times-admin – Page 18 – Shalom Times Shalom Times |
Welcome to Shalom Times

മാര്‍പാപ്പയെ കുമ്പസാരിപ്പിച്ച ഭിക്ഷാടകന്‍

ന്യൂയോര്‍ക്കില്‍നിന്നുള്ള ഒരു യുവവൈദികന്‍ റോമില്‍ ഉപരിപഠനത്തിനെത്തി. അദ്ദേഹം പ്രാര്‍ത്ഥനയ്ക്കായി സ്ഥിരമായി ഒരു ദൈവാലയം സന്ദര്‍ശിക്കുമായിരുന്നു. ദൈവാലയകവാടത്തിനുമുന്നില്‍ എന്നും കണ്ടിരുന്ന യാചകരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ പ്രത്യേകശ്രദ്ധയാകര്‍ഷിച്ചു. അങ്ങനെ ഒരു ദിനം അദ്ദേഹം ആ യാചകനോട് തന്നെ അറിയാമോ എന്നന്വേഷിച്ചു. യാചകന്റെ മറുപടി അദ്ദേഹത്തെ ഞെട്ടിച്ചുകളഞ്ഞു, ”അറിയും. ഞാന്‍ താങ്കളുടെ ഒപ്പം റോമില്‍ വൈദികനാകാന്‍ പഠിച്ചിരുന്ന ആളാണ്. പട്ടവും… Read More

കര്‍ത്താവ് മാസികയിലൂടെ പറഞ്ഞത്…

എന്റെ കാലില്‍ ഒരു തോട്ടപ്പുഴു കടിച്ചു. 2022 സെപ്റ്റംബര്‍മാസത്തിലായിരുന്നു ആ സംഭവം ഉണ്ടായത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുറിവ് പഴുക്കാന്‍ തുടങ്ങി. അടുത്തുള്ള ആശുപത്രിയില്‍ പോയി മുറിവ് വച്ചുകെട്ടിയെങ്കിലും അത് വീണ്ടും പഴുത്തു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പോയി ചികിത്സിച്ചു. എന്നിട്ടും കുറഞ്ഞില്ല. മുറിവ് കൂടുതല്‍ ആഴത്തില്‍ വ്രണമായി മാറി. ആയുര്‍വേദ ചികിത്സയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.… Read More

അവിടെ ഇതുക്കുംമേലെ…

  ‘വലിയ നദിപോലെ ശക്തവും എന്നാല്‍ ഹൃദ്യവുമായ പ്രകാശം ഒഴുകിവരുന്നു. അടുത്തെത്തിയപ്പോള്‍, പ്രകാശനദിയല്ല, പ്രഭാപൂരിതരായ അസംഖ്യം മാലാഖമാര്‍ പ്രദക്ഷിണമായി ഒഴുകിയെത്തുന്നതാണ്. അവര്‍ ആനന്ദനൃത്തമാടുന്നു, പൂവിതളുകള്‍ വര്‍ഷിക്കുന്നു, വിജയഭേരിയാല്‍ ആര്‍പ്പിടുന്നു. വാദ്യോപകരണങ്ങളുടെയും ദൈവദൂതരുടെയും അലൗകിക സംഗീതത്തില്‍ സ്വയം മറന്നുനില്‌ക്കെ മാലാഖമാരുടെ അകമ്പടിയാല്‍ സംവാഹികയാകുന്നു തേജോമയിയായ ഒരു യുവതി. അവരുടെ മഹത്വത്തിനും ബഹുമാനാര്‍ത്ഥവും നടത്തപ്പെടുന്ന സ്വര്‍ഗീയ പ്രദക്ഷിണത്തിന്റെ ഗാംഭീര്യം… Read More

ഗെയിം പ്ലാന്‍ മാറ്റണോ?

വൈകുന്നേരം ഞങ്ങള്‍ സെമിനാരിയില്‍ ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുസമയമായിട്ടും കളി ഉഷാറാകുന്നില്ല. അതുകൊണ്ട് ബാക്കിയുള്ള സമയം മൂന്ന് രീതിയില്‍ മുന്നോട്ടുപോകുന്നതിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചു. ഒന്നാമതായി, കളി അവിടെവച്ചു നിര്‍ത്തുക. രണ്ടാമതായി, നിലവില്‍ പോകുന്നതുപോലെ സമയം തീരുംവരെ ഉഴപ്പിത്തന്നെ കളിച്ചു തീര്‍ക്കുക. മൂന്നാമതായി, എല്ലാവരെയും തുടക്കത്തിലേതുപോലെ ഒന്നുകൂടി വിളിച്ചുകൂട്ടി ടീമില്‍ അഴിച്ചുപണി നടത്തി ഗെയിം നന്നായി പ്ലാന്‍ ചെയ്യുക.… Read More

വിജയം തരുന്ന ആയുധം

  വിശുദ്ധ ഗ്രിഗറി നസ്സിയാന്‍സെന്‍ വിശ്വാസത്യാഗിയായ ജൂലിയനെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. ഭാവിയുടെ രഹസ്യങ്ങളറിയാന്‍ ആഗ്രഹിച്ച ചക്രവര്‍ത്തി ഗ്രീസിലെ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും സമീപിച്ചു. പക്ഷേ തന്റെ ആകാംക്ഷയെ ശമിപ്പിക്കാന്‍തക്ക അനുഭവങ്ങളൊന്നും ലഭ്യമായില്ല. അങ്ങനെയിരിക്കെ ഒരു മന്ത്രവാദി ജൂലിയന്റെ പക്കലെത്തി തന്റെ മാന്ത്രികശക്തിയെക്കുറിച്ചും ദുഷ്ടാത്മാക്കളുമായി ബന്ധപ്പെടാനുള്ള കഴിവിനെക്കുറിച്ചും അറിയിച്ചു. ജൂലിയന് സന്തോഷമായി. അയാള്‍ മന്ത്രവാദിയോടൊന്നിച്ച് പുറപ്പെട്ടു.… Read More

