
”വൈകിട്ട്, ഞാൻ എന്റെ മുറിയിലായിരുന്നപ്പോൾ, വെള്ളവസ്ത്രം ധരിച്ച ഈശോനാഥനെ ഞാൻ കണ്ടു. ഒരു കൈ അനുഗ്രഹിക്കുന്ന രീതിയിൽ ഉയർത്തിപ്പിടിച്ചിരുന്നു. മറ്റേ കൈ മാറിടത്തിൽ വസ്ത്രത്തെ തൊട്ടിരുന്നു. മാറിടത്തിൽ വസ്ത്രത്തിന്റെ തുറന്നിരിക്കുന്ന ഭാഗത്തുനിന്ന് രണ്ട് വലിയ പ്രകാശരശ്മികൾ ബഹിർഗമിച്ചിരുന്നു. ഒരെണ്ണം ചുവന്നതും മറ്റേത് വെള്ളയുമായിരുന്നു…. കുറച്ചുസമയത്തിനുശേഷം ഈശോ എന്നോട് പറഞ്ഞു:
നീ കാണുന്നതുപോലെ ഒരു ഛായാചിത്രം ‘ഈശോയേ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു’ എന്ന കൈയൊപ്പോടെ വരയ്ക്കുക. ഈ ചിത്രം ആദ്യം നിങ്ങളുടെ ചാപ്പലിലും, (പിന്നീട്) ലോകം മുഴുവനിലും വണങ്ങപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഈ ഛായാചിത്രം വണങ്ങുന്ന ആത്മാവ് ഒരിക്കലും നശിച്ചുപോകുകയില്ലെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ഈലോകജീവിതത്തിലും പ്രത്യേകിച്ച് മരണസമയത്തും ആ ആത്മാവിന് (അതിന്റെ) ശത്രുക്കളുടെമേൽ വിജയം നല്കുമെന്നുകൂടി ഞാൻ വാഗ്ദാനം ചെയ്യുന്നു. എന്റെ സ്വന്തം മഹത്വമായി ഞാൻ അതിനെ സംരക്ഷിക്കും.
(വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി, 47-48)