Shalom Times Malayalam – Page 38 – Shalom Times Shalom Times |
Welcome to Shalom Times

വിശുദ്ധ ജീവിതം അസാധ്യമാണോ?

അധ്യാപികയായ ഒരു സുഹൃത്ത് കൗമാരക്കാരായ കുട്ടികളുമായി വിശുദ്ധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. പഴയകാലത്തെപ്പോലെ, അത്ര എളുപ്പമല്ല പുണ്യത്തില്‍ വളരാന്‍ എന്നായിരുന്നു അവരില്‍ പലരുടെയും അഭിപ്രായം. മാനുഷികമായ പ്രവണതകള്‍ എങ്ങനെയാണ് പാപം ആകുന്നത് എന്നു ചോദിച്ചവരും ഉണ്ടായിരുന്നു. അവര്‍ പങ്കുവച്ചത് ഒരര്‍ത്ഥത്തില്‍ ശരിയാണല്ലോ. വസ്ത്രധാരണശൈലിയിലും ജീവിതരീതികളിലും ധാര്‍മിക ചിന്തകളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ആ കൊച്ചുമനസുകളിലും പ്രതിഫലിച്ചതില്‍ അത്ഭുതപ്പെടാനില്ല! ധാര്‍മികതയുടെയും മതങ്ങളുടെയും… Read More

രോഗനിര്‍ണയം നടത്തി ‘സെന്റി’യായ ഈശോ

ശാരീരിക അസ്വസ്ഥതകളാല്‍ ഇന്ന് അവധിയെടുത്തു. ശരീരം മുഴുവന്‍ നീരും വേദനയും. രണ്ടര വര്‍ഷമായി ഈശോയുടെ ‘ഒളിച്ചേ, കണ്ടേ’ കളി തുടങ്ങിയിട്ട്. അല്പം കലിപ്പിലാണ് ഈശോയോട് സംസാരിച്ചത്. ”ഈശോയേ ഇതിനൊരു പരിഹാരം ഇല്ലേ? സഹനം മാറ്റാന്‍ ഞാന്‍ പറയുന്നില്ലല്ലോ? രോഗം എന്താണെന്നെങ്കിലും കണ്ടുപിടിച്ചു തന്നുകൂടേ?” നാല് ദിവസമായി ബൈബിളിലെ ജ്ഞാനത്തിന്റെ പുസ്തകം ഒമ്പതാം അദ്ധ്യായം ദിവസവും ഉരുവിട്ട്… Read More

ആത്മാക്കളെ പരിഗണിക്കുന്ന സ്‌കൂള്‍

യു.എസ്: മികച്ച വിദ്യാഭ്യാസവും സ്‌പോര്‍ട്‌സ് പരിശീലനവും നല്കുന്നതിനൊപ്പം വിദ്യാര്‍ത്ഥികളുടെ ആത്മാക്കള്‍ക്കും മികച്ച പരിഗണന നല്കുകയാണ് ടാംപായിലുള്ള ജസ്യൂട്ട് സ്‌കൂള്‍. ഫ്‌ളോറിഡയിലെ ഏറ്റവും നല്ല സ്‌പോര്‍ട്‌സ് സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ട ഇവിടെ ക്യാംപസ് മിനിസ്ട്രി സജീവമാണ്. ദിവസവും സ്‌കൂള്‍ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നുണ്ട്. ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയില്‍ പത്തോളം വിദ്യാര്‍ത്ഥികളുടെ ഒരു സംഘം സഹപാഠികളോട് ക്രൈസ്തവവിശ്വാസത്തെക്കുറിച്ച് പങ്കുവയ്ക്കും. കത്തോലിക്കാവിശ്വാസം… Read More

ഈ ഓട്ടമാണ് ഓട്ടം

അതിവേഗം ഓടുന്ന ആളോട് കണ്ടുനിന്നവര്‍ ചോദിച്ചു: ”നിങ്ങള്‍ എന്താ ഓടുന്നത്?” ”ഒരു വഴക്കു തീര്‍ക്കാന്‍” ”ആരാ വഴക്കുകൂടുന്നത്?” ”ഞാനും എന്റെ കൂട്ടുകാരനും…” ”കര്‍ത്താവിന്റെ ദാസന്‍ കലഹപ്രിയനായിരിക്കരുത്” (2 തിമോത്തിയോസ് 2/24)

ബഹിരാകാശ ശാസ്ത്രജ്ഞന്‍ ‘വീണപ്പോള്‍’

എയ്‌റോസ്‌പേസ് ശാസ്ത്രജ്ഞനാണ് ഡോ. ഡ്രാഗോസ് ബ്രറ്റസാനു. ഫോര്‍ബ്‌സ് മാഗസിന്‍ ലോകത്തിലെ ഏറ്റവും സമര്‍ത്ഥരായി തെരഞ്ഞെടുത്ത വ്യക്തികളിലൊരാള്‍. റൊമാനിയ സ്വദേശിയാണെങ്കിലും പിന്നീട് ന്യൂസിലന്‍ഡിലേക്ക് കുടിയേറി. ചൊവ്വാഗ്രഹത്തിലേക്കുള്ള റൊമേനിയയുടെ ആദ്യ സിമുലേഷന്‍ മിഷനില്‍ പങ്കാളിയുമാണ് അദ്ദേഹം. നാസയുമായി സഹകരിച്ചാണ് ഈ മിഷന്‍ നടത്തുന്നത്. ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍മാത്രമല്ല, ഗ്രന്ഥകര്‍ത്താവ്, പ്രസംഗകന്‍ എന്നീ നിലകളിലും ഡോ. ഡ്രാഗോസ് പ്രഗല്ഭനാണ്. ബുദ്ധിയായിരുന്നു… Read More

