അസ്സീസ്സിയിലെ മേയര് ആയിരുന്നു വിശുദ്ധ ഗബ്രിയേല് പൊസെന്റിയുടെ പിതാവ്. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂര് അദേഹം ദൈവത്തോടൊപ്പം പ്രാര്ത്ഥനയില് ചെലവഴിക്കും. മേയര് എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വങ്ങള് കൃത്യമായി നിര്വഹിക്കാനുള്ള ദൈവകൃപ ചോദിച്ചും അദേഹം പ്രാര്ത്ഥിച്ചിരുന്നു. വിശുദ്ധന്റെ അമ്മ പരിശുദ്ധ ദൈവമാതാവിന്റെ വ്യാകുലങ്ങളെക്കുറിച്ച് നിരന്തരം ധ്യാനിക്കുക പതിവായിരുന്നു. ഇരുവരുടെയും പ്രാര്ത്ഥനയും ധ്യാനവും മകനെ… Read More
Author Archives: times-admin
February 2024
ക്രിസ്തുവിന്റെ മുഖമാകാന് എളുപ്പമാര്ഗം…
ന്യൂയോര്ക്ക് സിറ്റിയിലെ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേറ്റര് സിസ്റ്റര് മരിയന്നെയ്ക്ക് ഒരുദിവസം ഹവായ് രാജാവ് കലക്കോവിന്റെ കത്തുലഭിച്ചു. മൊളോക്കയ് ദ്വീപില് ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്നതിന് സിസ്റ്റേഴ്സിന്റെ സേവനം വേണം. കത്തു വായിച്ചയുടന് സിസ്റ്റര് പറഞ്ഞു: ‘ഇതുപോലൊരു ക്ഷണത്തിനും അംഗീകാരത്തിനും എനിക്ക് അര്ഹതയില്ല. ക്രൂശിതനായ യേശുവിന്റെ പ്രതിരൂപങ്ങളാവാന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരാണ് കുഷ്ഠരോഗികള്. അവരോടൊപ്പം അവരിലൊരാളാകാന് എന്റെ ഹൃദയം… Read More
സമയം ലാഭിക്കാന് സാധിക്കുന്നതെങ്ങനെ?
ദൈവവുമായുള്ള സ്ഥായിയായ ബന്ധം ഒരു ആത്മീയമനുഷ്യന്റെ നിലനില്പിനും വളര്ച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന് എല്ലാവര്ക്കുമറിയാം. അത് അവന്റെ ആത്മീയജീവനെ നിലനിര്ത്തുന്ന പ്രാണവായുവാണ്. ആ ബന്ധം കുറയുകയോ ഉലച്ചില് തട്ടുകയോ ചെയ്യുമ്പോഴൊക്കെ അവന് ജീവവായു കുറയുന്നതുമൂലം പിടയേണ്ടിവരും. ഇതൊക്കെ നമുക്കറിയാവുന്ന കാര്യമാണെങ്കിലും ജീവിതവ്യഗ്രത നമ്മെ ഗ്രസിക്കുമ്പോള് പ്രാര്ത്ഥനയോടുള്ള ആഭിമുഖ്യം കുറയും, പിന്നെ പ്രാര്ത്ഥനയില് ചെലവഴിക്കുന്ന സമയം പാഴാണെന്ന ചിന്ത… Read More
ഈശോയെ സംപ്രീതനാക്കാന്…
ഈശോയെ സംപ്രീതനാക്കാന് താന് എന്ത് ചെയ്യണം എന്ന് സിസ്റ്റര് നതാലിയ ഈശോയോട് ആരാഞ്ഞു. അവിടുന്ന് പറഞ്ഞു: ”നീ ഇരിക്കുകയോ കിടക്കുകയോ എന്ത് ചെയ്താലും സാരമില്ല. നിനക്ക് എന്തുവേണമെങ്കിലും ചെയ്യാം. കായികാഭ്യാസവും ആകാം. നീ എപ്പോഴും എന്റെ ചാരെ ഉണ്ടായിരിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്യണമെന്നതിലാണ് കാര്യം. നീ എന്നില്നിന്നും ഒരിക്കലും പുറത്തേക്ക് ചുവടുവച്ച് ഇറങ്ങരുത്. നിന്റെ ചിന്തകള്… Read More
കൈ വിച്ഛേദിച്ചവന് സ്നേഹസമ്മാനം സൗഖ്യം
