വര്ഷങ്ങള്ക്കുമുമ്പ് ഒരു ജൂലൈ 15. ഞാനന്ന് എട്ടാം ക്ലാസില് പഠിക്കുകയാണ്. സുഹൃത്തും അയല്ക്കാരിയുമായ ഒരു ചേച്ചി എന്നെയും കൂട്ടി അടുത്തുള്ള മീനങ്ങാടി മലങ്കര കത്തോലിക്കാ ബഥനി ആശ്രമത്തില് പോയി. അന്ന് മാര് ഈവാനിയോസ് പിതാവിന്റെ ഓര്മ്മപ്പെരുന്നാള്ദിനമായിരുന്നു. അതിനാല്, അവിടത്തെ വൈദികന് ഈവാനിയോസ് പിതാവിന്റെ ചിത്രമുള്ള ഒരു കാര്ഡ് സമ്മാനിച്ചു. സംസാരത്തിനിടെ, കുശലാന്വേഷണമെന്നോണം ഒരു ചോദ്യം, ‘അച്ചനാകാന്… Read More
Author Archives: times-admin
സ്ഥലം വില്പന നടന്നു
ഞാന് സ്ഥിരമായി ശാലോം ടൈംസ് മാസിക വായിക്കുന്ന വ്യക്തിയാണ്. ഒരിക്കല് മാസികയില് സ്ഥലം വില്പന നടന്നതിന്റെ സാക്ഷ്യം കണ്ടു. ഏറെ നാളായി ഞങ്ങളും സ്ഥലം വില്ക്കാന് ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ആ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. അതിനാല് ആ സാക്ഷ്യത്തില് പറഞ്ഞതുപോലെ, ”ഈ ദേശത്ത് വീടുകളും വയലുകളും മുന്തിരിത്തോട്ടങ്ങളും ഇനിയും ക്രയവിക്രയം ചെയ്യുമെന്ന് ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ കര്ത്താവ്… Read More
April 2024
ഭര്ത്താവ് മാനസാന്തരപ്പെട്ടത് ഇങ്ങനെ…
ജീവിതത്തിലെ വളരെ സങ്കടകരമായ ഒരു സമയമായിരുന്നു അത്. ഭര്ത്താവ് എന്നെയും കുട്ടികളെയും അവഗണിച്ച് മറ്റൊരു സ്ത്രീയുടെ പിന്നാലെ പോയി. വീട്ടില് വരുന്നത് വല്ലപ്പോഴുംമാത്രം. ഭര്ത്താവിന്റെ അവിശ്വസ്തതയെക്കുറിച്ചുള്ള വേദനയും മറ്റ് വരുമാനമില്ലാത്ത അവസ്ഥയും ചേര്ന്ന് ജീവിതം അത്യന്തം ക്ലേശകരം. ആ സമയത്ത് ഞങ്ങളുടെ പ്രദേശത്തുള്ള ധ്യാനകേന്ദ്രത്തിലെ വൈദികനോട് ഞാനിക്കാര്യം പങ്കുവച്ച് പ്രാര്ത്ഥിച്ചു. അദ്ദേഹം എന്നോട് നിര്ദേശിച്ചത് ഇങ്ങനെയാണ്,… Read More
ആസക്തികള്: തിരിച്ചറിയാനും അതിജീവിക്കാനും
ആസക്തികളാല് നയിക്കപ്പെടുന്ന ഒരു ലോകമാണ് ഇന്നത്തേത്, പണത്തോടും അധികാരത്തോടും ലോകസന്തോഷങ്ങളോടും എല്ലാമുള്ള ആസക്തി. അതിന് അര്ത്ഥമുണ്ടെന്നാണ് ലോകം കരുതുന്നത്, അത് സാത്താന് പറയുന്ന നുണയാണെന്ന് ലോകത്തിനോ ലോകത്തിന്റെ മനുഷ്യര്ക്കോ മനസിലാവുന്നില്ല. എന്നാല് ബൈബിള് പറയുന്നതനുസരിച്ച് ആസക്തി ഒരു യഥാര്ത്ഥ പ്രശ്നമാണ്. ഒരു പ്രധാനകാരണം ഇത്തരം ദുരാശകളുടെ പിന്നാലെ പോകുന്നവര് ലഭിക്കുമെന്ന് കരുതുന്ന സന്തോഷവും സംതൃപ്തിയും ഒരിക്കലും… Read More
ഇതിനായിരുന്നോ അപ്പന് കടുപ്പക്കാരനായത്?
