times-admin – Page 24 – Shalom Times Shalom Times |
Welcome to Shalom Times

ആദം ആദത്തെ പ്രണയിച്ചാല്‍?

ചിന്താശീലരായ നല്ലൊരു പങ്ക് മനുഷ്യരിലും ഒരു വിഗ്രഹഭഞ്ജകന്‍ (iconoclast) ഉണ്ടെന്നാണ് സങ്കല്പം. വിഗ്രഹസമാനം സമൂഹം കൊണ്ടുനടക്കുന്ന വിശുദ്ധബിംബങ്ങളെയും സനാതനമൂല്യങ്ങളെയും തച്ചുതകര്‍ക്കാന്‍ അവര്‍ മോഹിക്കും. ഏറ്റവും പവിത്രമായതിനെ തകര്‍ക്കാനായിരിക്കും ഏറ്റവും കൂടുതല്‍ ആളുകള്‍ ഓടിക്കൂടുന്നത്. അടുത്തകാലത്ത് വിഗ്രഹഭഞ്ജകര്‍ ആവേശത്തോടെ നോട്ടമിടുന്ന വിശുദ്ധ മൂല്യമാണ് സ്ത്രീ- പുരുഷ വിവാഹവും കുടുംബജീവിതവും. ഈ പശ്ചാത്തലത്തിലാണ് സ്വവര്‍ഗവിവാഹങ്ങള്‍ തര്‍ക്കവിഷയമാകുന്നതും മാധ്യമശ്രദ്ധ നേടുന്നതും.… Read More

കുഞ്ഞിനെപ്പോലെ ചെയ്യാമോ?

ഒരു കുഞ്ഞ് അല്പം ബുദ്ധിയുറയ്ക്കുമ്പോഴേതന്നെ തന്റെ അപ്പനും അമ്മയ്ക്കുംവേണ്ടി എങ്ങനെ അധ്വാനിക്കാം എന്ന് ചിന്തിക്കുമോ? ഇല്ല. പകരം ആ കുഞ്ഞ് മാതാപിതാക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയാണ് ചെയ്യുക. കെട്ടിപ്പിടിക്കുക, ഉമ്മവയ്ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യും. അതാകട്ടെ മാതാപിതാക്കള്‍ക്ക് ഏറെ സന്തോഷമാണുതാനും. ഇതുപോലെ നമ്മുടെ മറ്റ് പ്രവൃത്തികളെക്കാളും അധ്വാനങ്ങളെക്കാളുമെല്ലാം ഉപരി ദൈവത്തിന് താത്പര്യം നമ്മുടെ സ്‌നേഹത്തിലാണ്. അതിനാല്‍ത്തന്നെ പ്രാര്‍ത്ഥനയില്‍… Read More

കുട്ടികള്‍ക്ക് വിശുദ്ധരെ വേണം: 4 അത്യാവശ്യകാരണങ്ങള്‍

സുവിശേഷമോ യേശു പകര്‍ന്നുതന്ന മൂല്യങ്ങളോ ഒക്കെ കുട്ടികളെ പഠിപ്പിക്കാന്‍ എന്തുചെയ്യും? അതെല്ലാം അവരെ പഠിപ്പിക്കാന്‍ എളുപ്പമുള്ള മറ്റൊരു വഴിയുണ്ട്. അതാണ് വിശുദ്ധരുടെ ജീവിതകഥകള്‍. കാരണം കുട്ടികള്‍ കാര്യങ്ങള്‍ പഠിക്കുന്നത് അനുകരണത്തിലൂടെയാണ്. അതിനാല്‍ത്തന്നെ വചനത്തിന്റെ സാക്ഷികളായ വിശുദ്ധരുടെ ജീവിതങ്ങള്‍ അനുകരിച്ച് പഠിക്കുക എന്നത് അവര്‍ക്ക് താരതമ്യേന എളുപ്പമായിരിക്കും. നമുക്ക് മുമ്പേ സ്വര്‍ഗത്തിലേക്ക് കടന്നുപോയ ഈ സഹോദരീസഹോദരന്‍മാര്‍ നമ്മുടെ… Read More