കുളക്കരയിലെ ഡോക്ടര്‍

കുളക്കരയില്‍ത്തന്നെ ഇരിപ്പാണ് ഡോക്ടര്‍. അതും ബെത്‌സെയ്ദാ കുളക്കടവില്‍. വെള്ളമിളകുമ്പോള്‍ മറ്റു രോഗികളെക്കാള്‍ മുമ്പ് കുളത്തിലിറങ്ങി സൗഖ്യം പ്രാപിക്കണം. പെട്ടെന്ന് വെള്ളമിളകി, ചാടിയിറങ്ങാന്‍ നോക്കിയ ഡോക്ടറോട് മാലാഖ പറഞ്ഞു, ”സോറി…. നിങ്ങളൊരു ഡോക്ടറല്ലേ…? പിന്നെന്തിനീ സൗഖ്യം…? ഇതൊന്നും നിങ്ങള്‍ക്ക് പറ്റിയ പരിപാടിയല്ല…” ഡോക്ടര്‍ വല്ലാതെയായി. ”എന്റെ മാലാഖേ… പ്ലീസ്… പതുക്കെപ്പറ…. ഇങ്ങനെ പരസ്യമായി… എല്ലാരും എന്തു വിചാരിക്കും…”… Read More

ശുദ്ധീകരണാത്മാക്കളുടെ സമ്മാനം

നമ്മുടെ പ്രാര്‍ത്ഥനകളും കൊച്ചു സഹനങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശുദ്ധീകരണാത്മാക്കളെക്കുറിച്ച് വായിച്ചത് മുതല്‍ അവരോട് ഒരു പ്രത്യേക സ്‌നേഹം എനിക്ക് തോന്നിത്തുടങ്ങി. മതബോധന ക്ലാസില്‍നിന്നും തന്ന വിശുദ്ധരുടെ ജീവചരിത്രങ്ങളിലും മറ്റ് ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലുംനിന്നാണ് മരണശേഷം ശുദ്ധീകരണാവസ്ഥയിലായിരിക്കുന്ന അത്തരം ആത്മാക്കളെക്കുറിച്ചുള്ള അറിവുകളും പ്രാര്‍ത്ഥനകളും ലഭിച്ചത്. ‘അതുപോലെതന്നെ, ‘ഈശോ മറിയം യൗസേപ്പേ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കണേ’ എന്നുള്ള… Read More

‘ക്വാളിറ്റി’ പരിശോധിക്കാം

ഒരു യുവാവ് കുറച്ചുനാള്‍ മുമ്പ് പങ്കുവച്ച കാര്യമാണിത്. എപ്പോഴോ ഒരു പാപചിന്ത പയ്യന്റെ മനസ്സില്‍ വന്നു. അതിലേക്കൊന്ന് ചാഞ്ഞ്, ദുര്‍മോഹത്തിലേക്ക് നീങ്ങിത്തുടങ്ങിയ നിമിഷങ്ങള്‍… പെട്ടെന്നതാ ആരോ ഫോണ്‍ വിളിക്കുന്നു! ഒരു വൈദികനായിരുന്നു അത്. കാവല്‍മാലാഖ പയ്യന് അടയാളം കൊടുത്തു അപ്പോള്‍ത്തന്നെ. സുബോധം വീണ്ടെടുക്കാനായി. പൊടുന്നനെ ഈശോനാമം വിളിക്കാന്‍ അവന് ബലം കിട്ടി. ആ പാപചിന്ത എങ്ങോ… Read More

ആ പേര് കണ്ടുപിടിക്കാമോ?

‘ഒലിവര്‍ ട്വിസ്റ്റ്’ എന്ന ചാള്‍സ് ഡിക്കന്‍സിന്റെ നോവലില്‍ രൂക്ഷമായ ആക്ഷേപഹാസ്യത്തിന് വിധേയനാകുന്ന ഒരു പൊലീസ് മജിസ്‌ട്രേറ്റുണ്ട്. നീരസത്തോടെ ഇടപെടുകയും സംസാരിക്കുകയും നിയമത്തിന് യാതൊരു പ്രാധാന്യവും കല്പിക്കാതെ നിഷ്‌കളങ്കരെപ്പോലും കുറ്റം വിധിക്കുകയും ചെയ്യുന്ന വ്യക്തിത്വം. അയാളുടെ പേരാണ് ‘മിസ്റ്റര്‍ ഫാങ്ങ് ‘. വിഷപ്പല്ല്, തേറ്റ, ദംഷ്ട്രം എന്നൊക്കെയാണ് ഈ പേരിനര്‍ത്ഥം. നീതിരഹിതനും ക്രൂരനുമായ ആ ന്യായാധിപന്റെ സ്വഭാവം… Read More

അതിഥികളും പെണ്‍കുട്ടിയും

ഒരു വൈദികന്‍ കുറച്ചുനാള്‍ മുമ്പ് പങ്കുവച്ചതാണ്. ചില അതിഥികള്‍ വന്നപ്പോള്‍ അവരെ അടുത്തുള്ള ബസിലിക്ക കാണിച്ച് കൊടുക്കാനായി പോയതാണ് കക്ഷി. പെട്ടെന്നാണ് ഒരു പെണ്‍കുട്ടി സീനിലേക്ക് വരുന്നതും ‘നിങ്ങള്‍ വൈദികനാണോ’ എന്ന് അച്ചനോട് വന്ന് ചോദിക്കുന്നതും. ‘അതെ’ എന്ന് പറഞ്ഞപ്പോള്‍, ഉടനടി അവള്‍ ചോദിച്ചു, ”എന്നെ ഒന്ന് കുമ്പസാരിപ്പിക്കാമോ?” ‘ഒരു അഞ്ച് മിനിറ്റ് കാക്കാമോ’ എന്ന്… Read More