Author Archives: times-admin
എവറസ്റ്റിനും അപ്പുറം എന്ത്?
രാവുംപകലും ദീര്‍ഘയാത്ര ചെയ്താണ് അവിടെ എത്തിയത്. കിട്ടിയത് ഒരു ഇരുണ്ട മുറി. കട്ടില്‍, ബെഡ്ഷീറ്റ്, ഭക്ഷണം, വെള്ളം, ബാത്‌റൂം സൗകര്യങ്ങള്‍ ഒന്നുമില്ല. 2 ഡിഗ്രിയില്‍ താഴ്ന്ന ഊഷ്മാവില്‍ തണുത്തുവിറച്ച്… പിറ്റേന്ന് രാവിലെ നാലുമണിക്ക് ഗ്രൗണ്ടിലെത്തണം എന്ന അറിയിപ്പുണ്ടായി. അല്പമാത്ര ഭക്ഷണത്തോടെ ഏഴുമണിക്കൂറോളം നീളുന്ന കഠിന പരിശീലനങ്ങള്‍. എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ ട്രെയ്‌നിങ്ങിനു പോയ യുവാവ് പറഞ്ഞു.… Read More
പുതുക്കപ്പെടാന്‍ ഒരു പുതുവര്‍ഷം
പുതുക്കപ്പെടാന്‍ ഒരു പുതുവര്‍ഷംകൂടെ… ജീവിതകാലഘട്ടമാകുന്ന വൃക്ഷത്തില്‍നിന്ന് 2023 എന്ന ഒരിലകൂടി പൊഴിഞ്ഞ് 2024-ലെ പുതുവര്‍ഷത്തിലേക്ക് ഏറെ പ്രതീക്ഷയോടെ നാം പ്രവേശിക്കുകയാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ദൈവാനുഗ്രഹവും നന്മകളും നിറഞ്ഞ ഒരു പുതുവര്‍ഷം ആദ്യമേ ആശംസിക്കുന്നു. മാനവജീവിതചരിത്ര പുസ്തകത്തില്‍ പുതിയൊരു അധ്യായത്തിന് നാം തുടക്കം കുറിക്കുമ്പോള്‍ 2024-ല്‍ എന്തെഴുതണം എന്ന തീരുമാനമാണ് ഇനി സ്വീകരിക്കാനുള്ളത്. ആദ്യചിന്ത കൃതജ്ഞത ജനുവരി വിചാരത്തിലെ… Read More
മുന്തിരി വിളയണോ അതോ…?
വിശുദ്ധ ജോണ്‍ മരിയ വിയാനി പറഞ്ഞ ഒരു സംഭവം. വിശുദ്ധ ഹിലാരിയോണ്‍ ഒരിക്കല്‍ ശിഷ്യന്‍മാരോടൊപ്പം തന്റെ കീഴിലുള്ള ആശ്രമങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു. യാത്രയ്ക്കിടെ ഒരു ഏകാന്തവാസിയുടെ ഭവനത്തിനടുത്തെത്തി. അയാളുടെ മുന്തിരിത്തോട്ടത്തെ സമീപിക്കാന്‍ ശ്രമിച്ചപ്പോഴേക്കുംതന്നെ അതിന്റെ വിവിധഭാഗങ്ങളില്‍ കാവല്‍നിന്നിരുന്നവര്‍ വിശുദ്ധന്റെയും ശിഷ്യരുടെയും നേര്‍ക്ക് അതാ കല്ലും മണ്ണും വാരി എറിയുന്നു! അവര്‍ വേഗം അവിടെനിന്ന് രക്ഷപ്പെട്ടു. അല്പദൂരം… Read More
ഈശോ വാട്ട്‌സാപ്പ് നോക്കുന്നുണ്ടായിരുന്നു!
നാളുകള്‍ക്കുമുമ്പ് പതിവുപോലെ ഒരു അവധി ദിവസം. ശാലോം ടൈംസിനുവേണ്ടി എഴുതാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. രോഗത്തിന്റെ ക്ലേശങ്ങള്‍ ഉള്ളതിനാല്‍ ഈശോയുടെ ക്രൂശിതരൂപം പിടിച്ച് കട്ടിലില്‍ കിടന്നു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ലേഖനമെഴുതാനായി എന്റെ കൈകളെ ഈശോ ചലിപ്പിക്കാന്‍ തുടങ്ങിയത്. അത്രയും നേരം ഞാനും ഈശോയും സ്‌നേഹസംഭാഷണത്തിലായിരുന്നു. ഈശോ നല്‍കുന്ന പ്രേരണ അനുസരിച്ചു മൊബൈലിലെ മംഗ്ലീഷ്… Read More
മുട്ടുവേദനയ്‌ക്കൊരു പ്രാര്‍ത്ഥന!
