള്ള സ്‌നേഹത്തിന്റെ സാക്ഷ്യവുമാകും. ഈ വിധത്തിലാണ് ഒരാത്മാവ് എന്റെ കരുണയെ ആദരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നത്. അതെ, ഈസ്റ്റർ കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ച കരുണയുടെ തിരുനാളാണെങ്കിലും അവയോടൊപ്പം കരുണയുടെ പ്രവൃത്തികളും ഉണ്ടായിരിക്കണം.
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി- 742