തീ പിടിച്ചവര്‍ പറഞ്ഞത്‌

പ്രായമായ ഒരു അപ്പച്ചന്‍. അദ്ദേഹം അന്ന് ശാലോം ഏജന്‍സി മീറ്റിങ്ങ് നടക്കുന്ന ഹാളിലേക്ക് വളരെ പതിയെ കയറിവന്നു. ഹാള്‍ അല്പം ഉയരത്തിലായിരുന്നതിനാല്‍ കയറിവരാന്‍ അദ്ദേഹത്തിന് കൂടുതല്‍ ക്ലേശം അനുഭവപ്പെട്ടിരിക്കണം. വന്നയുടന്‍ എന്റെ കൈയില്‍ പിടിച്ചുകൊണ്ട് പറയുകയാണ്: ”തീരെ വയ്യാതായി. ഇനി അടുത്ത വര്‍ഷത്തെ മീറ്റിങ്ങിന് വരാന്‍ പറ്റുമോ എന്ന് അറിഞ്ഞുകൂടാ.” അദ്ദേഹത്തിന്റെ ഇരുകൈകളും വിറയ്ക്കുന്നത് എന്റെ… Read More

ആറുവയസുകാരനൊപ്പം എത്താനായില്ല!

സ്‌കൂള്‍ അവധിക്കാലം തുടങ്ങിയ ഉടന്‍ ഞങ്ങള്‍ അമ്മയെയും സഹോദരങ്ങളെയും കാണാന്‍ ഇന്ത്യയിലേക്ക് പോയി. ഞങ്ങള്‍ മടങ്ങിയെത്തിയപ്പോള്‍, രണ്ടു ദിവസത്തെ അവധിയെടുത്തതിനുശേഷം, ഇളയ മകന്‍ സോളമന് വേനല്‍ക്കാല സ്‌കൂള്‍ ആരംഭിക്കേണ്ടി വന്നു. അവന്റെ സഹോദരിമാര്‍ ഉറക്കമുണരുംമുമ്പേ, അവന്‍ എഴുന്നേറ്റ് സ്‌കൂളില്‍ പോകേണ്ടതിനാല്‍ എനിക്ക് സഹതാപം തോന്നി. പോകേണ്ട ദിവസം രാവിലെ അവനെ വിളിച്ചു. വളരെ പെട്ടെന്ന് അവന്‍… Read More

ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ച കന്യാസ്ത്രീയുടെ ജീവിതം

”ഞാന്‍ സ്വര്‍ഗരാജ്ഞിയായ മാതാവിനെ കണ്ടു!” സന്തോഷകരമായ ഈ അനുഭവം കാതറൈന്‍ പലരോടും പറഞ്ഞു. ബാല്യത്തില്‍ത്തന്നെ ദര്‍ശനങ്ങളിലൂടെ കാതറൈന് ദൈവികമായ അറിവുകളും ഉള്‍ക്കാഴ്ചകളും ലഭിച്ചിരുന്നു. സ്വര്‍ഗ്ഗരാജ്ഞിയായ ദൈവമാതാവിനെ പലപ്പോഴും ദര്‍ശിച്ചു. കര്‍ത്താവിനോടും പരിശുദ്ധ അമ്മയോടും വിശുദ്ധരോടുമെല്ലാം ഉറ്റബന്ധം പുലര്‍ത്തിയിരുന്നു അവള്‍. വിശുദ്ധ ഗ്രന്ഥത്തിലെ സംഭവങ്ങള്‍ അവള്‍ വിവരിക്കുന്നതുകേട്ട് പലരും അത്ഭുതപ്പെട്ടിട്ടുണ്ട്. എങ്കിലും, ചില കേള്‍വിക്കാരുടെ ചോദ്യങ്ങളും അഭിപ്രായ… Read More

പരുന്തിന്റെ വിജയരഹസ്യം

പരുന്ത് സര്‍പ്പത്തെ നേരിടുകയാണങ്കില്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. അത് യുദ്ധരംഗം ഭൂമിയില്‍നിന്ന് അന്തരീക്ഷത്തിലേക്ക് മാറ്റും. അതിനായി സര്‍പ്പത്തെ കൊത്തിയെടുത്ത് പറക്കും. എന്നിട്ട് അതിനെ സ്വതന്ത്രമാക്കും. എന്നാല്‍ അന്തരീക്ഷത്തില്‍ സര്‍പ്പത്തിന് എന്ത് ശക്തിയാണ് പ്രകടിപ്പിക്കാന്‍ കഴിയുക? അത് നിസ്സഹായമായിപ്പോകുകയേയുള്ളൂ. ഇതുതന്നെയാണ് ആത്മീയജീവിതത്തിലും നാം ചെയ്യേണ്ടത്. ശത്രുവായ പിശാചിന് ജയിക്കാന്‍ എളുപ്പമുള്ള പാപസാഹചര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവനുമായി പോരാട്ടമരുത്. പകരം… Read More