തിരുസഭയെ പീഡിപ്പിച്ചിരുന്ന അധികാരിയായിരുന്നു ഉംബ്രിയായിലെ ഗവര്ണറായിരുന്ന വെനൂസ്റ്റ്യന്. അദ്ദേഹം സ്പൊളേറ്റോയിലെ ബിഷപ്പായിരുന്ന വിശുദ്ധ സബീനൂസിനോട് ഒരു വിഗ്രഹത്തെ ആരാധിക്കാന് ആവശ്യപ്പെട്ടപ്പോള് ബിഷപ് അതിന് തയാറായില്ല. മാത്രവുമല്ല ആ വിഗ്രഹം കഷ്ണങ്ങളായി ചിതറിച്ചുകളഞ്ഞു. ശിക്ഷയായി ബിഷപ്പിന്റെ കൈ ഗവര്ണര് വിച്ഛേദിച്ചു. നാളുകള് കഴിഞ്ഞപ്പോള് വെനൂസ്റ്റ്യന് കണ്ണുകളില് അതികഠിനമായ വേദന. സഹായം ചോദിച്ച് സമീപിച്ചത് ബിഷപ് സബീനൂസിനെത്തന്നെ. അദ്ദേഹം… Read More
ന്യൂ ഏജില്നിന്ന് CCC 1428-ലേക്ക്
കാനഡയിലെ ഒരു പ്രസ്ബിറ്റേറിയന് ക്രൈസ്തവ കുടുംബത്തില് 1961-ലാണ് എന്റെ ജനനം. പക്ഷേ അത് പേരിനുമാത്രമായിരുന്നു. ക്രൈസ്തവവിശ്വാസം തെല്ലുമില്ലാത്ത ജീവിതം. മനസിന്റെ അടിത്തട്ടില് കിടന്നിരുന്നത് പേരും പ്രശസ്തിയും നേടാനുള്ള ആഗ്രഹമായിരുന്നു. അതുതേടി, ചെറുപ്രായത്തില്ത്തന്നെ മയക്കുമരുന്ന് ഉപയോഗിച്ചുതുടങ്ങി. മോഷണവും പതിവായി. നാളുകള് കഴിഞ്ഞപ്പോള് എനിക്കൊരു ഗിറ്റാര് സമ്മാനമായി ലഭിച്ചു. അതെന്നെ വളരെയധികം ആകര്ഷിച്ചു. കഠിനമായി അധ്വാനിച്ച് ഗിറ്റാര്വായന പഠിച്ചെടുത്തു.… Read More
പരിഹാരജപം
പ്രിയമുള്ള യേശുവിന്റെയും മറിയത്തിന്റെയും സ്നേഹനിര്ഭരഹൃദയങ്ങളേ, നിങ്ങളുടെ ഹൃദയങ്ങളിലെ സ്നേഹജ്വാലകള് എന്റെ സ്വാഭീഷ്ടത്തെ ദഹിപ്പിച്ചുകളയട്ടെ. സ്നേഹരക്ഷകാ, എത്രയും പരിശുദ്ധ മാതാവേ, എന്റെ ഓരോ വിചാരവും വാക്കും പ്രവൃത്തിയും എന്റെ എല്ലാ പാപങ്ങള്ക്കും ലോകം മുഴുവന്റെയും പാപങ്ങള്ക്കും പരിഹാരമായി സ്വീകരിക്കണമേ. സ്നേഹ ഈശോയേ, അങ്ങയുടെ ഉദാരമായ കാരുണ്യം ഓരോ ആത്മാവിലേക്കും അവിരാമം ഒഴുകട്ടെ. പ്രിയ മാതാവേ, പാപികളുടെ സങ്കേതമായ… Read More
അമ്മ കഴിച്ചോ ?
തികച്ചും അവിചാരിതമായിട്ടാണ് അങ്ങനെയൊരാള് സഹായാഭ്യര്ത്ഥനയുമായി വീട്ടില് വരുന്നത്. പതിനെട്ടോ ഇരുപതോ വയസ് പ്രായം കാണും. പേര് സന്തോഷ്. വന്നപാടെ അവന് വളരെ താഴ്മയോടെ പറയാന് തുടങ്ങി. ”അമ്മാ, സഹായത്തിനായി വന്നതാണ്. ഞാന് അങ്ങ് മറ്റൊരു നാട്ടില് പഠിക്കുന്ന വിദ്യാര്ത്ഥിയാണ്. സാമ്പത്തികമായ ദുരവസ്ഥകള് വന്നതുകൊണ്ട് പഠനം പൂര്ത്തിയാക്കാന് കഴിയുന്നില്ല. എന്തെങ്കിലും സഹായം ചെയ്യണം.” ഞാന് അവന്റെ മുഖത്തേക്കു… Read More
ഓരോരുത്തരോടും എങ്ങനെ മറുപടി പറയണം?
കുടുംബജീവിതത്തില് ഓരോ ദിവസവും പല പ്രശ്നങ്ങളെ അതിജീവിച്ചാണ് മുന്നോട്ടുപോകുക. കൃപയില് വളരാനുള്ള മാര്ഗവുംകൂടിയാണ് അത്. എങ്ങനെ നന്നായി സംസാരിക്കാമെന്ന് ഈശോ കുടുംബത്തില്നിന്നുതന്നെ എന്നെ പഠിപ്പിക്കാന് ആരംഭിച്ച സംഭവം പങ്കുവയ്ക്കട്ടെ. ഒരു ദിവസം കുടുംബത്തില് ഒരു പ്രശ്നമുണ്ടായി. അതെന്നെ വളരെ കുപിതനാക്കി. അതുവരെ പലപ്പോഴും നിശബ്ദത പാലിച്ചിരുന്ന എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു എന്ന് പറയാം. ആ അവസ്ഥയില്… Read More