സ്‌നേഹിച്ച മറിയത്തോട് കോപിക്കേണ്ടിവന്നപ്പോള്‍…

  പാക്കിസ്ഥാനിലാണ് ഞാന്‍ ജനിച്ചത്. നാലാം വയസില്‍ ഞങ്ങളുടെ കുടുംബം ആഫ്രിക്കയിലേക്ക് പോയി. രണ്ട് ഇളയ സഹോദരിമാരാണ് എനിക്ക്. ഷിയാ മുസ്ലിമുകളായിരുന്നു ഞങ്ങള്‍. നല്ല മനുഷ്യരായിരിക്കാന്‍ മാതാപിതാക്കള്‍ പഠിപ്പിച്ചു. ആഫ്രിക്കയില്‍ ജീവിതം വളരെ ലളിതമായിരുന്നു. പുസ്തകവായന ശീലമായതിനാല്‍ ഞാന്‍ ലോകം കണ്ടത് ആ പുസ്തകങ്ങളിലൂടെയാണ്. എല്ലാ വര്‍ഷവും ഞങ്ങള്‍ പാക്കിസ്ഥാനില്‍ പോകുമായിരുന്നു. ഇടയ്ക്ക് അമേരിക്കയിലും പോകും,… Read More

വിദ്യാര്‍ത്ഥികള്‍ക്ക് വിശുദ്ധ എഫ്രേമിന്റെ സഹായം

  ഓ വിശുദ്ധ എഫ്രേം, അങ്ങേ അചഞ്ചല വിശ്വാസത്താലും ദൈവികസത്യങ്ങളെക്കുറിച്ചുള്ള ആഴമേറിയ ഉള്‍ക്കാഴ്ചകളാലും തിരുസഭയുടെ ശത്രുക്കളുടെ പാഷണ്ഡതകളോട് അങ്ങ് ധീരതയോടെ പോരാടി. പരിശുദ്ധാത്മാവിന്റെ വീണ എന്ന് വിളിക്കപ്പെടാന്‍ അങ്ങ് തീര്‍ത്തും യോഗ്യനാണ്. കാരണം, ദൈവം തന്റെ അനന്തകരുണയാല്‍ അങ്ങയെയും അങ്ങയുടെ അധ്വാനങ്ങളെയും അനുഗ്രഹിച്ചു. ആത്മീയപ്രകാശം പ്രസരിപ്പിക്കുന്ന വിദഗ്ധനായ അധ്യാപകനേ, സാര്‍വത്രികസഭ അങ്ങയെ വിദ്യാര്‍ത്ഥികളുടെ പ്രത്യേകമധ്യസ്ഥനായി പ്രഖ്യാപിച്ചിരിക്കുന്നു.… Read More

ഒരു ‘വിളി’ പച്ചമലയാളത്തില്‍

എന്‍ട്രന്‍സില്‍ നല്ല റാങ്കോടെയാണ് ഞാന്‍ എന്‍ജിനീയറിംഗ് പഠനത്തിന് ചേര്‍ന്നത്. മികച്ച കോളേജുകളിലൊന്നായ കൊച്ചി രാജഗിരി എന്‍ജിനീയറിംഗ് കോളേജിലായിരുന്നു അഡ്മിഷന്‍ ലഭിച്ചതും. അന്നത്തെ ഏറ്റവും ജോലിസാധ്യതയുള്ള എന്‍ജിനീയറിംഗ് വിഷയമായ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്തന്നെ തെരഞ്ഞെടുക്കാനും കഴിഞ്ഞു. കോളേജ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുമ്പോള്‍, അവിടെ ‘അടിച്ചുപൊളിക്കണം’ എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ ജീസസ് യൂത്ത് കൂട്ടായ്മയുടെ ഭാഗമായതിനാല്‍ ഈശോയെ… Read More

തമാശ കലര്‍ത്തിയ പ്രാര്‍ത്ഥന!

പ്രിയ ദൈവമേ, ഇതുവരെ എല്ലാം നന്നായി പോയി. ഇന്ന് ഇതുവരെ ഞാന്‍ ഗോസിപ്പ് പറഞ്ഞിട്ടില്ല, ദേഷ്യപ്പെട്ടിട്ടില്ല, ആരോടും വെറുപ്പ് തോന്നുകയോ മുഷിപ്പ് തോന്നുകയോ സ്വാര്‍ത്ഥത കാണിക്കുകയോ ചെയ്തിട്ടില്ല. അതെല്ലാം ഓര്‍ക്കുമ്പോള്‍ സന്തോഷം. പക്ഷേ, നേരം നല്ലവണ്ണം പുലര്‍ന്നുകഴിഞ്ഞു. നിമിഷങ്ങള്‍ക്കകം, ഞാന്‍ കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ പോവുകയാണ് ദൈവമേ…. ഇനി അങ്ങയുടെ സഹായം വളരെയധികം ആവശ്യമാണ്. നന്ദി ദൈവമേ,… Read More