എന്റെ പിതാവ് ഒരപകടത്തില്പ്പെട്ട് ഏതാണ്ട് 15 വര്ഷക്കാലം കഴുത്തിന് താഴോട്ട് തളര്ന്നു കിടപ്പിലായിരുന്നു. 2022 ഫെബ്രുവരി ഒമ്പതിന് ശാരീരികസ്ഥിതി തീര്ത്തും മോശമായതിനാല് ആശുപത്രിയില് പ്രവേശിപ്പിച്ചു. അന്ന് രാവിലെ എട്ടുമണിയായപ്പോള് എന്റെ ഒരു സുഹൃത്ത് ഹൈറേഞ്ചില്നിന്നും വിളിച്ചു; നന്നായി പ്രാര്ത്ഥിക്കുന്ന ഒരു കര്ഷകന്. ”എടാ, മൂന്നുമണി കഴിഞ്ഞ് അപ്പന്റെ അടുത്തുനിന്ന് എങ്ങും പോകരുത്. അപ്പന് ഇന്നത്തെ ദിവസം… Read More
അപകടവേളയില് യുവാവിന്റെ ‘സൂപ്പര് ചോയ്സ് ‘
മെക്സിക്കോ: അപകടത്തില്പ്പെട്ട കാറില്നിന്ന് പുറത്തുവന്ന യുവാവിന്റെ ‘സൂപ്പര് ചോയ്സ്’ ഫേസ്ബുക്കിലൂടെ പങ്കുവച്ചത് വൈദികനായ സാല്വദോര് നുനോ. ഫാ. സാല്വദോറും സഹോദരനായ അലക്സും മാതാപിതാക്കളുമൊത്ത് ഒരു യാത്രയിലായിരുന്നു. ഒരു സ്ഥലത്തുവച്ച് മറ്റൊരു കാര് അവരുടെ കാറിനെ ഓവര്ടേക്ക് ചെയ്യുന്നത് ശ്രദ്ധയില്പ്പെട്ടു. പെട്ടെന്നുതന്നെ ആ കാര് നിയന്ത്രണം വിട്ട് നീങ്ങുന്നതാണ് കാണുന്നത്. എന്തായാലും അടുത്ത നിമിഷങ്ങളില്ത്തന്നെ ആ കാര്… Read More
‘പഞ്ച് ‘ പ്രസംഗ രഹസ്യം
കുറച്ചുനാള് മുമ്പ് ഒരു ഞായറാഴ്ച യു.എസിലെ എന്റെ താമസസ്ഥലത്തിനടുത്തുള്ള ലത്തീന് പള്ളിയില് വിശുദ്ധ കുര്ബാന ചൊല്ലാന് പോയി. വിശുദ്ധ കുര്ബാനയ്ക്കുശേഷം കുമ്പസാരിപ്പിക്കുകയും ചെയ്യണമായിരുന്നു. ഇത്തരം അവസരങ്ങളില് പ്രസംഗം കൂടുതല് പ്രധാനമാണ് എന്ന് ചിന്തിച്ചതുകൊണ്ട് ഒരുങ്ങിത്തന്നെയാണ് പോയത്. പ്രസംഗത്തില് ഞാന് ‘പഞ്ച്’ എന്ന് കരുതിയ ഒരു കൂട്ടം ഉണ്ടായിരുന്നു. പക്ഷേ എന്നെ അതിശയിപ്പിച്ച ഒരു കാര്യമുണ്ട്. പഞ്ച്… Read More
March 2024
ഈസ്റ്റര് ഇനി വര്ഷത്തിലൊരിക്കലല്ല…
ജനിച്ച് 18 ആഴ്ച ആയപ്പോഴാണ് അറിയുന്നത് കുഞ്ഞ് 5 വയസിനപ്പുറം ജീവിക്കില്ലെന്ന്. ഒന്നു തൊട്ടാലോ, ചിരിച്ചാലോ, നടന്നാലോ ത്വക്ക് അടര്ന്നുവീഴുകയും മുറിവുകളുണ്ടാവുകയും ചെയ്യുന്ന അപൂര്വ രോഗം. എന്നാല് ഓസ്ട്രേലിയക്കാരന് ഡീന് ഇന്ന് 44ാം വയസില് എത്തിയിരിക്കുന്നു. ഈ രോഗബാധിതര് സഹിക്കുന്ന വേദന അവര്ണനീയമാണ്. അനങ്ങുന്നിടത്തെല്ലാം മുറിവുകള്. ബാന്ഡേജിനുള്ളിലെ ജീവിതം. കയ്യിലും കാലിലും മുഖത്തുമെല്ലാം ബാന്ഡേജുകള്. അത്… Read More