കുട്ടികളെ വീട്ടില്‍ ഒറ്റയ്ക്കാക്കിയിട്ട് യാത്ര പോകേണ്ട സാഹചര്യം വരുമ്പോള്‍ മാതാപിതാക്കള്‍ പറയും, ”മക്കളേ ആര് വിളിച്ചാലും ആദ്യം കതക് തുറന്നുകൊടുക്കരുത്, ആരാണ് എന്ന് നോക്കി വേണ്ടപ്പെട്ടവരാണെങ്കില്‍മാത്രമേ തുറക്കാവൂ.” ഈ തത്വം ആധ്യാത്മികജീവിതത്തിലും സുപ്രധാനമത്രേ. കണ്ണ് ഒരു പ്രധാനവാതിലാണ്. മുന്നില്‍ വരുന്ന എന്തിനും ആ വാതില്‍ തുറന്നുകൊടുത്താല്‍ ഉള്ളിലെ വെളിച്ചം പതിയെ നിലച്ചുപോകും. അതെ, ”കണ്ണാണ് ശരീരത്തിന്റെ… Read More
Author Archives: times-admin
കൊന്ത കളഞ്ഞാല്‍ ബിസിനസ് ഫ്രീ !
വിസിറ്റിങ്ങ് വിസയില്‍ ഞാന്‍ ദുബായില്‍ എത്തിയത് 1996-97 കാലത്താണ്. വിസയ്ക്ക് പണം വാങ്ങി എന്നെ കൊണ്ടുപോയ എന്റെ സുഹൃത്ത് ജമാല്‍ ഞാന്‍ അവിടെയെത്തിയപ്പോള്‍ ജോലിക്കാര്യത്തില്‍ കൈമലര്‍ത്തി. ഭാഷപോലും അറിയില്ലാത്ത ഞാന്‍ പലരോടും യാചിച്ച് അവസാനം ഒരാള്‍ ജോലി തരാന്‍ സമ്മതിച്ചു. അദ്ദേഹം ഒരു ഗോവക്കാരന്‍ ആയിരുന്നു. ഫ്‌ളാറ്റിലേക്ക് എന്നെ കൊണ്ടുപോയി. ഒരു ചെറിയ മുറി തുറന്ന്… Read More
മദര്‍ തെരേസ പറഞ്ഞത്…
”യേശുവിന്റെ തിരുഹൃദയത്തില്‍നിന്നാണ് സേവനങ്ങള്‍ ചെയ്യാനുള്ള ഊര്‍ജം ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ആയിരത്തോളം അംഗങ്ങളുള്ള എന്റെ സന്യാസസഭയില്‍ എല്ലാവരും പാലിക്കേണ്ട ഒരു നിയമം ഇതാണ്. ഓരോ സന്യാസിനിയും ഒരു മണിക്കൂര്‍സമയം നിര്‍ബന്ധമായും ദിവ്യകാരുണ്യസന്നിധിയില്‍ ഇരിക്കണം. എന്റെ സഹോദരികള്‍ ഈ നിയമം ഉപേക്ഷിക്കുന്നെങ്കില്‍ കര്‍ത്താവിനോട് എനിക്കൊന്ന് പ്രാര്‍ത്ഥിക്കാനുണ്ട്, നല്ല ദൈവമേ, അങ്ങ് എന്റെ സന്യാസസഭയെ ഇല്ലാതാക്കിക്കൊള്ളുക!”
നിങ്ങളുടെ ഉള്ളിലുമുണ്ട് ഈ കൊട്ടാരം!