അന്നത്തെ വേദനയ്ക്ക് ഈശോ നിര്‍ദേശിച്ച മരുന്ന്

കുറെ വര്‍ഷങ്ങള്‍ പിറകിലേക്കൊരു യാത്ര. നഴ്‌സായി ജോലി ചെയ്യുന്ന സമയം. നഴ്‌സിംഗ് ലൈസന്‍സ് പ്രത്യേക കാലപരിധിക്കുള്ളില്‍ പുതുക്കിയെടുക്കേണ്ട ഒരു രേഖയാണ്. ഓരോ തവണ ലൈസന്‍സ് പുതുക്കുമ്പോഴും നഴ്‌സുമാര്‍ ചില ക്ലാസ്സുകളിലും മറ്റും പങ്കെടുത്ത് ആവശ്യമായ മണിക്കൂറുകള്‍ നീക്കിവച്ച് അതിനു വേണ്ടുന്ന സി. എം .ഇ (കണ്ടിന്യൂയിങ് മെഡിക്കല്‍ എഡ്യൂക്കേഷന്‍) പോയിന്റുകളും കരസ്ഥമാക്കണം. ഓണ്‍ലൈന്‍ ആയോ അല്ലാതെയോ… Read More

കുമ്പസാരിക്കാന്‍ സഹായിക്കുന്ന ബസര്‍ ലൈറ്റ്‌

യു.എസ്: ഡെന്‍വറിലെ ബിഷപ് മാഷെബൂഫ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബസര്‍ ലൈറ്റ് അണയുന്നത് ആത്മാവിന്റെ സ്‌നാനത്തിനുള്ള ക്ഷണമാണ്. കാരണം ചാപ്ലിന്‍ ഫാ. സി.ജെ. മാസ്റ്റ് വിദ്യാര്‍ത്ഥികളെ കുമ്പസാരിക്കാന്‍ ക്ഷണിക്കുന്നതിന്റെ അടയാളമാണ് അണയുന്ന ആ ബസര്‍ ലൈറ്റ്. കുമ്പസാരത്തിന് ആഗ്രഹിക്കുന്നവര്‍ നേരത്തേതന്നെ ബസര്‍ എടുത്തുകൊണ്ട് പോകും. ക്ലാസിലോ വിശ്രമവേളയിലോ, എപ്പോഴായാലും, തങ്ങളുടെ ബസറിന്റെ ചുവന്ന ലൈറ്റ് അണയുന്നത് അപ്പോള്‍… Read More

രോഗശാന്തി വേണോ..?

രോഗശാന്തിക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് പ്രതീക്ഷാനിര്‍ഭരമായ വിശ്വാസം- പ്രാര്‍ത്ഥിക്കുന്ന ആളിനും രോഗിക്കും. അപസ്മാരരോഗിയെ സുഖപ്പെടുത്താന്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് സാധിച്ചില്ല എന്ന ശിഷ്യന്മാരുടെ ചോദ്യത്തിന് ‘നിങ്ങളുടെ വിശ്വാസക്കുറവുകൊണ്ടുതന്നെ’ എന്നാണവിടുന്ന് മറുപടി നല്കിയത്. ചിലപ്പോള്‍ മറ്റുള്ളവരുടെ വിശ്വാസം രോഗിക്ക് സൗഖ്യദായകമായി ഭവിക്കും. അപസ്മാരരോഗിയുടെ പിതാവിന്റെ വിശ്വാസം, കനാന്‍കാരി സ്ത്രീയുടെ വിശ്വാസം, ശതാധിപന്റെ വിശ്വാസം തുടങ്ങിയവ ഉദാഹരണങ്ങളാണ്. യേശുവിന് ഇത്… Read More