എഴുപതു വയസ്സായ അമ്മയ്ക്ക് മുട്ടുവേദന. മാസങ്ങളായി തീക്ഷ്ണതയോടെ അമ്മ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എത്ര പ്രാര്‍ത്ഥിച്ചിട്ടും മാറുന്നില്ല. അമ്മ പരിഭവപ്പെട്ടു, ”ദൈവമേ, എഴുപതു വയസ്സുവരെ രോഗമെന്നും പറഞ്ഞ് ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടില്ല. ഈ വയസ്സുകാലത്ത് നീ എന്തിനാ എന്നെ കഷ്ടപ്പെടുത്തുന്നത്.” അമ്മ ഒരു ശബ്ദം കേട്ടു, ”മക്കളാരും നോക്കാനില്ലേ?” അല്പം അമ്പരപ്പോടെ അമ്മ മറുപടി പറഞ്ഞു, ”മക്കളെല്ലാവരും പൊന്നുപോലെ… Read More
ദൈവഹിതമനുസരിച്ച് ജീവിക്കാന്‍ ആദ്യചുവട്
ഒപ്പമുണ്ടായിരുന്നവരില്‍ പലരും വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകാനൊരുങ്ങുകയാണ്. അവരെക്കണ്ട് ഞാനും അതിനുവേണ്ടിത്തന്നെ ശ്രമമാരംഭിച്ചു. ഏജന്‍സികളില്‍ പോയി പലതവണയാണ് സംസാരിച്ചത്. ഇരുപത്തയ്യായിരം രൂപ മുടക്കി IELTS പരീക്ഷയ്ക്ക് ബുക്ക് ചെയ്യുകയും ചെയ്തു. അപ്പോഴൊക്കെ ഉള്ളില്‍ എന്തോ ഒരു അതൃപ്തി മുഴങ്ങുന്നുണ്ടായിരുന്നു. പക്ഷേ ഒരു കൃത്യത ഇല്ലാതിരുന്നതിനാല്‍ അതിനെ ഞാന്‍ കാര്യമായി എടുത്തില്ല. ഏതായാലും മറ്റുള്ളവര്‍ ചെയ്യുന്നതുതന്നെ ഞാനും… Read More
അഴുക്കുപുരളാതെ സൂക്ഷിക്കാന്‍….
പന്തക്കുസ്തായ്ക്കുശേഷം പരിശുദ്ധാത്മപ്രേരണയാല്‍ യാക്കോബ് ശ്ലീഹാ സ്‌പെയ്‌നിലേക്കാണ് സുവിശേഷവുമായി പോയത്. എന്നാല്‍ ഏറെ അധ്വാനിച്ചിട്ടും കാര്യമായ ഫലപ്രാപ്തി അവിടെയുണ്ടായില്ല. ജനങ്ങള്‍ സുവിശേഷം സ്വീകരിക്കാതെ പോകുന്നത് കണ്ട യാക്കോബ് ശ്ലീഹാ തളര്‍ന്നു. തപിക്കുന്ന മനസോടെ സരഗോസ എന്ന സ്ഥലത്തെ എബ്രോ നദിയുടെ കരയില്‍ ശ്ലീഹാ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നപ്പോള്‍ ഒരു സ്തൂപത്തിന്റെ മുകളില്‍ മാതാവ് പ്രത്യക്ഷയായി. ഉണ്ണിയേശുവിനെയും വഹിച്ചുനില്ക്കുന്ന തന്റെ… Read More
മൂന്നുവയസുകാരന്റെ സ്വന്തം ലുത്തിനിയ!
ആഗസ്റ്റ് 23, 2010. യു.എസ് കാന്‍സാസിലെ ഗോര്‍ഹാമിലുള്ള ജെന്നാ-മില്ലര്‍ ദമ്പതികളുടെ ഭവനം. നാലാമത്തെ കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഭവനത്തില്‍ എല്ലാവരും. ജെന്നായെ സഹായിക്കാനുള്ള മിഡ് വൈഫ് വേഗം എത്തി. പക്ഷേ അപ്പോഴേക്കും കുഞ്ഞ് പുറത്തുവന്നു. ലോകത്തിലേക്ക് വരാന്‍ അത്രമാത്രം തിരക്കിലായിരുന്നുവെന്ന് തോന്നിപ്പിച്ച കുഞ്ഞ്, മലാഖി മില്ലര്‍. കുഞ്ഞായിരുന്നപ്പോള്‍മുതല്‍ ഏത് തരത്തിലുമുള്ള ആളുകളോടും മലാഖി എളുപ്പത്തില്‍ ഇടപെടും.… Read More
മിന്നലിനുമുമ്പ് മറ്റ് ചിലത് സംഭവിച്ചിരുന്നു…
ഇക്കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തില്‍ ഒരു ചൊവ്വാഴ്ച. ഞാന്‍ പതിവുപോലെ ജോലിസ്ഥലത്തേക്ക് പോയിരുന്നു. ഭര്‍ത്താവും ഇളയ മോനുമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണിക്ക് ഒരു വലിയ ഇടിവെട്ടി. വീട്ടിലേക്കുള്ള ഇലക്ട്രിക് പോസ്റ്റുമുതല്‍ മീറ്റര്‍ വരെയുള്ള മുഴുവന്‍ വയറും കത്തിപ്പോയി. മീറ്ററും ഭാഗികമായി കത്തി നശിച്ചു. അതിന്റെ മുകളിലായുള്ള സണ്‍ഷെയ്ഡും കുറച്ച് പൊട്ടിപ്പോയി. പിന്നെ നാശനഷ്ടമുണ്ടായത് അടുക്കളഭാഗത്താണ്. അവിടെനിന്നും… Read More