ആഭ്യന്തരഹര്‍മ്യത്തിന്റെ (Interior Castle) ഒന്നാം സദനത്തെക്കുറിച്ച് ചില നല്ല വിവരങ്ങള്‍ എന്റെ സ്വന്തം അനുഭവത്തില്‍നിന്നു ഞാന്‍ നല്‍കാം. അതിലുള്ള മുറികള്‍ കുറച്ചൊന്നുമല്ല. ഏറെയാണെന്നു കരുതിക്കൊള്ളണം; അവയില്‍ പ്രവേശിക്കുന്ന ആത്മാക്കളും അത്ര കുറവല്ല. അവര്‍ക്കെപ്പോഴും നല്ല ഉദ്ദേശ്യവുമുണ്ട്. എന്നാല്‍ പിശാചിന്റെ ദുരുദ്ദേശ്യംനിമിത്തം ഓരോ മുറിയിലും നിസംഖ്യം പൈശാചിക ദൂതന്മാരെ അവര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോന്നിലുംനിന്ന് ആരും മുന്നോട്ടു കടക്കാതെ… Read More
സ്വയം പറയണം…
ക്രൂശില്‍ ബന്ധിതനായ ഈശോയുടെമേല്‍ ദൃഷ്ടികളുറപ്പിച്ചുകൊണ്ട് നമുക്ക് സ്വയം പറയാം: എന്റെ പാപങ്ങള്‍ വഴി ഞാന്‍ ദൈവത്തോട് ചെയ്ത ദ്രോഹത്തിന് പരിഹാരം ചെയ്യുവാന്‍ എന്റെ രക്ഷകന് ഇതെല്ലാം സഹിക്കേണ്ടി വന്നു…. ഒരു ദൈവം നമ്മുടെ പാപങ്ങള്‍ക്ക് പരിഹാര ബലിയായി ലോകത്തിലേക്ക് വരുന്നു…. പാപത്തിന്റെ ബാഹ്യഛായ സ്വീകരിക്കുകയും നമ്മുടെ ദുഷ്‌കര്‍മ്മങ്ങളുടെ ഭാരം കുരിശില്‍ വഹിക്കുവാന്‍ തിരുമനസ്സാവുകയും ചെയ്തതുനിമിത്തം ഒരു… Read More
അമ്മച്ചിനക്ഷത്രവും വിശുദ്ധ ബലിയും…
ഞാന്‍ ടെലിഫോണ്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന കാലമാണത്. 15 വര്‍ഷം എയര്‍ഫോഴ്‌സില്‍ സേവനം അനുഷ്ഠിച്ചശേഷം അവിടെനിന്നും വിരമിച്ച് അധികം താമസിയാതെ എനിക്ക് ടെലിഫോണ്‍സില്‍ നിയമനം ലഭിച്ചിരുന്നു. അക്കാലത്ത് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ അവശ്യസേവനവിഭാഗമായിരുന്നതിനാല്‍ ജീവനക്കാരെല്ലാം 24 മണിക്കൂറും ഷിഫ്റ്റായി ജോലി ചെയ്തിരുന്നു. ഞാന്‍ ജോലി ചെയ്തിരുന്ന ഇരിങ്ങാലക്കുട എക്‌സ്‌ചേഞ്ചിലെ ഡ്യൂട്ടി കഴിഞ്ഞാല്‍ ഒട്ടും താമസിയാതെ കല്ലേറ്റുംകര റെയില്‍വേ… Read More
പട്ടാളക്കാരനെ നേരിട്ട റഷ്യന്‍ പെണ്‍കുട്ടി വാഴ്ത്തപ്പെട്ട അന്ന കൊലെസരോവ
റഷ്യന്‍ സൈന്യം സ്ലോവാക് റിപ്പബ്ലിക്കിനെ നാസി അധിനിവേശത്തില്‍നിന്ന് വിമോചിപ്പിച്ചുകൊണ്ടിരുന്ന 1944 കാലഘട്ടം. ദാരിദ്ര്യവും രണ്ടാം ലോകമഹായുദ്ധത്തിന്റെ അനന്തരഫലങ്ങളും ലോകത്തെ ഉലച്ച സമയം. നവംബര്‍ 22-ന് രാത്രിയില്‍ സ്ലോവാക്യയില ആ കൊച്ചുഗ്രാമത്തിലേക്ക് റഷ്യയുടെ ചുവന്ന സൈന്യം കടന്നുവന്നു. ആക്രമാസക്തരായ പട്ടാളക്കാരെ ഭയന്ന് ആളുകള്‍ അവരുടെ ഭൂഗര്‍ഭ അറകളില്‍ പോയി ഒളിക്കുകയാണ്. പതിനാറുകാരിയായ അന്നാ കൊലെസരോവ അവളുടെ സഹോദരനും… Read More
ദിവ്യബലിയും തീപാറുന്ന സിംഹങ്ങളും
ഒരിക്കല്‍ ഈശോ വിശുദ്ധ ഫൗസ്റ്റീനയോട് പറഞ്ഞു: ”നിന്റെ കോണ്‍വെന്റിലെ ചില സിസ്റ്റേഴ്‌സ് പരിശുദ്ധ കുര്‍ബാനയുടെ സമയത്ത് ശാരീരികമായി മാത്രമാണ് ദൈവാലയത്തിലുള്ളത്. ഞാന്‍ കാല്‍വരിയില്‍ അര്‍പ്പിച്ചതുപോലെ തീവ്രസ്‌നേഹത്തോടെ അവര്‍ക്കുവേണ്ടി അള്‍ത്താരയില്‍ സ്വയം ബലിയായി അര്‍പ്പിക്കുന്ന ആ സമയങ്ങളില്‍പ്പോലും അവര്‍ മനസുകൊണ്ട് അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്…! ഇത് എന്നെ എത്രയധികം സങ്കടപ്പെടുത്തുന്നുവെന്ന് നിനക്കറിയാമോ?!” ദിവ്യബലിക്കണയുന്ന എല്ലാവരും… Read More